Thursday, 16 June 2016

നിര്‍വ്യാജം ലജ്ജിപ്പോന്‍


                ജൂണ്‍ 2, വ്യാഴാഴ്ച കേരള നിയമ സഭയിലെ 138 എം എല്‍ എ മാരും സഗൌരവ്മോ, ദൈവ നാമത്തിലോ, ഒരു മുഠ)ളന്‍ ഇതു രണ്ടും ചേര്‍ത്തും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. ഈ 139 പേരില്‍ ഉച്ചാരണത്തികവോടെ പ്രതിജ്ഞ എടുത്തവര്‍ രണ്ടു പേര്‍ മാത്രം.- പ്രഫ. രവീന്ദ്രനാഥഉം, വിണ ജോര്‍ജും.വിദ്യാഭ്യാസ് മന്ത്രിയെ കൂടാതെ അധ്യാപകര്‍ വേറെയും ഉണ്ടായിരുന്നു സഭയില്‍.ഡോക്ടരേറ്റ് ഉള്ളവര്‍ വരെ.ദൃശ്യ മാധ്യമങ്ങളിലെ വാക്ഭടന്മാര്‍,പ്രത്യേകിച് സ്ത്രീകള്‍.വികലോച്ചാ രണത്തിനു പുകള്‍ പെറ്റവരും,അക്ഷരങ്ങള്‍ തിട്ടമില്ലാത്തവരും ആണെങ്കിലും,വിണ ജോര്‍ജ് വ്യത്യസ്ത ആണ്. 
                  പല തൊഴിലുകള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം നിശ്ചയിച്ചിട്ടൂണ്ടെങ്കിലും കലാപ്രവര്‍ത്തനത്തിനും, ജനാധിപത്യ ത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അടിസ്ഥാന യോഗ്യത നിഷ്കര്‍ഷിക്കുന്നില്ല. ഡോ.എം എസ സുബ്ബലക്ഷ്മി രണ്ടാം ക്ലാസില്‍ പ൦നം നിര്‍ത്തി,എം ജി ആര്‍ എട്ടാം ക്ലാസ് കഴിഞ്ഞിരുന്നില്ല, കമല ഹാസന്‍ 9 വരെ മാത്രം പഠിച്ചു.ജയലളിതയുടെ പഠനം പത്തില്‍ അവസാനിച്ചു.കരുണാനിധി പതിനൊന്നു വരയെ പഠിച്ചിട്ടൊള്ളു മോദിയുടെ ബിരുദത്തെക്കുറിച്ച് തര്‍ക്കം 
ഉയര്‍ന്നപ്പോള്‍ മോദിയുടെ ആരാധകര്‍ ഈ വാദം ഉയര്‍ത്തി കാട്ടിയിരുന്നു. ഒരു പ്രധാന മന്ത്രിയുടെ ബിരുദം വ്യാജമാണെന്ന സംശയം ഉയര്‍ത്തിയ ധാര്‍മികത 
ആയിരുന്നു അവിടെ പ്രശ്നം.
                    പ്രസംഗവും, പ്രസ്താവനകളും,പ്രസ് കൊണ്ഫരണ്സുകളും ശിലമാക്കിയ രാശ്ട്രീക്കാരന്ടെ പണിക്കോപ്പ് വാക്കുകള്‍ ആയിരിക്കുമ്പോള്‍ അവയുടെ അക്ഷരങ്ങളും,അര്ഥങ്ങളും,ഉച്ചാരണവും അറിയാന്‍ ശ്രമിക്കുന്നില്ല എന്നതിന് തെളിവാണ് ജൂണ്‍ രണ്ടിന് നിയമസഭയില്‍ കേട്ട "നിര്‍വാ ജ്യം' ഇവിടെ എല്ലാ പാര്‍ട്ടികളും ഒരു പോലെയാണ്. 
                  ജിഷയുടെ കൊലപാതകം രാജ്യ സഭയില്‍ ഉയര്‍ന്നപ്പോള്‍ അംഗങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രഫ.പിജെ കുര്യന്‍ പല തവണ പറയുന്നത് കേട്ടു "ഇറ്റ്‌ വാസ് എ ഹീനീയസ് ക്രൈം " 
                    ആര്‍ഷസംസ്കാരത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന ഒരു മാനേജ്മെന്റിന് എറണാകുളത്ത് നിരവധി സ്കൂളുകള്‍ ഉണ്ട്. സംസ്കൃത പഠനത്തിന് അമിത പ്രാഥാന്യം നല്കുന്ന സ്കൂളിലെ കുട്ടികളോടോ,അധ്യാപകരോടോ സ്കൂളിന്‍റെ പേര് ചോദിച്ചാല്‍ അവര്‍ പറയും 'ബവന്‍സ് അല്ലെങ്കില്‍ ബാവന്‍സ്‌".
പ്രതിജ്ഞ എടുത്തവരില്‍ അധികവും,സര്‍ക്കാര്‍ സ്കൂളുകളിലും,എയിഡഡ സ്കൂളിലും വിദ്യാഭ്യാസമുള്ള അധ്യാപകര്‍ പഠിപ്പിച്ച്ചവര്‍ ആയിരുന്നു. വിദ്യാഭ്യാസ കച്ചവടക്കാര്‍ നടത്തുന്ന സി ബി എസ് ഇ സ്കൂളുകളിലെ അക്ഷരാഭ്യാസമില്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്ന ബ്രോയിലര്‍ സന്തതികള്‍ സഭയില്‍ എത്തുമ്പോള്‍ എന്താകും അവസ്ഥ.
www.mathewpaulvayalil.blogspot.in

No comments:

Post a Comment