തൊഴിൽ തേടി അലയുന്നതിനു പകരം പഠനകാലത്തു നേടിയ അറിവുകൾ ഉപയോഗിച്ചു സ്വയം സംരഭകരാകാൻ വിദ്യാർഥികൾ മുന്നോട്ടു വന്നാൽ മാത്രമെ
തൊഴിലില്ലായ്മ തുടച്ചു നീക്കാനും, രാജ്യത്തിന്റെ ഉല്പാദന രംഗം വികസിപ്പിക്കാനുമാകു എന്ന് മദ്യമന്ത്രി കെ ബാബു കൊച്ചിയിൽ പ്രസ്താവിച്ചു.
കേരള ഫിഷറീസ് സർവകലാശാല (KUFOS) കിറ്റ്കോയുമായി ചേർന്നു സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രെയ്നിംഗ് ആന്റ് റിസ്ര്ച്ച് ഇൻ ഓൻട്രപ്രനർഷിപ് ഡവലപ്മെന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.റിപ്പോർട് ചിത്രം സഹിതം ഏപ്രിൽ 25ലെ പത്രങ്ങളിൽ.
ഒന്നാം തരം സ്വയം സംഭരകനാണല്ലൊ മ്ന്ത്രി. കുറഞ്ഞ കാലം കൊണ്ട് ഇല്ലായ്മയിൽ നിന്ന് അദ്ദേഹം എന്തെല്ലാം നേടി.കണ്ടുപ്ഠിക്കാൻ ഇതിനേക്കാൾ നല്ല മാതൃക കേരളത്തിൽ വേറെ ആരാണുള്ളത്? അദ്ദേഹത്തിന്റെ പുത്തൻ സംരംഭങ്ങൾ വെളിപ്പെടുത്തലുകളായും, വെളിപാടുകളായും പുറത്തു വന്നുകൊണ്ടിരിക്കുന്ന കാലത്തു തന്നെ അദ്ദേഹത്തെ ഉദ്ഘാടനത്തിനു ക്ഷണിച്ച KUFOS അധികൃതർ kudos (അഭിനന്ദനങ്ങൾ) അർഹിക്കുന്നു.
അന്നു തന്നെ കൊച്ചിയിൽ നടന്ന മറ്റു രണ്ടു പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും, മൊഴിഞ്ഞ ആപ്ത വാക്യങ്ങളും കൂടി അന്നത്തെ
പത്രങ്ങളിലുണ്ട്.പത്രങ്ങളിൽ വരാത്ത പ്രസംഗങ്ങൾ വേറെയും കാണും. പണ്ഡിത ശ്രേഷ്ഠരായ ഇത്തരം മന്ത്രിമാരെ നമുക്കു കിട്ടിയതു മുജ്ജന്മ പുണ്യം കൊണ്ടാകാം?

No comments:
Post a Comment