Wednesday, 25 January 2017

  ഇംഗ്ലിഷ് മാത്രം   സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന, രാജന്‍ പിള്ളയുടെ ഭാര്യ രാജന്‍റെ മരണത്തോട് ആദ്യം പ്രതികരിച്ചത് "അയ്യോ ഗുരുവായൂരപ്പ' എന്നു പറഞ്ഞായിരുന്നു
എന്ന് അവര്‍ എഴുതുകയുണ്ടായി.ബഞ്ചില്‍ നിന്നു വീഴാന്‍ പോയ ഒരു വിദ്യാര്‍ത്ഥി അയ്യോ എന്നു പ്രതികരിച്ചതിന് എറണാകുളത്തെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂള്‍ അവനെ ശിക്ഷിച്ചു. ഞാന്‍ മലയാളം
സംസാരിക്കില്ല എന്ന് പല തവണ ഇംഗ്ലിഷില്‍ എഴുതുകയായിരുന്നു ശിക്ഷ.എളമക്കരയിലെ കാംപ്യന്‍ സ്കുളില്‍ നടപ്പാക്കിയ ഈ പ്രാകൃത ശിക്ഷ മലയാള ദിനപ്പത്രങ്ങള്‍ തമസ്കരിക്കാന്‍
കാരണം സഹജീവിയായ മറ്റൊരു വ്യവസായിയെ ഉപദ്രവിക്കന്ട എന്ന നീതി ബോധം ആകാം.
                         ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത വാര്‍ത്ത ചില ഇംഗ്ലിഷ് ദിനപ്പത്രങ്ങള്‍ പ്രസിധീകരിക്കുകയും, ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിദ്യാര്‍ഥി സംഘടനകളോ, രാഷ്ട്രിയ പാര്‍ട്ടികളോ, സാംസ്കാരിക
നായന്മാരോ,ഭാഷാ സ്നേഹികളോ ഈ വിഷയത്തില്‍ അവലംബിച്ച അപകടകരമായ മൌനം ആപല്‍ സൂചനയാണ്.ടൈയുടേയും, ബാഹ്യമായ ആഡംബരങ്ങളുടെയും, മാതപിതാക്കളുടെ
അല്പത്തത്തിന്റെയും പിന്‍ബലത്തില്‍ നടക്കുന്ന ഇത്തരം സി ബി എസ് ഇ സ്കുളുകളിലെ ഇംഗ്ലിഷ് പഠനം കേമം ആണെന്നു കരുതരൂത്.എളമക്കരയിലെ സമാനമായ മറ്റൊരു സി ബി എസ് ഇ സ്കൂ ളിലെ
നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ നോട്ട് ബുക്കില്‍ കണ്ട ഒരു വാക്ക് - toungue.അമ്മ തിരുത്തിക്കൊടുത്ത വാക്ക് അടുത്ത ദിവസം ടീച്ചര്‍ വീണ്ടും തിരുത്തി toungue ആക്കി.അവര്‍ കൊടുക്കുന്ന
തുച്ഛമായ ശംപളത്തിന് അക്ഷരാഭ്യാസം ഉള്ള അധ്യാപകരെ കിട്ടുക പ്രയാസമാണ്. സര്‍ക്കാരും,സഭകളും പൊതു വിദ്യാഭാസത്തില്‍ നിന്ന് പിന്‍വാങ്ങുന്ന ഈ കാലത്ത് നമ്മുടെ കുട്ടികളെ ദൈവം
കാക്കട്ടെ.

www.mathewpaulvayalil.blogspot.in

No comments:

Post a Comment