Monday, 5 October 2015

ജന കോടികളുടെ വിശ്വസ്തന്‍, ബാങ്കുകളുടെ അന്തകന്‍ .

 
                                                                                     
                                                                          ഞാനോ നിങ്ങളോ ഒരു ബാങ്കില്‍ നിന്ന്‍ 50000 രുപ കടമെടുത്ത് തിരിച്ചടവില്‍ മൂന്നു തവണ തുടര്‍ച്ചയായി മുടക്കം വരുത്തിയാല്‍ ബാങ്ക് 
മാനേജര്‍ നമ്മളെ തേടിയെത്തും. പ്രതികരണം തൃപ്തികരമല്ലെങ്കില്‍ മുതലും,പലിശയും ഉടന്‍ തിരിച്ചടയ്ക്കുവാന്‍ ആവശ്യപ്പെട്ടൂള്ള കത്ത് രജിസ്റ്റര്‍ഡായി  വീട്ടിലെത്തും. തുക തിരിചചടയ്ക്കുവാന്‍ നിവൃത്തിയില്ലെങ്കില്‍ ഉടനെ  ലഭിക്കുന്നത് ബാങ്കിന്റെ വക്കീലിന്ടെ നോട്ടീസ് ആയിരിക്കും. കത്തില്‍ പറയുന്ന തീയതിക്കു മുന്‍പ് നമ്മള്‍ പണമടച്ചില്ലെങ്കില്‍ ബാങ്ക് നമ്മള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യും. കോടതിയില്‍ നിന്ന്‍ സമന്‍സ് ലഭിക്കുമ്പോള്‍ കോടതിയില്‍ നമ്മളോ നമ്മളെ പ്രതിനിധീകരിച്ച് വക്കീലൊ ഹജരായില്ലങ്കില്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കും. നമ്മള്‍ ജയിലിലാകും. ഇതു സാധാരണക്കാരാനുള്ള നീതി.
                        7000 കോടി രുപ 17 ബാങ്കുകള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനു നല്‍കാനുള്ള വിജയ് മല്യ സുന്ദരികളായ യുവതികളുടെ തോളില്‍ കൈയിട്ട് ഉലകം ചുറ്റുന്നു. ഇന്ത്യയുടെ പരമോന്നത നിയമ നിര്‍മാണ സഭയില്‍ അംഗമായിരുന്ന്‍ അയാള്‍ വേതനവും,ബഹുമാനവും കൈപ്പറ്റുന്നു. ഇതാണ് ഉമ്മന്‍ ചാണ്ടി പതിവായി പറയുന്ന "നിയമം നിയമത്തിന്റെ വഴിക്കു പോകും" എന്ന പല്ലവിയുടെ അര്ഥം. സാധാരണക്കാരന് ഒരു നീതി. പണവും, സ്വാധീനവും ഉള്ളവര്‍ക്കും,അധികാര കേന്ദ്രങ്ങളുമായി അടുത്തു നില്‍ക്കുന്നവര്‍ക്കും വേറൊരു നീതി. പതിനെട്ടാം നുറ്റാണ്ടിലെ ആങ്ങ്ലോ -ഐറിഷ് നോവലിസ്റ്റ് ഒലിവര്‍ ഗോള്‍ഡ്‌ സ്മിത്ത് പറഞ്ഞു "നിയമം പാവപ്പെട്ടവനെ അരയ്ക്കും, പണക്കാരന്‍ നിയമത്തെ ഭരിക്കും".{Law grinds the poor,rich men rule the law.}
                        നമ്മള്‍ എന്നും ടി വിയില്‍ കണ്ടു കൊണ്ടിരുന്ന ജനകോടികളൂടെ വിശ്വസ്തന്‍ ഇന്ന് ദുബായില്‍ ജയിലിലാണ്. ഇരുപതു ബാങ്കുകളില്‍ നിന്നു കടമെടുത്ത ആയിരം കോടി രുഉപ തിരിച്ചടക്കാത്തതിനാണ് നടപടി. കേരളത്തിലെ ചില ബാങ്കുകളും ഇയാള്‍ക്ക് വന്‍ തുക നല്കിയിട്ടുണ്ട്ട്.   
                    ബാങ്ക് ക്ലാര്‍ക്ക് ആയി ജോലി ആരംഭിച്ച വിശ്വസ്തന്‍ രാഷ്ട്രിയക്കാരുമായി ഉണ്ടായിരുന്ന അടുപ്പം സിനിമാക്കാരിലേയ്ക്കും,കലാകരന്മാരിലേയ്ക്കും, സാംസാകാരിക നായന്മാരിലേക്കും,പത്രക്കാരിലേക്കും വളര്‍ത്തിയെടുത്തു. പരസ്യങ്ങളും,ആതിഥേയത്വവും കൊണ്ട്ട് ചാനലുകളെയും,പത്രങ്ങളെയും വശത്താക്കി. ലക്ഷങ്ങള്‍ ബ്യൂട്ടി പാര്‍ലുകളില്‍ മുടക്കി മിനുക്കിയ മോന്ത  സിനിമകളില്‍ പ്രദര്‍ശിപ്പിച്ചു .ആശുപത്രികളും,ഫ്ലാറ്റുകളും,ഹോട്ടലുകളും നിര്‍മിച്ച് അശ്വമേധം തുടരുംപോഴായിരുന്നു അറസ്റ്റ്. ഇന്ത്യയിലായിരുന്നെങ്കില്‍ ഇയാള്‍ രക്ഷപ്പെടുമായിരുന്നു.
                ഏറ്റവും കൂടുതല്‍ തുക വായ്പ നല്‍കിയത് ബാങ്ക് ഓഫ് ബറോഡ ആണ്. ദുബായ് ബ്രാഞ്ച് മാനേജരായിരുന്നു വായ്പ നല്‍കിയത് കെ വി രാമമൂര്‍ത്തി ഇപ്പോള്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ആണ്. മൂര്ത്തിക്കെതിരെ റിസര്‍വ് ബാങ്ക് നടപടിക്ക് ശുപാര്‍ശ ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അയാളെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇവിടെയും നിയമം പോകുന്ന വഴി നോക്കുക. സര്‍ക്കാര്‍ ബാങ്കുകളുടെ തലപ്പത്തുള്ളവര്‍ എല്ലാം  എപ്പോഴും കേന്ദ്രം  ഭരിക്കുന്നവരുടെ ചങ്ങാതികള്‍  ആയിരിക്കും .       

No comments:

Post a Comment