Thursday, 2 April 2015

മധ്യതിരുവിതാംകൂറിലെ സത്യ ക്രിസ്ത്യാനികളോട്.

                                                                                 
              രണ്ടായിരം വർഷത്തെ പാരമ്പര്യമോർത്ത് ഇടയ്ക്കെങ്കിലും കോൾമയിർ കൊള്ളുന്നവരാണല്ലൊ നമ്മൾ സുറിയാനി ക്രിസ്ത്യാനികൾ.ക്രിസ്തുവിനോളം പഴക്കമുള്ള ഒരു ക്രിസ്തീയ സമൂഹം - ഓർക്കാൻ രസമുണ്ട്.ഈ വാദത്തിനു സത്യത്തിന്റെ പിൻബലമില്ലെന്ന് കരുതിയാൽ പോലും, മധ്യ പൂർവ ദേശങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളും,അവിടുന്നുള്ള ക്രിസ്തുമത വിശ്വാസികളുടെ ആഗമനവും ചരിത്രത്തിൽ അവശേഷിപ്പിക്കുന്ന പല തെളിവുകളും ഈ സ്മൂഹത്തിന്റെ പാരമ്പര്യത്തിനു തെളിവു നൽകുന്നുണ്ട്.
             നമ്മുടെ പൂർവികർ പണിത പള്ളിക്കൂടങ്ങളും,ആശുപത്രികളും സേവനത്തിന്റെ മാതൃകകളായിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പണ്ഠിറ്റ് കറുപ്പന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളെത്തുടർന്ന് കീഴ് ജാതിക്കാരുടെ സന്താനങ്ങൾക്ക് പള്ളിക്കൂടങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിനും അര നൂറ്റാണ്ടു മുൻപ് മാന്നാനത്തു സ്കൂൾ സ്താപിച്ച ചാവറയച്ചൻ സമൂഹത്തിലെ തിരസ്കൃതരായവരുടെ കുടിലുകളിൽ ചെന്ന് അവരുടെ കുട്ടികളെ വിളിച്ചിറക്കി തന്റെ സ്കൂളിൽ ചെർത്തു പഠിപ്പിച്ചു.അദ്ദേഹം അവർക്കു വസ്ത്രങ്ങളും, പുസ്തകങ്ങളും നൽകി.
            ചാവറയച്ചൻ, അൽഫോൻസാമ്മ, യൂഫ്രേസ്യാമ്മ എന്നീ പ്രഖ്യാപിത വിശുദ്ധരെക്കൂടാതെ പരിശുദ്ധമായ ജീവിതം നയിച്ച എത്രയൊ അപ്രഖ്യാപിത വിശുദ്ധർ സുറിയാനി സഭകളിലുണ്ടായി.ആദ്മീയ രംഗത്തും,വിദ്യാഭ്യാസ മേഘലയിലും, ആതുര ശുശ്രൂഷയിലും ലോകമെമ്പാടും സേവനം ചെയ്യുന്ന ഈ സഭകളിൽ നിന്നുള്ള വൈദികരും, കന്യാസ്ത്രികളും ലൊകത്തിന്റെ ശ്രദ്ധയും, പ്രശംസയും നേടിയിട്ടുണ്ട്.
