വസ്ത്രം എന്ന സങ്കല്പത്തിൽ യൂണിഫോം എന്ന വാക്കിനർത്ഥം ഐകരൂപ്യമുള്ള വേഷം എന്നാണ്. അൻപത് വർഷങ്ങൾക്കപ്പുറം നാട്ടിൻപുറത്തെ സ്കൂളിൽ പഠിച്ചു വളർന്നവർക്ക് പട്ടാളത്തിലൊ, റെയിൽവേയിലൊ, വൈദ്യം, നിയമം മുതലായ മേഖലകളിലൊ അല്ല ജോലിയെങ്കിൽ ജീവിതത്തിലൊരിക്കലും, യൂണിഫോമിനുള്ളിൽ കയറാൻ അവസരമുണ്ടാകില്ല. അക്കാലത്ത് വസ്ത്രം തന്നെ വിരളവും, ആഡംബര രഹിതവുമായിരുന്നു. തോരാതെ പെയ്യുന്ന കർക്കിടകത്തിൽ,പാതിയുണങ്ങിയ വസ്ത്രങ്ങളൊ,തേച്ചുണക്കിയ വസ്ത്രങ്ങളൊ ധരിച്ചു സ്കൂളിൽ പോയ അവസരങ്ങളും ഉണ്ടാകും. ഇന്നു നാടെങ്ങും കാണുന്ന സി ബി എസ് ഇ സ്കൂളുകളും, സെൽഫ് ഫൈനാൻസിങ് കോളജുകളും നിലനിൽക്കുന്നതു തന്നെ യൂണിഫോമിന്റെ ബലത്തിലാണ്.അർഹമായ ശമ്പളം നൽകാത്ത ഈ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയൊ, കഴിവൊ ഉള്ള അദ്ധ്യാപകരുടെ അഭാവം യൂണിഫോമും,പരസ്യങ്ങളും,പുറം മോടികളും കൊണ്ടു മറയ്ക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.
കമ്പനിയുടെ എംഡി മുതൽ താഴെത്തട്ടിലുള്ള തൊഴിലാളി വരെ ഒരേ യൂണിഫോം ധരിക്കുന്ന യൂറോപ്പിയൻ പാരമ്പര്യം സ്വാതന്ത്ര്യത്തിനു ശേഷവും അവർ നടത്തിയ ഫാക്റ്ററികളിലും, എസ്റ്റെയ്റ്റുകളിലും തുടർന്നു പോന്നു.എന്നാൽ ശിപായിമാരെ മാത്രം യൂണിഫോം ധരിപ്പിക്കാനായിരുന്നു ഇന്ത്യൻ കമ്പനികളുടെ ശ്രമം.സ്വകാര്യ ബാങ്കിലെ 36 വർഷത്തെ സേവനകാലത്ത് ശിപായിമാരെ യൂണിഫോം ധരിപ്പിക്കാനുള്ള ബുദ്ധിമുട്ട് എനിക്കു ബോദ്ധ്യമായി. കാഷുമായി പോകുമ്പോഴും, വരുമ്പോഴും സംഭവിക്കാവുന്ന അപകടങ്ങളിൽ ഇൻഷ്വറൻസിന്റെ പരിരക്ഷ ലഭിയ്ക്കണമെങ്കിൽ ഡ്യൂട്ടിയിലുള്ള ശിപായി യൂണിഫോമിലായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.എന്നാൽ യൂണിഫോം ധരിക്കാൻ സ്വകാര്യ ബാങ്കിലെ പിയുൺ എന്നും വിമുഖനാണ്. അവരെ യൂണിഫോം ധരിപ്പിക്കാനുള്ള മാനേജരുടെ ശ്രമം വ്യർഥവും.ബാങ്കിലെ പിയുണിന്റെ വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി പാസാകാതിരിക്കുക എന്നതാണ്.ഇതു മുതലാക്കി സ്വകാര്യ ബാങ്കിൽ ശിപായിയുടെ ജോലിക്കെത്തുന്നവരിലധികവും വൻ തുക ഡിപ്പോസിറ്റുള്ള സ്ഥാപനങ്ങളുടെയും, സർക്കാർ വകുപ്പുകളുടെയും, മത സ്ഥാപനങ്ങുളുടെയും അധിപന്മാരുടെ ബന്ധുക്കളായിരിയ്ക്കും. കേരളത്തിലെ സ്വകാര്യ ബാങ്കുകളിൽ ശിപയിമാരായി ജോലിക്കുകയറിയവരിൽ ഭൂരിപക്ഷവും, മെത്രാന്മാർ, മന്ത്രിമാർ, തന്ത്രിമാർ,കോർപറേഷനുകളുടെ അധിപന്മാർ, എം എൽ എ മാർ, എം പി മാർ,ന്യായധിപന്മാർ എന്നിവരുടെ ബന്ധുക്കളായിരുന്നു.പഠിക്കാൻ പിന്നോക്കമായ കുടുംബാഗങ്ങളെ, ബാങ്കിൽ പിയുൺ ആക്കി, കുറച്ചു കഴിയുമ്പോൾ സ്വാധീനം ഉപയോഗിച്ച് പ്രമോഷൻ തരപ്പെടുത്തുക എന്നതായിരുന്നു കലാപരിപാടി. ഇങ്ങനെ ചേർന്നവരിലധികവും മാനേജർമാരും, ചിലഭാഗ്യശാലികൾ അതിലുപരിയും വളർന്നു.
