Friday, 25 October 2013

The way Rs.8.00 crore went

         Union Minister for human Resource Development Shashi Tharoor attacked Kerala Cricket Association for the poor drainage system at Jawaharlal Nehru Stadium at Kochi."Kerala Cricket Association has brought disgrace to the state. with two major matches washed out. Who benefited from Rs.8.00 crore spent on drainage system?"asks the minister. Is he naive enough not to know the way it went. He being a politician knowing the intricacies of Indian polity and public life and a member of the most corrupt cabinet of free India is surely in the know of it. It obviously went down the drains to the pockets of the mandarins of the association.
           Cricket is big money -easy buck- glamour and fame (infamy at times).All are coming to the field of cricket  to make a killing - the players, the umpires, the controllers, the bookies et all. They will play hoax to win game and get representation in the cricket control board. we find only the dirty politicians and the filthy business men at the helm affairs of Indian cricket. Most of them come with the intention of laying their hands on the treasure the boards are holding. the Pawars, the Jaitlys, the Shuklas, the Rajnath Singhs, the Ghadkaries, the Kalmadies and the Srinivasans manipulate to get elected to the associations and boards that manage game and sport in India every year. Ms. Sunanda Pushkar is no exception. The reason why she managed to get a share in the capital of kochi Tuskers with the sweat money she earned without sweating is no different.
           The people who were hard up for cash when they came to the city from Kozhinjampara and Kothamangalam now lead a lavish life thanks to cricket. The idiots who stand in queues in scorching sun to get a ticket to watch the farce are the losers.
           Ignore the Youth Congress activists who vandalized the office of KCA. They are the ones who waddle in meanness  and trivialities.

Monday, 21 October 2013

ഈ നന്ദികേട് “ഏങ്ങിനെ നീ മറക്കും?“

                                         
