രാഘവൻ മാസ്റ്ററുടെ സംസ്കാരച്ചടങ്ങുകളിൽ സിനിമാക്കാരെത്താത് ദൂരക്കൂടുതൽകൊണ്ടാണെന്ന ഇന്നസെന്റിന്റെ പ്രസ്താവന ബാലിശമാണ്. അമ്മയുടെ പ്രതിനിധിയായി ഒരു ചപ്രാസിയെ പുഷ്പച്ചുരുളുമായി അയച്ച് അവർ കടമ നിറവേറ്റി. തലശേരി എന്താ സൈബീരിയയോ? അവിടെ വിമാനത്താവളവും, ഫൈവ് സ്റ്റാർ ഹോട്ടലും ഇല്ലന്നെത് ഒരു പോരായ്മ തന്നെ. സാംസ്കാരിക കേരളത്തിന്റെ ഭൂപടത്തിൽ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടത ലശേരിയുടെ പ്രാധാന്യം സിനിമാക്കാർക്കറിയില്ല. മലയാള നോവലിന്റെ കുലപതി ഒ ചന്തു മേനോൻ, കഥകളിയുടെ പിതാവ് കോട്ടയത്തു തമ്പുരാൻ, പ്രതിരോധ സേനയിലെ അതിപ്രഗൽഭരായ ഓഫീസർമാർ, പൈലറ്റുകൾ, സിവിൽ സർവീസിലെ ഉന്നതർ, വ്യവസായികൾ, ഇടതുപക്ഷരാഷ്ട്രീയത്തിലെ കുറെ നല്ല നേതാക്കന്മാർ, പ്രഗൽഭ വക്കീലന്മാർ, ന്യായധിപന്മാർ - അങ്ങനെ തലശേരിക്കാരായ പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട്. ഇന്ത്യയിൽ ആദ്യമായി കേക്കുണ്ടാക്കിയതും, ക്രിക്കറ്റു കളിച്ചതും തലശേരിയിൽ തന്നെ.ഒരുകാലത്ത് ഇന്ത്യയിലെ എല്ലാ സർക്കസ് കമ്പനി ഉടമകളും, കലാകാരന്മാരും തലശേരിക്കാരായിരുന്നു. നാട്ടിലും, വിദേശത്തും തലശേരിക്കാർ നടത്തുന്ന ബേക്കറികളും, ഹോട്ടലുകളും, തലശേരി വിഭവങ്ങളും പ്രസിദ്ധം.
പ്രയോജനമുള്ളിടത്തേ നമ്മുടെ സാംസ്കാരിക നായകന്മാരും, സിനിമാക്കാരും പോവുകയുള്ളു. കണക്കുപറഞ്ഞു കാശു വാങ്ങുവാനും, വാങ്ങിയ കാശിരട്ടിപ്പിക്കുവാനും സിനിമാക്കർ വിദഗ്ധരാണ്. നാൽപ്പത്തഞ്ച് ദിവസം കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം കേട്ടുകൊടുത്ത 50 ലക്ഷം രൂപ നഷ്ട്പ്പെട്ടതിന് ഹിന്ദി നടൻ അക്ഷൈ ഖന്ന ഫയൽ ചെയ്ത കേസിന്റെ വാർത്ത രാഘവൻ മാസ്റ്ററുടെ മരണ ദിവസമാണു പുറത്തു വന്നത്.ഉദ്ഘാടനത്തിനും, മീറ്റിങ്ങുകൾക്കും മാത്രമല്ല അവാർഡ് വാങ്ങാൻ പോലും ഇവർ പ്രതിഫലം ചോദിയ്ക്കും.സംഗീതലോകത്ത് 50 വർഷം തികച്ച ഗായകന് എർണാകുളത്തെ ഒരു സംഘടന നൽകിയ ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ് വാങ്ങാനെത്തിയ ഗായകൻ എയർ ടിക്കറ്റിനും, ഫൈവ് ശ്റ്റാർ താമസിത്തിനും പുറമേ അവാർഡ് വാങ്ങുന്നതിനു പ്രതിഫലവും ചോദിച്ചുവാങ്ങി. തനിക്കും, ഭാര്യയ്ക്കും പല ദിവസങ്ങിളിലേയ്ക്ക് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകൾ ക്ഷണിക്കുന്നവരിൽ നിന്നും വാങ്ങി, അവയിലൊന്ന് ഉപയോഗിച്ച്, ബാക്കിയെല്ലാം കാൻസെൽ ചെയ്ത് കാശ് പോക്കറ്റിലിടുന്ന കലാപരിപാടിയും ചില മാന്യന്മാർക്കുണ്ട്. സരിതയും, ബിജു രാധാകൃഷ്ണനും നടത്തിയ പരിപാടിയിൽ മെഗാസ്റ്റാർ പങ്കെടുത്തതും തുട്ടു വാങ്ങിയാണ്. ആനക്കൊമ്പും,പുലിത്തോലും, അടിച്ചുമാറ്റിയ ആന്റിക് കാമറയും വീട്ടിൽ സൂക്ഷിക്കുന്ന സൂപ്പർ സ്റ്റാറിനെ കുറ്റം പറയരുത് അദ്ദേഹത്തിന്റെ ലോല ഹൃദയം നോവും:
ഇത്തരക്കാരുടെ സാന്നിദ്ധ്യത്താൽ മലീമസമാകാത്ത അന്തരീക്ഷത്തിൽ രാഘവൻ മാസ്റ്ററുടെ ആത്മാവ് “മേലോട്ടു പൊങ്ങി”
No comments:
Post a Comment