പൂഞ്ഞാറിൽ ലയിച്ചില്ലാതായ പഴയ കാഞ്ഞിരപ്പള്ളി നിയോ ജകമണ്ഡലത്തിലെ വോട്ടറായ ഞാൻ കോൾമയിർ കൊണ്ടെഴുതുന്നത്.ഞങ്ങുളുടെ എം എൽ എ പിസി ജോർജ് വായ്മൊഴിയിൽ മാത്രമല്ല വരമൊഴിയിലും പാടവം തെളിയിച്ചുകഴിഞിരിക്കുന്നു.നിരന്തരം അദ്ദേഹം രചിക്കുന്ന കത്തുകളും,കഥകളും,ലേഖനങ്ങുളും വായ്മൊഴി പോല തന്നെ പ്രചാരം നേടുന്നു.സാഹിത്യത്തിനുള്ള നൊബേൽ, മാൻ ബുക്കർ, ജ്ഞാനപീഠം, വയലാർ അവാർഡുകൾ ഞങ്ങുളുടെ എം എൽ എ യെത്തേടിയെത്തുന്നതും കാത്ത് ഞങൾ പൂഞ്ഞാറ്റിലെ വൊട്ടർമാർ അക്ഷമരായി കഴിയുന്നു.
ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി. പണ്ടൊരു ഗാന്ധിക്ക് ഗാന്ധിയല്ലാത്ത അച്ഛൻ ജയിലിൽ നിന്നയച്ച കത്തുപോലെ മറ്റൊരു ഗാന്ധിക്ക് കത്തെഴുതിക്കൊണ്ടായിരുന്നു ജോർജിന്റെ വിദ്യാരംഭം. കത്തുകൊണ്ടുപോയ കോൺഗ്രസുകാരൻ ദില്ലിയിലെ വിലാസക്കാരിക്കു കൊടുത്തില്ലെന്നു മാത്രമല്ല പത്രക്കാർക്കതു ചോർത്തിനൽകി.കത്തിൽ അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും ആറാട്ടു നടത്തുകയാണെന്ന് അതു വായിച്ച മുൻ പത്രപ്രവർത്തകനും,ഗ്രന്ഥകാരനുമായ സെബാസ്റ്റ്യൻ പോൾ പറയുന്നു. ഉപരിപഠനത്തിനായി തേവര കോളജിൽ ചേർന്നെങ്കിലും മീനച്ചിൽ താലൂക്കിലെ പ്രകൃതിയിൽ നിന്നും, പ്രാകൃതങ്ങളിൽ നിന്നുമാണത്രെ പൂഞ്ഞാർ ഷേക്സ്പിയർ പറിച്ചുതെളിഞ്ഞത്. അവിടെ അക്ഷരങ്ങൾക്കും,വ്യാകരണത്തിനും എന്തു പ്രസക്തി?
തിരുവഞ്ചൂരിനെതിരെ ജോർജ് നൽകിയ പരാതി ഉമ്മൻ ചാണ്ടി കൈപ്പറ്റി. യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ നൽകിയ പരാതി പിതൃതുല്യമായ വാത്സല്യത്തോടെ തിരിച്ചു നൽകി ഉപദേശിച്ചുവിട്ട മുഖ്യ മന്ത്രി ജോർജിന്റെ കത്തു വാങ്ങുമ്പോൾ ഓർത്തത് പോത്തിന്റെ ചെവിയിൽ അമരകോശം വായിക്കുന്ന കഥയാകാം.
ജോർജ് ബ്ലോഗിലെഴുതിയ “സേനാധിപനും, ദെല്ലാൾ കുമാരനും“ എന്ന കലാസൃഷ്ടി കഥയാണെന്ന് ഒരു ചാനൽ. ലേഖനമെന്ന് മറ്റൊരു ചാനൽ.രണ്ടായാലും അതു മലയാളസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ
സംശയമില്ല.
വരമൊഴിയിൽ തിളങ്ങുമ്പോഴും ജോർജ് വായ്മൊഴി കൈവിട്ടില്ല.മുഖ്യ കക്ഷിയുടെ സംസ്ഥാന സമിതിയിൽ മുഴുവൻ അണ്ടനടകോടന്മാരാണെന്ന കാര്യം അവരുടെ വേദിയിൽ തന്നെ തുറന്നു പറയാനുള്ള ആർജവം ജോർജ് കാട്ടി.വേദിയിലിരുന്ന നേതാക്കന്മാർ തല കുനിച്ചും, ശ്രോതാക്കൾ ചിരിച്ചും, കൈഅടിച്ചും അതങ്ങീകരിച്ചു. 110 പേരെ ഉൾക്കൊള്ളിച്ച് നിർവാഹക സമിതി പുതുക്കുവാനായി ഹൈക്കമാന്റിന്റെ പ്രതിനിധി കേരളത്തി ലെത്തിയ ദിവസം തന്നെയായിരുന്നു ജോർജിന്റെ പരാമർശം.100രൂപ പിരിച്ചാൽ അതിൽ 80രൂപ പോക്കറ്റിൽ ഇടുന്നവരാണ് ആ പാർട്ടിയുടെ നേതാക്കന്മാർ എന്ന കാര്യവും ജോർജ് അവരെ ഓർമിപ്പിച്ചു. പാർട്ടി മന്ദിരങ്ങൾക്കും, പാർട്ടിപത്രത്തിനും പിരിച്ച തുകകൾ ഈ അനുപാതത്തിലാണ് ചിലവാക്കിയതെന്ന് ആർക്കണ് അറിയാത്തത്. ആ പാർട്ടിയിൽ സത്യസന്ഥർ അവശേഷിക്കുന്നു എന്നതിനു തെളിവാണ് അച്ചടക്കത്തോടെ ജോർജിന്റെ പ്രസ്താവനകൾ സ്വീകരിച്ച സദസ്.
വിഘ്നേശ്വര കുമാരന്റെ മന്ത്രിസഭാ പുനർപ്രവേശനത്തെക്കുറിച്ച് ജോർജ് പറയുന്നത് കേട്ടാലും.“എന്നേയും, എന്റെ മകനേയുംകാൾ മോശമായ സ്ത്രീലമ്പടന്മാർ മന്ത്രിസഭയിലുള്ളപ്പോൾ എന്റെ മകനുമാത്രം എന്തിനീ ഐത്തം എന്നു പിള്ളച്ചേട്ടൻ ചോദിച്ചാൽ ഞാനെന്നാ പറയാനാ”: അത്തരക്കാർ 8 പേർ മന്ത്രിസഭയിൽ ഉണ്ടെന്ന് ജോർജ് തറപ്പിച്ചു പറയുന്നു. ജോർജിന്റെ പേനയിൽ ഞങ്ങൾ മഷി നിറയ്ക്കാം അദ്ദേഹം രചന തുടരട്ടെ.

No comments:
Post a Comment