വന്‍ തുക കോഴ കൊടുത്ത് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ വാങ്ങി പഠിച്ചും, പഠിക്കാതയും ബിരുദം
നേടി പുറത്തു വരുന്ന ഡോക്റ്റര്‍മാരുടെ മുഖ്യ അജണ്ട ധന സമ്പാദനം തന്നെ. രോഗിയുടെ മുഖത്തെ ദൈന്യഭാവം കണ്ടാല്‍
കണക്കു പറഞ്ഞ് കാശു വാങ്ങാന്‍ അത് തടാസമാകും എന്ന് കരുതിയാണ് ഇവര്‍ രോഗികളുടെ മുഖത്ത് നോക്കാത്തതെന്ന
സക്കറിയുടെ അഭിപ്രായം ശരി വയ്ക്കുന്നതാണ് ഇവരുടെ പ്രവൃത്തികള്‍. പെരുവഴിയിലും, നാല്‍ക്കവലകളിലും പോലും ഈ
അല്പന്മാരുടെ ധാര്‍ഷ്ട്യവും, സ്വാര്‍ധതയും സാധാരണക്കാരനു വിനയാകുന്നതിന്‍റെ ഉദാഹാരണം ആണ് ജൂണ്‍ 24ന്
കൊച്ചിയില്‍ സംഭവിച്ചത് .
ഹൈക്കോടതിക്കും, ട്രാഫിക് പൊലീസ് സ്റ്റേഷനും സമീപം പൂത്തോളി ജംഗ്ഷനില്‍ വച്ച് ദിപു എന്ന
ഡോക്ടര്‍ ഓടിച്ചിരുന്ന ടൊയോട്ട ഫൊര്ച്യൂണര്‍ കാറിനു പിന്നില്‍ ജോസ്ലിന്‍ എന്ന സ്ത്രീയുടെ സ്കൂട്ടര്‍ തട്ടി, കാറിന്‍റെ ബംപറില്‍
പോറല്‍ ഉണ്ടായി. മഴയത്ത് മുന്‍പില്‍ പോയ ഡോക്ടറുടെ കാര്‍ പെട്ടെന്ന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വഴുവഴുപ്പുള്ള റോഡില്‍ ബ്രേക്ക്
കിട്ടാതെ സ്കൂട്ടര്‍ തട്ടുകയായിരുന്നു. തിരക്കിനിടയില്‍ വണ്ടി നിര്‍ത്തി ആക്രോശിച്ചുകൊണ്ട് പുറത്തിറങ്ങിയ ഡോക്ടര്‍ സ്ത്രീയോട്
നഷ്ടപരിഹാരം ചോദിച്ചു. പണമില്ലെന്നു പറഞപ്പോള്‍ കൈയില്‍ കിടന്ന കല്യാണ മോതിരം അയാള്‍ ഊരി വാങ്ങി.
കല്യാണ മോതിരത്തിന് തുക്കം പോരെന്നു തോന്നി കൈ വിരലില്‍ ശേഷിച്ച മോതിരവും അയാള്‍ കൈവശപ്പെടുത്തി. സ്ത്രീയുടെ
നിസ്സഹായത കണ്ട് ഓടിക്കൂടിയ നാട്ടുകാരും, ചില വക്കീല്‍മാരും ഇടപെട്ടപ്പോള്‍ അയാള്‍ മോതിരങ്ങള്‍ തിരികെ നല്‍കി.
സ്ഥലത്തെത്തിയ പൊലീസുകാര്‍ രണ്ടു പേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭയന്നുപോയ പാവം സ്ത്രീ പരാതിയില്ലെന്ന്
പറഞ്ഞു പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷ പെട്ടൂ. പരാതിയുമായെത്തുന്ന സ്ത്രീകളൂടെ പരാതി തിരിച്ചു നല്‍കി ഉപദേശിച്ചു വിടുന്ന
മുഖ്യന്‍റെ നാട്ടില്‍ ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ കഴിയും?
മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം ഈ വാര്‍ത്ത തമസ്കരിച്ചു. ഇവിടെ വില്ലന്‍ നഗരത്തിലെ പണവും, സ്വാധീനവു
മുള്ള ഭിഷഗ്വരനാണല്ലോ. ശവശരീരം തടഞ്ഞു വച്ച് വില പേശുന്ന ആസ്‌പത്രികളുള്ള നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ജാഗ്രതൈ.ഇനി
ഡോക്ടര്‍മാരുടെ അടുത്തു പോകുമ്പോള്‍ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.
No comments:
Post a Comment