Wednesday, 27 March 2013

വിഡ്ഡികൾ ഞങ്ങൾ കൊച്ചിക്കാർ.

കൊച്ചി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ മീറ്ററുകളുടെ പുനർ മുദ്രണം ഏപ്രിൽ ആദ്യ വാരം നടക്കും.ജില്ല കലക്റ്ററുടെ ഉത്തരവ് പ്രകാരമാണ് നടപടി എന്ന് പത്രക്കുറിപ്പ്. കാക്കനാടും, ഫോർട്ട് കൊച്ചിയിലും ഇതിനായി അദാലത്തുകൾ നടത്തും. ഇതിന്റെ ഉദ്ഘാടനം ഏപ്രിൽ രണ്ടാം തീയതി കാക്കനാട് വെച്ച്. 
കാക്കനാടു നടക്കുന്ന അദാലത് ഏപ്രിൽ 2 മുതൽ 4 വരെ, ഫോർട്ട് കൊച്ചിയിലേത് 8 മുതൽ 9 വരെ.ഈ അദാലത്തുകളിൽ മീറ്ററുകളുടെ റീകാലിബ്രേഷൻ നടത്തി, ലീഗൽ മെറ്റ്രോളജി വകുപ്പ്, മീറ്ററുകൾ സീൽ ചെയ്യും.

 പരിപാടിയുടെ  ഉദ്ഘാടനം ഏപ്രിൽ ഒന്നിന് നടത്തണമെന്ന് കൊച്ചിക്കാർ ആഗ്രഹിക്കുന്നു. 

വിഡ്ഡികളാക്കപ്പെടുന്ന ഞങ്ങൾക്ക് അതോർത്ത് ചിരിക്കാനെങ്കിലും കഴിയട്ടെ

1] കൊച്ചി നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ മീറ്ററുകൾ പ്രവർത്തിപ്പിക്കാറില്ല.(36 വർഷമായി കൊച്ചിയിൽ പാർക്കും ഞാൻ സാക്ഷി)
2]മീറ്ററുകൾ പ്രവർത്തിപ്പിക്കാൻ നിർബന്തിച്ചാൽ ഡ്രയ്‌വർ ചീഫ് വിപ്പായി മാറും എന്ന ഭയത്താൽ യാത്രക്കാർ അതിനു ശ്രമിക്കാറില്ല.
3] അദാലത്ത് നടത്തുന്നവർ ഔദ്യോഗിക വാഹനങ്ങളിലും, സ്വന്തം വാഹനങ്ങളിലും സ്ഞ്ചരിക്കുന്നതിനാൽ തെരുവിൽ നടക്കുന്നതെന്തെന്ന് അറിയുന്നില്ല.
4]നിയമ പാലകർ ഇടയ്ക്കിടെ ഓട്ടോറിക്ഷകൾക്ക് കൈ കാട്ടുന്നത് മീറ്ററുകൾ പ്രവ്രുത്തിക്കുന്നോ എന്നു നോക്കാനല്ല,പ്രവ്രുത്തിദോഷത്തിന്റെ പടി  പറ്റാനാണെന്ന് വിഡ്ഡികളായ ജനം.
വിഡ്ഡികളേ ഉണരുവിൻ. ചിരിച്ചെങ്കിലും നമുക്ക് ആരോഗ്യം കൂട്ടാം, ആയുസ് നീട്ടാം.
                    

Sunday, 17 March 2013

“മാ നിഷാദ“

  കമലിന്റെ സെല്ലുലോയിഡിനെതിരെ പ്രതിഷേധവുമാ‍യെത്തിയ കീടങൾ എവിടെപ്പോയൊളിച്ചു? നീക്കം ചെയ്യണമെന്ന് അവരാവശ്യപ്പെട്ട രംഗങ്ളും സംഭാഷണങളുമായി  ചിത്രം പ്രദർശനം തുടരുമ്പോൾ ഉത്തരമില്ലാത്ത ഒരു ചോ‍ദ്യം അവശേഷിക്കുന്നു.എന്തായിരുന്നു പ്രതിഷേധത്തിനു കാരണം? അവരുടെ പ്രതിഷേധത്തെ ജനം എങിനെ കാണുന്നു എന്നതിനു തെളിവാണ് ചിത്രം കാണാനെത്തുന്നവരുടെ തിരക്ക്.
                      2012ൽ മലയാളത്തിലുണ്ടായ ഭേദപ്പെട്ട ഒരു സിനിമ.അതിന് നല്ല ചിത്രത്തിനുള്ള സർക്കാരിന്റെ അവാർഡും ലെഭിച്ചു.പ്രദർശനം തുടരവെ ചിത്രം കാണാത്ത കുറെ ആളുകൾ പ്രതിഷേധവും, പ്രകടനവുമായി സംവിധായകന്റെ കോലം കത്തിക്കുവാൻ തെരുവിലിറങി. യൂത്ത്കോൺഗ്രസുകാർ മുണ്ടിനടിയിൽ ഒളിപ്പിച്ച കരി ഓയിൽ പാട്ടയുമായി തീയേറ്ററുകളിലേക്ക്.
                      ചിത്രത്തിനെതിരെ പ്രസ്താവനയുമായി ആദ്യം എത്തിയത് തിരുവനന്തപുരത്തു നിന്നുള്ള ഒരു എം ൽ എ യും, സഹോദരിയും. “ഞങളുടെ കുടുംബത്തെ തൊട്ടാൽ കമലിനെ തട്ടും” സിനിമയിലൊരിടത്തും മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരന്റെ പേര് പരാ‍മർശിക്കുന്നില്ല.“ഇങിനെ ഒരു ഫയൽ മുഖ്യമന്ത്രിയുടെ മുൻപിലെത്തിയാൽ അദ്ദേഹം മടക്കും“ എന്നൊരു പരാമർശം മാത്രം.കാലഘട്ടത്തെക്കുറിച്ചുള്ള സൂചനകളിലൂടെ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ കരുണാകരനാണെന്നു മനസിലായാൽ തന്നെ ഇതെങിനെ അദ്ദേഹത്തിന് അപമാനകരമാകും.എന്നാൽ ശ്രീ മലയാറ്റൂർ രാമക്രിഷ്ണനെതിരെ വ്യക്തമായ പരാമർശങളുണ്ട്.അദ്ദേഹത്തിന്റെ ബന്ധുക്കളാരും പ്രതിഷേധിച്ചുകണ്ടില്ല.[അതിലൊരാൾ മലയാള സിനിമയിലെ നിറസാന്നിധ്യവും].
                     രേഖപ്പെടുത്തപ്പെട്ട സാക്ഷ്യങളുടെ പിൻബലത്തിലാണ് ഈ പരാ‍മർശങളെന്ന് സംവിധായകൻ പറയുന്നു.ആശ്രയിച്ച പുസ്തകങുളുടെപേരും അദ്ദേഹം നൽകുന്നു. ചിത്രത്തിനാധാരമായ പുസ്തകങൾ പുറത്തു വന്നപ്പോൾ എന്തേ ഇവർ പ്രതിഷേധിച്ചില്ല? അക്ഷരങളുമായുള്ള അകലം കാത്തു സൂക്ഷിക്കുന്നതിൽ കോൺഗ്രസുകാർ ബധ്ധസ്രധ്ധരാണല്ലൊ.ഈ എം ൽ എ മാർക്കാണത്രേ സർക്കാർ ചിലവിൽ 15000 രൂപയുടെ പുസ്തകങൾ നൽകുന്നത്.


                    “വിശുധ്ധമായത് നായ്ക്കൾക്കു കൊടുക്കരുത്“. മത്തായി 7:6