Friday, 14 April 2017

കണ്ടവരുണ്ടോ?


ചിത്രത്തില്‍ കാണുന്ന കിസാന്‍ ബാബുറാവു ഹസാരെ എന്ന 79 കാരനെ 2014 മേയ് മാസം മുതല്‍ കാണ്മാനില്ല.മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ നിവാസിയാണ്. India Against corruptio 
എന്ന സംഘടനയുടെ നേതാവ്.ഉടഞ്ഞഖദര്‍ കുര്‍ത്തയും, മുണ്ടുമാണ് വേഷം. പക്ഷി മൃഗാദികളുടെയോ,മല്സ്യങ്ങളുടെയോ ശവ ശരിരം ഭക്ഷിക്കാറില്ല.പശുവിന്‍റെ കാര്യം പറയുകയേ വേണ്ട.
രാജ്യം പദ്മ ഭുഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.തികഞ്ഞ അഹിംസ വാദിയെങ്കിലും,അഴിമതിക്കാരെ തൂക്കിലേറ്റണം എന്ന അഭിപ്രായക്കാരനാണ്. മുന്‍ സൈനികന്‍ എങ്കിലും ക്വോട്ട വാങ്ങി അടിക്കുകയോ,
മറിച്ചു വിറ്റ്‌ ലാഭം ഉണ്ടാക്കുകയോ ഇല്ല.ലോക്പാല്‍ ബില്ലിന് വേണ്ടി 2011 ഏപ്രില്‍ 5മുതല്‍ ഡല്‍ഹി രാം ലീല മൈതാനത്ത് മരണം വരെ നിരാഹാരം ആരംഭിച്ചെങ്കിലും,ബില്‍ പാസ്സാക്കുകയോ,അദ്ദേഹം 
മരിക്കുകയോ ഉണ്ടായില്ല.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ അപേക്ഷ.
                         ഇദ്ദേഹത്തിന്‍റെ അരുമ ശിഷ്യന്‍മാരില്‍ പലരും ഭരണ മാറ്റം വന്നതോടെ നല്ല നിലയിലായി.പണ്ടെ പിണങ്ങി പടിയിറങ്ങിയ അരവിന്ദ് കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി 
വലതുകൈ ആയി നിന്നു പ്രവൃത്തിച്ച കിരണ്‍ ബേദി തരക്കേടില്ലാത്ത ഉദ്യോഗം തരപ്പെടുത്തി തെക്കേ ഇന്ത്യയില്‍ എവിടെയോ ആണ്.ഷാസിയ ഇല്മി സംഘികളുടെ വക്താവായി.
മറ്റൊരു ശിഷ്യന്‍ ബാബ രാംദേവ് സര്‍വ രോഗ സംഹാരികളും,സൌന്ദര്യ വാര്‍ധക വസ്തുക്കളും,യോഗയും വിറ്റ് സംഘികളുടെ സഹായത്തോടെ രാജ്യാന്തര കുത്തകകലോട്ട് ളോട്
മത്സരിക്കുന്നു.
                      താഴെപ്പറയുന്ന സംഭവങ്ങളോട് പ്രതികരിക്കാത്തതിനാല്‍ ഇദ്ദേഹം ജിവിച്ചിരിപ്പുന്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ട്.
വിയോജന സബ്ദങ്ങ്ങ്ങള്‍ അടിച്ചമര്‍ത്താന്‍ സര്‍ക്കാരും സംഘ പരിവാറും ശ്രമിക്കുന്നു.അക്കാദമികളുടെയും, സര്‍വകലാശാലകളുടെയും നേതൃത്വം അക്ഷര വിരോധികള്‍ ആയ സംഘികളെ ഏല്‍പ്പിക്കുന്നു
പശുസംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളെ നടുറോഡില്‍ അടിച്ചു കൊല്ലുന്നു.ബുധിജീവികളുടെ കൊലയാളികള്‍ ഒളിവില്‍ തുടരുന്നു. എതിര്‍ ചേരിയിലുള്ള നേതാക്കന്മാരുടെ തലക്ക് 
ആര്‍ എസ് എസ് നേതാക്കള്‍ വില പറയുന്നു. പത്ര മാധ്യമങ്ങളെ വിലക്കെടുക്കുന്നു.എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികള്‍ ആയി മുദ്ര കുത്തുന്നു.കോടതികളില്‍ പോലും കൈ കടത്തലിനുള്ള 
ശ്രമങ്ങള്‍ നടക്കുന്നു. മധ്യപ്രദേശിലെ വ്യപം കുംഭകോണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. 2000 പേര്‍ ജയിലില്‍ ആവുകയും ചെയ്തു .

