Sunday, 7 September 2014

ഹിമാചലിലെ പണം കായ്ക്കുന്ന മരങ്ങൾ.


                    നെഹൃവിന്റെ കാലം തൊട്ടെ കോൺഗ്രസ് നേതാക്കന്മാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,ഇന്ദിര ഗാന്ധിയുടെ ഭരണകാലം മുതൽക്കാണ് ഭരണ നേതൃത്വത്തിനെതിരെ വ്യാപകമായ ആരോപണങ്ങൾ ഉയർന്നുതുടങ്ങിയത്. അഴിമതി ഒരു ആഗോള പ്രതിഭാസമാണെന്ന വാദമുയർത്തി ഇതിനെ പ്രതിരോധിക്കാനായിരുന്നു ഇന്ദിര ഗാന്ധി ശ്രമിച്ചത്. യു പി എ യുടെ പത്തു വർഷത്തെ ഭരണം ഘടക കക്ഷികളുടെ,സമ്മർദ തന്ത്രങ്ങളും,അഴിമതിയുടെ വ്യാപ്തിയും മൂലം പരാജയമായിത്തീരുകയും,കോൺഗ്രസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു 

പോലും അർഹതയില്ലാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്തു. 2ജിസ്പെക്ട്രം, കൽക്കരിപ്പാടം ഇടപാടുകളിൽ കൈമറിഞ്ഞ കൈക്കൂലിത്തുക എണ്ണാൻ സുപ്രീം കോടതി ജഡ്ജിമാർ പാടുപെട്ടു. സി എ ജി യുടെ വെളിപ്പെടുത്തലുകളും,സുപ്രീം കോടതിയുടെ ഇടപെടലുകളും ഇല്ലാതിരുന്നെങ്കിൽ ഈ കേസുകളിൽ ശക്തമായ നടപടികൾ ഉണ്ടാകുമായിരുന്നില്ല. ചില നേതാക്കൾ കൊള്ളക്കാരെപ്പോലെ പെരുമാറിയപ്പോൾ,തെക്കെ ഇന്ത്യയിലെ പ്രബല ഘടക കക്ഷി തീവെട്ടിക്കൊള്ളക്കാണു ശ്രമിച്ചത്..വൃദ്ധനായ നേതാവും,മക്കളും,മരുമക്കളൂം ചേർന്ന് വളഞ്ഞ വഴികളിലൂടെ 
കുഡുംബ വ്യവസായങ്ങൾ വളർത്തുകയും,മറ്റു പല വ്യവസായങ്ങളും വെട്ടിപ്പിടിക്കുകയും,സാമ്പത്തിക ഇടപാടുകൾ രാജ്യാതിർത്തികൾക്കപ്പുറത്തേക്കു വ്യാപിപ്പിക്കുകയും ചെയ്തു.
                   അനുഭവങ്ങളിൽ നിന്നും കോൺഗ്രസ് നേതൃത്വം ഒന്നും പഠിക്കുന്നില്ല.ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാത്ത പാർട്ടിയുടെ സംസ്ഥാന ഘടകങ്ങൾ ഹൈ കമാന്റിന്റെ തീരുമാനങ്ങൾക്കായി കാത്തു കിടക്കുന്നു.രോഗിയും അരക്ഷിതയുമായ ഒരമ്മയും,പ്രായത്തിനൊത്ത ബൗദ്ധിക വളർച്ചയില്ലാത്ത മകനുമടങ്ങുന്ന ഹൈ കമാന്റിൽ നിന്നും ഇന്ദിര ഗാന്ധിക്കൊപ്പം നിൽക്കുന്ന ഒരു രക്ഷകയെ പ്രതീക്ഷിക്കുന്ന വിഡ്ഡികളായ നേതൃത്വം, 120 വർഷത്തെ പാരമ്പര്യം പറഞ്ഞ് കുറ്റിയറ്റ തറവാടുകളിലെ കാരണവന്മാരെപ്പോലെ പെരുമാറുന്നു. കോൺഗ്രസ് ഭറണത്തിൽ തുടരുന്ന സംസ്ഥാന     സർക്കാരുകൾ നേതാക്കന്മാരുടെ അടിപിടിയും,പരിഷ്കൃത സമൂഹത്തിനു നിർക്കാത്തതും,ജനാധിപത്യവിരുദ്ധവുമായ നടപടികൾ മൂലം അടുത്ത തിരഞ്ഞെടുപ്പിലെ അവരുടെ വിജയസാധ്യതയും ഇല്ലാതാക്കുന്നു.
