ഉദാരവൽക്കരണം സാമ്പത്തിക മേഘലയിൽ വരുത്തിയ മാറ്റങ്ങളിൽ ഒന്നാണ് തൊഴിലാളി സംഘടനകൾഅ പ്രസക്തമായത്..അവകാശ സംരക്ഷണത്തിനും,
കൂട്ടായ വിലപേശലനുമായി തുടങ്ങിയ യൂണിയനുകൾ നേതൃത്വത്തിന്റെ ധന സമ്പാദനത്തിനും,സംഘടിതമായ തെമ്മാടിത്തത്തിനുമായി ഉപയോഗിച്ചു തുടങ്ങിയപ്പോൾ ജനങ്ങൾ അവയെ വെറുത്തു.
പല തൊഴിലാളി സംഘടനകളും, ജനങ്ങളുടെ സ്വൈരജീവിതം തടസപ്പെടുത്തുകയും,ജനത്തെ വെല്ലുവിളിക്കുകയും ചെയ്തപ്പോൾ കോടതികൾ പ്രശ്നത്തിലിടപെട്ടു. ഇടതു വലതു വ്യത്യാസമില്ലാതെ തൊഴിലാളി സംഘടനകൾ നടത്തിയ കൊള്ളരുതായ്മൾക്ക് അവയെ നയിക്കുന്ന പാർട്ടികൾ ഒത്താശ ചെയ്യുകയും,സർക്കാരും, സർക്കാരിന്റെ വാലാട്ടികളായ പൊലീസും അവ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ തൊഴിലാളി സംഘടനകളുടെ മരണം ആശ്വാസമായെ ജനം കരുതുകയുള്ളു.എന്നാൽ അസംഘടിത തൊഴിൽ മേഘലകളിലും പുത്തൻ വ്യവസായങ്ങളിലും,വിദ്യാഭ്യാസ വിപണനത്തിലും,ആരോഗ്യ കച്ചവടത്തിലും, ഐ റ്റി വ്യവസായത്തിലും വലിയ ചൂഷണത്തിന് ഇതു വഴിവെച്ചു. തൊഴിൽ വകുപ്പു മന്ത്രി ഇടക്കിടെ നടത്തുന്ന ചില മണ്ടൻ പ്രസ്താവനകൾ ഒഴികെ ഈ ചൂഷണത്തിനെതിരെ ആരും ഒന്നും ചെയ്യുന്നില്ല. പണക്കൊയ്ത്തു നടക്കുന്ന കെട്ടിട നിർമാണം,ക്വാറി,ഹോട്ടൽ,തടിമില്ലുകൾ. കരാർജോലികൾ എന്നിവയിലാണ് വലിയ
ചൂഷണം നടക്കുന്നത്.ഇവയുടെ ഇരകൾ അന്യസംസ്ഥാന തൊഴിലാളികളും.ഐ റ്റി മേഘലയെ വെറുതെ വിടാം. സ്വന്തം സുഖവും,അന്നന്നത്തെ കാര്യങ്ങൾക്കുമപ്പുറം റ്റെക്കികൾക്ക് വേറെ ചിന്തയില്ല.
ആലുവായിലെ സൈറ്റിൽ തൊഴിൽ ചെയ്തിരുന്ന മഹാരാഷ്ട്രക്കാരനായ സുഖ്റാം എന്ന തൊഴിലാളിക്ക് ജോലിക്കിടെ പരുക്കേറ്റു.ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് മുതലാളി അയാളെ കാറിൽ കയറ്റി കൊച്ചിയിലെത്തിച്ചു. കുണ്ടനൂരിലെ ബസ്റ്റോപ്പിനരികെ അയാളെ ഇരുത്തി ഉടനെ വരാമെന്നു പറഞ്ഞ് മുതലാളി മുങ്ങി.തന്റെ മാലിക് വരുമെന്ന പ്രതീക്ഷയിൽ ആ പാവം ഒരാഴ്ച പെരുമഴയത്ത് വഴിയരുകിൽ കാത്തിരുന്നു.ഉദാരമതികൾ നൽകിയ ഭക്ഷണമാണ് അയാളുടെ ജീവൻ നിലനിർത്തിയത്.ഓഗസ്റ്റ് 12ലെ പത്രങ്ങൾ ചിത്രം സഹിതം ഈ വാർത്ത
പ്രസിദ്ധീകരിച്ചെങ്കിലും, തൊഴിലാളി സംഘടനകളൊ,രാഷ്ട്രീയക്കാരൊ,ജില്ലാ ഭരണകൂടമൊ തിരിഞ്ഞുനോക്കിയില്ല.ബാറുടമകളുടെ വരെ മനുഷ്യാവകാശത്തിൽ തല്പരനായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഈ സാധുവിന്റെ അവകാശത്തിൽ താല്പര്യം കാട്ടിയില്ല.
ജീവനക്കാരെ നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കുന്നതിനെതിരെ എറണാകുളം കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരും,പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.ഭരണ, പ്രതിപക്ഷ സർവീസ് സംഘടനകൾ സംയുക്തമായി ഓഗസ്റ്റ് 13നു നടത്തിയ പ്രകടനത്തിലും, പ്രതിഷേധ യോഗത്തിലും വനിതകൾ ഉൾപ്പെടെ എല്ലാ ജീവനക്കാരും പങ്കെടുത്തു. കലക്ടറേറ്റിന്റെ പ്രവർത്തനം കാര്യക്ഷമവും, സുതാര്യവുമാക്കാൻ പുതിയ കലക്ടർ എടുത്ത തീരുമാനമായിരുന്നു പ്രത്ഷേധത്തിനു കാരണമായത്.നിരീക്ഷണ കാമറകൾ സ്ഥാപിച്ച് ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നും,അവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും നേതാക്കന്മാർ വാദിക്കുന്നു.
ജീവനക്കാരുടെ എന്തവകാശമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്?
ഓഫീസിൽ തോന്നുമ്പോൾ വരാനും പോകാനുമുള്ള അവകാശം.
ഓഫീസിലിരുന്ന് വർത്തമാനം പറയാനും,വായിക്കാനും, ആഹരിക്കാനും, തരം കിട്ടിയാൽ മദ്യപിക്കാനുമുള്ള അവകാശം.
അപേക്ഷകളും, ആവശ്യങ്ങളുമായി വരുന്ന പാവങ്ങളിൽ നിന്നു നിർലോഭം കോഴ വാങ്ങാനുള്ള അവകാശം.
തൊഴിലാളി ഐക്യം സിന്ദാബാദ്
.
No comments:
Post a Comment