Sunday, 9 April 2017

കറുത്ത മദ്രാസികള്‍ക്ക് ഒരു ഉണര്‍ത്ത് പാട്ട്



1970 കളില്‍ Illustrated weekly of India യില്‍ പ്രസിധീകരിച്ച വി കെ മാധവന്‍കുട്ടിയുടെ പ്രസിദ്ധമായ ലേഖനം ആണ് In Delhi without a visa. ഔദ്യോഗിക ജീവിതത്തിന്ടെ ആരംഭം മുതല്‍ മരണം വരെ അദ്ദേഹം ചിലവഴിച്ച ഡല്‍ഹിയില്‍ ഒരു ദക്ഷിണേന്ത്യക്കാരന്‍  നേരിടുന്ന  പ്രതിസന്ധികള്‍ വിവരിക്കുന്നു . ഒരു വിദേശരാജ്യത്ത് എന്ന പോലെ 
ആണത്രേ അവന്‍റെ ഡല്‍ഹി വാസം.വിസ്സ വേണ്ട എന്ന ഒരു വ്യത്യാസം മാത്രം. അജ്ഞരും.അഹങ്കാരികളും,സര്‍വോപരി അന്ധവിശ്വാസികളും ആയ ഉത്തരേന്ത്യന്‍ ഗോസായികള്‍ 
ദക്ഷിനെന്ത്യക്കാരനെ അവജ്ഞയോടെ ആണ് നോക്കുന്നത്.ഇന്ത്യയുടെ തെക്കുഭാഗത്ത് അഞ്ചു സംസ്ഥാനങ്ങള്‍ ഉണ്ടെന്നു പോലും ഈ പരിഷകള്‍ക്ക് അറിഞ്ഞു കൂട. തെക്കന്മാര്‍ എല്ലാം അവര്‍ക്ക് മദ്രാസികള്‍ ,മദ്രാസികള്‍ എല്ലാം കറുത്തവരും, ഇസായികളും ദേശിയ പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്ന വിദ്യാസമ്പന്നരായ അന്നത്തെ  കേന്ദ്ര നേതൃത്വം കാട്ടിയ വിശാലമായ സമീപനം ഇന്ന് ഉത്തരേന്ത്യ വാഴുന്ന ഗോമുത്ര പാനികള്‍ക്ക് ഇല്ല.അവരുടെ പരമോന്നത നേതാവല്ലേ കേരളത്തെ സോമാലിയയുമായി ഉപമിച്ചത്.
                      ഇയൊരു പശ്ചാത്തലത്തില്‍ വേണം തരുണ്‍ വിജൈയ്യുടെ "തെക്കേ ഇന്ത്യയിലെ കറുമ്പന്മാരെ ഞങ്ങള്‍ സഹിക്കുന്നില്ലേ പിന്നയാണോ കാപ്പിരികള്‍" എന്ന ഫാഷിസം മണക്കുന്ന 
പരാമര്‍ശത്തെ കാണാന്‍. ഇയാള്‍ വെറും ഒരു സംഘിയല്ല.സംഘ പരിവാറിന്റെ ബുദ്ധിജിവികളില്‍ ഒരാള്‍.RSSന്‍റെ മുഖപ്പത്രമായ പാന്ജജന്യയുടെ മുന്പത്രാധിപര്‍.. മുന്‍ രാജ്യസഭ എം പി.
                   ഇയാളുടെ ഈ പ്രയോഗത്തോട് കേരളത്തിലെ രാഷ്ട്രിയ ശിഖണ്ടികളും, മാധ്യമ ദല്ലാലുകളും ജ്ജാകരവും,പ്രതിഷേധാര്ഹവും ആയാണ് പ്രതികരിച്ചത്. കൊലകളും, വ്യഭിചാരങ്ങളും 
ആഘോഷിക്കുന്ന മലയാള ചാനലുകള്‍ ഇതൊരു ചര്‍ച്ചാവിഷയമാക്കാതിരുന്നത് സംഘികളെ ഭയന്നിട്ടോ,അവരുടെ മടിശിലയുടെ വലിപ്പം കണ്ടിട്ടോ? തന്‍റെ നിറം ഓര്‍ത്തിട്ടെങ്കിലും കുമ്മനം ഇടപെടണമായിരുന്നു.സംഘ പരിവാറിന്റെ മുളവടിപ്പടയാളിക്ക് ബൌദ്ധികമായ ഇടപെടലുകള്‍ അന്യമായതില്‍ അതിശയം വേണ്ട.
              സിന്ധു ഗംഗ സമതലങ്ങളില്‍ നിന്ന്‍ ദ്രാവിഡരേ ആട്ടി ഓടിച്ച് ഉപ ഭൂഘണ്ടത്തിന്‍റെ തെക്കേ കോണില്‍ എത്തിച്ച ആര്യവംശത്തിന്‍റെ പിന്മുറക്കാരുടെ ഇന്നും തീരാത്ത അധിനിവേശക്കൊതിയില്‍ 
അവസാനിക്കാതിരിക്കണമെങ്കില്‍ നമ്മള്‍ അവരുടെ ആധിപത്യത്തെ ചെറുക്കണം.തരുണ്‍ വിജൈയുടെ അധിക്ഷേപം നമുക്ക് ഉണര്‍ത്തു പാട്ടാകണം 
                 സംസ്ഥാനങ്ങള്‍ക്ക് സ്വയം നിര്‍ണയഅവകാശം അവശ്യപ്പെട്ടുകൊണ്ട് 1962 ല്‍ അണ്ണാ ദുരൈ രാജ്യസഭയില്‍ നടത്തിയ പ്രസംഗം ഓര്‍ക്കുന്നത് നല്ലതാണ്. അന്നത്തെ ദേശീയ നേത്രുത്വം 
അദ്ദേഹത്തെ എതിര്‍ത്തു,അദ്ദേഹത്തോട് തര്‍ക്കിച്ചു. അവരാരും അദ്ദേഹത്തെ രാജ്യദ്രോഹി എന്നു വിളിച്ചില്ല.ഇന്നായിരുന്നെങ്കില്‍ അദ്ദേഹത്തിന് പെരുമാള്‍ മുരുകന്റെയോ , മല്ലെഷപ്പ കല്ബുര്‍ഗിയുറെയോ ഗതി വരുമായിരുന്നു.  

