ഡിസംബർ 29ലെ പത്രങ്ങളിൽ വന്ന ചില വാർത്തകൾ ശ്രദ്ധിക്കുക.
ആദർശ രാഷ്ട്രീയത്തിന്റെ അവസാനത്തെ കണ്ണികളിൽ ഒന്നായിരുന്ന റോസമ്മ പുന്നൂസിന്റെ മരണ വാർത്തയാണ് ഒന്ന്.രാഷ്ട്രീയം വയറ്റുപിഴപ്പും,ധന സമ്പാദനത്തിനും,പ്രശസ്തിയ്ക്കും,വിഷയ സുഖാസ്വാദനത്തിനുമുള്ള അവസരവു മായിക്കരുതുന്ന നേതാക്കൾക്കിടയിലെ അപൂർവ ജന്മം ഒരു നൂറ്റാണ്ടു പൂർത്തിയാക്കി വിട വാങ്ങി. കാഞ്ഞിരപ്പള്ളിയിലെ പ്ലാന്റ്ര്മാരുടെ കുടുംബത്തിൽ
പിറന്ന്, സ്ത്രീകൾക്ക് അന്ന് അപ്രാപ്യമായിരുന്ന കലാശാലാ വിദ്യാഭ്യാസം നേടിയ സ്ത്രീ. അന്നു ലഭിക്കാമായിരുന്ന ഉദ്യോഗങ്ങളും, പദവികളും ഉപേക്ഷിച്ച്, തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച്, അവരുടെ അവകാശ സംരക്ഷണത്തിനായി പോരാടിയ വ്യക്തി. ഇടതു പക്ഷത്ത് ഇടം തേടി അവിടെ നിന്നും ജീവിത പങ്കാളിയെ കണ്ടെത്തി പൊതു പ്രവർത്തനം തുടർന്ന്, പ്രയമായപ്പോൾ സജീവരാഷ്ട്രീയത്തിൽ നിന്നു വിരമിച്ച് മക്കളോടൊത്ത്
ജീവിച്ച് മരണം വരിച്ച സ്ത്രീരത്നം അവരോടിടപെട്ടവർക്കെല്ലാം പറയാൻ ഒന്നു മാത്രം. “സമാനതകളില്ലാത്ത, കറപുരളാത്ത ജീവിതത്തിനുടമയായ,ത്യാഗിയായ,ധൈര്യശാലിയായ മഹിള.”
രണ്ടാമത്തെ വാർത്ത ദില്ലിയിൽ നിന്നാണ്. രാം ലീല മൈതാനത്തെ ഇളക്കിമറിച്ച, ജനസാഗരത്തിന്റെ ആവേശത്തെ സാക്ഷിയാക്കി അരവിന്ദ് കേജരിവാൾ ദില്ലി മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.
അമിതവേഗം തടയാൻ സംസ്ഥാനത്തെ ഹൈവേകളിൽ 100 കാമറകൾ സ്ഥാപിച്ചതിന്റെ റിപ്പോർട്ടാണ് മൂന്നാമത്തേത്.പ്രധാന ഹൈവേകളിൽ,ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന 100 സ്ഥലങ്ങളിലായി വിന്യസിച്ച കാമറകൾ അമിതവേഗത്തിലും, അപകടകരമായ വിധത്തിലും പായുന്ന വാഹനങ്ങളെ നിരീക്ഷിച്ചു വിവരം തിരുവനന്തപുരത്തെ ട്രാഫിക് എൻഫോർസ്മെന്റ് കണ്ട്രോൾ റൂമിലെത്തിയ്ക്കും. അതു പരിശോധിച്ചു വാഹനങ്ങൾ കണ്ടെത്തി പിഴ ഈടാക്കും.പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 30ന് മുഖ്യ മന്ത്രി നിർവഹിച്ചു.ഇതിനു പുറമെ സർക്കാർ മറ്റൊരു ഉത്തരവിറക്കി.മന്ത്രിമാർ, എം എൽ എ മാർ,എം പിമാർ,എന്നിവരുടെ വാഹനങ്ങളും, കെ എസ് ആർ റ്റി സി ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളും കാമറയുടെ നിരീക്ഷണത്തിൽ നിന്ന് ഈ ഉത്തരവു വഴി ഒഴിവാക്കി.അനാദികാലം മുതലെ നമ്മുടെ നാട്ടിൽ രണ്ടു നീതിയായിരുന്നു നിലനിന്നു പോന്നത്.മേലാളർക്ക് ഒരു നീതി, അധകൃതർക്ക് വേറൊന്ന്.ജനാധിപത്യത്തിൽ മന്ത്രിപുംഗവന്മാർക്കും,ഉദ്യോഗസ്ഥർക്കും,സമ്പന്നർക്കും ഒരു നീതി, സാധാരണക്കാർക്ക് മറ്റൊന്ന്.
