തിരുവനതപുരത്ത് ഒരു ഉദ്ഘാടനത്തിന് അരങ് ഒരുങ്ങുന്നു. പഴവങ്ങാടിയില്‍ ഒറ്റക്ക് കഴിയുന്ന എണ്‍പത് വയസ്സുകാരിയായ
രാജലക്ഷ്മിയമ്മ എന്ന വൃദ്ധയുടെ വീട്ടിലെ കക്കൂസിന്ടെ ഉദ്ഘാടനം ആണ് ഈ മാസം നടക്കാന്‍ പോകുന്നത്. ഉദ്ഘാടകന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. പഴവങ്ങാടിയിലെ അനധികൃത നിര്‍മിതികള്‍ പൊളിച്ചു നീക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ട് നടത്തിയ ഓപറേഷന്‍ അനന്തയില്‍
അബദ്ധത്തില്‍ പോളിക്കപ്പെട്ടതായിരുന്നു വൃദ്ധയുടെ വീട്ടിലെ കക്കൂസ്. അവരുടെ പരാതിയില്‍ മനസ്സലിഞ്ഞ ചീഫ് സെക്രടറി ഉടനെ പുതിയ
കക്കൂസ് നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചു.
ഓപറേഷന്‍ അനന്തയുടെ പുരോഗതി വിലയിരുത്താന്‍ നവംബര്‍ 3ന് ഡിസ്ട്രിക് കലക്ടര്‍ ബിജു പ്രഭാകറിനോപ്പം ചീഫ് സെക്രട്ടറി
എത്തിയപ്പോള്‍ രാജലക്ഷ്മിയമ്മ അവരെ വീട്ടിലേക്കു ക്ഷണിക്കുകയും പണി പൂര്ത്തിയായിക്കൊണ്ടിരിക്കുന്ന കക്കൂസ് കാട്ടിക്കൊടുക്കുകയും ചെയ്തു.
"മോന്‍ തന്നെ ഇത് ഉദ്ഘാടനം ചെയ്യണം" എന്ന് നിര്‍ബന്ധിച്ചപ്പോള്‍ ആ ചുമതല കളക്ടറെ ഏല്‍പ്പിച്ച് ഒഴിയാന്‍ ശ്രമിച്ച ചീഫ് സെക്രട്ടറിയെ അവര്‍
വിട്ടില്ല.വൃദ്ധ മാതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചീഫ് സെക്രട്ടറി അത് സമ്മതിക്കുകയും ചെയ്തു. വാര്‍ത്ത ചില ഇംഗ്ലിഷ് പത്രങ്ങള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്തുള്ളൂ. രാശ്ട്രീയക്കാരുടെ തിരുട്ട് വേലകളും,സിനിമാക്കാരുടെ സ്വകാര്യ ജീവിതവും, അഭിസ്സാരികകളുടെ അഴിഞ്ഞാട്ടങ്ങളും, തെരുവ് നായ്ക്കളുടെ കടിയും കടിക്കാതിരിക്കലും വാര്ത്തയാക്കുന്ന മലയാള പത്രങ്ങള്‍ക്ക് ഇത് വാര്‍ത്തയല്ല. കേരളത്തിലെ മന്ത്രിമാര്‍ ഇത് അറിഞ്ഞ മട്ടില്ല അല്ലെങ്കില്‍ ഉദ്ഘാടനം അവര്‍ ഏറ്റെടുക്കു മായിരുന്നു. ശാലു മേനോന്റെ വീട് ഇളനീര്‍ കുടിച്ച് ഉദ്ഘാടനം ചെയ്തതും, കാലടിയിലെ പാലത്തിലുണ്ടായ ഓട്ട അടച്ചത് ആഘോഷമായി ഉദ്ഘാടനം ചെയ്തതും നമ്മുടെ ബഹു.മന്ത്രിമാരല്ലേ.
No comments:
Post a Comment