Monday, 16 April 2018

വീണൂടയുന്ന വിഗ്രഹങ്ങള്‍


     

1980കളില്‍ ദൂരദര്‍ശന്‍റെ  നാളുകളില്‍ മിനി സ്ക്രീനില്‍ നിറ  സാന്നിധ്യമായിരുന്ന ഹിന്ദി നടന്‍ അശോക് കുമാറിനെക്കുറിച്ച് പ്രൊഫ.കൃഷ്ണന്‍നായര്‍ എഴുതി. "വയസായാല്‍ എല്ലാവരും
ഒന്ന് ഒതുങ്ങണം. യുവാവ് ആയിരുന്നപ്പോള്‍ ആരാധനയോടെ നോക്കിയിരുന്ന നടനെ  ഇന്ന് വായ്പ്പുപണ്ണൂമായി സ്ക്രീനില്‍  കാണുമ്പോള്‍ അറപ്പ് തോന്നും"
                        ചിത്രത്തിലെ വൃദ്ധന്‍ ഇന്നു കാശിനായി കാണിക്കുന്ന ഗോഷ്ടികള്‍ കാണുമ്പോള്‍ കൃഷ്ണന്‍ നായരുടെ വാക്കുകള്‍ ഓര്‍മ വരുന്നു. നമ്മുടെ താരങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടല്ല.
ഡോക്ടര്‍, കലൈഞ്ജര്‍, ഭരത്, പദ്മശ്രി, ലഫ്ടനന്റ്റ് കേണല്‍ മോഹന്‍ലാല്‍ സ്വര്‍ണക്കടക്കാരന്‍റെ അംബാസഡര്‍ ആയെത്തി രാവിലെ പറയും സ്വര്‍ണം വാങ്ങാന്‍. "beauty means quality".
ഉച്ചക്ക് വട്ടിപ്പലിശക്കാരന്‍റെ പരസ്യത്തില്‍ പറയും വാങ്ങിയ സ്വര്‍ണം പണയം വയ്ക്കാന്‍. "സ്വര്‍ണം വീട്ടില് വച്ചിട്ടെന്തിന്".മൂവന്തിക്ക്‌ കള്ളുകമ്പനിയുടെ  അംബാസഡര്‍ ആയി അയാള്‍
ചോദിക്കും "വൈകിട്ടെന്താ പരിപാടി" - എന്‍റെ ബ്രാന്റ് തന്നെ വാങ്ങി അടിക്കാനാന്ണ്   ആഹ്വാനം".നാടെങ്ങും കടകള്‍ തുറന്ന് നാടുകാരെ പറ്റിച്ചു മുങ്ങിയ അവത്താര്‍ ഗോള്‍ ഡി ന് എല്ലാ ഒത്താശയും
ചെയ്തത് മെഗസ്ടാര്‍ എന്ന് അറിയപ്പെടുന്ന മഹാന്‍ ആയിരുന്നു.ഉദ്ഘാടനത്ത്തിനും,സമ്മേളനത്തിനും,കല്യാണത്തിനും,ചാവടിയന്തിരത്തിനും പങ്കെടുക്കുന്നതിനും,അവാര്‍ഡ് വാങ്ങുന്നതിന്
പോലും ഇവര്‍ കണക്കു പറഞ്ഞ് കാശു വാങ്ങും. പൊതുജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനായി നടത്തുന്ന ചില്ലറ ദാനധര്‍മങ്ങള്‍ കുഴലു ത്തുകാരായ പത്രക്കാരേയും,ചാനലുകാരേയും
വിളിച്ച് ഇവര്‍ വിദഗ്ധമായി വിപണനം ചെയ്യും.
                       ഒരുവനെതിരെ ആനക്കൊമ്പും,മൃഗങ്ങളുടെ മെമ്മരബിലിയകളും സുക്ഷിച്ചതിനു കേസുന്റ്റ് .മറ്റൊരുവന്‍ കായല്‍ കൈയേറി നിര്‍മിച്ച മതിലും,ബോട്ട് ജട്ടിയും കൊച്ചി കോര്‍പറേഷന്‍
ഈയിടെ പൊളിച്ചു നീക്കി. ഇവര്‍ വാങ്ങുന്ന ആഡംബര കാറുകള്‍ എല്ലാം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ ആയിരുന്നു രെജിസ്ടര്‍ ചെയ്തിരുന്നത്. അതിലോരുവന്‍ നെറ്റിയില്‍
വരച്ച കുറിയുടെ വലിപ്പത്താല്‍ എംപി ആയവന്‍ ആണെന്നോര്‍ക്കണം.ഒരു ഉളുപ്പും കൂടാതെ സ്വന്തം പ്രവര്‍ത്തിയെ അയാള്‍ ഇന്നും ന്യായികരിക്കുന്നു.  ജനപ്രിയ നായകന്‍റെ
ചരിത്രം തങ്ക ലിപികളില്‍ എഴുതപ്പെട്ടു കഴിഞ്ഞു.ഇഒവരെയൊക്കെ സ്യൂപ്പര്‍ സ്റ്റാര്‍,മെഗസ്ടാര്‍, ഏട്ടന്‍, ഇക്ക,ഉപ്പ,ഉപ്പൂപ്പ എന്നു വിളിച്ച് കോള്‍മയിര്‍ കൊണ്ട് വലാട്ടികള്‍ ആയി കുറെ വിഡ്ഢികളും.
                   അനുഗ്രഹീത നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ വാക്കുകള്‍ ഓര്‍മിക്കുന്നു. "We should redefine our national heroes. Film stars and crickers are no heroes". ഒരുവന്‍റെ
കാലില്‍ പുരണ്ട ചെളിയുടെ അളവു നോക്കി വേണം അവന്‍റെ മഹത്വം നിര്‍ണയിക്കാന്‍ എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകളും പ്രസക്തം. (ഇര്‍ഫാന്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു)





