Wednesday, 16 April 2014

കോൺഗ്രസ് കാരേ ആനന്ദ ലബ്ധിക്കിനിയെന്തു വേണം?

ഇലക്ഷൻ പ്രചരണത്തിനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബാംഗ്ലൂരിലേയ്ക്ക് - വാർത്ത

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽബാംഗ്ലൂ രിലെ പല മണ്ഢലങ്ങളിലും കോൺഗ്രസിന്റെ ഭൂരിപക്ഷം കുറയാൻ കാരണം മുഖ്യമന്ത്രി ഉമ്മെൻ ചാണ്ടിയും, പ്രതിരോധ മന്ത്രി ആന്റണിയും അവിടെച്ച്ചെന്നു ഇംഗ്ലീഷിൽ പ്രസംഗിച്ചതാണെന്ന് പ്രസംഗം കേൾക്കാൻ“ഭാഗ്യമുണ്ടായ“ മലയാളി ടെക്കി പിള്ളേർപറയുന്നു.


Pinne,Pinne I askig you

കണ്ടറിയാത്തവർ കൊണ്ടറിയട്ടെ

അഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല 10 മിനിറ്റോളം ലിഫ്റ്റിൽ കുടുങ്ങി. ഓശാന ഞായറാഴ്ച രാവിലെ തൃശൂർ YMC യിൽ ആയിരുന്നു സംഭവം.മന്ത്രിക്ക് ഓശാന പാടാനെത്തിയ കോൺഗ്രസിന്റെ ലോക്കൽ നേതാക്കൾ കൂട്ടത്തോടെ ലിഫ്റ്റിലേയ്ക്ക് ഇടിച്ചു കയറിയതായിരുന്നു അപകടത്തിനു കാരണം. 5പേരെ മാത്രം വഹിക്കാൻ ശേഷിയുള്ള ലിഫ്റ്റിൽ, മന്ത്രിയുടെ സുരക്ഷക്കെത്തിയ പൊലീസുകാരെ ഇടിച്ചുമാറ്റി 8 ഖദർ ധാരികൾ തള്ളിക്കയറുകയായിരുന്നു. To carry 5 persons എന്നു ലിഫ്റ്റിന്റെ ഭിത്തിയിലെഴുതിയതിന്റെ അർഥം അഹിംസാപാർട്ടിക്കാർക്കു മനസിലായില്ലത്രെ; കോൺഗ്രസ് നേതാക്കന്മാർ പൊതുവെ നിരക്ഷരരാണല്ലൊ. ലിഫ്റ്റിൽ ഗ്രൂപ് പ്രാതിനിധ്യത്തിനു കോട്ടം തട്ടരുതെന്നു കരുതി ബഹുഭാഷാ പണ്ഡിതനായ മന്ത്രിയും അവരെ തടഞ്ഞില്ല മന്ത്രി പൊലീസുകാരെ ഫോണിൽ അറിയിച്ചതനുസർച്ച് അവരെത്തി ലിഫ്റ്റ് താഴെയെത്തിച്ചു. കോൺഗ്രസ് പാർട്ടിയുടെ യോഗങ്ങളിൽ നേതൃബാഹുല്യം മൂലം സ്റ്റേജ് തകർന്നു വീഴുന്നതു സാധാരണമാണല്ലൊ. മന്ത്രിമാരെ ചൂഴ്ന്ന് കിങ്കരന്മാരുടെ ഒരു പട എപ്പോഴും ഉണ്ടാവും. ചാനലുകളിൽ മുഖ്യമന്ത്രി എത്തുമ്പോൾ അദ്ദേഹത്തിന്റെ തലയോടു തല ചേർത്ത് (putting the heads together)നിൽക്കുന്ന ജോപ്പന്റേയും, ജിക്കു മൊന്റേയും, സലിം രാജിന്റേയും ചിറ്റ്രം ഓർമയില്ലെ.പ്രതിപക്ഷം ആ പാവങ്ങളെ മുഖ്യനിൽ നിന്നകറ്റി.                                   
                                                                                                                                                         ഇത്തരം അപകടങ്ങൾ ആവർത്തിക്കട്ടെ എന്നാശംസിക്കാം. കണ്ടു പഠിക്കാത്തവർ കൊണ്ടു പഠിക്കട്ടെ.