www.mathewpaulvayalil@blogspot.in

Thursday, 6 April 2017

ക്രിസ്ത്യാനികളുടെ സത്വര ശ്രദ്ധക്ക്



ഇസ്ടര്‍ അടുത്തു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ ബീഫിന്റെ പേരില്‍ സംഘികള്‍ ആളുകളെ അടിച്ചു കൊല്ലുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് ബീഫിനോടുള്ള ഉദാര സമീപനം ശ്ലാഘനീയം ആണ്.
നല്ല വൃത്തിയുള്ള അന്തരീക്ഷത്തില്‍ കൊന്ന നാല്‍ക്കാലികളുടെ മാംസം വില്‍ക്കാന്‍ മുന്‍കൈ എടുക്കും എന്ന മലപ്പുറത്തെ ബി ജെ പി സ്ഥാനാര്‍ത്തിയുടെ വാഗ്ദാനം നമ്മെ കോള്‍മയിര്‍ 
കൊള്ളിക്കും.
                 പക്ഷെ വങ്കന്മാരായ ആന്തണിയും, സുധിരനും,ഉമ്മച്ചനും കൂടി വഷളാക്കിയ മദ്യവ്യാപാരം,ശുംഭന്മാരായ (പ്രകാശിക്കുന്നവര്‍ എന്നര്‍ഥം) ജഡ്ജിമാര്‍  കുളമാക്കികളഞ്ഞില്ലേ?
ഇപ്പോഴേ ക്യൂവില്‍ നിന്നാലേ ദുഖ ശനിയാഴ്ച കൌണ്ടരിന് അടുത്തെത്തു.അതുകൊണ്ട് ജാഗ്രതൈ. തിരക്കുള്ളവര്‍ ദിവസക്കുലിക്ക് ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഏര്‍പ്പാടാക്കാന്‍ മറക്കരുത്,
മടിക്കരുത്.
                 ഈസ്റ്റ്ര്‍ ആശംസകളോടെ നിര്‍ത്തുന്നു 
www.mathewpaulvayalil.blogspot.in