കോലഞ്ചേരി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച കുര്‍ബാന അര്‍പ്പിക്കാനുള്ള അവകാശത്തെചൊല്ലി
ഉണ്ടായ അടിപിടിയെ തുടര്‍ന്ന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിന്റെ ചിത്രമാണ് താഴെ . കൃസ്തുവിന്‍റെ രക്ഷാകര ദൌത്യത്തിന്‍റെ പരമ
പ്രധാനമായ പിഡാനുഭവത്തിന്റെയും, കുരിശു മരണത്തിന്‍റെയും ഓര്‍മ ആചരിക്കുന്ന വലിയ നോമ്പിന്‍റെ മുന്നാം ദിവസമാണ് ഇത് നടക്കുന്നത്.
മുഖത്ത് ചാരം പുശി, ചാക്ക് വസ്ത്രം ഉടുത്ത് ആദിമ കൃസ്ത്യാനി നടത്തിയ ഉപവാസത്തെ പ്രതീകാല്മകമായി എങ്കിലും ആവര്‍ത്തിക്കാന്‍ നെറ്റിയില്‍
ചാരം കൊണ്ടു കുരിശു വരച്ച് വിഭൂതി ബുധന്‍ ആചരിച്ചതിന്റെ അടുത്തദിവസം.
അടി വച്ച രണ്ടു വിഭാഗങ്ങളും ഒരേ മതത്തില്‍ പെട്ടവരാണ്. ഇവരുടെ SSLC സര്‍ട്ടിഫിക്കറ്റ് നോക്കിയാല്‍ ഇത് മനസ്സിലാകും. പണ്ടെങ്ങോ
ഇടയന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെയും, കേസുകളെയും തുടര്‍ന്ന്‍ വഴി പിരിഞ്ഞുപോയ കുഞ്ഞാടുകള്‍. കേസുകള്‍ക്ക് അടിസ്ഥാനം സഭയുടെ
സമ്പത്തായിരുന്നു.
നാം അറിയുന്ന കൃസ്തു പറയുന്നു.
"ബലിയല്ല എനിക്കു വേണ്ടത് കരുണയാന്.
നിന്‍റെ ഇടതു കരണത്ത് അടിക്കുന്നവന് നിന്‍റെ വലതു കരണം കുടി കാണിച്ചു കൊടുക്കുക"
സ്വര്‍ഗത്തില്‍ പോകാനുള്ള വഴിതേടുന്നവനോട് അവന്‍ പറഞ്ഞു.
"നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക"
എന്നും ബലിമധ്യെ ആവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥന ഉണ്ട്ട്
"ഭിന്നതകളും, കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസാക്ഷിയെ നിര്‍മലമാക്കാം
നമ്മുടേ സഹോദരരുടെ തെറ്റുകളും, കുറവുകളും ക്ഷമിച്ചു കൊണ്ട്ട് നമ്മുടെ ആല്മാക്കളെ മുക്തമാക്കാം"
ഈ പ്രാര്‍ത്ഥനകളുടെ അന്ത്യത്തില്‍ ഇടയനും ആടുകളും ആര്‍ത്ത നാദത്തോടെ യാചിക്കും.
"കര്‍ത്താവേ ഞങ്ങളുടെ പാപങ്ങങ്ങളും, അപരാധങ്ങളും പൊറുക്കേണമേ"
ഈ അടിപിടിക്കിടയില്‍ തീ തിന്ന ഒരു പാവപ്പെട്ട വിശ്വാസിയുടെ കുടുംബം ഉണ്ട്.ലക്ഷം വീട് കോളണിയില്‍ താമസിക്കുന്ന അവര്‍ അകാലത്തില്‍ മരിച്ച അപ്പന്‍റെ ശവ ശരിരം സംസകരിക്കാന്‍ എത്തിയപ്പോള്‍ തര്‍ക്കത്തെ തുടര്‍ന്ന്‍ അവര്‍ക്കതിനു കഴിഞ്ഞ്ഞ്ഞില്ല. നീണ്ട കാത്തിരിപ്പിന് ഒടുവില്‍ തിരക്കിട്ട് അവര്‍ അപ്പനെ പൊലീസുകാരുടെ കാര്‍മികത്തത്തില്‍ യാത്ര ആക്കി.
അടി വയ്ക്കുന്നവരുടെ പിന്നില്‍ വിദൂരമായെങ്കിലും കാണാന്‍ കഴിയുന്ന ചില മുഖങ്ങള്‍ ഉണ്ട്ട് . താടിയും,തൊപ്പിയും, കുരിശും, അംശ വടിയും ധരിച്ച ശ്രേഷ്ഠ, പരിശുദ്ധ തിരുമേനിമാരുടെ മുഖങ്ങള്‍.