Thursday, 6 April 2017

ക്രിസ്ത്യാനികളുടെ സത്വര ശ്രദ്ധക്ക്



ഇസ്ടര്‍ അടുത്തു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ ബീഫിന്റെ പേരില്‍ സംഘികള്‍ ആളുകളെ അടിച്ചു കൊല്ലുമ്പോള്‍ കേരളത്തില്‍ അവര്‍ക്ക് ബീഫിനോടുള്ള ഉദാര സമീപനം ശ്ലാഘനീയം ആണ്.
നല്ല വൃത്തിയുള്ള അന്തരീക്ഷത്തില്‍ കൊന്ന നാല്‍ക്കാലികളുടെ മാംസം വില്‍ക്കാന്‍ മുന്‍കൈ എടുക്കും എന്ന മലപ്പുറത്തെ ബി ജെ പി സ്ഥാനാര്‍ത്തിയുടെ വാഗ്ദാനം നമ്മെ കോള്‍മയിര്‍ 
കൊള്ളിക്കും.
                 പക്ഷെ വങ്കന്മാരായ ആന്തണിയും, സുധിരനും,ഉമ്മച്ചനും കൂടി വഷളാക്കിയ മദ്യവ്യാപാരം,ശുംഭന്മാരായ (പ്രകാശിക്കുന്നവര്‍ എന്നര്‍ഥം) ജഡ്ജിമാര്‍  കുളമാക്കികളഞ്ഞില്ലേ?
ഇപ്പോഴേ ക്യൂവില്‍ നിന്നാലേ ദുഖ ശനിയാഴ്ച കൌണ്ടരിന് അടുത്തെത്തു.അതുകൊണ്ട് ജാഗ്രതൈ. തിരക്കുള്ളവര്‍ ദിവസക്കുലിക്ക് ഉത്തരേന്ത്യന്‍ തൊഴിലാളികളെ ഏര്‍പ്പാടാക്കാന്‍ മറക്കരുത്,
മടിക്കരുത്.
                 ഈസ്റ്റ്ര്‍ ആശംസകളോടെ നിര്‍ത്തുന്നു 
www.mathewpaulvayalil.blogspot.in

Thursday, 9 March 2017

Modi's digital India.

Narendra Modi is famously ignorant of word affairs.His comparison of Kerala to Somalia is an example. Is he ignorant of the Indian realities to claim that even the rural India is turning to smartphones and digital transactions? In a country where the large chunk of the populace live in poverty without water, electricity, and sanitation digital life is a distant dream. Here is an example, In Rajasthan ruled by his minion Vasundara Raj Sindhiya. Bio-metric verification is compulsory for buying ration items like sugar, wheat, and kerosene.In many villages, it is a common sight to see men and women perched on tree tops waiting for hours for their turn to get their fingerprints and bio-metric verified by the
Po S machines.
That accomplished they climb down and walk miles to the ration shop with the shop owner carrying the machine.There they get into another que to collect the provision.Instead of making life easier, the Government's move to digitalise the public distribution system has added to the misery of the people
in rural Rajasthan due to poor connectivity.

