Thursday, 25 September 2014

മൊത്തമൂറ്റും, പത്ര ധർമവും.

    

                    സെപ്റ്റംബർ 21ലെ റ്റൈംസ് ഓഫ് ഇൻഡ്യയിൽ കണ്ട, തിരുവനന്തപുരത്തു നിന്നുള്ള ഒരു വാർത്ത.”The KSE Board vigilenc wing unearthed an unauthorized power extension on Muthoot Sky Chef compound here and slapped a penalty of Rs1 crore on the management." ഭൂഗർഭ കേബിളുകളിട്ട് വളരെ രഹസ്യമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. എ ഡി ജി പി റിഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് വെളിച്ചത്തു കൊണ്ടുവന്ന മോഷണം ഇലക്ട്രിസിറ്റി ബോർഡിന്റെ പത്രക്കുറിപ്പിലൂടെയാണു പുറത്തു വന്നത്.മലയാളത്തിലെ പ്രമുഖ പത്രങ്ങളും, ചാനലുകളും ഈ വാർത്ത തമസ്കരിച്ചു.വൻകിട ബിസിനസ് സംരംഭകർ ത്മ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണിത്. പത്രങ്ങളുടേയും, ചാനലുകളുടേയും വലിയ വരുമാന 
ശ്രോതസ് ഈ കുത്തകകളുടെ പരസ്യങ്ങളാണല്ലൊ. ഗൾഭിൽ നിന്നുള്ള സ്വർണം കള്ളക്കടത്തിന്റെ അന്വേഷണം ഒരു പ്രമുഖ ജ്യൂവലറിയുടെ ഡയറക്റ്ററിൽ എത്തിയപ്പോൾ രംഗത്തുണ്ടായിരുന്ന ചാനലുകളുടെ വായടച്ചത് പർസ്യപ്രളയം കൊണ്ട് അവരെ ശ്വാസം മുട്ടിച്ചായിരുന്നു.
               
