ആംഗലഭാഷയെ മേച്ചില്പുറമാക്കി മാറ്റിയ പ്രഖ്യാത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് മാതൃഭാഷ തരുന്ന രോമഞ്ചത്തെ പരാമർശിച്ചുകൊണ്ട് എഴുതി “ഒരു വശത്തു മലയാളത്തിനു ക്ലാസിക്കൽ പദവി വേണമെന്ന പൊള്ള അജന്റയുടെ പേരിൽ നേതാക്കന്മാർ കളിയ്ക്കാവുന്നിടത്തോളം കളിക്കും. മറുവശത്തു മലയാള സർവകലശാല മുതലായ ആശയങ്ങളിൽ അള്ളിപ്പിടിച്ച് ഐ എ എസ് കാരും, രാഷ്ട്രീയക്കാരും അവർക്കുവേണ്ട മേച്ചിൽ സ്ഥലങ്ങൾ തരപ്പെടുത്തും. മറ്റെല്ലാ വിഷയങ്ങുളും പോലെ ഭാഷയും ഭരണവർഗത്തിന്റെ താല്പര്യങ്ങൾ സംരക്ഷിയ്ക്കാനുള്ള ഒരു സംവിധാനമായി ചുരുങ്ങും. ഭാഗ്യവശാൽ ഒരു മന്ത്രിക്കും, ഒരുദ്യോഗസ്ഥനും നശിപ്പിക്കാനാവത്ത വലിയൊരു മേന്മ മാതൃഭാഷയ്ക്കുണ്ട്.”
എം എം മണിയുടെ മണക്കാട്ടെ പ്രസംഗത്തിന്റെ പൊരുളും,നീതിന്യായങ്ങളും, നിയമപണ്ഠിതരും,കോടതികളും തീരുമാനിക്കട്ടെ. രാഷ്ട്രീയക്കൊലകളുടെ ചരിത്രം പഠിച്ചാൽ കോൺഗ്രസും, ബി ജെ പി യും തന്നെ മുന്നിൽ. ദില്ലിയിലെ സിക്കുകാരുടെ കൂട്ടക്കുരുതി,ഗുജറാത്തിൽ മോഡി നയിച്ച കലാപം, മുംബൈയിൽ രണ്ടു പാർട്ടികളും ചേർന്നു നയിച്ച നരഹത്യ. കുന്തവും, പന്തവുമേന്തി അലറിക്കൊണ്ട് അലയായെത്തിയ അനുചരന്മാരെ പിന്നിൽ നിന്നു മാരൊ, മാരൊ എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച നേതാക്കന്മാർ ഇന്ന് ദില്ലിയിലും,അഹമ്മദബാദിലും നിരുപാധികം മന്ത്രിപ്പണിയിലേർപ്പെട്ടിരിക്കുന്നു.
ബിരുദങ്ങളുടെയൊ, നിയമപഠനത്തിന്റെയൊ പിൻബലമില്ലെങ്കിലും വ്യക്തമായും, ശക്തമായും കാര്യങ്ങൾ പറയാനുള്ള കഴിവ് മണിയ്ക്കുണ്ട്.അറ്റാക്കിന് ഓർഡർ കൊടുക്കുന്ന ജനറലിനേപ്പോലയല്ലെ മണിയുടെ കൌണ്ട് ഡൌൺ വൺ, ടു, ത്രി. അടുത്ത നാളിൽ മണി ഒരു പ്രസംഗത്തിൽ മന്ത്രി ആര്യാടനെ പരാമർശിച്ചുകൊണ്ടു പറഞ്ഞു. “അയാൾ ആട്ടി ആട്ടി പറഞ്ഞു കഴിയുമ്പോൾ നേരം വെളുക്കും”.പരീക്ഷയ്ക്കു പഠിക്കുന്ന ഒരു കുട്ടി രാത്രിയിൽ ഇലക്ട്രിസിറ്റി ഇല്ലാതെ വിഷമിച്ച് ആര്യാടനെ ഫോൺ ചെയ്യുന്നത് ഒന്നു സങ്കൽപ്പിക്കുക. ആര്യാടൻ പറ്ഞ്ഞു കഴിയുമ്പോൾ നേരം വെളുക്കുകയും, കുട്ടിയുടെ സമയം നഷ്ടപ്പെടുകയും ചെയ്യും.ആര്യാടൻ സായ്‌വ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്നും,മന്ത്രിത്തൊഴിൽ അവസാനിപ്പിക്കുകയാണെന്നും പ്രസ്താവിച്ചു കണ്ടു. വയസ് 80 കഴിഞ്ഞത്രെ. പക്ഷെ രാഷ്ട്രീയം ഉപേക്ഷിക്കാൻ സായ്‌വ് തയ്യാറല്ല. വയസായയിട്ടും ജനങ്ങളെ സേവിച്ചു മതി വന്നില്ല.
പ്രതിരോധമന്ത്രി ആന്റണിയുടെ ഇംങ്ളിഷ് പ്രസംഗങ്ങളും, മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്നെ പിന്നെ ചേർത്തുള്ള ഇംങ്ളിഷ് മറുപടികളും ദില്ലിയിലെ പത്രക്കാരെ കുറച്ചൊന്നുമല്ല ചിരിപ്പിക്കുന്നത്. ഇവർ രണ്ടാളും കർണാടകയിൽ പോയി പ്രചാരണ സമ്മേളനങ്ങളിൽ ഇംങ്ളിഷിൽ പ്രസംഗിച്ചില്ലായിരുന്നെങ്കിൽ അവിടെ കോൺഗ്രസിന്റെ ഭൂരിപക്ഷം കൂടുമായിരുന്നു എന്നാണ് അവിടുത്തെ മലയാളി ടെക്കികൾ പറയുന്ന്ത്.കേരളത്തിനു പുറത്ത് മലയാളം പറയുവാൻ അവരെന്തിനു മടിക്കണം.സ്വാതന്ത്ര്യാനന്തരദില്ലിയിൽ തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെല്ലാം വെറും മദ്രാസികൾ ആയിരുന്ന കാലത്ത് വെള്ള ഖദർ മുണ്ടുടുത്ത്, തമിഴ് പേശി തല ഉയർത്തി നടന്ന കിംഗ് മെയ്ക്കർ കെ കാമരാജ്, എവിടെയും ഗുജറാത്തിയിലൊ, ഹിന്ദിയിലൊ വ്യക്തതയോടെ സംസാരിക്കുന്ന നരേന്ദ്ര മോഡി (പ്രസംഗത്തിനിടെ ഉയർത്തുന്ന കരങ്ങളിൽ പുരണ്ട രെക്തക്കറ കണ്ടുകൊണ്ടു തന്നെ) എന്നിവരെ ഓർക്കുക.
റഷ്യ, ചൈന,ജപ്പാൻ, ലാറ്റിനമേരിക്കൻ രജ്യങ്ങൾ,യൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവകളിൽ സ്വന്തം ഭാഷകളിൽ നടക്കുന്ന ഗവേഷണങളും,പഠനങ്ങളും, ലോകമെങ്ങും അവരുഅടെ രാഷ്ട്രത്തലവന്മാർ സ്വന്തം ഭാഷയിൽ നടത്തുന്ന പ്രസംഗങ്ങളും അവരുടെ മാതൃഭാഷ സ്നേഹത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും ഫലമാണ്.സുസ്മേരവദനനായി ശശി തരൂർ ഇംങ്ളിഷിലും,മലയാളത്തിലും പ്രസംഗിക്കുന്നത് എത്ര ആത്മവിശ്വാസത്തോടെയാണ്.

No comments:
Post a Comment