Tuesday, 28 February 2017

പിഞ്ഞാണക്കടയില്‍ കടന്ന കാളക്കുറ്റന്‍


എം എല്‍ എ ഹോസ്ടലിലെ കന്ടീന് ജീവനക്കാരനെ പി സി ജോര്‍ജ് മര്‍ദിച്ചു. ഊണ് മുറിയില്‍ എത്തിക്കാന്‍ വൈകിയതാണ് കാരണം. ചുണ്ടിലും,കണ്ണിലും പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വാര്‍ത്ത കളവാണ് എന്ന്  ജോര്‍ജ് പറയുന്നു. ജോര്‍ജിന്‍റെ മുന്‍കാല ചെയ്തികളും, സ്വഭാവവും അറിയാവുന്നവര്‍ വാര്‍ത്ത അവിശ്വസിക്കില്ല. എത്ര രാഷ്ട്രിയ നേതാക്കളേയും,പൊതു പ്രവര്‍ത്തകരേയും ആണ് ജോര്‍ജ് തെറി വിളിച്ചിരിക്കുന്നത് അസംബ്ലിയിലും,പൊതു വേദികളിലും,ചാനല്‍ ചര്‍ച്ചകളിലും അനിയന്ത്രിതവും ആഭാസകരവുമായി ഇയാള്‍ സംസാരിക്കാറുണ്ട്
             പിഞ്ഞാണക്കടയില്‍ കടന്ന കാളക്കുറ്റനെപ്പോലെ ഇരാറ്റുപേട്ടയിലെ ഇലക്ട്രിസിറ്റി ഒഫിസില്‍ കടന്ന്‍  ജിഇവനക്കാരെ തെറി വിളിക്കുന്ന ജോര്‍ജിനെ നമ്മള്‍ കണ്ടതാണ്.
2012ല്‍ കോട്ടയത്തു നടന്ന ബാങ്കുകളുടെ ജില്ലാതല അവലോകന യോഗത്തില്‍ (DLBC meeting) വേദിയില്‍ ഇരുന്ന ജോര്‍ജ് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ഒരു ബാങ്ക് മാനേജരെ 
ശാസിക്കാന്‍ അടുത്തേക്ക് വിളിച്ചത് ഇങ്ങനെ ആയിരുന്നു."എവിടെടാ എസ് ബി ടി യുടെ ആ കോപ്പന്‍ അവന്‍റെ മോന്ത ഞാന്‍ ശരിക്കൊന്നു കാണട്ടെ." ജില്ല കലക്ടര്‍ അധ്യക്ഷന്‍ ആയ 
യോഗം ആണ്. ജില്ലയിലെ മുഴുവന്‍ എം എല്‍ എ മാര്‍,എം പി മാര്‍ വ്യവസായ വ്യാപാര മേഖലയിലെ സംഘടനകളുടെ നേതാക്കന്മാര്‍ എല്ലാ ബാന്കുകളുടെ യും ഉന്നത ഉദ്യോഗസ്ഥര്‍ 
എന്നിവരെല്ലാം ഉണ്ടെന്നോര്‍ക്കണം. ആരും ജോര്‍ജിനെ തിരുത്തിയില്ല.നിസ്സഹായനായ മാനേജരെ തുണച്ചില്ല. ബാങ്കുകളുടെ മേധാവികളും, ഉദ്യോഗസ്ഥരും നായ്ക്കളെപ്പോലെ 
അയാളുടെ മുന്നില്‍ വാലാട്ടി നിന്നു.സദസില്‍ ഇരുന്ന നട്ടെല്ലില്ലാത്ത മറ്റു മാനേജര്‍മാരും പ്രതിഷേധിച്ചില്ല.
       ഈ ജോര്‍ജാണ് നമ്മുടെ സംസ്കാരത്തേയും, ഭാഷയേയും, പ്രകൃതിയേയും രക്ഷിക്കാന്‍ സംഘടനയുമായി ഇറങ്ങിയിരിക്കുന്നത്. രാശ്ട്രീയക്കാരുടെ മുന്‍പില്‍  നട്ടെല്ലു വളച്ചു നില്‍ക്കുമ്പോള്‍ നാം അടിമകള്‍ ആണെന്ന് അവര്‍ കരുതും. ഇതിനു മാറ്റം വരണം. 
www.mathewpaulvayalil.blogspot.in