   ഗോഡ്ഫാദർ എന്ന നോവലിന്റെ ആമുഖത്തിൽ മാരിയൊ പുസ്സൊ ബത്സാക്കിന്റെ ഒരു വാചകം ഉദ്ധരിക്കുന്നുണ്ട്.”Behind evry great fortune thre is acrime".(എല്ലാ വലിയ സമ്പത്തിനു പിന്നിലും ഒരു പാതകമുണ്ട്) ഇന്ത്യൻ കൊർപറേറ്റുകളുടെ ചരിത്രം നോക്കിയാൽ ഇത് ഒരു പാതകമല്ല, പാതകങ്ങളുടെ പരമ്പരകളാണ്.ഇന്ത്യയിലെ ഏറ്റവും വലിയ ധനവാനയ വ്യക്തിയുടെ കുടുംബ വ്യവസായത്തിനെതിരെ 200 ഫെറ നിയമ ലംഘന കേസുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യയുറ്റെ പ്രധാനമന്ത്രിമാർക്ക് ഞാൻ നിർന്തരം പരാതി നൽകിയിരുന്നെന്നും,അവരാരും ഒരു നടപടിക്കും മുതിർന്നില്ലന്നും സുബ്രമണ്യൻ സ്വാമി കേരള മാനേജ്മെന്റ് അസൊസിയേഷന്റെ ഒരു യോഗത്തിൽ പറയുകയുണ്ടായി.സ്വാമിയുടെ ഇപ്പോഴത്തെ പാർട്ടിയെ അധികാരത്തിലെത്തിയ്ക്കാൻ പണം മുടക്കിയവരിൽ പ്രധാനിയായ ഈ വ്യവസായിയെക്കുറിച്ച് സ്വാമിക്ക് ഇപ്പോഴുള്ള അഭിപ്രായം മറിച്ചാവാം. വ്യവസായികളും, ഉദ്യോഗസ്ഥരും,രാഷ്ട്രീയക്കാരും തമ്മിൽ ഒരു അവിഹിത ബന്ധം ഇന്ത്യയിൽ എന്നും നില നിന്നിരുന്നു. ഉദ്യോഗസ്ഥരുടെയും, രഷ്ട്രീയക്കാരുടെയും. ആർത്തിയും, ആസക്തികളും തൃപ്തിപ്പെടുത്തിയാണ് പല വ്യവസായികളും, ഭൂമിയും,ജലവും മറ്റു പ്രകൃതി വിഭവങ്ങളും കൊള്ളയടിച്ചത്. 
സ്പെക്ട്രം, കൽക്കരിപ്പാടം ഇടപാടുകൾ തന്നെ നല്ല ഉദാഹരണം.സി എ ജി യുടെയും, കോടതികളുടെയും ശക്തമായ ഇടപെടലുകൾ ഇല്ലാതിരുന്നെങ്കിൽ അവയും പുറത്തറിയുകയില്ലായിരുന്നു.
                  വ്യവസായികൾ,ഉദ്യോഗസ്ഥർക്കും, മന്ത്രിമാർക്കും കൈക്കൂലി നൽകി കാര്യം നേടുന്ന കലാപരിപാടി ലിബറലൈസേഷന്റെ കാലത്താണ് വർധിക്കുന്നത്.യു പി എ യുടെ കാലത്ത് കൈക്കൂലി ലക്ഷം കോടികളിലെത്തി കോർപറേറ്റുകളുടെ സഹായത്തോടെ പടയോട്ടം നടത്തി അധികാരത്തിലെത്തിയ പുതിയ ഭരണകർത്താക്കളുടെ തണലിൽ തങ്ങളുടെ വ്യവസായസാമ്രാജ്യങ്ങളുടെ അതിർത്തി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഇന്ത്യയിലെ വ്യവസായികൾ.പുതിയ ഭരണത്തിൽ പതിയിരിക്കുന്ന ഇ അപകടത്തെക്കുറ്ച്ച് റിസർവ് ബാങ്ക് ഗവർണർ മുന്നറിയ്പ്പു നൽകുന്നു.ഓഗസ്റ്റ് 11നു മുംബൈയിൽ നടത്തിയ ഒരു പ്രസംഗത്തിൽ രഘുറാം രാജൻ പറയുന്നു. “നിലവിലിരുന്ന ക്രോണി സോഷ്യലിസത്തിനു പകരം നമ്മൾ ക്രോണി കാപ്പിറ്റലിസത്തെ 
(കൈക്കൂലി നൽകുന്ന വ്യവസായികളെ ഭരണകർത്താക്കൾ അവിഹിതമായി സഹായിക്കുന്ന നടപടി)  പ്രതിഷ്ടിച്ചൊ എന്നതാണ് കഴിഞ്ഞ പാർലമെന്റു തിരഞ്ഞെടുപ്പോടെ ഉയർന്നുവന്ന ഒരു ചോദ്യം.അഴിമതിക്കാരും,ദുരാഗ്രഹികളുമായ രാഷ്ട്രീയക്കാർ പണം കൈപ്പറ്റി ഭൂമിയും, പ്രകൃതി വിഭവങ്ങളും പണവും സ്വാധീനവുമുള്ള വ്യവസായികൾക്കു നൽകുകയും മത്സരവും, സുതാര്യതയും തകർത്തുകൊണ്ട് ഈ ഇടപാടുകൾ  മറയ്ക്കുകയും ചെയ്യുമ്പോൾ സ്വതന്ത്രമായ സാമ്പത്തിക വളർച്ച തകരും.” 
                    1993 മുതൽ കോൺഗ്രസ്, ബിജെപി സർക്കാരുകൾ ലേലം ചെയ്തു കൊടുത്ത 218 കൽക്കരിപ്പാടങ്ങളിൽ 4 എണ്ണം ഒഴികെ എല്ലാം തിരിച്ചെടുക്കുവാനും,വീണ്ടും ലേലം ചെയ്യുവാനും സെപ്റ്റംബർ24ലെ വിധിയിൽ സുപ്രീം കോടതി ഉത്തരവിട്ടു. നാട്ടിൽ വൈദ്യുതിക്ഷാമം ഉണ്ടാകുമെന്നുള്ള കാരണത്താൽ നിലവിലെ സ്ഥിതി തുടരാനനുവദിക്കണമെന്ന കേന്ദ്രസർക്കാരുകളുടെ വാദം തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്..
                    സെബിയുടെ അനുവാദമൊ, അറിവൊ ഇല്ലാതെ കടപ്പത്ര വില്‍പ്പനയിലൂടെ 24000 കോടി രൂപ സമാഹരിച്ച സഹറ ഗ്രൂപ്പിന്റെ മേധാവി മാർച്ച് 14 മുതൽ തിഹാർ ജയിലിൽ കിടക്കുന്നതിനു കാരണം സെബിയുടെ ഡയ്രക്ടറായിരുന്ന കെ എം ഏബ്രഹാമിന്റെയും, ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്റെയും ആദർശധീരത തന്നെ.
                     അമ്പാനിക്കും, അദാനിക്കുമെതിരെ കേജരിവാൽ ശബ്ദിച്ചപ്പോഴും,സുബ്രതൊ റോയ് ചൗധരി അറസ്റ്റിലായപ്പോഴും,കൽക്കരിപ്പാടം അഴിമതിക്കേസിൽ കുമാരമംഗലം ബിൽളയെ ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോഴും, വ്യവസായികളും, അവരുടെ സംഘടനകളും അതിനെ എതിർക്കുകയും, നടപടികൾ പുതിയ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്നു വാദിക്കുകയും ചെയ്തു.ഇത്തരം തട്ടിപ്പുകൾ  എല്ലാ കാലത്തും അവർ തുടർന്നു വരുന്നതും, പിടിക്കപ്പെടാതെ രക്ഷപ്പേടെന്നതുമാണെന്നു സാരം.

No comments:

Post a Comment