വഴിയിൽക്കണ്ട കന്നുകാലികളെയും, മനുഷ്യരെയും ഇടിച്ചുതെറിപ്പിച്ച് മെർസിഡസ് കാറിൽ പാഞ്ഞ ഒരു മുഖ്യനെ ഓർമ്മയില്ലെ? അവസാനം ഭഗവാൻ കുഴിച്ച കുഴിയിൽ വീണതോടെയാണ് ആ സ്പീഡ് കുറഞ്ഞത്.പുത്തൻ കാറുകൾക്കും,അവയ്ക്കു മുകളിൽ ചുവന്ന ലൈറ്റിനുമായി നമ്മുടെനേതാക്കളും, ഉദ്യോഗസ്ഥരും നടത്തുന്ന ലജ്ജാകരമായ ശ്രമങ്ങളേക്കുറിച്ച് നാമെത്ര കേട്ടു.ചീഫ് വിപ്പിന് സർക്കാർ വഹനങ്ങൾ രണ്ടാണ്;
ദില്ലിയിലെ വാർത്തകൾ ഈ കോമരങ്ങളിൽ മാറ്റം വരുത്തിയില്ല.റോസമ്മ പുന്നൂസിന്റെ അന്ത്യകർമ്മങ്ങൾ ഇവരുടെ സാന്നിധ്യത്താൽ മലീമസമായി.
പ്രോട്ടോക്കോളിൽ രാഷ്ട്രപതിയുടെ സ്ഥാനം വേണമെന്നാണ് ഉപരാഷ്ട്രപതി ഹമീദ് അൻസാരി ആഗ്രഹിക്കുന്നത്.വിമാനത്താവളങ്ങളിൽ ഗാർഡ് ഓഫ് ഓണർ അനുവദിക്കാത്തതെന്തെന്ന് വ്യോമയാന മന്ത്രാലയത്തോട് ചോദിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഓഫീസ്. ന്യൂ യോർക്കിലെ ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയുടെ അറ്സ്റ്റിനു പ്രതികാരമായി കേന്ദ്രസർക്കാർ സ്വീകരിച്ച പല വങ്കത്തരങ്ങളിലൊന്ന് വളരെ വിചിത്രം തന്നെ. ദില്ലിയിലെ അമേരിക്കൻ എംബസി വളപ്പിലെ ഹോട്ടലും, ബാറും, കളിക്കളങ്ങളും അടച്ചു പൂട്ടാൻ ക്ൽപ്പിച്ചതോടൊപ്പം എംബസിയു ടെയൊ,അമേരിക്കൻ ഉദ്യോഗസ്ഥരുടെയൊ വാഹനങ്ങൾ ഇനിമേലിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ശിക്ഷിയ്ക്കപ്പെടും എന്നൊരു കൽപ്പനയും പുറപ്പെടുവിച്ചു. അപ്പോൾ ഇതുവരെ സായിപ്പന്മാർ നിയമത്തിന് അതീതരായിരുന്നു. മാനസികമായി നാം ഇന്നും സയിപ്പിന്റെ അടിമകളാണല്ലൊ.