Wednesday, 22 February 2017

രക്ഷകന്‍റെ ജനനം

സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ  സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ഇന്നലെ ജനിച്ചിരിക്കുന്നു.മലയാളികളുടെ 
പരിസ്ഥിതി,ഭാഷ, സംസ്കാരം എന്നിവ സംരക്ഷിക്കുവാനായി പുഞ്ഞാറ്റിലെ പ്രജാപതി പി സി ജോര്‍ജ് കേരള ജനപക്ഷം എന്നൊരു സംഘടനക്ക് രുപം നല്‍കിയിരിക്കുന്നു.
ഭാവിയില്‍ ഇതൊരു രാക്ഷ്ട്രിയ പാര്‍ട്ടി ആകുമെന്നും, അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ തന്നെ പാര്‍ട്ടി രൂപീകരിച്ചാല്‍ പാര്‍ട്ടി ഇല്ലാതെ മത്സരിച്ച് 
എം എല്‍ എ ആയ താന്‍ രാജി വക്കേണ്ടി വരുമെന്നും,അതു പുഞ്ഞാറ്റിലെ തന്‍റെ അരുമ പ്രജകളോടു ചെയ്യുന്ന കടുത്ത അനീതി ആകുമെന്നും ജോര്‍ജ് കരുതുന്നു.സംഘടനക്ക് അമേരിക്ക,യൂറോപ്പ്,ഓസ്ട്രേലിയ,ഫിന്‍ലന്‍ഡ്‌,സ്കാന്ടിനെവിയ,മോസോപ്പോട്ടോമിയ,ബാബിലോണിയ മുതാലായ വിദൂര ദേശങ്ങളിലും,അംഗങ്ങളും,ആരാധകരും,
അനുയായികളും ഉണ്ട്. നമ്മുടെ ഭാഷയും ,സംസ്കാരവും,പ്രകൃതിയും,ആ ബലിഷ്ഠ കരങ്ങളിലും,ഉദരത്തിലും സുരക്ഷിതം.പുഞ്ഞാറ്റിലെ വോട്ടര്‍ ആയ ഞാന്‍ ഓര്‍ത്തോര്‍ത്ത് കോള്‍മയിര്‍ കൊള്ളുന്നു.     
mathewpaulvayalil.blogspot.in
                               

Wednesday, 25 January 2017

  ഇംഗ്ലിഷ് മാത്രം   സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന, രാജന്‍ പിള്ളയുടെ ഭാര്യ രാജന്‍റെ മരണത്തോട് ആദ്യം പ്രതികരിച്ചത് "അയ്യോ ഗുരുവായൂരപ്പ' എന്നു പറഞ്ഞായിരുന്നു
എന്ന് അവര്‍ എഴുതുകയുണ്ടായി.ബഞ്ചില്‍ നിന്നു വീഴാന്‍ പോയ ഒരു വിദ്യാര്‍ത്ഥി അയ്യോ എന്നു പ്രതികരിച്ചതിന് എറണാകുളത്തെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂള്‍ അവനെ ശിക്ഷിച്ചു. ഞാന്‍ മലയാളം
സംസാരിക്കില്ല എന്ന് പല തവണ ഇംഗ്ലിഷില്‍ എഴുതുകയായിരുന്നു ശിക്ഷ.എളമക്കരയിലെ കാംപ്യന്‍ സ്കുളില്‍ നടപ്പാക്കിയ ഈ പ്രാകൃത ശിക്ഷ മലയാള ദിനപ്പത്രങ്ങള്‍ തമസ്കരിക്കാന്‍
കാരണം സഹജീവിയായ മറ്റൊരു വ്യവസായിയെ ഉപദ്രവിക്കന്ട എന്ന നീതി ബോധം ആകാം.
                         ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത വാര്‍ത്ത ചില ഇംഗ്ലിഷ് ദിനപ്പത്രങ്ങള്‍ പ്രസിധീകരിക്കുകയും, ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിദ്യാര്‍ഥി സംഘടനകളോ, രാഷ്ട്രിയ പാര്‍ട്ടികളോ, സാംസ്കാരിക
നായന്മാരോ,ഭാഷാ സ്നേഹികളോ ഈ വിഷയത്തില്‍ അവലംബിച്ച അപകടകരമായ മൌനം ആപല്‍ സൂചനയാണ്.ടൈയുടേയും, ബാഹ്യമായ ആഡംബരങ്ങളുടെയും, മാതപിതാക്കളുടെ
അല്പത്തത്തിന്റെയും പിന്‍ബലത്തില്‍ നടക്കുന്ന ഇത്തരം സി ബി എസ് ഇ സ്കുളുകളിലെ ഇംഗ്ലിഷ് പഠനം കേമം ആണെന്നു കരുതരൂത്.എളമക്കരയിലെ സമാനമായ മറ്റൊരു സി ബി എസ് ഇ സ്കൂ ളിലെ
നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ നോട്ട് ബുക്കില്‍ കണ്ട ഒരു വാക്ക് - toungue.അമ്മ തിരുത്തിക്കൊടുത്ത വാക്ക് അടുത്ത ദിവസം ടീച്ചര്‍ വീണ്ടും തിരുത്തി toungue ആക്കി.അവര്‍ കൊടുക്കുന്ന
തുച്ഛമായ ശംപളത്തിന് അക്ഷരാഭ്യാസം ഉള്ള അധ്യാപകരെ കിട്ടുക പ്രയാസമാണ്. സര്‍ക്കാരും,സഭകളും പൊതു വിദ്യാഭാസത്തില്‍ നിന്ന് പിന്‍വാങ്ങുന്ന ഈ കാലത്ത് നമ്മുടെ കുട്ടികളെ ദൈവം
കാക്കട്ടെ.

