Thursday, 23 June 2016

അഞ്ജു പോകട്ടെ ആകാശം ഇടിയില്ല



                                           ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നവരാണ് എല്ലാ രാജ്യങ്ങളിലേയും ഒളിമ്പ്യന്മാര്‍. ഇന്‍ഡ്യയില്‍ ആകട്ടെ ഒളിമ്പിക്സിനു പോകാന്‍ ടിക്കറ്റ് എടുത്തവരെല്ലാം ഒളിമ്പ്യന്മാര്‍ ആണ്. ഒളിമ്പിക്സില്‍ 
ഇന്ത്യയുടെ മെഡല്‍ നില നോക്കുന്നത് എന്നും സ്കോര്‍ ബോര്‍ഡിന്റെ താഴെ നിന്നും മേല്പ്പോട്ടാണ്. ജനസംഖ്യ യില്‍ ലോകത്തെ രണ്ടാമത്തെ രാജ്യം. 5000 വര്‍ഷങ്ങള്‍ക്കു മുന്പ് ജനടിക്ക് എഞ്ചിനീയറിംഗും, പ്ലാസ്റ്റിക് സര്‍ജരിയും, വിമാനവും കണ്ടുപിടിച്ചെന്ന്  നരേന്ദ്ര ദാമോദര്‍ മോദി അവകാശപ്പെടുന്ന നാടിന് ഒട്ടും അഭിമാനകരമല്ല ഇത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്പ് ചൈനയുടെ അവസ്ഥയും ഇതു തന്നെ ആയിരുന്നു.ഇന്നു കഥയാകെ മാറി.ഇന്നവര്‍ മത്സരിക്കുന്നത് ഒന്നാംസ്ഥാനത്തിനായാണ്.മാവോയുടെ ഒരു തീരുമാനം ആയിരുന്നു ഈ നേട്ടത്തിനു കാരരണം. നില മെച്ചപ്പെടുന്നതൂ വരെ അന്താരാഷ്ട്ര മത്സരങ്ങളില്‍  താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗ്രാമങ്ങള്‍ തോറും കളിക്കളങ്ങള്‍ പണിതു. കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശിലിപ്പിച്ചു. നില മെച്ചപ്പെട്ടപ്പോള്‍ ഒളിമ്പിക്സിനു താരങ്ങളെ അയച്ചു തുടങ്ങി  
                                       ഇന്ത്യയില്‍   രാശ്ട്രീയം പോലെ സ്പോര്‍ട്സും ഒരു ധനാഗമ മാര്‍ഗമാണ്. സ്പോര്‍ട്ട്സ് അസോസിയേഷനുകളുടെ തലപ്പെത്തെത്താന്‍ രാശ്ട്രീയക്കാര് മലസരിക്കുന്നു.
ശരത് പവാറും,അരുണ്‍ ജയ്റ്റ്ലിയും,അനുരാഗ് താക്കൂറും,രാജ്നാഥ് സിങ്ങും പ്രഫുല്‍ പാട്ടേലും  പോലെയുള്ള രാശ്ട്രീയക്കാര് ആണ് എല്ലാ സ്പോര്‍ട്സ് അസോസിയേഷനുകളും നയിക്കുന്നത്. ഇതിന്‍റെ സുഖം അറിയണമെങ്കില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറി ടി സി മാത്യുവിനോട് ചോദിച്ചാല്‍ മതി. താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ പോലും ശുപാര്‍ശയും,സമ്മര്‍ദങ്ങളും ഉണ്ടാവും. 
                                        കളിക്കാര്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം ലജ്ജാവഹമാണ്.ഒരു ക്രിക്കറ്റര്‍ക്ക് നല്‍കി ഭാരത്‌ രത്നം പോലും അപഹാസ്യമാക്കി." ജീവിത യാത്രയില്‍ കാലില്‍ പുരണ്ട പൊടിയുടെ അളവ് നോക്കി വേണം ഒരാളുടെ മഹത്വം നിര്‍ണയിക്കാന്‍" എന്നു മഹാത്മാഗാന്ധി പറഞ്ഞു.
                                       അനുഗ്രഹീത നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ വാക്കുകള്‍ ശ്രധ്ധിക്കുക "I don't have anything against actors and cricketers.They are great entertainers.But they are not heroes.
We haven't redefined heroes.Heroes are those who sacrifice their own concerns and do something bigger.Film stars and cricketers shouldn't be aspirational
in such a big way.It is a asign of consumerism at its extreme".  

PS. The writer is neither an admirer of Jayarajan nor a hater of sports.

www.mathewpaulvayalil.blogspot.in

No comments:

Post a Comment