Tuesday, 15 July 2014

മാതാ പിതാ ഗുരു ദൈവം.

     
                                                                                               
                                           
                                                                                                   

          രണ്ടര മണിക്കൂർ വൈകിയെത്തുന്ന മന്ത്രിപുംഗവനെക്കാത്ത് ഹെഡ്മിസ്ട്രസ് ഗേറ്റിൽ കാത്തുനിൽക്കണമെന്നും,ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ മൂത്രപ്പുര പൂട്ടി താക്കോലുമായി നടക്കണമെന്നും ശഠിക്കുന്ന വങ്കന്മാർ ഭരിക്കുന്ന കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴുന്നതിൽ എന്തിനു ഖേദിക്കണം.
          പ്രശസ്ത ചരിത്ര പണ്ഠിതനും,അധ്യാപകനുമായ ഡോ.എം ജി എസ് നാരായണൻ കേരളത്തിലെ വിദ്യാഭ്യാസ മേഘലയെക്കുറിച്ച് വളരെ ശ്രദ്ധേയമായ ഒരു പരാമർശം,അടുത്ത കാലത്തു നടത്തുകയുണ്ടായി.“അധ്യാപകർക്ക് ഉയർന്ന ശമ്പളവും, ജോലി സാഹചര്യവും ഒരുക്കേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ ബാധ്യതയാണ്. അധ്യാപകർക്കു സ്വാഭാവികമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ നേടാൻ സമരം ചെയ്യേണ്ട അവസ്തയാണുള്ളത്.സൃഷ്ടിപരമായ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കേണ്ട സമയമാണ് ഇപ്രകാരം നഷ്ടമാകുന്നത്.ഈ ദുരവസ്തയുടെ കാരണവും 
അദ്ദേഹം വിവരിക്കുന്നു. “കോൺഗ്രസ് ഏറ്റവും പുച്ഛത്തോടെയാണ് വിദ്യാഭ്യാസത്തേയും, സംസ്കാരത്തേയും കാണുന്നത്. വിദ്യാഭ്യാസ വകുപ്പ് സാമുദായിക കക്ഷിയെ ഒരിക്കലും ഏല്‍പ്പിക്കാൻ പാടില്ല“.
          എം ജി എസ് നാരയണന്റെ അഭിപ്രായത്തിനു വിരുദ്ധമായാണ് വിദ്യാഭ്യാസത്തേയും, അധ്യാപനത്തേയും.കേരളത്തിലെ ഭരണകർത്താക്കൾ കാണുന്നത്.ഇവരുടെ തീരുമാനങ്ങളും,ഇറക്കുഅന്ന ഉത്തരവുകളും അതിനുള്ള തെളിവുകളാണ്.
          വിദ്യാഭ്യാസ വകുപ്പ് ജൂലൈ രണ്ടാം വാരത്തിൽ ഇറക്കിയ ഒരു ഉത്തരവ്. “ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രിൻസിപ്പൽമാർ കൃത്യമായ ഇടവേളകളിൽ മൂത്രപ്പുരയും,ശുചിമുറിയും സന്ദർശിച്ച് ശുചിത്തം ഉറപ്പുവരുത്തണം. കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി മൂത്രപ്പുരയും, ശുചിമുറിയും ഇല്ലെങ്കിൽ അവ വേഗം നിർമിക്കുന്നതിനു പ്രിൻസിപ്പൽമാർ നടപടി സ്വീകരിക്കണം..പ്യൂൺ, സ്വീപർ തുടങ്ങിയ തസ്തികകൾ അനുവദിച്ചിട്ടില്ലാത്ത ഹയർ സെക്കന്ററി സ്കൂളുകളിൽ ആവശ്യത്തിനു ജല  ലഭ്യത ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തവും പ്രിൻസിപ്പൽമാരുടേതാണ്. പ്രവർത്തിസമയം അല്ലാത്തപ്പോൾ പ്രിൻസിപ്പൽമാർ മൂത്രപ്പുര പൂട്ടി സംരക്ഷിക്കണം“.മൂത്രപ്പുര വേഗം നിർമിക്കണമെന്നു നിർദേശിക്കുന്ന സർക്കാർ ഇതിനുള്ള ഫണ്ടിനെക്കുറിച്ചു മിണ്ടുന്നില്ല.
          ഹയർ സെക്കന്ററി സ്കൂളുകളിൽ ക്ളർക്ക് തസ്തികയും അനുവദിച്ചിട്ടില്ല. 15 പീരിയഡ് ക്ളാസ് എടുക്കേണ്ട പ്രിൻസിപ്പൽമാർ അധ്യാപകരുടെ സഹായത്തോടെയാണ് ഒഫീസ് ജോലികൾ നടത്തുന്നത്.
          പ്ളസ് വൺ ക്ളാസുകൾ ജൂലൈ 15ന് ആരംഭിച്ചു. ഈ വർഷം മാറുന്ന പുസ്തകങ്ങളുടെ അച്ചടിയും,വിതരണവും ഇനിയും ആരംഭിച്ചിട്ടില്ല.അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങളുടെ അച്ചടിയും അങ്ങനെ തന്നെ.കൈപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനം എന്നു നടത്തുമെന്നും തീരുമാനമായിട്ടില്ല.എന്തു പഠിപ്പിക്കണമെന്നറിയാതെ അധ്യാപകർ കുഴങ്ങുന്നു.പുസ്തകങ്ങളുടെ 
അച്ചടിയുടെ ചുമതല സർക്കാർ സ്ഥാപനമായ സി-ആപ്റ്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.പുസ്തകങ്ങളുടെ കടലാസിന്റെ കനം കുറക്കാനുള്ള അധികൃതരുടെ നിർദേശമാണ് അച്ചടി വൈകാൻകാരണമെന്ന് സി-ആപ്റ്റ് ഡയറക്ടർ അറിയിച്ചു.
        പൊതുവിദ്യാഭ്യാസ രംഗം ഇങ്ങനെ ഭരണകർത്താക്കൾ തന്നെ കുളമാക്കിയ സാഹചര്യത്തിലാണ് അക്ഷര വൈരികളായ മുതലാളിമാർ.കച്ചവടക്കണ്ണോടെ അൺ എയ്ഡഡ് വിദ്യാഭ്യാസ മേഘല കൈടക്കിയത്.അർഹമായ വേതനം നൽകാത്ത ഈ സ്കൂളുകളിൽ യോഗ്യതയുള്ള അധ്യാപകർ ചുരുക്കം.ഉള്ളവർക്കാകട്ടെ മിനിമം വേതനവും നൽകുന്നില്ല. അൺ എയ്ഡഡ് വിദ്യാഭ്യ്യാസ സ്ഥാപനങ്ങളിൽ മിനിമം വേതനം ഉറപ്പാക്കാനും, നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതിനും സമഗ്രമായ നിയമ നിർമാണം നടത്തുമെന്നു സർക്കാർ ഉറപ്പു നൽകുന്നു. സർക്കാരിന്റെ ഒരു നടപടിക്കും സ്വകാര്യ മേഘലയെ  വരുതിയിൽ നിർത്താനൊ, മിനിമം വേതനം ഉറപ്പാക്കാനൊ കഴിയില്ല.

No comments:

Post a Comment