www.mathewpaulvayalil.blogspot.in

Wednesday, 7 December 2016

Jayalalitha jayram


                                  ജയലളിതയുടെ ആല്മാവിനു ശാന്തി. കേരളത്തില്‍ മൂന്നു ദിവസത്തെ ദുഖാചരണവും, ഒരു ദിവസത്തെ അവധിയും എന്തിനു പ്രഖ്യാപിച്ചു? അടുത്തു വരാനിരിക്കുന്ന ബന്ദുകളും,
ഹര്‍ത്താലുകളും ഓര്‍ത്തെങ്കിലും അവധി ഒഴിവാക്കാമായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന നേതാക്കളുടെ മരണം പോലും കേരളത്തിനു വെളിയില്‍ ഒരു ചലനവും സൃഷ്ടിക്കാറില്ല .
ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുങ്ങുന്ന ഒരു വാര്‍ത്ത മാത്രമായിരിക്കും അത്.കേരളം എന്നും ദേശിയ മാധ്യമാങ്ങളുടെ വിക്ഷണ മേഘലയ്ക്കു പുറത്തായിരുന്നു. ഒരു കാലത്ത് ദേശിയ മാധ്യമങ്ങളിലെ തലയെടുപ്പുള്ള പത്രാധിപര്‍ പലരും മലയാളികള്‍ ആയിരുന്നു എന്നോര്‍ക്കണം.മോദിയുടെ നോട്ട് നിരോധനത്തിന് എതിരെ കേരള മന്ത്രിമാര്‍ ഒന്നടങ്കം റിസര്‍വ് ബാങ്കിനു മുന്‍പില്‍ നടത്തിയ ധര്‍നയോ,ഏക സ്വരത്തില്‍ കേരള അസംബ്ലി പാസ്സാക്കിയ പ്രമേയമോ,മാലോകര്‍ അറിഞ്ഞില്ല.അടുത്ത കാലത്ത് ദേശിയ ശ്രദ്ധ ആകര്‍ഷിച്ച ഏക വാര്‍ത്ത പുറ്റിങ്കല്‍ വെടിക്കെട്ട് ദുരന്തം ആയിരുന്നു.ഇലക്ഷന്‍ മുന്നില്‍ കണ്ട് നരേന്ദ്ര ദാമോദര്‍ മോദിയും, ഉത്തരെന്ദ്രന്‍ ഗോസായികളും,രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ട് കെട്ടു കാഴ്ചകള്‍ പോലെ നടത്തിയ സന്ദര്‍ശനം ആയിരുന്നു അതിനു കാരണം.
                                        ജയലളിത ഹോസ്പിറ്റലില്‍ കിടന്ന ദിവസങ്ങളില്‍ അവിടേക്ക് സന്ദര്‍ശകരുടെ  പ്രവാഹം ആയിരുന്നു.ഇവരില്‍ ആരും തന്നെ അവരെ കണ്ടിട്ടുണ്ടാവില്ല.ഡല്‍ഹിയില്‍ നിന്നെത്തിയവര്‍ 
ഹോസ്പിറ്റല്‍ ഡയരക്ടറേയും, ചികിത്സിക്കുന്ന ഡോക്ടര്‍മാരേയും, കണ്ടു മടങ്ങിയപ്പോള്‍ രക്തബന്ധം ഉള്ള സന്ദര്‍ശകരെപ്പോലും വെളിയില്‍ തടഞ്ഞു.കേരളത്തില്‍ നിന്നും പോയി കുറച്ചാളുകള്‍.
പിണറായിയും,രമേഷ് ചെന്നിത്തലയും,ഉമ്മന്‍ചാണ്ടിയും സെക്യുരിറ്റിക്കാരെ കണ്ട് വിവരങ്ങള്‍ ചോദിച്ച് മടങ്ങുക ആയിരുന്നു എന്നെ കരുതാനാവു. ഒരിക്കല്‍ കൂടി അവരുടെ ആല്മാവിനു ശാന്തി. 
www.mathewpaulvayalil.blogspot.in