Saturday, 12 April 2014

ചാവറയച്ചൻ സ്വർഗത്തിലിരുന്നു കരയുന്നു


        കാർമലൈറ്റ്  ഓഫ് മേരി ഇമ്മാക്കുലെയ്റ്റ്.(CMI) സന്യാസ സമൂഹ സ്ഥാപകനായ വാഴ്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും,ഏവു പ്രസ്യാമ്മയേയും വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ കത്തോലിക്കാസഭ തീരുമാനിച്ചു. ഒക്ടോബറിൽ വത്തിക്കാനിൽ സിനഡിനോടനുബന്ധിച്ചാവും നാമകരണച്ചടങ്ങുകൾ. നാമകരണത്തിന്റെ ആദ്യപടിയായി ഇരുവരുടേയും മധ്യസ്ഥാൽ നടന്ന അദ്ഭുതങ്ങൾ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ  ഒപ്പുവച്ചു.
        കേരളത്തിലെ കത്തോലിക്കർക്കു മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങൾക്കും സന്ദോഷകരമായ ഒരു വാർത്തയാണിത്. ഈ പുണ്യാത്മാക്കൾ മരണാനന്തരം പ്രവർത്തിച്ച അദ്ഭുതങ്ങളും രോഗശാന്തിയുമല്ല, ജീവിതകാലത്ത് അവർ പ്രവൃത്തിച്ചതും, സമൂഹത്തിൽ പുരോഗമനാ‍ത്മകമായ മാറ്റങ്ങൾ ഉണ്ടാക്കിയതുമായ അദ്ഭുതങ്ങളാണ് മതേതര സമൂഹം കൃതജ്ഞതയോടെ സ്മരിക്കുന്നത്.
       മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ഇക്ബാൽ എഴുതുന്നു. “ ചാവറയച്ചൻ നടത്തിയ ഏറ്റവും സാമൂഹിക പ്രസക്തിയുള്ള അദ്ഭുത പ്രവൃത്തിയെ സംബന്ധിച്ച് പൊതു സമൂഹത്തിനു വേണ്ടത്ര അറിവുണ്ടെന്നു തോന്നുന്നില്ല. 1846ൽ ആണു ചാവറയച്ചൻ മാന്നാനത്തു സ്കൂൾ സ്ഥാപിച്ചത്. അധ:സ്ഥിത വിഭാഗത്തിലെ കുട്ടികളെ അവരുടെ കുടിലുകളിൽ പോയി വിളിച്ചുകൊണ്ടുവന്ന് വസ്ത്രവും, ഭക്ഷണവും,പാഠപുസ്തകവും നൽകി അദ്ദെഹം താൻ സ്ഥാപിച്ച സ്കൂളിൽ ചെർത്തു പഠിപ്പിച്ചു. അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക സമരങ്ങളെത്തുടർന്ന് , 1910ൽ ആണ് അധ:സ്ഥിതർക്ക് സ്കൂൾ പ്രവെശനം അനുവദിക്കപ്പെട്ടത്. അതിനും 6 പതിറ്റാണ്ടു മുൻപ് താൻ സ്ഥാപിച്ച സ്കൂളിൽ പൊതുസമൂഹത്തിൽ നിന്നു തിരസ്കൃതരായവർക്കു വിദ്യാഭാസം നൽകിയതാണ് ചാവറയച്ചൻ സാമൂഹികമായി നടത്തിയ അദ്ഭുത പ്രവൃത്തിയായി മാറുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി എല്ലാ പള്ളികളോടുമൊപ്പം പള്ളിക്കൂടം എന്ന ആശയം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.പള്ളിക്കൂടം സ്ഥാപിക്കാത്ത പള്ളികളിൽ പ്രാർത്ഥന അനുവദിക്കില്ലെന്ന് 1864ൽ നടത്തിയ പ്രഖ്യാപനത്തിലൂടെ കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവത്തിന് അദ്ദേഹം തിരി കൊളുത്തുകയായിരുന്നു.സ്ത്രീ വിദ്യാഭ്യാസത്തിനും ചാവറയച്ച്ൻ പ്രാധാന്യം നൽകിയിരുന്നു. അദ്ദെഹം രൂപം നൽകിയ സി എം സി സന്യാസ സഭയിലെ അംഗമായിരുന്നു  ഇപ്പോൾ അദ്ദേഹത്തോടൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഏവുപ്രസ്യാമ്മ.”
