Sunday, 9 April 2017

കറുത്ത മദ്രാസികള്‍ക്ക് ഒരു ഉണര്‍ത്ത് പാട്ട്



1970 കളില്‍ Illustrated weekly of India യില്‍ പ്രസിധീകരിച്ച വി കെ മാധവന്‍കുട്ടിയുടെ പ്രസിദ്ധമായ ലേഖനം ആണ് In Delhi without a visa. ഔദ്യോഗിക ജീവിതത്തിന്ടെ ആരംഭം മുതല്‍ മരണം വരെ അദ്ദേഹം ചിലവഴിച്ച ഡല്‍ഹിയില്‍ ഒരു ദക്ഷിണേന്ത്യക്കാരന്‍  നേരിടുന്ന  പ്രതിസന്ധികള്‍ വിവരിക്കുന്നു . ഒരു വിദേശരാജ്യത്ത് എന്ന പോലെ 
ആണത്രേ അവന്‍റെ ഡല്‍ഹി വാസം.വിസ്സ വേണ്ട എന്ന ഒരു വ്യത്യാസം മാത്രം. അജ്ഞരും.അഹങ്കാരികളും,സര്‍വോപരി അന്ധവിശ്വാസികളും ആയ ഉത്തരേന്ത്യന്‍ ഗോസായികള്‍ 
ദക്ഷിനെന്ത്യക്കാരനെ അവജ്ഞയോടെ ആണ് നോക്കുന്നത്.ഇന്ത്യയുടെ തെക്കുഭാഗത്ത് അഞ്ചു സംസ്ഥാനങ്ങള്‍ ഉണ്ടെന്നു പോലും ഈ പരിഷകള്‍ക്ക് അറിഞ്ഞു കൂട. തെക്കന്മാര്‍ എല്ലാം അവര്‍ക്ക് മദ്രാസികള്‍ ,മദ്രാസികള്‍ എല്ലാം കറുത്തവരും, ഇസായികളും ദേശിയ പ്രസ്ഥാനത്തിലൂടെ വളര്‍ന്നു വന്ന വിദ്യാസമ്പന്നരായ അന്നത്തെ  കേന്ദ്ര നേതൃത്വം കാട്ടിയ വിശാലമായ സമീപനം ഇന്ന് ഉത്തരേന്ത്യ വാഴുന്ന ഗോമുത്ര പാനികള്‍ക്ക് ഇല്ല.അവരുടെ പരമോന്നത നേതാവല്ലേ കേരളത്തെ സോമാലിയയുമായി ഉപമിച്ചത്.
                      ഇയൊരു പശ്ചാത്തലത്തില്‍ വേണം തരുണ്‍ വിജൈയ്യുടെ "തെക്കേ ഇന്ത്യയിലെ കറുമ്പന്മാരെ ഞങ്ങള്‍ സഹിക്കുന്നില്ലേ പിന്നയാണോ കാപ്പിരികള്‍" എന്ന ഫാഷിസം മണക്കുന്ന 
പരാമര്‍ശത്തെ കാണാന്‍. ഇയാള്‍ വെറും ഒരു സംഘിയല്ല.സംഘ പരിവാറിന്റെ ബുദ്ധിജിവികളില്‍ ഒരാള്‍.RSSന്‍റെ മുഖപ്പത്രമായ പാന്ജജന്യയുടെ മുന്പത്രാധിപര്‍.. മുന്‍ രാജ്യസഭ എം പി.
                   ഇയാളുടെ ഈ പ്രയോഗത്തോട് കേരളത്തിലെ രാഷ്ട്രിയ ശിഖണ്ടികളും, മാധ്യമ ദല്ലാലുകളും ജ്ജാകരവും,പ്രതിഷേധാര്ഹവും ആയാണ് പ്രതികരിച്ചത്. കൊലകളും, വ്യഭിചാരങ്ങളും 
ആഘോഷിക്കുന്ന മലയാള ചാനലുകള്‍ ഇതൊരു ചര്‍ച്ചാവിഷയമാക്കാതിരുന്നത് സംഘികളെ ഭയന്നിട്ടോ,അവരുടെ മടിശിലയുടെ വലിപ്പം കണ്ടിട്ടോ? തന്‍റെ നിറം ഓര്‍ത്തിട്ടെങ്കിലും കുമ്മനം ഇടപെടണമായിരുന്നു.സംഘ പരിവാറിന്റെ മുളവടിപ്പടയാളിക്ക് ബൌദ്ധികമായ ഇടപെടലുകള്‍ അന്യമായതില്‍ അതിശയം വേണ്ട.
              സിന്ധു ഗംഗ സമതലങ്ങളില്‍ നിന്ന്‍ ദ്രാവിഡരേ ആട്ടി ഓടിച്ച് ഉപ ഭൂഘണ്ടത്തിന്‍റെ തെക്കേ കോണില്‍ എത്തിച്ച ആര്യവംശത്തിന്‍റെ പിന്മുറക്കാരുടെ ഇന്നും തീരാത്ത അധിനിവേശക്കൊതിയില്‍ 
അവസാനിക്കാതിരിക്കണമെങ്കില്‍ നമ്മള്‍ അവരുടെ ആധിപത്യത്തെ ചെറുക്കണം.തരുണ്‍ വിജൈയുടെ അധിക്ഷേപം നമുക്ക് ഉണര്‍ത്തു പാട്ടാകണം 
                 സംസ്ഥാനങ്ങള്‍ക്ക് സ്വയം നിര്‍ണയഅവകാശം അവശ്യപ്പെട്ടുകൊണ്ട് 1962 ല്‍ അണ്ണാ ദുരൈ രാജ്യസഭയില്‍ നടത്തിയ പ്രസംഗം ഓര്‍ക്കുന്നത് നല്ലതാണ്. അന്നത്തെ ദേശീയ നേത്രുത്വം 
അദ്ദേഹത്തെ എതിര്‍ത്തു,അദ്ദേഹത്തോട് തര്‍ക്കിച്ചു. അവരാരും അദ്ദേഹത്തെ രാജ്യദ്രോഹി എന്നു വിളിച്ചില്ല.ഇന്നായിരുന്നെങ്കില്‍ അദ്ദേഹത്തിന് പെരുമാള്‍ മുരുകന്റെയോ , മല്ലെഷപ്പ കല്ബുര്‍ഗിയുറെയോ ഗതി വരുമായിരുന്നു.  

www.mathewpaulvayalil@blogspot.in

No comments:

Post a Comment