                   കുറ്റകരമായ തന്റെ പ്രവൃർത്തികൾ ലജ്ജയില്ലാതെ ന്യായീകരിക്കുന്ന ഒരു കോൺഗ്രസ് നേതാവാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർ ഭദ്ര സിംഗ്.അദ്ദേഹത്തിനു ഭരണം ഒരു ധനാഗമ മാർഗമാണ്.അവിഹിതമായ തന്റെ സമ്പാദ്യത്തെ, അവിശ്വസനീയവും, ബാലിശവുമായ വാദങ്ങൾ കൊണ്ടു പ്രതിരോധിച്ച് അദ്ദേഹം ഭരണം നടത്തുന്നു. 2008 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലെ ആദായ നികുതി റിട്ടേൺ അനുസരിച്ച് സിംഗിന്റെ മൂന്നു വർഷത്തെ വരുമാനം 47.35  ലക്ഷം രൂപയായിരുന്നു. 2009ൽ അദ്ദേഹം കേന്ദ്രത്തിൽ ഇരുമ്പുരുക്കു മന്ത്രിയായ ശേഷം                                                                                                 
2008-2011ലെ വരുമാനം47.35 ലക്ഷത്തിൽ നിന്ന് 6.5 കോടിയായി ഉയർത്തി പുതിയ റിട്ടേൺ സമർപ്പിച്ചു. വരുമാനത്തിൽ ക്രമാതീതമായ മാറ്റം കണ്ട ആദായ നികുതി വകുപ്പ് ആദായത്തിന്റെ ഉറവിടം ചോദിച്ചു സിംഗിനു കത്തയച്ചു. സിംലയിലെ ആപ്പിൾ തോട്ടത്തിൽ നിന്നുള്ള വരുമാനമാണെന്ന സിംഗിന്റെ മറുപടി ഡിപ്പാർട്ട്മെന്റിനു തൃപ്തികരമായില്ല.ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് സിംഗിന്റെ തോട്ടത്തിൽ നിന്നും മൂന്നു വർഷം കൊണ്ടു ലഭിക്കാവുന്ന ഏറ്റവും കൂടിയ ആദായം 64 ലക്ഷം രൂപയിൽ കവിയില്ല.ഈവാദമുന്നയിച്ച ഡിപ്പാർട്മെന്റിനു സിംഗ് മറുപടി നൽകി “ഇതു ദൈവത്തിന്റെ കാരുണ്യമാണ്’.കേന്ദ്ര മന്ത്രിയായിരിക്കെ സമ്പാദിച്ച തുക വെളുപ്പിക്കാനായിരുന്നു മന്ത്രി പുംഗവന്റെശ്രമം.
               വീര ഭദ്ര സിംഗ് മുഖ്യമന്ത്രിയായ ശേഷം സമർപ്പിച്ച 2011-13 കാലഘട്ടത്തിലെ റിട്ടേണിൽ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു വന്ന 7.5 കോടി രൂപയുടെ ഒരു ലോൺ കാണാം.വാകമുള്ള ചന്ദ്രഖർ എന്ന വ്യവസായി നൽകിയ ലോണാണിതെന്നായിരുന്നു സിംഗിന്റെ വിശദീകരണം.ചന്ദ്രശേഖരുടെ വെഞ്ച്വർ എനർജി & ടെക് നോളജീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഹിമാചലിലെ ചംബയിൽ 15 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി തുടങ്ങാൻ വീരഭദ്ര സിംഗ് അനുവാദം നൽകിയിരുന്നു.കമ്പനിയുടെ വരുമാനം കുത്തനെ താഴുന്ന അവസരത്തിൽ ഈ തുക എങ്ങനെ നൽകാൻ കഴിഞ്ഞു എന്ന ആദായനികുതി വകുപ്പ് സംശയിച്ചപ്പോൾ.ചന്ദ്ര ശേഖർ പറഞ്ഞത് വിശാഖപട്ടണത്തുള്ള തന്റെ മുത്തശ്ശി അഹല്യാദേവിയോടു കടം വാങ്ങിയതാണീ തുക എന്നാണ്. അവരും സിംഗിനെപ്പോലെ  ഒരു പഴത്തോട്ടത്തിനെ ഉടമയാണത്രെ. ആദായ നികുതി വകുപ്പ് വിശാഖപട്ടണത്തു നടത്തിയ അന്വേഷണത്തിൽ വാകമുള്ള ചന്ദ്രശേഖറിന് അഹല്യാദേവിയെന്ന ഒരു മുത്തശ്ശിയൊ, പഴത്തോട്ടമൊ ഇല്ല.അപ്പോൾ ഈ തുകയുടെ വരവിലും ദൈവത്തിന്റെ അദൃശ്യമായ കരങ്ങൾ കാണാം.വീരഭദ്രനെ അധിക കാലം ദൈവം ഇങ്ങനെ അനുഗൃഹിക്കുകയ്ല്ല എന്നതിന്റെ തെളിവുകൾ 2014 ലെ ലോക സഭാ തിരഞ്ഞെടുപ്പിൽ ക്ണ്ടു തുടങ്ങി. 
                 

No comments:

Post a Comment