Wednesday, 23 November 2016

പുലി മുരുകന്‍ ഒരു വിയോജനക്കുറിപ്പ്


വിഗതകുമാരനില്‍ തുടങ്ങിയ മലയാള സിനിമ അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു പുലിമുരുകനില്‍ എത്തി നില്‍ക്കുമ്പോള്‍ നിസ്സംശയം പറയാം ആ യാത്ര
പിന്നോട്ടായിരുന്നു എന്ന്. നൂറു കോടി കലക്ഷന്‍ നേടി സര്‍വകാല റിക്കോഡ്‌ സൃഷ്ടിച്ച മുരുകന്‍ ഹിന്ദി, തമിഴ്,തെലുഗു ഭാഷകളിലെ തട്ടുപൊളിപ്പന്‍ തറപ്പടങ്ങളുടെ നിലവാരത്തിലേക്ക്
മലയാള സിനിമയെ തരം താഴ്ത്തുന്ന പ്രക്രിയയിലെ അവസാനത്തേതും ,അതുല്യവുമായ ഒരു ശ്രമത്തിന്‍റെ ഫലമാണ്.
മലയാറ്റൂര്‍ മലമടക്കിലെവിടയോ ഉള്ള പുലിയൂര്‍ എന്ന സാങ്കല്പിക ഗ്രാമം.അവിടെ വായു ഭക്ഷിച്ചു കഴിയുന്ന ഗ്രാമവാസികള്‍ -ഇതുപോലെയുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍
കൃഷി ചെയ്തു ജിവിക്കുമ്പോള്‍ ചില്ലറ കഞ്ചാവ് കൃഷി ഒഴികെ ഇവിടെ അതിന്‍റെ ലക്ഷണം ഒന്നും തന്നെയില്ല.വടിവൊത്ത മലയാളത്തില്‍ സംവദിക്കുന്ന മൂപ്പന്ടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍
എത്തുന്ന ആദിവാസികള്‍. ഗ്രാമ നാമത്തിന്‍റെ യശസ് നിലനിര്‍ത്താനെന്നവണ്ണം ഇടയ്ക്കിടെ അതിഥികളായി എത്തുന്ന പുലികള്‍. പുലികളെ കൊന്ന് പ്രജകളെ കാക്കാന്‍ മീശ പിരിച്ച്, കുന്തവും,ചാട്ടുളിയും,
ബുമരാങ്ങുമായി വായുവില്‍ പറന്നു പൊരുതുന്ന പുലിമുരുകന്‍.മുരുകന്‍റെ ആദര്‍ശവതിയും, ആലിലപ്പരുവവും ആയ കാമുകി,പിന്നിട് ഭാര്യ. ഭര്‍തൃമതി ആയിട്ടും,വടക്കോട്ട് എടുത്തിട്ടും
മുരുകനെ തേടിയെത്തുന്ന എസ്റ്റേറ്റ് മുതലാളിയുടെ വില്ലത്തി മകള്‍. മദ്യപനും,ഭോഗിയുമായ മുരുകന്‍റെ അമ്മാവന്‍.സ്ത്രീകളുടെ കുളിമുറികളിലും,കിടപ്പറകളിലും ഒളിഞ്ഞു നോക്കി ഹാസ്യം
തിരയുന്ന തമാശക്കാരന്‍. പുലിയൂരില്‍ വന്നും, ചേര്‍ക്കളയിലും,മംഗലാപുരത്തും എത്തിച്ചും അജയ്യനും, അമാനുഷനുമായ മുരുകനോട് ഏറ്റുമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ട പരശതം വില്ലന്മാര്‍.
