"രാത്രി കുറെ ചെന്ന ശേഷം സുന്ദരിയോ വിരുപയോ ആയിക്കൊള്ളട്ടെ, അതി വൃദ്ധയാകരുതെന്നു മാത്രം, ഒരു കേരളിയസ്ത്രീക്ക് ഇന്ന് കേരളത്തിലെ ഏതെങ്കിലും പൊതു പാതയിലൂടെ
ഒറ്റക്ക് സുരക്ഷയോടെ സഞ്ചരിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ എത്ര ഗ്രാമങ്ങളിലും,നഗരങ്ങളിലും ഇതു സാധിക്കും? കൊടി പിടിച്ചു നില്‍ക്കുന്ന ഭാരതാംബ ഒരു സ്ത്രീയാണല്ലൊ. പക്ഷേ
ഭാരതിയ സ്ത്രീ ഭാരതീയ തെരുവുകളില്‍ വെറുമൊരു വേട്ട മൃഗമാണ്. നമ്മുടെ ആര്‍ഷ സംസ്കാരത്തിന്‍റെ ആണിക്കല്ലായ ഹൈന്ദവ പുരാണങ്ങളിലും ചരിത്രത്തിന്റെ ഭാഗമായിത്തീര്ന്ന
മുസ്ലിം,ക്രൈസ്തവ,ജൈന മഹത് ഗ്രന്ഥങ്ങളി ലും സ്ത്രീയെ വര്‍ണിച്ചിട്ടുള്ളത് അനുപമമായ വാക്കുകളാലാണ്. കൃഷ്ണന്‍റെ രാധ നമ്മുടെ കവിത്വത്തിലെ വിലതിരാ രത്നമാണ്.മഹാശക്തിയായ
ദേവി നമ്മുടെ ആധ്യാല്മികതയുടെ അപാരമായ അനുഭവ സിധ്ധിയാണ്.പക്ഷെ ഒരു ഇന്ത്യാക്കാരിക്ക് ഒറ്റയ്ക്ക് വഴി നടക്കാനുള്ള സ്വാതത്ര്യം ഇല്ല."
ഒരു രാത്രിയുടെ ഓര്‍മ്മക്ക് സക്കറിയ
സിനിമാനടി ബലാല്‍സംഗത്തിന് ഇര്യാവുന്നതിന് ഇരുപത്തിരണ്ടു് വര്ഷം മുന്പ് എഴുതപ്പെട്ടതാണ് സക്കറിയയുടെ ലേഖനം. സ്ത്രീകള്‍ കൂടുതല്‍ അര്ക്ഷിതര്‍ ആവുകയും, അതി വൃദ്ധകള്‍ക്കു
പോലും രക്ഷയില്ലാതവുകയും ആണ് ഇത്രയും കാലം കൊണ്ട് ഉണ്ടായ മാറ്റം. നടിയുടെ പക്ഷത്ത് നില്‍ക്കുന്ന നമ്മുടെയെല്ലാം ആഗ്രഹം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെ.എന്നാല്‍
ഈ വിഷയത്തിന് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യവും, നിരന്തതരമായി നടക്കുന്ന മാധ്യമ വിചാരണയും,ചര്‍ച്ചകളും അസ്വസ്തതയും,അറപ്പും ഉളവാക്കുന്നു.
നടി ആക്രമിക്കപ്പെടുന്നതിനു ആഴ്ചകള്‍ക്കുമുന്പ് ഇടുക്കിയുടെ ഒരു കിഴക്കന്‍ ഗ്രാമത്തിലെ അംഗന്‍വാടിയില്‍ ഒരു സ്ത്രീ മൃഗിയമായി ആക്രമിക്കപ്പെടുകയും,കൊല്ലപ്പെടുകയം
ഉണ്ടായി.ബലാല്‍സംഗത്തിന് ഇരയായ അവളുടെ ശരീരം വികൃതമാക്കപ്പെടുകയും,ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു . പത്രങ്ങളില്‍ ചെറിയൊരു വാര്‍ത്ത ആയ ആ സംഭവം
ആളുകള്‍ പെട്ടെന്നു മറന്നു.അവള്‍ക്കായി കണ്ണിര്‍ പൊഴിക്കാന്‍, ചാനലുകളില്‍ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല.പാര്‍ട്ടികളും,സംഘടനകളും വിഷയം ഏറ്റുപിടിച്ചില്ല.കാരണം ആക്രമിക്കപ്പെട്ട
സ്ത്രീക്ക് തൊലിവെളുപ്പ് കുറവായിരുന്നു.അവര്‍ക്ക് സമ്പത്തും,സ്വാധീനവും ഇല്ലായിരുന്നു.അവര്‍ മാധ്യമാങ്ങളുടെ അരുമ ആയിരുന്നില്ല.പരസ്യങ്ങളില്‍ മുഖം കാനിച്ച്ചതുമില്ല.
നാലാംകിട ചലച്ചിത്രങ്ങള്‍ക്കും,അവയിലെ നടീനടന്മാര്‍ക്കും,മാധ്യമങ്ങളും,ജനങ്ങളും നല്‍കുന്ന അമിതപ്രാധാന്യം ആണ് ഈ അവസ്ത്ക്ക് കാരണം. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഈ
അല്പ്പന്മാരെ ഉദ്ഘാടനങ്ങള്‍ക്കും,ഉത്സവങ്ങള്‍ക്കും,പള്ളിപ്പെരുന്നാളിനും ചാവടിയന്തിരങ്ങള്‍ക്കും കെട്ടി എഴുന്നാള്ളിച്ച് അവരുടെ വായില്‍ നിന്നു വിഴുന്ന വിഡ്ഢിത്തങ്ങള്‍ കൊട്ടി ഘോഷിച്ചു
നടക്കുന്ന മാധ്യമങ്ങളും,ജനങ്ങളും കൂടി അവരെ അതിമാനുഷര്‍ ആക്കി.അവരുടെ എടുപ്പും,നടപ്പും,കഴിപ്പും, വേഷവും വാര്‍ത്തയും,വായ്ത്താരിയും ആയപ്പോള്‍ ഞങ്ങള്‍ കേമന്മാര്‍
ആണെന്ന്‍ അവര്‍ക്കും തോന്നി.മനുഷ്യസ്നേഹികള്‍ ആയ മുന്‍കാല നടന്മാര്‍കിട്ടിയതൊക്കെ ചിലവാക്കി കടന്നു പോയപ്പോള്‍ അവരുടെ സന്താനങ്ങള്‍ നിസ്വരായി.വ്യവസായങ്ങളും,
വട്ടിപ്പണവും, റിയല്‍ എസ്ടേറ്റുമായി കൊഴുത്ത ഇന്നത്തെ സിനിമാക്കാര്‍ക്കിടയിലെ കുടിപ്പകയം,കൂട്ടിക്കൊടുപ്പും അന്വേഷിച്ചു നടക്കുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കാം.,
No comments:
Post a Comment