        നൂറ്റമ്പതു വർഷങ്ങൾക്കപ്പുറം,ജാതി വ്യവസ്ഥയും,അന്ധവിശ്വാസങ്ങളും പ്രാകൃതമാക്കിയ ഒരു സമൂഹത്തിൽ, രോഗങ്ങളും,പട്ടിണിയും കൊണ്ടു  ക്ലേശിച്ചിരുന്ന ജനങ്ങൾക്കിടയിലായിരുന്നു  ചാവറയച്ചന്റെ തനിച്ചുള്ള പ്രവർത്തനങ്ങൾ.  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഫലവത്താവുകയും,അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങൾ വളർന്നു പന്തലിക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങളിൽ പഠിച്ചു വളർന്ന പലരും ഉയർന്ന പദവിയിലെത്തുകയും,സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ഉണ്ടായി.
       ചാവറയച്ചൻ ആരംഭിച്ച സന്യാസ സഭകൾ 21)0 നൂറ്റാണ്ടിലെത്തുമ്പോൾ അച്ചന്റെ ലക്ഷ്യങ്ങളിൽ നിന്ന് അകന്നു പോയി.പള്ളികളോടു ചേർന്നു പള്ളിക്കൂടം പണിത ചാവറയച്ചന്റെ പിന്മുറക്കാർ , പള്ളികളുപേക്ഷിച്ച് ഏക്കറുകൾ വാങ്ങിക്കൂട്ടി, രാജഗിരികളും, വിദ്യാനഗരികളും പണിതു (മെഡി സിറ്റി). മറ്റു സ്വാശ്രയ കോളജുകളുമായി താരതമ്യം ചെയ്യുമ്പോൾ,സി എം ഐ സഭയുടെ കോളജുകൽക്ക് മെച്ചപ്പെട്ട ഇൻഫ്രാ സ്ട്രക്ച്കറും, പഠന നിലവാരവും, അദ്ധ്യാപകർക്ക് തരക്കേടില്ലാത്ത ശമ്പളവും ഉണ്ടെന്നു സമ്മതിക്കാം. എന്നാൽ ചാവറയച്ചൻ അധ:സ്ഥിതരുടെ കുട്ടികളെ വീട്ടിൽ നിന്നു വിളിച്ചിറക്കി വിദ്യാലയങ്ങളിൽ എത്തിച്ചിരുന്നെങ്കിൽ ഇന്നു കൈയിൽ തുട്ടില്ലാത്തവരുടെ മക്കൾക്ക് അവിടേയ്ക്ക് അടുക്കൻ കഴിയില്ല. എങ്ങിനയും പണമുണ്ടാക്കുക എന്ന ഏക അജൻഡയിൽ പ്രവർത്തിക്കുന്ന സെൽഫ് ഫൈനാൻസിങ് കോളജുകളുമായി ആ ലക്ഷ്യത്തിനു മത്സരിക്കാനും, മേൽക്കൈ നേടാനും സഭയുടെ കോളജുകൾക്കു കഴിഞ്ഞു. സെൽഫ് ഫൈനാൻസിങ് കോളജുകളുടെ പകൽക്കൊള്ള സർക്കാരും സമൂഹവും ഒരളവു വരെ അംഗീകർച്ചതാണെങ്കിലും, വിശ്വാസികൾ പണവും, ശ്രമദാനവും കൊണ്ടു പണിതുയർത്തിയതും,സർക്കാരും, യൂണിവെഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും പണം നൽകി പുലർത്തുന്നതും, നൂറ്റാണ്ടു പഴക്കമുള്ളതുമായ എയ്ഡഡ് കോളജുകളിൽ അദ്ധ്യാപക നിയമനത്തിനും,വിദ്യാർഥികളുടെ അഡ്മിഷനും മനുഷ്യപ്പറ്റില്ലാതെ കോഴ വാങ്ങുന്നത് എങ്ങിനെ ന്യായീകരിക്കും? ഇതെല്ലാം കണ്ട് ചാവറയച്ചൻ സ്വർഗത്തിലിരുന്നു കണ്ണീ‍ർ പൊഴിക്കുന്നുണ്ടാവും.ഇന്നു കത്തോലിക്കർ പോലും സി എം ഐ യുടെ 
ഫുൾ ഫോം കാഷ് മെയ്കിങ് ഇൻസ്റ്റിട്യൂഷൻസ് എന്നാണു പറയാറ്.

