Tuesday, 16 August 2016

ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില - ഒരു ശിര്‍ഷാസന നിരീക്ഷണം.


ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില അറിയാന്‍ ശിര്‍ഷാസനത്തില്‍ നിന്ന് നോക്കുകയാണ് നല്ലത്.എന്നും സ്കോര്‍ ബോര്‍ഡിന്‍റെ താഴത്തെ നിരയില്‍ ആണല്ലോ ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യക്കാര്‍ ആണെങ്കില്‍ ശിര്ഷാസനത്തില്‍ അദ്വിതീയരും. ധനം, ആരോഗ്യം,സാമൂഹിക പുരോഗതി എന്നീ മേഖകളില്‍ ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും, ഇങ്ങനെയും ചില രാഷ്ട്രങ്ങള്‍
ഉണ്ട് എന്നു വേള്‍ഡ് കപ്പും,ഒളിമ്പിക്സും നടക്കുമ്പോള്‍ മാത്രം മാലോകര്‍ അറിയുന്ന കൊച്ചു കൊച്ചു രാജ്യങ്ങളും ഇന്ത്യയേക്കാള്‍ നില മെച്ചപ്പെടുത്തി - കെനിയ,ജമൈക്ക തെക്കന്‍ കൊറിയ എന്നിവ ഉദാഹരണങ്ങള്‍.
ലോക ജനസംഘ്യയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യം.ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.ഇരുപത്തൊന്നാം നുറ്റാണ്ടിലെ സുപര്‍ പവര്‍ ആകാന്‍ പോകുന്നു എന്ന്‍ പലരും കരുതുന്ന നാട്.വിമാനം കണ്ടുപിടിച്ചതും,പ്ലാസ്ടിക് സര്‍ജരിയും,ജനടിക്ക് എനജിനീയരിങ്ങും ആരംഭിച്ചതും 5000 വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ആയിരുന്നു എന്ന് ലോകം മുഴുവന്‍ പോയി വീരവാദം അടിക്കുന്ന പ്രധാന മന്ത്രിയുടെ നാട്.ഇങ്ങനെ ഉള്ള ഇന്ത്യയില്‍ നിന്ന് പോയ അതലറ്റുകള്‍ ഒളിംപിക്സിന്‍റെ അരീനയില്‍ തല താഴ്ത്തി നില്‍ക്കുന്നതു കാണുമ്പോള്‍ പുകവലിക്കെതിരായ പരസ്യത്തിലെ ചോദ്യം അറിയാതെ ചോദിച്ചു പോകും."ഈ നാടിന് ഇത് എന്തു പറ്റി?"
                         206 രാജ്യങ്ങളില്‍നിന്നുള്ള 11000 കായികതാരങ്ങള്‍ ആണ് റിയോയില്‍ നടക്കുന്ന മുപ്പത്തി ഒന്നാം ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. 28 ഇനങ്ങളില്‍ ആയി 306 മലസരങ്ങള്‍ - ഇന്ത്യക്കാരന്‍റെ
ക്രികറ്റ് ഒളിംപിക്സിന്റെ നാലയലത്ത് അടുപ്പിക്കില്ല - ഇന്ത്യയില്‍ നിന്ന് 118 കായികതാരങ്ങള്‍. കോച്ചുകളും,ഉദ്യോഗസ്തരും, മന്ത്രി പുംഗവന്മാരും,ഷെഫുകളും, കുശിനിക്കാരും അടങ്ങുന്ന വലിയൊരു കൂട്ടവും കൂടെ ഉണ്ട്. ഒന്നോ രണ്ടോ വെങ്കലവും, വെറും കൈയുമായി മടങ്ങിയാലും അവരെല്ലാം ഒളിമ്പിയന്മാര്‍ ആണ്. ഇന്ത്യയില്‍ ഒളിമ്പിക്ക്സിനു പോയവരെല്ലാം   ഒളിമ്പിയന്മാര്‍ ആണല്ലോ.
                           മോദി കാബിനെറ്റിലെ സ്പോര്‍ട്സ് മന്ത്രി വിജയ് ഗോയല്‍ അരുതാത്തിടത്തൊക്കെ എത്തി നോക്കി അവിടെ അലമ്പുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘാടകര്‍ അയാളുടെ അക്രടിട്ടെഷന്‍ റദ്ദാക്കും എന്ന് മുന്നറിയിപ്പ് നല്‍കി. ഹര്യാന സര്‍ക്കാര്‍ ഒരു കോടി രുപ മുടക്കി അവരുടെ സ്പോര്‍ട്സ്സ് മന്ത്രി അനില്‍ വിജ്നെ റിയോയിലെക്ക് അയക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയില്‍ രാശ്ട്രീയം പോലെ സ്പോര്‍ട്സും ഒരു ധനാഗമ മാര്‍ഗമാണ്. സ്പോര്‍ട്ട്സ് അസോസിയേഷനുകളുടെ തലപ്പെത്തെത്താന്‍ രാശ്ട്രീയക്കാര് മലസരിക്കുന്നു.ശരത് പവാറും,അരുണ്‍ ജയ്റ്റ്ലിയും,അനുരാഗ് താക്കൂറും,രാജ്നാഥ് സിങ്ങും പ്രഫുല്‍ പാട്ടേലും സുരേഷ് കല്‍മാഡിയും പോലെയുള്ള രാശ്ട്രീയക്കാര് ആണ് എല്ലാ സ്പോര്‍ട്സ് അസോസിയേഷനുകളും നയിക്കുന്നത്. ഇതിന്‍റെ സുഖം അറിയണമെങ്കില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറി ടി സി മാത്യുവിനോട് ചോദിച്ചാല്‍ മതി.കേരള കൊണ്ഗ്രസിന്റെ ലാവണത്തില്‍ നിന്നു വന്ന ആളാണ്‌ മാത്യു. ഏഷ്യന്‍ ഗയിംസിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന തട്ടിപ്പ് ഓര്‍മിക്കുക. കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ പോലും ശുപാര്‍ശയും,സമ്മര്‍ദങ്ങളും ഉണ്ടാവും. സര്‍ക്കാര്‍ മുടക്കുന്ന പണം തിന്നു തീര്ക്കുന്നവരില് നിന്ന്‍ സ്പോര്‍ട്സിനെ മോചിപ്പിച്ചില്ല എങ്കില്‍ ഇന്ത്യയുടെ മെഡല്‍ നില മെച്ചപ്പെടില്ല.

No comments:

Post a Comment