        രാഘവൻ മാസ്റ്ററുടെ സംസ്കാരച്ചടങ്ങുകളിൽ സിനിമാക്കാരെത്താ‍ത് ദൂരക്കൂടുതൽകൊണ്ടാണെന്ന ഇന്നസെന്റിന്റെ പ്രസ്താവന ബാലിശമാണ്. അമ്മയുടെ പ്രതിനിധിയായി ഒരു ചപ്രാസിയെ പുഷ്പച്ചുരുളുമായി അയച്ച് അവർ കടമ നിറവേറ്റി. തലശേരി എന്താ സൈബീരിയയോ? അവിടെ വിമാനത്താവളവും, ഫൈവ് സ്റ്റാർ ഹോട്ടലും ഇല്ലന്നെത് ഒരു പോരായ്മ തന്നെ. സാംസ്കാരിക കേരളത്തിന്റെ ഭൂപടത്തിൽ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടത ലശേരിയുടെ പ്രാധാന്യം സിനിമാക്കാർക്കറിയില്ല. മലയാള നോവലിന്റെ കുലപതി ഒ ചന്തു മേനോൻ, കഥകളിയുടെ പിതാവ് കോട്ടയത്തു തമ്പുരാൻ, പ്രതിരോധ സേനയിലെ അതിപ്രഗൽഭരായ ഓഫീസർമാർ, പൈലറ്റുകൾ, സിവിൽ സർവീസിലെ ഉന്നതർ, വ്യവസായികൾ, ഇടതുപക്ഷരാഷ്ട്രീയത്തിലെ കുറെ നല്ല നേതാക്കന്മാർ, പ്രഗൽഭ വക്കീലന്മാർ, ന്യായധിപന്മാർ - അങ്ങനെ തലശേരിക്കാരായ പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട്. ഇന്ത്യയിൽ ആദ്യമായി കേക്കുണ്ടാക്കിയതും, ക്രിക്കറ്റു കളിച്ചതും തലശേരിയിൽ തന്നെ.ഒരുകാലത്ത് ഇന്ത്യയിലെ എല്ലാ സർക്കസ് കമ്പനി ഉടമകളും, കലാകാരന്മാരും തലശേരിക്കാരായിരുന്നു. നാട്ടിലും, വിദേശത്തും തലശേരിക്കാർ നടത്തുന്ന ബേക്കറികളും, ഹോട്ടലുകളും, തലശേരി വിഭവങ്ങളും പ്രസിദ്ധം.
         പ്രയോജനമുള്ളിടത്തേ നമ്മുടെ സാംസ്കാരിക നായകന്മാരും, സിനിമാക്കാരും പോവുകയുള്ളു. കണക്കുപറഞ്ഞു കാശു വാങ്ങുവാനും, വാങ്ങിയ കാശിരട്ടിപ്പിക്കുവാനും സിനിമാക്കർ വിദഗ്ധരാണ്. നാൽ‌പ്പത്തഞ്ച് ദിവസം കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം കേട്ടുകൊടുത്ത 50 ലക്ഷം രൂപ നഷ്ട്പ്പെട്ടതിന് ഹിന്ദി നടൻ  അക്ഷൈ ഖന്ന ഫയൽ ചെയ്ത കേസിന്റെ വാർത്ത രാഘവൻ മാസ്റ്ററുടെ മരണ ദിവസമാണു പുറത്തു വന്നത്.ഉദ്ഘാടനത്തിനും, മീറ്റിങ്ങുകൾക്കും മാത്രമല്ല അവാർഡ് വാങ്ങാൻ പോലും ഇവർ പ്രതിഫലം ചോദിയ്ക്കും.സംഗീതലോകത്ത് 50 വർഷം തികച്ച ഗായകന് എർണാകുളത്തെ ഒരു സംഘടന നൽകിയ ലൈഫ് റ്റൈം അച്ചീവ്മെന്റ് അവാർഡ് വാങ്ങാനെത്തിയ ഗായകൻ എയർ ടിക്കറ്റിനും, ഫൈവ് ശ്റ്റാർ താമസിത്തിനും പുറമേ അവാർഡ് വാ‍ങ്ങുന്നതിനു പ്രതിഫലവും ചോദിച്ചുവാങ്ങി. തനിക്കും, ഭാര്യയ്ക്കും പല ദിവസങ്ങിളിലേയ്ക്ക് എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകൾ ക്ഷണിക്കുന്നവരിൽ നിന്നും വാങ്ങി, അവയിലൊന്ന് ഉപയോഗിച്ച്, ബാക്കിയെല്ലാം കാൻസെൽ ചെയ്ത്  കാശ് പോക്കറ്റിലിടുന്ന കലാപരിപാടിയും ചില മാന്യന്മാർക്കുണ്ട്. സരിതയും, ബിജു രാധാകൃഷ്ണനും നടത്തിയ പരിപാടിയിൽ മെഗാസ്റ്റാർ പങ്കെടുത്തതും തുട്ടു വാങ്ങിയാണ്. ആനക്കൊമ്പും,പുലിത്തോലും, അടിച്ചുമാറ്റിയ ആന്റിക് കാമറയും വീട്ടിൽ സൂക്ഷിക്കുന്ന സൂപ്പർ സ്റ്റാറിനെ കുറ്റം പറയരുത് അദ്ദേഹത്തിന്റെ ലോല ഹൃദയം നോവും:
          ഇത്തരക്കാരുടെ സാന്നിദ്ധ്യത്താൽ മലീമസമാകാത്ത അന്തരീക്ഷത്തിൽ രാഘവൻ മാസ്റ്ററുടെ ആത്മാവ് “മേലോ‍ട്ടു പൊങ്ങി”