  

Sunday, 15 April 2018

VISHU

"വടക്കിനി തളത്തില്‍ മേടപ്പുലരിയില്‍
കണി കണ്ടു കണ്ണു തുറന്നപ്പോള്‍ ---------

വിഷു ആശംസകള്‍
                                           മാത്യു പോല്‍ 

Friday, 30 March 2018

Happy Maundy Thursday


All religions are becoming more ritualisic and all rituals have become more pompous and swanky. This is the reason why rituals which have been burried
in the past are being dug up and new rituals are being invented. There is seemingly an unhealthy competition among all religions in this regard.
The believers are forgetting the sanctity of the sacraments as well in this rat race. Wishing of happy Pass Over or Maundy Thursday is the new trend.
Will they wish happy Good Friday tomorrow. Last year Narendra Modi and his cabinet clleagues wished the christians happy Good Friday.
This can be pardoned as a faux pas of the sanghis who are ignorent of the mores and ethoes of other religions.

www.mathewpaulvayallil.blogspot.in

Saturday, 24 March 2018

റാന്‍ മടിച്ച് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം

ഒഷ്വിട്സിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി മോദി ഭരണം നമ്മെ ഭയപ്പെടുത്തുമ്പോള്‍ ഉത്തര ഭാരതത്തില്‍ പ്രതിപക്ഷത്ത് ഉണ്ടാവുന്ന ഉണര്‍വും,രാഹുല്‍ഗാന്ധിയില്‍ കാണുന്ന ഗുണപരമായ 
മാറ്റങ്ങളും,പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ നന്നാകാന്‍ തയ്യാറാകാതെ കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം. ഗോവയുടെയോ,ഉത്തര്‍പ്രദേശിന്റേയോ മാതൃക പിന്തുടര്‍ന്ന് നേതൃത്വം 
ഒഴിയാന്‍ തയ്യാറല്ലെന്ന് കേരളത്തിലെ വൃദ്ധ നേതൃത്വം. എറണാകുളത്തെ ലസി വില്‍പ്പന ശാലകള്‍ യുത്ത് കോണ്ഗ്രസ് അടിച്ചു തകര്‍ത്തു. പൊറ്റക്കു ഴിയില്‍ കോണ്ഗ്രസ് കൌണ്‍സിലരുടെ വീടിനടുത്തുള്ള ഫാക്ടറിയില്‍ നിന്നായിരുന്നു
നഗരത്തിലെ നാല്പതില്‍ ഏറെ കടകളിലേക്ക് ലസി എത്തിച്ചുകൊടുത്തിരുന്നത്. ടാക്സ് വെട്ടിപ്പ് പരിശോധിക്കാന്‍ എത്തിയ ജി എസ് ടി കമ്മീശണര് വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിക്കെതിരെ കോര്‍പറേഷന്‍ നടപടി തുടങ്ങിയത്. കോണ്ഗ്രസ് മേയറുടെയും,കൌന്സിലരുറെയും വിഇടുകള്‍ ആയിരുന്നു യുത്തന്‍മാര്‍ 
ധങ്ങളും,ജുഗുപ്സാവഹമായ പ്രവര്‍ത്തികളും കൊണ്ട് ഇവര്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റുന്നു.തകര്‍ക്കേണ്ടിയിരുന്നത്. ഒരു വര്‍ഷത്തോളമായി നഗരത്തില്‍ പ്രവൃത്തിച്ചിരുന്ന ഈ കടകളില്‍ കുട്ടി നേതാകള്‍ പല തവണ പോയിട്ടുള്ളതാകാം .-ഓസടിക്കാനും 

