Monday, 17 July 2017

ഓസ്ട്രിച്ച് സിണ്ട്രം അഥവാ ബലാല്‍സംഗങ്ങള്‍ യുഫിമിസം കൊണ്ട് പരിഹരിക്കല്‍
ബലാല്‍സംഗത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് രണ്ടു നടന്മാര്‍ നിയമ നടപടി നേരിടുന്നു.-കമല ഹാസനും,മലയാളത്തിലെ ഒരു ചെറുകിട താരവും.ഉല്പതിഷ്ണുവും,
ബുദ്ധിമാനും ആയ കമലഹാസന്‍ സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളോട് പുരോഗമനപരമായി പ്രതികരിക്കുന്ന ആളാണ്‌. നിയമം അറിഞ്ഞുകൊണ്ടുതന്നെയാണ് പേരു പറഞ്ഞതെന്ന്
അദ്ദേഹം പറയുമ്പോള്‍ തന്‍റെ അഞ്ജതയാണ് കാരണം എന്ന് രണ്ടാമന്‍ പറയുന്നു (മലയാള സിനിമ കൊജ്ഞാണ്ടന്‍മാര്‍ കൈടക്കുന്നു എന്നറിയുക) ഈ കേസില്‍ ആക്രമിക്കപ്പെട്ട
സ്ത്രീ സ്വന്തം പേരു വച്ച് പ്രസ്താവനകള്‍ പോലും നല്‍കുന്നുണ്ട്.
മാനഭംഗ കേസുകളില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നതു തടയുന്ന IPC 228A വിചിത്രമായ ഒരു നിയമം ആണെന്നു തോന്നാം എന്നാല്‍ ഇന്ത്യ പോലുള്ള ഒരു പ്രാകൃത സമൂഹത്തില്‍
ഇര അനുഭവിക്കാന്‍ ഇടയുള്ള വിവേചനവും,അപകീര്ത്തിയും,ഒറ്റപ്പെടലും,തുടര്‍ ആക്രമണങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ വകുപ്പ് അനിര്‍വാര്യം ആണെന്നു മനസ്സിലാകും.
സന്യാസികളും,മെത്രാന്മാരും ദിക്ഷാരംഭത്തിലും,അഭിഷിക്തര്‍ ആകുമ്പോഴും പൂര്‍വാശ്രമത്തിലെ പേര് ഉപേക്ഷിച്ചു പുനര്‍നാമകരണത്തിനു വിധേയര്‍ അകുംപോലെ ബലാല്‍സംഗത്തിന്‍റെ
ഇരകള്‍ക്ക് പുതിയ പേരു നല്‍കി വിശുദ്ധികരിക്കുന്ന വിചിത്രമായ നടപടി ഇന്ത്യാക്കാരുടെ ഇടയിലെ കാണൂ . ഡല്‍ഹിയില്‍ ബസില്‍ വെച്ച് ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതി സിംഗ്
എന്ന പെണ്‍കുട്ടിക്ക് നിര്‍ഭയ എന്ന വിചിത്രമായ പേരു നല്‍കി സമൂഹവും,സര്‍ക്കാരും പാപമുക്തി നേടി.അവള്‍ സ്വന്തം പേരില്‍ അറിയപ്പെടുന്നതാണ് ഞങ്ങള്‍ക്ക് ഇഷടം എന്ന്‍
അവളുടെ മാതാപിതാക്കള്‍ പറഞ്ഞിട്ടും ആരും പരിഗണിച്ചില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബി ബി സി യും,ദേശാഭിമാനിയും ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കെതിരെ
നടപടി ഒന്നും ഉണ്ടായില്ല.
പരുഷമോ അനഭികാമ്യമോ ആയ കാര്യം മയപ്പെടുത്തി പറയുന്നതിന് ഇംഗ്ലിഷില്‍ പറയുന്ന പേരാണ് യുഫിമിസം (euphemism) യുഫിമിസസൃഷ്ടിയില്‍ മലയാള മാധ്യമങ്ങള്‍ അഗ്രഗണ്യര്‍
ആണ്. ബലാല്‍സംഗത്തെ പീഡനം എന്ന ഓമനപ്പേരിട്ടു വിളിച്ച് മലയാളി മണലില്‍ തല പൂഴ്ത്തി ശിര്ഷാസനത്തില്‍ നില്‍ക്കുമ്പോള്‍ അവന്‍ നഗ്നനാണെന്ന കാര്യം മറക്കുന്നു

No comments:

Post a Comment