ഇവരെല്ലാം ചേര്‍ന്ന് തിമര്‍ത്ത് കളിക്കുന്ന മൂന്നു മണിക്കുര്‍ നീണ്ട സിനിമയുടെ ആരവം അടങ്ങി തിയേറ്ററിനു പുറത്തു കടക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം ചില്ലറയല്ല.
ഫാന്ടസി, സയന്‍സ് ഫിക്ഷന്‍,അഡ്വഞ്ചര്‍, ജങ്ങ്ളി ഈ ഗണത്തില്‍ ഏതില്‍ പെടുത്താം ഈ സിനിമ എന്ന് നിര്‍മാതാവിനോ,സംവിധായകനോ നിശ്ചയം ഉണ്ടാവില്ല. 'മുരുകാ,മുരുകാ
പുലിമുരുകാ എന്ന കീര്ത്തനം പോലുള്ള ഗാനത്തിന്‍റെ ആവര്‍ത്തനത്തോടെ അവതരിപ്പിക്കപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം അതിമാനുഷനും,അജയ്യനും അത്രേ. ചാട്ടുളി എറിഞ്ഞ്
ദന്ത വൈദ്യനെപ്പോലെ പല്ലുകള്‍ പിഴുതെടുത്തും,കോര്‍ത്തു വലിച്ചും, പുലിയെ കൊല്ലുന്നതും,തന്നോളം പോന്ന അനുജന്‍റെ മൃതപ്രായമായ ശരിരം തോളിലേറ്റി രണ്ടു ഡസന്‍ വില്ലന്മാരെ
പുല്ലുപോലെ അടിച്ചു വീഴ്ത്തുന്നതും പോലുള്ള പ്രേക്ഷകരെ വടിയാക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ട്.
നല്ല നടനായ മോഹന്‍ലാല്‍ കോമാളി വേഷം കെട്ടി ഇങ്ങനെ തരം താഴുന്നത് എന്തിന്നാണ്? പൂര്‍ണ നടന്‍ (complete actor) എന്ന ടൈറ്റില്‍ വിശേഷണത്തോടെ മോഹന്‍ലാലിനെ
അവതരിപ്പിക്കുന്ന സംവിധായകന്‍ അദ്ദേഹത്തെ പരിമിതന്‍ (incomplete) ആക്കുകയാണ് ചെയ്യുന്നത്. എസ് ജാനകിയുടെ ഹംസ ഗാനം ആണ് ഈ ചിത്രത്തിലെ ഏക ആശ്വാസം.
അത് ഇത്തരം ഒരു ചിത്രത്തില്‍ ആയിപ്പോയത് ഒരു ദൌര്ഭാഗ്യം. പടത്തില്‍ മുക്കാല്‍ നേരവും മുന്‍പില്‍ എത്തുന്ന സമ്മോഹനമായ കാനന ഭംഗി അലോസരപ്പെടുത്തുന്ന ആരവങ്ങളിലും
അരോചകമായ സംഘട്ടനങ്ങളിലും മുങ്ങി ആസ്വദിക്കാനാവാതെ പോകുന്നു.
പ്രേക്ഷകന്‍റെ സംവേദനക്ഷമതയെ പരിഹസിക്കുന്നതും, അസംബന്ധങ്ങളില്‍ ആറാട്ടു നടത്തുന്നതുമായ ഈ പീറപ്പടം കണ്ട് കോള്‍മയിര്‍ കൊള്ളുന്ന മലയാളികളെ ഓര്‍ത്ത്
ഞാന്‍ ലജ്ജിക്കുന്നു.

www.mathewpaulvayalil.blogspot.in