പിരിവിനും ആയി.അന്നൊന്നും ഇതു കണ്ടെത്താന്‍ അവര്‍ക്കായില്ല. കാലഹരണപ്പെട്ട പ്രതിഷേ

Saturday, 24 February 2018

എന്‍റെ വസ്ത്രങ്ങള്‍ അവര്‍ ഉരിഞ്ഞെടുത്തു, എന്‍റെ മേലങ്കിക്കായ് അവര്‍ ചിട്ടിയിട്ടു.

സാംസ്കാരിക നായന്മാരും,രാശ്ട്രീയക്കോമരങ്ങളും,താര രാജാക്കന്മാരും,രാജകുമാരിമാരും പ്രസ്താവനകളുമായി എത്തിയിരിക്കുന്നു.
"അവന്‍ എന്‍റെ അനുജനാണ്, അപ്പനാണ്, അമ്മായി അപ്പനാണ്" എന്നൊക്കെ സുപ്പര്‍ സ്ടാറുകള്‍ 
അവത്താര്‍ ഗോള്‍ഡിന്റെ, മണപ്പുറം ഫിനാന്‍സിന്റെ, മുത്തുട്ടിന്റെ ബ്രാന്‍ഡ് അമ്പാസ്സഡര്‍മാരായി ഇവര്‍ ആദിവാസികളെ ഒരുപാടു സേവിച്ച്ചവരല്ലേ?
മഹാകവേ പ്രണാമം
അങ് 1978ല്‍ പാടിയത് ഇന്നും പ്രസക്തം
നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
- - - - - - - -
എവിടെ ഞങ്ങടെ കരിപുരണ്ടു മെലിഞ്ഞ പൈതങ്ങള്‍?
അവര്‍ക്ക് അന്നമെവിടെ?നാണമെവിടെ?
അന്തി കൂടാന്‍ ചേ ക്കെവിടെ?
അന്തിവെട്ട തിരികൊളുത്താന്‍
എണ്ണയെവിടെ?
- - - - - -