രാവിലെ പാർലമെന്റിലേയ്ക്കുള്ള യത്രയ്ക്കിടയിൽ സെന്റ്രൽ ലണ്ടനിലെ ട്രാഫിക് ബ്ലോക്കിൽ തന്റെ വാഹനം കുടുങ്ങിയാൽ പ്രധാന മന്ത്രി ടോണി ബ്ലയർ കാറിൽ നിന്നിറങ്ങി മെട്രോയിൽ (ട്യൂബിൽ) യാത്ര ചെയ്യുക പതിവായിരുന്നു.ജനത്തെ വേലി കെട്ടി നിർത്തി പ്രധാന മന്ത്രിക്കു വഴിയൊരുക്കുന്ന ഇന്ത്യയിലെ കലാപരിപാടി അവിടെ നടക്കില്ല.തിരക്കേറിയ സമയത്ത് പ്രധാന മന്ത്രിയുടെ വാഹനം സ്പെഷൽ ബസ് ലെയ്നിലൂടെ തിരിച്ചു വിട്ടതിന് ലണ്ടനിലെ ജനങ്ങളും, പത്രങ്ങളും ശക്തമായി പ്രതിഷേധിച്ചിരുന്നു.
സംസ്കൃതമായ പടിഞ്ഞാറൻ ജനാധിപത്യത്തിൽ ഭരണാധികാരിയും,സിനിമാതാരങ്ങളും,വൻകിട മുതലാളിയും നിയമത്തിന്റെ മുൻപിൽ തുല്യരാണ്. ട്രാഫിക് നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ, മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെട്ടാൽ അവരും ശിക്ഷിയ്ക്കപ്പെടും. ലണ്ടനിൽ പ്രസംഗിക്കാനെത്തിയ അമേരിക്കയുടെ മുൻ സ്റ്റെയ്റ്റ് സെക്രട്ടറി, ഹിലരി ക്ലിന്റൻ സെന്റ്രൽ ലണ്ടനിലെ സെന്റ് ജെയിംസ് സ്ക്വയറിൽ പാർക്കിങ് ഫീസ് നൽകാതെ വഹനം പാർക്കു ചെയ്തതിന് ലണ്ടൻ പൊലീസ് 80 പൌണ്ട് പിഴ ഈടാക്കി. അടുത്ത തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റ് പാർട്ടിയൂടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹിലരി കോപിച്ചെങ്കിലും ഫലമുണ്ടായില്ല.ഫിൻലന്റിലെ ശതകോടീശ്വരനായ ആന്റ്രസ് വിക്ലോഫ് 50 കി.മീ. വേഗതയിൽ പോകേണ്ട ഹൈ വേയിൽ 77 കി.മീ വേഗതയിൽ കാറോടിച്ച്തിനു പിഴ ഈടാക്കിയത് $130000 ആണ് (ഏകദേശം 78 ലക്ഷം രൂപ.) ഫിൻലന്റിൽ കുറ്റവാളിയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണത്രെ പിഴ ഈടാക്കുന്നത്. മദ്യപിച്ചു കാറോടിച്ചതിനും, നിയമലംഘനങ്ങൾക്കും കുബേരയും, നടിയും, ഗായികയുമായ പാരിസ് ഹിൽട്ടൻ പല തവണ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കവലച്ചട്ടമ്പിയെപ്പോലെ ഒരു എം.പി. വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി സി ഐ യെ തെറി വിളിയ്ക്കുന്നതും,അറസ്റ്റ് ചെയ്യപ്പെട്ട പാർട്ടിക്കാരെ ഇറക്കിക്കൊണ്ടുപോകുന്നതും നമ്മൾ ടി വിയിൽ കണ്ടതാണ്.അന്നും നമ്മുടെ മുഖ്യൻ പറഞ്ഞു. “നിയമം നിയമത്തിന്റെ വഴിക്കു പോകും”.

No comments:
Post a Comment