കൊച്ചി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ മീറ്ററുകളുടെ പുനർ മുദ്രണം ഏപ്രിൽ ആദ്യ വാരം നടക്കും.ജില്ല കലക്റ്ററുടെ ഉത്തരവ് പ്രകാരമാണ് നടപടി എന്ന് പത്രക്കുറിപ്പ്. കാക്കനാടും, ഫോർട്ട് കൊച്ചിയിലും ഇതിനായി അദാലത്തുകൾ നടത്തും. ഇതിന്റെ ഉദ്ഘാടനം ഏപ്രിൽ രണ്ടാം തീയതി കാക്കനാട് വെച്ച്.
കാക്കനാടു നടക്കുന്ന അദാലത് ഏപ്രിൽ 2 മുതൽ 4 വരെ, ഫോർട്ട് കൊച്ചിയിലേത് 8 മുതൽ 9 വരെ.ഈ അദാലത്തുകളിൽ മീറ്ററുകളുടെ റീകാലിബ്രേഷൻ നടത്തി, ലീഗൽ മെറ്റ്രോളജി വകുപ്പ്, മീറ്ററുകൾ സീൽ ചെയ്യും.
പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് നടത്തണമെന്ന് കൊച്ചിക്കാർ ആഗ്രഹിക്കുന്നു.
വിഡ്ഡികളാക്കപ്പെടുന്ന ഞങ്ങൾക്ക് അതോർത്ത് ചിരിക്കാനെങ്കിലും കഴിയട്ടെ
1] കൊച്ചി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ മീറ്ററുകൾ പ്രവർത്തിപ്പിക്കാറില്ല.(36 വർഷമായി കൊച്ചിയിൽ പാർക്കും ഞാൻ സാക്ഷി)
2]മീറ്ററുകൾ പ്രവർത്തിപ്പിക്കാൻ നിർബന്തിച്ചാൽ ഡ്രയ്‌വർ ചീഫ് വിപ്പായി മാറും എന്ന ഭയത്താൽ യാത്രക്കാർ അതിനു ശ്രമിക്കാറില്ല.
3] അദാലത്ത് നടത്തുന്നവർ ഔദ്യോഗിക വാഹനങ്ങളിലും, സ്വന്തം വാഹനങ്ങളിലും സ്ഞ്ചരിക്കുന്നതിനാൽ തെരുവിൽ നടക്കുന്നതെന്തെന്ന് അറിയുന്നില്ല.
4]നിയമ പാലകർ ഇടയ്ക്കിടെ ഓട്ടോറിക്ഷകൾക്ക് കൈ കാട്ടുന്നത് മീറ്ററുകൾ പ്രവ്രുത്തിക്കുന്നോ എന്നു നോക്കാനല്ല,പ്രവ്രുത്തിദോഷത്തിന്റെ പടി പറ്റാനാണെന്ന് വിഡ്ഡികളായ ജനം.
വിഡ്ഡികളേ ഉണരുവിൻ. ചിരിച്ചെങ്കിലും നമുക്ക് ആരോഗ്യം കൂട്ടാം, ആയുസ് നീട്ടാം.

Well Said Uncle,..
ReplyDelete