Thursday, 11 January 2018

പിതാവേ ഇവരോടൂ ക്ഷമിക്കേണമേ

ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുന്പ് ഭൃത്യന്മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്പ്പിചതൂ പോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഒരോരുത്തന്റെയും കഴിവ് അനുസരിച്ച് ഒരുവന്
അഞ്ചു താലന്തും,മറ്റൊരുവന് രണ്ടും, വേറൊരുവന് ഒന്നും കൊടുത്ത ശേഷം യാത്ര പുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തു കുടി സമ്പാദിച്ചു.
രണ്ടു താലന്തു കിട്ടിയവനും രണ്ടു കുടി സമ്പാദിച്ചു. എന്നാല്‍ ഒരു താലന്തു കിട്ടിയവന്‍ പോയി നിലം കുഴിച്ച് യജമാനന്‍റെ പണം മറച്ചു വെച്ചു. ഏറെക്കാലത്തിനു ശേഷം ആ ഭ്രുത്യന്മാരുടെ
യജമാനന്‍ വന്ന് അവരുടെ കണക്കു തീര്ത്തു. അഞ്ചു താലന്തു കിട്ടിയവന്‍ വന്ന് അഞ്ചു കുടി സമര്‍പ്പിച്ച് യജമാനനെ നീ എനിക്ക് അഞ്ചു തലന്താണല്ലോ നല്‍കിയത് ഇതാ ഞാന്‍ അഞ്ചു
കുടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. യജമാനന്‍ പറഞ്ഞു കൊള്ളാം നല്ലവനും വിശ്വസ്തനുമായ ഭൃത്യ അല്പകാര്യങ്ങളില്‍ വിശ്വസ്തന്‍ ആയിരുന്നതിനാല്‍ അനേക കാര്യങ്ങള്‍
നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. രണ്ടു താലന്തു കിട്ടിയവനും വന്നു പറഞ്ഞു. യജമാനനെ നീയെനിക്കു രണ്ടു താലന്താണല്ലോ
തന്നത്. ഇതാ ഞാന്‍ രണ്ടു കുടി സമ്പാദിച്ചിരിക്കുന്നു. യജമാനന്‍ പറഞ്ഞു. കൊള്ളാം നല്ലവനും, വിശ്വസ്തനുമായ ഭ്രുത്യ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കും. നിന്‍റെ യജമാനന്‍റെ
സന്തോഷത്തിലേക്ക് നീ പ്രവേശിക്കുക. ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു. യജമാനനെ നീ വിതക്കാത്തിടത്തൂ നിന്നു കൊയ്യുകയും, വിതറാത്തിടത്തു നിന്നു ശേഖരിക്കുകയും
ചെയ്യുന്ന കഠിന ഹൃദയനാണന്നു ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്‍റെ താലന്ത് മണ്ണില്‍ മറച്ചു വെച്ചു.ഇതാ നിന്റെത് എടുത്തു കൊള്ളുക. യജമാനന്‍ പറഞ്ഞു
ദുഷ്ടനും, മടിയനുമായ ഭൃത്യ ഞാന്‍ വിതക്കാത്തിടത്തൂ നിന്നു കൊയ്യുന്നവനും, വിതറാത്തിടത്തു നിന്നു ശേഖരിക്കുന്നവനും ആണെന്ന് നീ മനസ്സിലാക്കിയിരുന്നല്ലോ, എന്‍റെ നാണയം
നീ പണ വ്യാപാരികളുടെ പക്കല്‍ നിക്ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്‍റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു. ആ താലന്ത് അവനില്‍നിന്ന്‍ എടുത്ത് പത്തു താലന്ത്
ഉള്ളവനു കൊടുക്കുക. ഉള്ളവനു നല്‍കപ്പെടും, അവനു സമൃദ്ധി ഉണടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും.പ്രയോജനമില്ലാത്ത ആ ഭൃത്യനെ
പുറത്ത് അന്ധകാരത്തിലേക്ക് തള്ളിക്കളയുക.അവിടെ വിലാപവും, പല്ലുകടിയു ആയിരിക്കും.
മത്തായി xv 14 - 30
ഈ ഭ്രുത്യന്മാരില്‍ ആരുടെ ഗണത്തില്‍ പെടുത്താം മാര്‍ ആലഞ്ചേരിയെ.നുറ്റാന്ടുകളായി നമ്മുടെ പൂര്‍വികര്‍ പിരിവെടുത്തും,പിടിയരി പിരിച്ചും സമ്പാദിച്ച സ്ഥാവര സ്വത്തുക്കള്‍
അദ്ദേഹം ക്രയവിക്രയം ചെയ്ത രീതി നോക്കുക. ആലഞ്ചേരിയെപ്പോലുള്ള അജപാലകരുടെ കൈകളില്‍ കുഞ്ഞാടുകളുടെ ആത്മാക്കള്‍ എത്ര അരക്ഷിതര്‍ ആയിരിക്കും.
രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം പറഞ്ഞു ഞെളിഞ്ഞു നടന്ന നമ്മളെ പരിഹാസ്യരും, നാലാംകിട ടി വി ആങ്കര്മാര്‍ക്ക് തട്ടാനുള്ള ചെണ്ടയും ആക്കിയില്ലേ അദ്ദേഹം.
ഒരു മരമണ്ടന്‍ പോലും ചെയ്യാനിടയില്ലാത്ത്ത ഈ വ്യവഹാരം എത്ര വിശുദ്ധന്‍ ആയാലും അദ്ദേഹം ഈ സ്ഥാനത്തിനു യോഗ്യനല്ല എന്നു തെളിയിക്കുന്നു. അല്മായര്‍ക്ക് സഭാ ഭരണത്തില്‍ പങ്കാളിത്തം,
ഉറപ്പാക്കുകയും, സഭാ നേതൃത്വം ജനാധിപത്യവല്‍ക്കരിക്കുകയും വേണം. പള്ളി മേടകളില്‍ ചുറ്റി നടക്കുന്ന ദല്ലാളൂകളെ ചാട്ടവാര്‍ അടിച്ചു പുറത്താകണം.

www.mathewpaulvayalil.blogspot.in