തിരഞ്ഞ്ഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാര്‍ത്ഥികളുടെ മുഖത്തെ ചിരി കൂടി വരുന്നു. ഇടുക്കിയില്‍ നിന്നും എറണാകുളത്ത് മത്സരിക്കാനെത്തിയ ഒരു മുന്‍ എം പി യുടെ ചിരിക്കുന്ന ചിത്രം കാണുമ്പോള്‍ അയാളുടെ പഴയ രൂപം ഞാന്‍ ഓര്‍ത്തു പോകുന്നു. ബാങ്കുകളുടെ ജില്ലാതല ആലോചന സമിതിയുടെ യോഗങ്ങളില്‍ ആയിരുന്നു ഞാന്‍ അദ്ദേഹത്തെ പല വട്ടം കണ്ടത്. യോഗം തുടങ്ങിക്കഴിഞ്ഞ് തിടുക്കത്തില്‍ നാലോ അഞ്ചോ ശിന്കിടികളും ആയി എത്തുന്ന എം പി യുടെ മുഖത്തെ സ്ഥായിഭാവം ധാര്‍ഷ്ട്യം ആയിരുന്നു. അയാള്‍ കടന്നു വരുമ്പോള്‍ വേദിയില്‍ ഇരിക്കുന്ന ബാങ്കുകളൂടെ നട്ടെല്ലില്ലാത്ത മേധാവികള്‍ ഹോനരബിള്‍ എം പി എന്നു പറഞ്ഞു കൊണ്ട്ട് ചാടി എഴുന്നേറ്റ് നായ്ക്കളെ പോലെ വാലാട്ടി നില്‍ക്കും. ആട്ടുവാന്‍ അവര്‍ക്ക് വാലുകള്‍ ഇല്ലാത്തതു കൊണ്ട്ട് കഴുത്തില്‍ കെട്ടിയ റ്റൈകള്‍ ആയിരുന്നു അവര്‍ ആട്ടിയിരുന്നത്. വേദിയില്‍ എത്തിയാല്‍ ഉടന്‍ എം പി പ്രസംഗം തുടങ്ങും ബാങ്കര്‍മാര്‍ക്കുള്ള ഭല്സനം ആകും പ്രസംഗത്തില്‍ നിറയെ. അയാളുടെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ലോണ്‍ നല്‍കാത്തത് ആകും കോപത്തിനു കാരണം - പ്രത്യേകിച്ചും വിദ്യാഭ്യാസ വായ്പകള്‍. കൂടെ വന്ന ശിങ്കിടികള്‍ക്കും പരാതി പറയാന്‍ അവസരം നല്‍കി അദ്ദേഹം തിടുക്കത്തില്‍ കടന്നുപോകും. വേദിയിലും, സദസിലും ഇരിക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുവാനോ, അവരുടെ പരാതികളും, പരിഭവങ്ങളും, പരിമിതികളും എന്തെന്ന്‍ അറിയുവാനോ ശ്രമിക്കാതെ കൊടുങ്കാറ്റ് പോലെ എം പി ഇറങ്ങിപ്പോകുമ്പോള്‍ ടൈ ധാരികള്‍ ഒന്നടങ്കം പിന്നാലെ അദ്ദേഹത്തെ യാത്രയാക്കുവാന്‍ കാറിനടുത്തേക്ക് പോകും.
mathewpaulvayalil.blogspot.in
No comments:
Post a Comment