             ഇരുപതാം നൂറ്റാണ്ടിലും,അതിനു മുൻപുള്ള കാലഘട്ടത്തിലും സമൂഹത്തിനു മറക്കന്നാവാത്ത സംഭാവനകൾ നൽകിയ എത്രയൊ പേർ മധ്യ തിരുവിതാംകൂറിലെ സുറ്യാനി സഭകളിൽ നിന്നുള്ളവരായിരുന്നു - സ്വതന്ത്ര്യ സമരത്തിലും, രാഷ്ട്രീയത്തിലും തിളങ്ങിയ ടി എം വർഗീസ്, എ ജെ ജോൺ,അക്കാമ്മ വർക്കി, ഡോ. ജോൺ മത്തായി,ടി വി തോമസ്,റോസമ്മ പുന്നൂസ്,പി ടി പുന്നൂസ്,ജോസഫ് മുണ്ടശ്ശേരി,മത്തായി മാഞ്ഞൂരാൻ,  പി ടി ചാക്കൊ,സി എം സ്റ്റീഫൻ, കെ എം ചാണ്ടി. അദ്ധ്യാപനത്തിലും, ശാസ്ത്രത്തിലും,സാഹിത്യത്തിലും കഴിവു തെളിയിച്ച ഐ സി ചാക്കൊ ഐ സി എസ്.കേരളത്തിൽ ആദ്യമായി ഫൊട്ടൊ സ്റ്റുഡിയോയും, സിനിമ തീയറ്ററും സ്ഥാപിച്ച ഷെവലിയർ പി ജെ ചെറിയാൻ.പ്രശസ്ത പത്ര പ്രവർത്തകരായ പോത്തൻ ജോസഫ്, ബി ജി വർഗീസ്,അബു ഏബ്രഹാം,ഡോ.ജോർജ് തോമസ്,കണ്ടത്തിൽ വർഗീസ് മാപ്പിളയും, മൂന്നു തലമുറകളും. ധവള വിപ്ലവത്തിലൂടെ ഇന്ത്യൻ ക്ഷീര കർഷകരുടെ തലവര മ്മാറ്റിയെഴുതിയ ഡോ വർഗീസ് കുരിയൻ. കേരളത്തിലെ പുസ്തക പ്രസാധനത്തിന്റെ കുലപതി ഡി സി കിഴക്കെമുറി.യുക്തിവാദികളുടെ നേതാക്കന്മാരായിരുന്ന  എം സി ജോസഫും, എ ടി കോവൂരും.എഴുത്തുകാരാ‍യ പൊൻകുന്നം വർക്കി, ഇ എം കോവൂർ,പാറപ്പുറം,മുട്ടത്തു വർക്കി,ജെ കെ വി, എം പി പോൾ, സി ജെ തോമസ്. ച്ലച്ചിത്ര ലോകത്ത് മറക്കാനാവാത്ത സംഭാവനകൾ നൽകിയ കുഞ്ചാക്കൊ.ആധുനിക കുട്ടനാടിന്റെ 
സൃസ്റ്റാവ് ജോസഫ് മുരിക്കൻ. നക്സൽ നേതാവ് വർഗീസ്.സഭയുടെയൊ, സമുദായത്തിന്റെയൊ ലേബൽ കൂടാതെ പ്രവർത്തിച്ച് സ്വന്തം കർമ രംഗങ്ങളിൽ കാല്‍പ്പാടുകൾ അവശേഷിപ്പിച്ച് കടന്നു പോയവരാണിവർ.പലരും സഭയുടെ വേലിക്കെട്ടുകൾക്ക് പുറത്തു നിന്നവരും..ബൗദ്ധികവും, സാംസ്കാരികവുമായ നേതൃ നിരയിലേക്കുയരുവാൻ കഴിവുള്ളവർക്ക് ഈ സമുദായങ്ങളിൽ പഞ്ഞമില്ല 
എന്നതിന് മറ്റെന്തു തെളിവു വേണം?.