കേരളത്തിലെ സ്വകാര്യബസുകളിലെ, കിളികൾ എന്നറിയപ്പെടുന്ന ഡോർ ചെക്കർമാരെ, യൂണിഫോം ധരിപ്പിക്കാൻ കേരള സർക്കാർ ശ്രമം തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയി. പരാജയപ്പെട്ട ഈ ശ്രമം ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്.
ജയിൽ ഓഫീസർമാരുടെയും, വാർഡർമാരുടെയും യൂണിഫോമിന്റെ നിറം നീലയാക്കണമെന്ന നിയമ ഭേദഗതി, നിയമസഭ സബ്ജക്റ്റ് കമ്മിറ്റി തടഞ്ഞ വാർത്തയാണ് ഈ യൂണിഫോം ചിന്തയ്ക്കു കാരണം. കാക്കിയുടെ ബലം പോയാൽ തടവുകാരുടെ പീഡനം കൂടുമെന്നതിനാൽ കാക്കി തന്നെ വേണമെന്ന ജയിൽജീവനക്കാരുടെ അഭ്യർത്ഥനയെ തുടർന്നാണു ജയിൽ ഡി ജി പി യുടെ നിർദേശം നിയമസഭ കമ്മിറ്റി തടഞ്ഞത്. കേരളത്തിലെ ജയിലുകളുടെ പരിഷ്കരണം ലക്ഷ്യമിട്ട് 1991ൽ നിയോഗിച്ച എ പി ഉദയഭാനു കമ്മീഷൻ റിപ്പൊർട്ടിന്റെ ചുവടുപിടിച്ചാണു ജയിൽ യൂണിഫോം പരിഷ്കരണത്തിനു ജയിൽ ഡി ജി പി യുടെ നിർദേശമുണ്ടായത്. സ്വാതന്ത്ര്യ സമര സേനാനിനിയും,പത്രാധിപരും, എഴുത്തുകാരനും, ആദർശ രാഷ്ട്രീയത്തിന്റെ ആൾപവുമായ എ പി ഉദയഭാനു മരിച്ചിട്ടും, കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഓർമ്മയിൽ നിന്നുപോലും അദ്ദേഹം മാഞ്ഞുപോയിട്ടും വർഷങ്ങളായി.”അതിവേഗം, ബഹുദൂരം‘ സഞ്ചരിക്കുന്ന കോൺഗ്രസ് സർക്കാരുകളുടെ ഭരണ പരിഷ്കാരങ്ങളുടെ വേഗത കണ്ടാലും.1991ൽ കോൺഗ്രസ് സർക്കാർ നിയോഗിച്ച കമ്മീഷൻ നൽകിയ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതു തന്നെ 23 വർഷങ്ങൾക്കു
ശേഷം.അതാണു നിയമ സഭ കമ്മിറ്റി തടഞ്ഞത്. ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ അധികവും, രാഷ്ട്രീയനേതാക്കന്മാരുടെ സംരക്ഷണയിലുള്ളവരാകുമ്പോൾ അവരെ ഭയപ്പെടുന്ന ജയിലധികൃതർ ഇത്തരം ബാലിശമായ ന്യായങ്ങളുയർത്തിയും രക്ഷാകവചം തീർക്കാൻ ന്യായമായും ശ്രമിക്കും. അതു സ്വീകരിക്കാൻ രഷ്ട്രീയക്കാർ ബാധ്യസ്തരും.

they are some interesting and different ചിന്തകൾ actually :P
ReplyDelete