Friday, 20 November 2015

വാഗണ്‍ ട്രാജഡി




                               റയില്‍വേ ബജറ്റില്‍ തഴയപ്പെടാതിരിക്കാന്‍ മുന്നൊരുക്കങ്ങളുമായി കേരളം. ബജറ്റ് തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍ അക്കമിട്ടു  നിരത്തി റയില്‍വേ മന്ത്രാലയത്തിനു കത്ത് നല്‍കി.വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങിയ കഞ്ചിക്കോട് കോച്ച് ഫാക്ടറിയും, ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും,യാഥാര്‍ഥ്യം ആക്കണമെന്നും നേരത്തെ വാഗ്ദാനം ചെയ്ത പെനിന്‍സുലാര്‍ സോണ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  റയില്‍വേ മന്ത്രിയെ നേരിട്ടു കണ്ട്ട് ആവശ്യപ്പെടും. നവംബര്‍ 19ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നതാണിത് . മലയാളികള്‍ക്ക് ആനന്ദിക്കാന്‍ വകയായി. സുരേഷ് പ്രഭു ഈ നിവേദനം എന്‍ലാര്‍ജ് ചെയ്തു ഫ്രെയിം ചെയ്ത് മന്ത്രാലയത്തിന്റെ ഭിത്തിയില്‍ തൂക്കും.
                             ഒന്നും, രണ്ടും യു പി എ സര്‍ക്കാരുകളുടെ കാലത്ത് നടന്ന പ്ര്ഖ്യാപനങ്ങള്‍ ആണെന്നോര്‍ക്കണം.പലതിനും പത്ത് വര്‍ഷത്തെ പഴക്കം ഉണ്ട്ട് . സോണിയ ഗാന്ധിയുടെ റായ് ബറേലിയില്‍ പ്രഖ്യാപിച്ച കോച് ഫാക്ടറിയില്‍ നിന്ന്‍ വണ്ടി ഓടാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ ആയി.
                       കഴിഞ്ഞ യു പി എ  മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന്‍ ഏഴു മന്ത്രി പുംഗവന്മാര്‍ ഉണ്ടായിരുന്നു.ഒരാള്‍ (ബുദ്ധിഹീനനെങ്കിലും) കേന്ദ്ര കാബിനെറ്റില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. അവര്‍ ജീവിതം ആഘോഷിച്ചു. കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിച്ചു. കേരളത്തില്‍ ട്രെയിനുകള്‍ ഒറ്റയടിപ്പാലത്തിലുടെ ഓട്ടം തുടരും. നമ്മള്‍ ഈ ശുംഭന്‍മാരെ വീണ്ടും തിരഞ്ഞെടുക്കും.        

No comments:

Post a Comment