കുഞ്ഞുഞ്ഞു കഥകളുടെ രണ്ടാം ഭാഗം മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് പ്രസിദ്ധീകരിച്ചു.ഒരു മാസം കൂടി വൈകി ഏപ്രില്‍ ഒന്നിന് നടത്തുകയായിരുന്നു ഉത്തമം. ഒ എന്‍ വി യുടെ മരണം കഴിഞ്ഞ് ഒരു മാസം ആകുന്നതിനു മുന്‍പേ മലയാള സാഹിത്യ നഭസില്‍ ഉണ്ടായ ഈ താരോദയം മലയാളികളെ ആനന്ദത്തില്‍ ആറാടിച്ചു.
ഹാസ്യ സമ്രാട്ട് പുതുപ്പള്ളി കുഞ്ഞുഞ്ഞിന്‍റെ ജീവിതത്തിലെ നര്‍മ മുഹൂര്ത്തങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറി പി ടി ചാക്കോ
സംഗ്രഹിച്ച് എഴുതിയതാണ്. ടെനീ ജോപ്പനോ, ജിക്കു മോനോ. സലിം രാജോ ആയിരുന്നു എഴുതേണ്ടിയിരുന്നത്. അവരാണല്ലോ ഒരുപാട് ഹാസ്യ
രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍. എഴുതാന്‍ അറിയാത്തതു കൊണ്ടല്ല കൂലിക്ക് ഏഴു തി ച്ചത്. പാലങ്ങ്ങ്ങള്‍,കനാലുകള്‍,കക്കൂസുകള്‍,മൂത്രപ്പുരകള്‍,എയര്‍ പോര്‍ട്ടുകള്‍ മുതലായവ ഉദ്ഘാടനം ചെയ്യാന്‍ രാപകല്‍ ഓടി നടക്കുമ്പോള്‍ എങ്ങിനെ
സമയം കിട്ടാനാണ്. ബഹു ഭാഷാ പ്രവീണന്‍ ആയ ഇദ്ദേഹം ഗുരുവും,സുഹൃത്തുമായ അന്തോണി സാറുമൊത്ത് ബാന്ഗ്ലൂര് പോയി ഇന്ഗ്ലീഷില്‍ പ്രസംഗിച്ചത് കൊണ്ടാണ് കഴിഞ്ഞ്ഞ്ഞ തിരഞ്ഞ്ഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്ഗ്ര സിന് ഭുഉരിപക്ഷം കുറവായതെന്ന്‍ ചില കുബുദ്ധികള്‍ പറയുന്നുണ്ട്.
കുഞ്ചന്‍ നമ്പ്യാര്‍ക്കും, സഞ്ജയനും, ഇ വി കൃഷ്ണ പിള്ളക്കും, വി കെ എന്നും ഒരു പിന്‍ഗാമി ഉണ്ടായിരിക്കുന്നു.കൃതിയുടെ റഷ്യന്‍ പതിപ്പും
പുറത്തിറക്കി. പുസ്തകം വായിക്കുന്നവര്‍ ചിരിച്ചു,ചിരിച്ച് മണ്ണു കപ്പുന്നു എന്നാണു റിപ്പോര്‍ട്ട്. ഭൂമിക്കൊരു ചരമ ഗീതം എഴുതുമ്പോള്‍ ഇത്തരം ഒരു
ദുര്യോഗം ഭൂമിക്കു സംഭവിക്കുമെന്ന്‍ ഒ എന്‍ വി ചിന്തിച്ചിട്ടുണ്ടാവില്ല.
www.mathewpaulvayalil.blogspot.in
No comments:
Post a Comment