Tuesday, 26 April 2016

പാവം പയ്യന്‍

Mathew Paul's photo.
Mahendra Singh Dhoni cheated the Jarkhand Govt. by registering his Hummer as Scorpio. When caught, he escaped by paying fine.Poor boy, he can't tell a hippo from horse.
എന്‍റെ മകന്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാല്‍ അവന്‍റെ തന്തയാണെന്നു പറയാന്‍ ഞാന്‍ ലജ്ജിക്കും എന്നു പറഞ്ഞ നാണപ്പന്‍ ചേട്ടന് (M P Narayana Pillai) നമോവാകം. മേപ്പടിയാ്‍ന്‍ ഭാരത രത്നം ആകുന്നത് കാണാനുള്ള ദൌര്‍ഭാഗ്യം ഏതായാലുംനാണപ്പന്‍ ചേട്ടന് ഉണ്ടായില്ല.


mathewpaulvayalil.blogspot.in

Tuesday, 12 April 2016

Perishing gomathas, crying farmers.

Every day hundreds of Gomathas (cow mother} are perishing in Marathwada for want of food and water,their sale and movement are prohibited by the Government.The impoverished farmers have no resources to bury the carcasses of the cows. Where are those who killed innocent people alleging that they have beef in their kitchens / refrigerators / bellies. These puritans have no qualms about swallowing gelatin capsules manufactured by processing bones, skin and tissue of cows. .

സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും കൊടുക്കുക

സഭ വിശ്വസിക്കുന്ന മൂല്യങ്ങളോട് രാശ്ട്രീയ പാര്‍ടികള്‍ക്കും, സ്ഥാനാര്‍ത്ഥികള്‍ക്കും ഉള്ളനിലപാടുകള്‍ വിലയിരുത്തി വേണം വിശ്വാസികള്‍ വോട്ടു ചെയ്യാനെന്ന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടയ ലേഘനത്തിലുടെ ആഹ്വാനം ചെയ്തു.ഈ മൂല്യന്ഗല് എന്താണെന്നുംഅദ്ദേഹംവിശദീകരിക്കുന്നു. "മതങ്ങോളോടും മതാല്മക പ്രസ്ഥാനങ്ങോളോടും,ഉള്ളആദരം. ഭരണഘടനയോടും കോടതിയോടും ഉള്ളബഹുമാനം.ജനാധിപത്യ-മാനവിക മൂല്യന്ഗ്ളോടുള്ള ആഭിമുഖ്യം, സഹിഷ്ണുത" എന്നിവ ആണത്.
പിതാവേ ഈ വളച്ചുകെട്ടുകള്‍ ഒന്നുമില്ലാതെ 2000 വര്‍ഷങ്ങള്‍ക്കുമുന്പ്ക്രിസ്തു വളരെ സിമ്പിള്‍ ആയി ്പറഞ്ഞത വേറെ ചില മൂല്യന്ഗളെക്കുറിച്ച്ആയിരുന്നല്ലോ. 
തന്നെ പോലെ തന്‍റെഅയല്‍ക്കാരനെസ്നേഹിക്കുക,
ഈ എളിയവരില്‍ ഒരുവന് നീചെയ്തപ്പോള്‍ നീഎനിക്കായ് ചെയ്തു"

സ്നേഹത്തിന്‍റെ ഈ ആധാര ശിലകളില്‍ അല്ലെ കര്‍ത്താവ് പള്ളി പണിതത്.
.ആല്മീയതയുടേയും, രാഷ്ട്ര തന്ത്രത്തിന്റെയും അതിര്‍ത്തികളും അദ്ദേഹം നിര്‍വചിക്കുന്നു.'സീസറി ന്ടേത്  സീസരിനും ദൈവത്തിന്റെത ദൈവത്തിനും കൊടുക്കുക"

ചില തിരഞ്ഞെടുപ്പു കാല സ്മരണകള്‍ n


                  തിരഞ്ഞ്ഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാര്‍ത്ഥികളുടെ മുഖത്തെ ചിരി കൂടി വരുന്നു. ഇടുക്കിയില്‍ നിന്നും എറണാകുളത്ത് മത്സരിക്കാനെത്തിയ ഒരു മുന്‍ എം പി യുടെ ചിരിക്കുന്ന ചിത്രം കാണുമ്പോള്‍ അയാളുടെ പഴയ രൂപം ഞാന്‍ ഓര്‍ത്തു പോകുന്നു. ബാങ്കുകളുടെ ജില്ലാതല ആലോചന സമിതിയുടെ യോഗങ്ങളില്‍ ആയിരുന്നു ഞാന്‍ അദ്ദേഹത്തെ പല വട്ടം കണ്ടത്. യോഗം തുടങ്ങിക്കഴിഞ്ഞ് തിടുക്കത്തില്‍ നാലോ അഞ്ചോ ശിന്കിടികളും ആയി എത്തുന്ന എം പി യുടെ മുഖത്തെ സ്ഥായിഭാവം ധാര്‍ഷ്ട്യം ആയിരുന്നു. അയാള്‍ കടന്നു വരുമ്പോള്‍ വേദിയില്‍ ഇരിക്കുന്ന ബാങ്കുകളൂടെ നട്ടെല്ലില്ലാത്ത മേധാവികള്‍ ഹോനരബിള്‍  എം പി എന്നു പറഞ്ഞു കൊണ്ട്ട് ചാടി എഴുന്നേറ്റ് നായ്ക്കളെ പോലെ വാലാട്ടി നില്‍ക്കും. ആട്ടുവാന്‍ അവര്‍ക്ക് വാലുകള്‍ ഇല്ലാത്തതു കൊണ്ട്ട്  കഴുത്തില്‍ കെട്ടിയ റ്റൈകള്‍ ആയിരുന്നു അവര്‍ ആട്ടിയിരുന്നത്. വേദിയില്‍ എത്തിയാല്‍ ഉടന്‍ എം പി പ്രസംഗം തുടങ്ങും ബാങ്കര്‍മാര്‍ക്കുള്ള ഭല്സനം ആകും പ്രസംഗത്തില്‍ നിറയെ. അയാളുടെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ലോണ്‍ നല്‍കാത്തത് ആകും കോപത്തിനു കാരണം - പ്രത്യേകിച്ചും വിദ്യാഭ്യാസ വായ്പകള്‍. കൂടെ വന്ന ശിങ്കിടികള്‍ക്കും പരാതി പറയാന്‍  അവസരം നല്‍കി അദ്ദേഹം തിടുക്കത്തില്‍ കടന്നുപോകും. വേദിയിലും, സദസിലും ഇരിക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുവാനോ, അവരുടെ പരാതികളും, പരിഭവങ്ങളും, പരിമിതികളും എന്തെന്ന്‍ അറിയുവാനോ ശ്രമിക്കാതെ കൊടുങ്കാറ്റ് പോലെ എം പി ഇറങ്ങിപ്പോകുമ്പോള്‍ ടൈ ധാരികള്‍ ഒന്നടങ്കം പിന്നാലെ അദ്ദേഹത്തെ യാത്രയാക്കുവാന്‍  കാറിനടുത്തേക്ക് പോകും.
  
mathewpaulvayalil.blogspot.in