കേരളത്തിൽ മഴക്കെടുതിയിൽ മരിച്ചവർ 165.
പൂർണമായി തകർന്ന വീടുകൾ 705.
ഭാഗികമായി തകർന്നവ 12482.
ദുരിതാശ്വാസ ക്യാമ്പുകൾ 275.
ക്യാമ്പുകളിൽ താമസക്കാർ15000.
10475 ഹെക്ടറിലെ കൃഷി നശിച്ചു.
നഷ്ഠം 118.77 കോടി രൂപ.അനവ്ദ്യോഗികമായ മറ്റൊരു കണക്കനുസരിച്ച് 5000 കോടി രൂപ.
മഴ മൂലം കൊച്ചി വിമാനത്താവളം അടച്ചു.
അണക്കെട്ടുകൾ തുറന്നതോടെ പെരിയാറിലെ ജല നിരപ്പ് ഉയർന്നു.തീരങ്ങളിൽ ദുരിതം, റേഷൻ കാർഡുകളും, ആധാരങ്ങളും ഉൾപ്പെടെ വിലപ്പെട്ട രേഖകൾ നഷ്ഠമായി.
പെരിയാറിലെ വെള്ളപ്പൊക്കം മൂലം ശിവരാത്രി മണപ്പുറത്തു നടക്കേണ്ട വാവു ബലിതർപ്പണം ആൽമരച്ചുവട്ടിലേയ്ക്കു മാറ്റി.ബലിത്തറകളും, വ്യാപാര സ്റ്റോളുകളിലെ വിൽപ്പനച്ചരക്കുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി.
ഇടുക്കിയിൽ വെള്ളം സംഭരണ ശേഷിയുടെ 87 ശതമാനമായി.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 134.7 അടിയായി.136 അടിയാണ് പരമാവധി സംഭരണ ശേഷി. അണക്കെട്ടിൽ ചോർച്ച തുടരുന്നു.
ഓഗസ്റ്റ് 6,7 തീയതികളിലെ പത്ര റിപ്പോർട്ടുകളാണിത്.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടാൻ പോകുന്നു എന്നു മുറവിളി കൂട്ടിയ മന്ത്രിപുംഗവന്മാരും, രാഷ്ട്രീയക്കാരും, അക്ഷരത്തൊഴിലാളികളും എവിടെ?
എനിക്കുറങ്ങാൻ കഴിയുന്നില്ല എന്നു കൈയും, കലാശവുമുയർത്തി ഗോഷ്ടി കാട്ടിനടന്ന മന്ത്രി ജോസഫ് എവിടെ?
ഡാമിലെ ജലനിരപ്പ് ഉയരുന്ന ക്രമത്തിൽ അദ്ദേഹം കഴിച്ചുപോരുന്ന ഉറക്കഗുളികയുടെ അളവു കൂട്ടുന്നുണ്ടാവും.
ചീയപ്പാറയിൽ മണ്ണിടിഞ്ഞ് 4 പേർ മരിക്കുകയും, പലവാഹനങ്ങൾ മണ്ണിനടിയിലാവുകയും, പന്ത്രണ്ടോളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുകയും ചെയ്ത ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസിന്റെ ഇരു ഗ്രൂപ്പുകളും ,തിരുവനന്തപുരത്തു യോഗം ചേർന്ന് ആയുധങ്ങൾക്കു മൂർച്ച കൂട്ടുകയായിരുന്നു.
പി ടി തോമസ് എം പി ഒരു ചാനലിൽ പറഞ്ഞത് ഇടുക്കിയിൽ 25 നും, 29നും ഇടയിൽ അണക്കെട്ടുകൾ ഉണ്ടെന്നാണ്. ദിനം പ്രതി വളരുന്ന ഒന്നാണൊ ഡാമുകൾ.സ്വന്തം മണ്ഠലത്തിലെ ഡാമുകളുടെ എണ്ണം ടിയാനു തിട്ടമില്ലത്രെ:
No comments:
Post a Comment