ജയലളിതയുടെ ആല്മാവിനു ശാന്തി. കേരളത്തില്‍ മൂന്നു ദിവസത്തെ ദുഖാചരണവും, ഒരു ദിവസത്തെ അവധിയും എന്തിനു പ്രഖ്യാപിച്ചു? അടുത്തു വരാനിരിക്കുന്ന ബന്ദുകളും,
ഹര്‍ത്താലുകളും ഓര്‍ത്തെങ്കിലും അവധി ഒഴിവാക്കാമായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന നേതാക്കളുടെ മരണം പോലും കേരളത്തിനു വെളിയില്‍ ഒരു ചലനവും സൃഷ്ടിക്കാറില്ല .
ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുങ്ങുന്ന ഒരു വാര്‍ത്ത മാത്രമായിരിക്കും അത്.കേരളം എന്നും ദേശിയ മാധ്യമാങ്ങളുടെ വിക്ഷണ മേഘലയ്ക്കു പുറത്തായിരുന്നു. ഒരു കാലത്ത് ദേശിയ മാധ്യമങ്ങളിലെ തലയെടുപ്പുള്ള പത്രാധിപര്‍ പലരും മലയാളികള്‍ ആയിരുന്നു എന്നോര്‍ക്കണം.മോദിയുടെ നോട്ട് നിരോധനത്തിന് എതിരെ കേരള മന്ത്രിമാര്‍ ഒന്നടങ്കം റിസര്‍വ് ബാങ്കിനു മുന്‍പില്‍ നടത്തിയ ധര്‍നയോ,ഏക സ്വരത്തില്‍ കേരള അസംബ്ലി പാസ്സാക്കിയ പ്രമേയമോ,മാലോകര്‍ അറിഞ്ഞില്ല.അടുത്ത കാലത്ത് ദേശിയ ശ്രദ്ധ ആകര്‍ഷിച്ച ഏക വാര്‍ത്ത പുറ്റിങ്കല്‍ വെടിക്കെട്ട് ദുരന്തം ആയിരുന്നു.ഇലക്ഷന്‍ മുന്നില്‍ കണ്ട് നരേന്ദ്ര ദാമോദര്‍ മോദിയും, ഉത്തരെന്ദ്രന്‍ ഗോസായികളും,രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ട് കെട്ടു കാഴ്ചകള്‍ പോലെ നടത്തിയ സന്ദര്‍ശനം ആയിരുന്നു അതിനു കാരണം.
ജയലളിത ഹോസ്പിറ്റലില്‍ കിടന്ന ദിവസങ്ങളില്‍ അവിടേക്ക് സന്ദര്‍ശകരുടെ പ്രവാഹം ആയിരുന്നു.ഇവരില്‍ ആരും തന്നെ അവരെ കണ്ടിട്ടുണ്ടാവില്ല.ഡല്‍ഹിയില്‍ നിന്നെത്തിയവര്‍
ഹോസ്പിറ്റല്‍ ഡയരക്ടറേയും, ചികിത്സിക്കുന്ന ഡോക്ടര്‍മാരേയും, കണ്ടു മടങ്ങിയപ്പോള്‍ രക്തബന്ധം ഉള്ള സന്ദര്‍ശകരെപ്പോലും വെളിയില്‍ തടഞ്ഞു.കേരളത്തില്‍ നിന്നും പോയി കുറച്ചാളുകള്‍.
പിണറായിയും,രമേഷ് ചെന്നിത്തലയും,ഉമ്മന്‍ചാണ്ടിയും സെക്യുരിറ്റിക്കാരെ കണ്ട് വിവരങ്ങള്‍ ചോദിച്ച് മടങ്ങുക ആയിരുന്നു എന്നെ കരുതാനാവു. ഒരിക്കല്‍ കൂടി അവരുടെ ആല്മാവിനു ശാന്തി.
www.mathewpaulvayalil.blogspot.in
No comments:
Post a Comment