Wednesday, 9 April 2014

പിതാവേ ഇവരോടു പൊറുക്കണമെ.

        കോതമംഗലം രൂപതയുടെ കീഴിലുള്ള, തൊടുപുഴ ന്യൂമാൻ കോളജിൽ നിന്നു ചൊദ്യപേപ്പർ വിവാദത്തെ തുടർന്നു പുറത്താക്കപ്പെട്ട പ്രഫ.റ്റി ജെ ജോസഫിനെ സെർവീസിൽ തിരികെ പ്രവേശിപ്പിച്ചത്,മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണെന്നു കോതമംഗലം രൂപത വികാരിജനറൽ റവ.ഡോ ഫ്രാൻസിസ് ആലപ്പാട്ട് ഏപ്രിൽ 2ലെ പത്രങ്ങളിൽ പ്രസിദ്ധീകരണത്തിനു നൽകിയ പ്രസ്താവനയിലൂടെ അറിയിക്കുന്നു.
                              കോളജിലെ സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച ചോദ്യക്കടലാസിന്റെ ഉത്തരവാദിത്തം മുഴുവൻ പ്രഫ. ജോസഫിന്റെ തലയിൽ കെട്ടിവച്ച്, അദ്ദേഹത്തെ ബലിമൃഗമാക്കിയ  കോളജ് മാനേജ്മെന്റ് അന്നു മുതൽ തുടർന്നുപോന്നത് നികൃഷ്ഠവും, മാനുഷിക പരിഗണന ഇല്ലാത്തതുമായ നിലപാടാണ്. ഈ നിലപാടിൽ അവർ ഇന്നും ഉറച്ചു നിൽക്കുന്നു എന്നു മനസിലാക്കുവാൻ ആലപ്പാട്ടിന്റെ പ്രസ്താവനയുടെ തുടർവായന തുണയാകും.ക്രിസ്തുവിന്റെ ബലിയുടെ ഓർമ ആചരിക്കുന്ന നോമ്പുകാലത്തിന്റെ സ്പിരിറ്റിനു തീരെ നിരക്കാത്തതാണ് ഈ പ്രസ്താവന.
                             പ്രസ്താവനയുടെ പ്രസക്ത ഭാഗങൾ.“ പരീക്ഷണ ഘട്ടങ്ങളിൽ എടുക്കേണ്ടിവന്നിട്ടുള്ള തീരുമാനങ്ങൾ വിഷമകരമായിരുന്നു.ഏതെങ്കിലും മതവിഭാഗത്തിൽ പെട്ടവരോട് വിവേചനം പുലർത്തുന്ന സമീപനം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കില്ല. അതിനു മുടക്കം വരാൻ രൂപതയുടെ സ്ഥാപനം കാരണമായത് വേദനയോടെയാണു കണ്ടത്.
                             ചോദ്യ പേപ്പർ വിവാദത്തെ തുടർന്നുണ്ടായ സംഭവങ്ങൾ വ്യത്യസ്ത ജനവിഭാഗങ്ങളിലുണ്ടാക്കിയ അകൽച്ച നിസാരവൽക്കരിക്കാനാകില്ല.ന്യൂമാൻ കോളജിലെ 60% കുട്ടികളും ഇതര വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. അവർക്കും, രക്ഷിതാക്കൾക്കും സുരക്ഷിതത്തവും,ആൽമാഭിമാനവും നൽകേണ്ടത് മാനെജ്മെന്റിന്റെ ഉത്തരവാദിത്തമായിരുന്നു.”