Thursday, 17 October 2013

പി സി ജോർജിന്റെ തിരുവെഴുത്തുകൾ.

    പൂഞ്ഞാറിൽ ലയിച്ചില്ലാതായ പഴയ കാഞ്ഞിരപ്പള്ളി നിയോ ജകമണ്ഡലത്തിലെ വോട്ടറായ ഞാൻ കോൾമയിർ കൊണ്ടെഴുതുന്നത്.ഞങ്ങുളുടെ എം എൽ എ പിസി ജോർജ് വായ്മൊഴിയിൽ മാത്രമല്ല വരമൊഴിയിലും   പാടവം    തെളിയിച്ചുകഴിഞിരിക്കുന്നു.നിരന്തരം അദ്ദേഹം രചിക്കുന്ന കത്തുകളും,കഥകളും,ലേഖനങ്ങുളും വായ്മൊഴി പോല തന്നെ പ്രചാരം നേടുന്നു.സാഹിത്യത്തിനുള്ള നൊബേൽ, മാൻ ബുക്കർ, ജ്ഞാനപീഠം, വയലാർ അവാർഡുകൾ ഞങ്ങുളുടെ എം എൽ എ യെത്തേടിയെത്തുന്നതും കാത്ത് ഞങൾ പൂഞ്ഞാറ്റിലെ വൊട്ടർമാർ അക്ഷമരായി കഴിയുന്നു.
     ഇംഗ്ലീഷിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സാഹിത്യസൃഷ്ടി. പണ്ടൊരു ഗാന്ധിക്ക് ഗാന്ധിയല്ലാത്ത അച്ഛൻ ജയിലിൽ നിന്നയച്ച കത്തുപോലെ മറ്റൊരു ഗാന്ധിക്ക് കത്തെഴുതിക്കൊണ്ടായിരുന്നു ജോർജിന്റെ വിദ്യാരംഭം. കത്തുകൊണ്ടുപോയ കോൺഗ്രസുകാരൻ ദില്ലിയിലെ വിലാസക്കാരിക്കു കൊടുത്തില്ലെന്നു മാത്രമല്ല പത്രക്കാർക്കതു ചോർത്തിനൽകി.കത്തിൽ അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും ആറാട്ടു നടത്തുകയാണെന്ന്  അതു വായിച്ച മുൻ പത്രപ്രവർത്തകനും,ഗ്രന്ഥകാരനുമായ സെബാസ്റ്റ്യൻ പോൾ പറയുന്നു. ഉപരിപഠനത്തിനായി തേവര കോളജിൽ ചേർന്നെങ്കിലും മീനച്ചിൽ താലൂക്കിലെ പ്രകൃതിയിൽ നിന്നും, പ്രാകൃതങ്ങളിൽ നിന്നുമാണത്രെ പൂഞ്ഞാർ ഷേക്സ്പിയർ പറിച്ചുതെളിഞ്ഞത്. അവിടെ അക്ഷരങ്ങൾക്കും,വ്യാകരണത്തിനും എന്തു പ്രസക്തി?
     തിരുവഞ്ചൂരിനെതിരെ ജോർജ് നൽകിയ പരാതി ഉമ്മൻ ചാണ്ടി കൈപ്പറ്റി. യാമിനി തങ്കച്ചി ഗണേഷ് കുമാറിനെതിരെ നൽകിയ പരാതി പിതൃതുല്യമായ വാത്സല്യത്തോടെ തിരിച്ചു നൽകി ഉപദേശിച്ചുവിട്ട മുഖ്യ മന്ത്രി ജോർജിന്റെ കത്തു വാങ്ങുമ്പോൾ ഓർത്തത് പോത്തിന്റെ ചെവിയിൽ അമരകോശം വായിക്കുന്ന കഥയാകാം.
     ജോർജ് ബ്ലോഗിലെഴുതിയ “സേനാധിപനും, ദെല്ലാൾ കുമാരനും“ എന്ന കലാസൃഷ്ടി കഥയാണെന്ന് ഒരു ചാനൽ. ലേഖനമെന്ന് മറ്റൊരു ചാനൽ.രണ്ടായാലും അതു മലയാളസാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണെന്ന കാര്യത്തിൽ
സംശയമില്ല.
     വരമൊഴിയിൽ തിളങ്ങുമ്പോഴും ജോർജ് വായ്മൊഴി കൈവിട്ടില്ല.മുഖ്യ കക്ഷിയുടെ സംസ്ഥാന സമിതിയിൽ മുഴുവൻ അണ്ടനടകോടന്മാരാണെന്ന കാര്യം അവരുടെ വേദിയിൽ തന്നെ തുറന്നു പറയാനുള്ള ആർജവം ജോർജ് കാട്ടി.വേദിയിലിരുന്ന നേതാക്കന്മാർ തല കുനിച്ചും, ശ്രോതാക്കൾ ചിരിച്ചും, കൈഅടിച്ചും അതങ്ങീകരിച്ചു.  110 പേരെ ഉൾക്കൊള്ളിച്ച്  നിർവാഹക സമിതി പുതുക്കുവാനായി ഹൈക്കമാന്റിന്റെ പ്രതിനിധി  കേരളത്തി                     ലെത്തിയ ദിവസം തന്നെയായിരുന്നു ജോർജിന്റെ പരാമർശം.100രൂപ പിരിച്ചാൽ അതിൽ 80രൂപ പോക്കറ്റിൽ ഇടുന്നവരാണ് ആ പാർട്ടിയുടെ നേതാക്കന്മാർ എന്ന കാര്യവും ജോർജ് അവരെ ഓർമിപ്പിച്ചു. പാർട്ടി മന്ദിരങ്ങൾക്കും, പാർട്ടിപത്രത്തിനും പിരിച്ച തുകകൾ ഈ അനുപാതത്തിലാ‍ണ് ചിലവാക്കിയതെന്ന് ആർക്കണ് അറിയാത്തത്. ആ പാർട്ടിയിൽ സത്യസന്ഥർ അവശേഷിക്കുന്നു എന്നതിനു തെളിവാണ് അച്ചടക്കത്തോടെ  ജോർജിന്റെ പ്രസ്താവനകൾ സ്വീകരിച്ച സദസ്.
      വിഘ്നേശ്വര കുമാരന്റെ മന്ത്രിസഭാ പുനർപ്രവേശനത്തെക്കുറിച്ച് ജോർജ് പറയുന്നത് കേട്ടാലും.“എന്നേയും, എന്റെ മകനേയുംകാൾ മോശമായ സ്ത്രീലമ്പടന്മാർ മന്ത്രിസഭയിലുള്ളപ്പോൾ എന്റെ മകനുമാത്രം എന്തിനീ ഐത്തം എന്നു പിള്ളച്ചേട്ടൻ ചോദിച്ചാൽ ഞാനെന്നാ പറയാനാ”: അത്തരക്കാർ 8 പേർ മന്ത്രിസഭയിൽ ഉണ്ടെന്ന് ജോർജ് തറപ്പിച്ചു പറയുന്നു. ജോർജിന്റെ പേനയിൽ ഞങ്ങൾ മഷി നിറയ്ക്കാം അദ്ദേഹം രചന തുടരട്ടെ.