അത്യപൂർവമായ കരിങ്കോഴികളെ വിരിയിച്ചെടുത്ത് ഇറച്ചിയും മുട്ടയുംവിപണിയിലെത്തിക്കുന്ന കരിങ്കോഴിഗ്രാമം പദ്ധതിക്ക് എറണാകുളം ജില്ലാ പ്ഞ്ചായത്ത് തുടക്കം കുറിച്ചു. ചീഫ് വിപ്പ് പി സി ജോർജ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി.ഇറച്ചിക്കോഴികളിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ മനുഷ്യരിലെ പ്രതിരോധ ശേഷി നശിപ്പിക്കുന്നുവെന്ന പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഔഷധ ഗുണമുള്ള കരിങ്കോഴികളെ വ്യാപകമായി ലഭ്യമാക്കുകയാണു ലക്ഷ്യം.കുടുംബശ്രീ അംഗങ്ങളായ 10 വനിതകളെ ഉൾപ്പെടുത്തി മണീട് ഗ്രാമ പഞ്ചായത്തിലാണ് ആദ്യ കരിങ്കോഴി യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്.
കരിങ്കോഴിയുടെ ഇറ്ച്ചിക്കും മുട്ടയ്ക്കും വില അല്‍പ്പം കൂടുതലാണെങ്കിലും ഔഷധ ഗുണം മുൻനിർത്തി മെച്ചപ്പെട്ട വില്‍പ്പനയാണു പ്രതീക്ഷിക്കുന്നതെന്നു ചടങ്ങിൽ അധ്യക്ഷം വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പള്ളി പറഞ്ഞു. പ്ദ്ധതിക്കായി 10 ലക്ഷം രൂപ ജില്ലാ പ്ഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്.
പണ്ടൊക്കെ കരിങ്കുരങ്ങു രസായനമായരുന്നല്ലൊ മലയാളികളുടെ സിദ്ധൗഷധം.കരിങ്കുരങ്ങുകൾക്കു വംശ നാശം സംഭവിക്കുകയും, വന നിയമങ്ങൾ കർക്കശമാക്കുകയം ചെയ്തപ്പോൾ കരിങ്കുരങ്ങു രസായനം അപ്രത്യക്ഷമായി. അപ്പൊഴാണ് ഈ സിദ്ധൗഷധവുമായി ജില്ലാ പഞ്ചായ്ത്ത് പ്രസിഡന്റിന്റെ അവതാരം
ഉദ്ഘാടനത്തിന് ആരാധ്യനായ ചീഫ് വിപ്പിനെത്തന്നെ ക്ഷണിച്ചത് ഉചിതമായി.അദ്ദേഹവും കോഴികളുമായുള്ള അഭേദ്യബന്ധം ആർക്കാണറിയാത്തത്.മുകളിൽ ചുവന്ന ലൈടും, 30 പേഴ്സനൽ സ്റ്റാഫുമായി അദ്ദേഹം സദാ സേവന സന്നദ്ധനായ് ഇരിക്കുകയല്ലെ.തന്റെ ഭാഷാപ്രാവീണ്യം പ്രകടിപ്പിക്കുവാൻ അടുത്ത കാലത്ത് അദ്ദേഹത്തിന് അവസരങ്ങൾ തീരെ കുറവാണല്ലൊ.
പദ്ധതി കുടുംബശ്രീയെ ഏല്‍പ്പിച്ചത് എം എം ഹസൻജിക്കു പിടിച്ചിട്ടുണ്ടാവുകയില്ല. 10 ലക്ഷവും,70000 കരിങ്കോഴികളേയും കോൺഗ്രസ്കാരെത്തന്നെ ഏല്‍പ്പിക്കുകയായിരുന്നു നല്ലത്.
ഇങ്ങനെ ഭാവനാപൂർണമായ,എത്രയെത്ര മഹത്തായ പരിപാടികളാണ് എൽദോസ് കുന്നപ്പള്ളി ആരംഭിച്ചത്.തെരുവു നായ്ക്കളുടെ ശല്യം
അവസാനിപ്പിക്കുന്നതിനായി 2013 നവംബറിൽ തുടങ്ങിയ പദ്ധതി തന്നെ ഇതിനു തെളിവാണ്. തെരുവു നായ്ക്കളെ പാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം സ്ഥാപിയ്ക്കാനായിരുന്നു തീരുമാനം. ആനിമൽ ബർത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുരത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്,മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ല വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു മുൻഗണന. പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന
സമിതിയിൽ ഉന്നയിച്ചത്.കൂടുതൽ ദിവസത്തെ ശുശ്രൂഷയിലൂടെ ഖജനാവിനുണ്ടാകവുന്ന നഷ്ടം ഒഴിവാക്കാനായി ആൺനായ്ക്കളെത്തന്നെ തിരഞ്ഞു പിടിക്കുന്നതിലെ ആത്മാർത്ഥത എത്ര ശ്ലാഘനീയമാണ്. നായ്ക്കളുടെ നിസ്സഹകരണം കൊണ്ട് പദ്ധതി ഇതുവരെ തുടങ്ങാനായില്ല.

No comments:
Post a Comment