                            പ്രഫ്. ജോസഫിനെതിരെ കൈക്കൊണ്ട ശിക്ഷണം എന്തിനായിരുന്നു എന്നതിനു കാരണം വേറെങ്ങും അന്വേഷിക്കേണ്ട. കോടതിയും, യൂണിവേഴ്സിറ്റി അപ്പല്ലേറ്റ് ട്രൈബ്യൂണലും കുറ്റ വിമുക്തനാക്കിയ ജോസ്ഫിന്റെ കോളജിലേക്കുള്ള പുന പ്രവേശനം തടയാനും,പെൻഷൻ വാങ്ങിയെങ്കിലും, ദുരിതക്കയത്തിൽ നിന്നും കരകയറാമെന്ന പ്രതീക്ഷയറ്റ അദ്ദെഹത്തിന്റെ ഭാര്യയെ ആത്മഹത്യയിലേക്കു തള്ളിയിടാനും മാനേജ്മെന്റിനെ പ്രെരിപ്പിച്ചത് അദ്ദേഹത്തെ ശിക്ഷിക്കാൻ അവരെ പ്രേരിപ്പിച്ച വികാരം തന്നെ. രൂപത നടത്തുന്ന വിദ്യാഭ്യാസ വ്യാപരങ്ങളുടെ ഗുണഭോക്താക്കളുടെ പ്രീണനം തുടർ വ്യവഹാരങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണല്ലൊ.  പ്രഫ്. ജോസഫിന്റെ കുടുംബത്തോട് രൂപതാധികൃതർ കാട്ടിയ അനീതിയിൽ അവർക്ക് ഇന്നും പശ്ചാദ്ധാപമില്ല. സാമൂഹിക പ്രശ്നങ്ങളിൽ കേരള കത്തോലിക്ക സഭ സ്വീകരിച്ചുപോന്ന പ്രതിലോമവും, നികൃഷ്ഠവുമായ നിലപാടുകളുടെ തുടർച്ചയാണിത്. ഈ പ്രസ്താവന ഇടയ ലേഖനമായി ഏപ്രിൽ 6ന് രൂപതയിലെ പള്ളികളിൽ വായിക്കുകയുണ്ടായി. എന്നാൽ ശ്രീ ജോസഫിന്റെ ഇടവകയുൾപ്പെടെ ചില പള്ളികളിൽ ഇതു വായിക്കാതിരുന്നത് വിചിത്രവും,കത്തോലിക്ക സഭയുറ്ടെ നടപടിക്രമങ്ങൾക്കു വിപരീതവുമാണ്. സത്യവിരുദ്ധവും,കരുണാരഹിതവുമായ ലേഖനം എതിരഭിപ്രായമുള്ളവർ കൂടുതലുള്ള പള്ളികളിൽ ഒഴിവാക്കുകയായിരുന്നു രൂപതാധികൃതർ ചെയ്തത്. ഒരു ശനിയാഴ്ച രാവിലെ കുർബാനയിൽ പങ്കെടുത്ത് ക്ന്യാസ്ത്രിയായ സഹോദരിയോടൊത്തു കാറിൽ വരുമ്പോഴായിരുന്നു ജോസ്ഫിനു വെട്ടേറ്റത് എന്നോർക്കണം.   ”പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോടു  പൊറുക്കേണമേ.”