വിമ്പിൾഡൺ മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ സച്ചിൻ തെൻഡൂൽക്കറെ അറിയില്ല എന്ന മരിയ ഷരപ്പോവയുടെ പരാമർശത്തിനെതിരെ ഇൻഡ്യയിലുണ്ടായ പുകില് അടങ്ങിയിട്ടില്ല.എതിർപ്പുമായെത്തിയ ഞരമ്പു രോഗികളിൽ അധികവും മലയാളികളായിരുന്നു പോലും. ഷരപ്പോവയുടെ ഫെയ്സ് ബുക്ക് പേജ് ആക്രമിച്ചതും, അതിൽ അശ്ലീല കമന്റുകൾ
എഴുതിയതും മലയാളികളായിരുന്നു.
ബ്രിട്ടനിലും,അവരുടെ മുൻ കോളനികളിലും മാത്രം നിലവിലുള്ളതും, ഒളിമ്പിക്സിൽ പ്രവേശനം ലഭിക്കാത്തതുമായ ഈ കളിയും, കളിവീരന്മാരേയും ലോകം മുഴുവൻ അറിയണമെന്നും, അംഗീകരിക്കണമെന്നും എന്താനിവർക്കു വാശി? മറ്റുരാജ്യങ്ങളിലെ കളിക്കാരെയും, കലാകാരന്മാരെയും പറ്റി ലവന്മാർക്ക് എന്ത് അറിവാണുള്ളത്? റഗ്ബിയിലും, ബെയ്സ് ബോളിലും, ഗോൾഫിലും,
പോളോയിലും ഇവർക്കെന്തു പരിജ്ഞാനം?
നാലാം തരം സിനിമകളിലും,ക്രിക്കറ്റിലും മാത്രം അഭിരമിക്കുന്ന ഒരു ജനതയുടെ മനോനിലയാണ് ഈ പ്രതികരണങ്ങളിലൂടെ പുറത്തു വരുന്നത്. സിനിമാ താരങ്ങളേയും, ക്രിക്കറ്റർമാരേയും കാണാൻ സ്പർശിക്കാൻ അവർ എന്തു ത്യാഗവും സഹിക്കും. സച്ചിൻ അവർക്കു ദൈവമാണു പോലും;
“എന്റെ മകൻ സച്ചിൻ തെൻഡൂൽക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാൽ അവന്റെ തന്തയാണെന്നു പറയാൻ ഞാൻ ലജ്ജിക്കും“ എന്നു പറഞ്ഞ ഒരു സാഹിത്യകാരൻ ഇവിടെ ജീവിച്ചിരുന്നു - ശ്രീ എം പി നാരായണപിള്ള.സച്ചിൻ തെൻഡൂൽക്കർക്ക് ഭാരത രത്നം നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായപ്പോൾ തന്നെ ജസ്റ്റീസ് മാർക്കണ്ഠേയ ഖട്ജു പറഞ്ഞ വാക്കുകൾ ഓർക്കുക “സച്ചിനു ഭാരത രത്നം നൽകിയാൽ അതിലൂടെ നിങ്ങൽ ആ അവാർഡിന്റെ മഹത്വം നശിപ്പിക്കുകയാണ്”. പക്ഷെ അതു തന്നെ സംഭവിച്ചു. മന്മോഹൻ സർക്കാർ സച്ചിനെ ഭാരത രത്നമാക്കി. നെഹ്രുവിനും, ഡോ. രാധാകൃഷ്ണനും,എം എസ് സുബ്ബലക്ഷ്മിക്കും ഒപ്പം ഇദ്ദേഹത്തിനെന്തു മഹത്വം? കാലാ കാലങ്ങളിൽ അധികാരത്തിലിരുന്നവർ ഇത്തരം നെറികേടുകൾ ചെയ്തതിന്റെ ഫലമായി രത്നങ്ങളായവരാണല്ലൊ സെയിൽ സിങ്ങും, രാജീവ് ഗാന്ധിയും മറ്റും.
2014 ജനുവരി 16)o തീയതി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ പുറത്തു വിട്ട വെള്ളക്കര കുടിശികക്കാരുടെ കൂട്ടത്തിൽ സച്ചിൻ തെണ്ടൂൽക്കറുടെ പേരും ഉണ്ടായിരുന്നു.സച്ചിന് ആശ്വസിക്കാം കൂടെ വേറേയും ചില മഹാന്മാരുടെ പേരും കാണാം ബാൽ താക്കറെ, എ ആർ ആന്തുലെ മുതൽപേർ.പുറത്തു വിട്ട ലിസ്റ്റനുസരിച്ച് ബി എം സി യുടെ കിട്ടാക്കടം 1000 കോടി രൂപയിലധികം.
നായ്ക്കൾ കുരക്കട്ടെ, ഷരപ്പോവ പറക്കട്ടെ, ശരപ്പറവ പോലെ:::::

No comments:
Post a Comment