Tuesday, 18 February 2014

വി എം സുധീരന് അഭിമാനിയ്ക്കാം



                                         കെ പി സി സി പ്രസിഡന്റായി നിയമനം കിട്ടിയ വി എം സുധീരന് അണികളെയോർത്ത് അഭിമാനിയ്ക്കാം. ഖദർ ധാരികളും,അഹിംസാ വാദികളും,സത്യ സന്ധതയ്ക്ക് പുകൾ പെറ്റവരും, ജഗജാല കില്ലാഡികളുമായ 400 പേരല്ലെ കെ പി സി സി എക്സിക്യൂട്ടീവിൽ അദ്ദേഹത്തെ സഹായിക്കാൻ കച്ച മുറുക്കി നിൽക്കുന്നത്.
                                         കള്ളും, കാശും ഇത്തിരി ചിലവായാലെന്ത് സോണിയജിയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പ്രകടനങ്ങൾ വൻ വിജയമായിരുന്നല്ലൊ.കാശു പിന്നെ ചിലവാക്കാനുള്ളതല്ലെ? ക്രയ വിക്രയങ്ങൾ നടത്തി സമ്പദ് വ്യവസ്ഥ ചലനാൽമകമാക്കി നിർത്തണം എന്നല്ലെ ചിദംബരംജി പറയുന്നത്. യു പി എ യുടെ 2 റ്റേം ഭരണം അവസാനിക്കുമ്പോൾ നീക്കിയിരുപ്പാണെങ്കിൽ മോശവുമല്ല.
                                        ഫെബ്രുവരി 15ന് കൊല്ലത്തു നടന്ന ഐ എൻ റ്റി യു സി റാലിയെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇതാ. യു ഡി ഏഫിന്റെ, പ്രത്യേകിച്ചു കൊൺഗ്രസിന്റെ ജിഹ്വയായ മലയാള മനോരമ 16)0 തീയതി പ്രസിദ്ധീകരിച്ച വാർത്തയാകുമ്പോൾ വിശ്വാസ്യത കൂടും.
                                         ഐ എൻ റ്റി യു സി റാലിയിൽ പങ്കെടുക്കാൻ വന്ന പ്രവർത്തകർ സ്ഞ്ചരിച്ച ബസിൽ നിന്നുണ്ടായ കുപ്പിയേറിൽ ബൈക്കു യാത്രക്കാരനായ യുവാവിനു ഗുരുതര പരുക്ക്.ചന്ദനത്തോപ്പ് മാമൂട് ചരുവിള പുത്തൻവീട്ടിൽ മുനീറിനെ നെറ്റിയിലും,മുഖത്തും പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കേരളപുരം സ്കൂളിനടുത്ത് ഉച്ചക്കായിരുന്നു സംഭവം.ഇളമ്പള്ളൂരിൽ മുനീറിന്റെ സുഹൃത്ത് തുടങ്ങുന്ന കടയിലേയ്ക്ക് തൊഴിലാളിയുമായി കേരളപുരത്തു നിന്നു ബൈക്കിൽ  പോകുമ്പോൾ എതിരെ വന്ന 
റ്റൂറിസ്റ്റ്ബസിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി എറിയുകയായിരുന്നു. കൊല്ലത്തെ റാലിയിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ടവരായിരുന്നു ബസിൽ.മുനീറിന്റെ മുഖത്തു മദ്യക്കുപ്പി വീശിയടിച്ചു മൂക്കിന്റെ പാലം തകർന്നു.ചില്ലുകൾ മൂക്കിനകത്തു തുളഞ്ഞുകയറി.നെറ്റിക്കും സാരമായ പരിക്കുണ്ട്.നിയന്ത്രണംവിട്ട ബൈക്കിൽ നിന്നു ബോധരഹിതനായി വീണ മുനീറിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.അപകടശേഷം നിർത്താതെ പോയ ബസിനെ നാട്ടുകാർ കാറിൽ പിന്തുടർന്നു വാഹനം കുറുകെയിട്ടു തടഞ്ഞു.കുണ്ടറ പൊലീസ് സ്ഥലത്തെത്തി മദ്യക്കുപ്പി കസ്റ്റടിയിലെടുത്തു.ബസിന്റെ വിവരങൾ ശേഖരിച്ച ശേഷം യാത്ര തുടരാൻ അനുവദിച്ചു.
                                       കാരണം അത് അവരുടെ യജമാനന്മാരുടെ ശിങ്കിടികളാണല്ലൊ. മദ്യക്കുപ്പി അവശേഷിച്ച തുള്ളികൾ നക്കിക്കുടിച്ച ശേഷം സ്റ്റേഷനിൽ പൂജ്യമായി പ്രതിഷ്ടിച്ചിട്ടുണ്ടാവും.
                                       ഇതേക്കുറിച്ചു മുഖ്യമന്ത്രിയോടു ചോദിച്ചുനോക്കു, അദ്ദേഹം പറയും “നിയമം നിയമത്തിന്റെ വഴിക്കു പോകും”.അഭ്യന്തര മന്ത്രി പറയും “ഞാൻ വിഷയം പറിച്ചുകൊണ്ടിരിക്കുകയാണ്”
                                      വണ്ടിയിലിരുന്ന് ഉറക്കെ തുമ്മിയാൽ ഓടിവരുന്ന ഒരു മീശക്കരൻ കമ്മീഷണറുണ്ട്. അയാൾ ഇതറിഞ്ഞ ഭാവമില്ല. കോൺഗ്രസുകാരുൾപ്പെട്ട കേസാകുമ്പോൾ അയളുടെ മീശ കീഴ്പോട്ടുവളയും

No comments:

Post a Comment