അഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല 10 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങി. ഓശാന ഞായറാഴ്ച രാവിലെ തൃശൂർ YMC യിൽ ആയിരുന്നു സംഭവം.മന്ത്രിക്ക്
ഓശാന പാടാനെത്തിയ കോൺഗ്രസിന്റെ ലോക്കൽ നേതാക്കൾ കൂട്ടത്തോടെ
ലിഫ്റ്റിലേയ്ക്ക് ഇടിച്ചു കയറിയതായിരുന്നു അപകടത്തിനു കാരണം. 5പേരെ മാത്രം
വഹിക്കാൻ ശേഷിയുള്ള ലിഫ്റ്റിൽ, മന്ത്രിയുടെ സുരക്ഷക്കെത്തിയ പൊലീസുകാരെ
ഇടിച്ചുമാറ്റി 8 ഖദർ ധാരികൾ തള്ളിക്കയറുകയായിരുന്നു. To carry 5 persons
എന്നു ലിഫ്റ്റിന്റെ ഭിത്തിയിലെഴുതിയതിന്റെ അർഥം അഹിംസാപാർട്ടിക്കാർക്കു
മനസിലായില്ലത്രെ; കോൺഗ്രസ് നേതാക്കന്മാർ പൊതുവെ നിരക്ഷരരാണല്ലൊ. ലിഫ്റ്റിൽ
ഗ്രൂപ് പ്രാതിനിധ്യത്തിനു കോട്ടം തട്ടരുതെന്നു കരുതി ബഹുഭാഷാ പണ്ഡിതനായ
മന്ത്രിയും അവരെ തടഞ്ഞില്ല മന്ത്രി പൊലീസുകാരെ ഫോണിൽ അറിയിച്ചതനുസർച്ച്
അവരെത്തി ലിഫ്റ്റ് താഴെയെത്തിച്ചു. കോൺഗ്രസ് പാർട്ടിയുടെ യോഗങ്ങളിൽ
നേതൃബാഹുല്യം മൂലം സ്റ്റേജ് തകർന്നു വീഴുന്നതു സാധാരണമാണല്ലൊ. മന്ത്രിമാരെ ചൂഴ്ന്ന് കിങ്കരന്മാരുടെ ഒരു പട എപ്പോഴും ഉണ്ടാവും. ചാനലുകളിൽ മുഖ്യമന്ത്രി എത്തുമ്പോൾ അദ്ദേഹത്തിന്റെ തലയോടു തല ചേർത്ത് (putting the heads together)നിൽക്കുന്ന ജോപ്പന്റേയും, ജിക്കു മൊന്റേയും, സലിം രാജിന്റേയും ചിറ്റ്രം ഓർമയില്ലെ.പ്രതിപക്ഷം ആ പാവങ്ങളെ മുഖ്യനിൽ നിന്നകറ്റി.
ഇത്തരം
അപകടങ്ങൾ ആവർത്തിക്കട്ടെ എന്നാശംസിക്കാം. കണ്ടു പഠിക്കാത്തവർ കൊണ്ടു
പഠിക്കട്ടെ.
No comments:
Post a Comment