             ഇങ്ങനെയുള്ള ഒരു സ്മൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വം ഇന്ന് എത്തിച്ചേർന്നിരിക്കുന്നത് സ്വാർഥരായ ഒരു പിടി നികൃഷ്ട ജീവികളുടെ കയ്യിലാണല്ലൊ കർത്താവെ?.  ശുംഭന്മാരായ കുറെ മനുഷ്യാധമൻമാർ സ്വന്തം പേരു ചേർത്തു വിളിക്കുന്ന പാർട്ടിലെ അംഗങ്ങളായ അലവലാതികളായി നാം എങ്ങനെ അധപതിച്ചു? നേതാക്കന്മാർ അവരുടെ കുടുംബങ്ങൾക്കും,ശിങ്കിടികൾക്കുമായി നടത്തുന്ന ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളെ നമ്മുടെ നേതൃത്വം ഏല്‍പ്പിച്ച് നാം കൈയും കെട്ടിയിരുന്നപ്പോൾ ഈ ക്രിമികൾ ഖജനാവു കൊള്ളയടിച്ചും, കൈക്കൂലി വാങ്ങിയും തടിച്ചു കൊഴുത്തു.അവരുടെ പെൺമക്കളെ ഐ എ എസ് കാർക്കും,ഐ പി എസ് കാർക്കും വിവാഹം ചെയ്തു കൊടുത്തു.അവരുടെ ആൺ മക്കൾ അതിസമ്പന്നരുടെ കുടുംബങ്ങളിൽ നിന്നും വിവാഹം കഴിച്ചു.വാർധക്യത്തിലേക്ക് അടുക്കുന്ന നേതാക്കൾ വിഡ്ഡികളായ ആൺ മക്കളെ തങ്ങളുടെ പിൻഗാമികളാക്കാനുള്ള ശ്രമവും തുടങ്ങി.
           അറുപതുകളിൽ രാഷ്ട്രീയത്തിലുണ്ടായ മൂല്യച്യുതിയും, കോൺഗ്രസ് പാർട്ടിക്കുള്ളിലെ ചതിയും, കുതികാൽ വെട്ടും കാരണം ആവിർഭവിച്ച ഈ പാർട്ടി പ്രാദേശികമായ ചില പ്രശ്നങ്ങൾക്കുള്ള ഉത്തരമാണെന്ന് പലരും കരുതി.എന്നാൽ നേതാക്കന്മാരുടെ ലക്ഷ്യം മന്ത്രി സ്ഥാനവും, ധനസമ്പാദനവും മാത്രമായി മാറി.മന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള കടിപിടിയിൽ നിന്നാണ് ഈ        
പാർട്ടിയിലുണ്ടായ എല്ലാ പിളർപ്പുകളും ആവിർഭവിച്ചത്.മത നേതൃത്വം ഒളിഞ്ഞും, തെളിഞ്ഞും ഈ നീചന്മാരെ തുണച്ചു.ഇന്ന് കോൺഗ്രസ് നേതൃത്വം ഒരു കൊള്ള സംഘമായി മാറുകയും, മത തീവ്രവാദികൾ കോർപറേറ്റുകളുടെ പിൻബലത്തിൽ അധികാരത്തിൽ പിടിമുറുക്കുകയും ചെയ്യുമ്പോൾ പ്രാദേശിക പാർട്ടികളുടെ പ്രസക്തി ഏറി വരുന്നു.എന്നാൽ തെലുഗു ദേശത്തിന്റെയൊ, ദ്രാവിഡ പാർട്ടികളുടെയൊ പ്രഭാവം നേടാൻ അധികാരക്കൊതിയും,അടിപ്ടിയും കാരണം ഇവർക്കു കഴിഞ്ഞില്ല.
           അഞ്ചും ആറും തവണ ഇവർ ജയിച്ച് എം എൽ എ യും, മന്ത്രിയുമാകുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.ഈ വിശുദ്ധ വാരത്തിൽ നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം. ഈ പരിഷകളെ നമ്മുടെ പൊതു ജീവിതത്തിൽ നിന്ന് തൂത്തെറിയാം. ഒരു പുതിയ നേതൃ നിര നമുക്ക് ഉണ്ടാക്കിയെടുക്കാം.ഇവരിൽ ഏറ്റം നികൃഷ്ടനായ വ്യക്തി സെക്കുലറിസവും, അധകൃത സേവനവും പറ്ഞ്ഞ് പുതിയ കുപ്പിയിൽ കയറാനുള്ള ശ്രമത്തില്ലണ്.പൊതുപ്രവർത്തനം അശ്ലീലമാക്കിയ ഈ പോത്ത് ഇനിയും അസ്സംബ്ലി കാണാൻ ഇട വരുത്തരുത്. ജാഗ്രതൈ.


No comments:

Post a Comment