Tuesday, 28 February 2017

പിഞ്ഞാണക്കടയില്‍ കടന്ന കാളക്കുറ്റന്‍


എം എല്‍ എ ഹോസ്ടലിലെ കന്ടീന് ജീവനക്കാരനെ പി സി ജോര്‍ജ് മര്‍ദിച്ചു. ഊണ് മുറിയില്‍ എത്തിക്കാന്‍ വൈകിയതാണ് കാരണം. ചുണ്ടിലും,കണ്ണിലും പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വാര്‍ത്ത കളവാണ് എന്ന്  ജോര്‍ജ് പറയുന്നു. ജോര്‍ജിന്‍റെ മുന്‍കാല ചെയ്തികളും, സ്വഭാവവും അറിയാവുന്നവര്‍ വാര്‍ത്ത അവിശ്വസിക്കില്ല. എത്ര രാഷ്ട്രിയ നേതാക്കളേയും,പൊതു പ്രവര്‍ത്തകരേയും ആണ് ജോര്‍ജ് തെറി വിളിച്ചിരിക്കുന്നത് അസംബ്ലിയിലും,പൊതു വേദികളിലും,ചാനല്‍ ചര്‍ച്ചകളിലും അനിയന്ത്രിതവും ആഭാസകരവുമായി ഇയാള്‍ സംസാരിക്കാറുണ്ട്
             പിഞ്ഞാണക്കടയില്‍ കടന്ന കാളക്കുറ്റനെപ്പോലെ ഇരാറ്റുപേട്ടയിലെ ഇലക്ട്രിസിറ്റി ഒഫിസില്‍ കടന്ന്‍  ജിഇവനക്കാരെ തെറി വിളിക്കുന്ന ജോര്‍ജിനെ നമ്മള്‍ കണ്ടതാണ്.
2012ല്‍ കോട്ടയത്തു നടന്ന ബാങ്കുകളുടെ ജില്ലാതല അവലോകന യോഗത്തില്‍ (DLBC meeting) വേദിയില്‍ ഇരുന്ന ജോര്‍ജ് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ഒരു ബാങ്ക് മാനേജരെ 
ശാസിക്കാന്‍ അടുത്തേക്ക് വിളിച്ചത് ഇങ്ങനെ ആയിരുന്നു."എവിടെടാ എസ് ബി ടി യുടെ ആ കോപ്പന്‍ അവന്‍റെ മോന്ത ഞാന്‍ ശരിക്കൊന്നു കാണട്ടെ." ജില്ല കലക്ടര്‍ അധ്യക്ഷന്‍ ആയ 
യോഗം ആണ്. ജില്ലയിലെ മുഴുവന്‍ എം എല്‍ എ മാര്‍,എം പി മാര്‍ വ്യവസായ വ്യാപാര മേഖലയിലെ സംഘടനകളുടെ നേതാക്കന്മാര്‍ എല്ലാ ബാന്കുകളുടെ യും ഉന്നത ഉദ്യോഗസ്ഥര്‍ 
എന്നിവരെല്ലാം ഉണ്ടെന്നോര്‍ക്കണം. ആരും ജോര്‍ജിനെ തിരുത്തിയില്ല.നിസ്സഹായനായ മാനേജരെ തുണച്ചില്ല. ബാങ്കുകളുടെ മേധാവികളും, ഉദ്യോഗസ്ഥരും നായ്ക്കളെപ്പോലെ 
അയാളുടെ മുന്നില്‍ വാലാട്ടി നിന്നു.സദസില്‍ ഇരുന്ന നട്ടെല്ലില്ലാത്ത മറ്റു മാനേജര്‍മാരും പ്രതിഷേധിച്ചില്ല.
       ഈ ജോര്‍ജാണ് നമ്മുടെ സംസ്കാരത്തേയും, ഭാഷയേയും, പ്രകൃതിയേയും രക്ഷിക്കാന്‍ സംഘടനയുമായി ഇറങ്ങിയിരിക്കുന്നത്. രാശ്ട്രീയക്കാരുടെ മുന്‍പില്‍  നട്ടെല്ലു വളച്ചു നില്‍ക്കുമ്പോള്‍ നാം അടിമകള്‍ ആണെന്ന് അവര്‍ കരുതും. ഇതിനു മാറ്റം വരണം. 
www.mathewpaulvayalil.blogspot.in

Wednesday, 22 February 2017

രക്ഷകന്‍റെ ജനനം

സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ  സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്നലെ ജനിച്ചിരിക്കുന്നു.മലയാളികളുടെ 
പരിസ്ഥിതി,ഭാഷ, സംസ്കാരം എന്നിവ സംരക്ഷിക്കുവാനായി പുഞ്ഞാറ്റിലെ പ്രജാപതി പി സി ജോര്‍ജ് കേരള ജനപക്ഷം എന്നൊരു സംഘടനക്ക് രുപം നല്‍കിയിരിക്കുന്നു.
ഭാവിയില്‍ ഇതൊരു രാക്ഷ്ട്രിയ പാര്‍ട്ടി ആകുമെന്നും, അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ തന്നെ പാര്‍ട്ടി രൂപീകരിച്ചാല്‍ പാര്‍ട്ടി ഇല്ലാതെ മത്സരിച്ച് 
എം എല്‍ എ ആയ താന്‍ രാജി വക്കേണ്ടി വരുമെന്നും,അതു പുഞ്ഞാറ്റിലെ തന്‍റെ അരുമ പ്രജകളോടു ചെയ്യുന്ന കടുത്ത അനീതി ആകുമെന്നും ജോര്‍ജ് കരുതുന്നു.സംഘടനക്ക് അമേരിക്ക,യൂറോപ്പ്,ഓസ്ട്രേലിയ,ഫിന്‍ലന്‍ഡ്‌,സ്കാന്ടിനെവിയ,മോസോപ്പോട്ടോമിയ,ബാബിലോണിയ മുതാലായ വിദൂര ദേശങ്ങളിലും,അംഗങ്ങളും,ആരാധകരും,
അനുയായികളും ഉണ്ട്. നമ്മുടെ ഭാഷയും ,സംസ്കാരവും,പ്രകൃതിയും,ആ ബലിഷ്ഠ കരങ്ങളിലും,ഉദരത്തിലും സുരക്ഷിതം.പുഞ്ഞാറ്റിലെ വോട്ടര്‍ ആയ ഞാന്‍ ഓര്‍ത്തോര്‍ത്ത് കോള്‍മയിര്‍ കൊള്ളുന്നു.     
mathewpaulvayalil.blogspot.in