കൃത്യനിഷ്ഠയുടെ ബാലപാഠങ്ങൾ നമ്മൾ പഠിച്ചത് അധ്യാപകരിൽനിന്നാണല്ലൊ. നേരത്തെ ക്ലാസിലെത്തി,അധ്യാപകർ ഹാജർപുബുക്കു നോക്കി പേരുവിളിക്കുമ്പോൾ എഴുന്നേറ്റു നിന്ന് വലതുകൈ പൊക്കി പ്രസന്റ് എന്നു പറയുന്ന പഴയ രീതിക്കു മാറ്റം വന്നിട്ടുണ്ടാവാം.ഹാജർബുക്കിനു പകരം പഞ്ചിങ്ങും, ബയോമെട്രിക്ക് സംവിധാനങ്ങളുമാകാം. വൈകിയെത്തുന്ന കുട്ടികളെ വെളിയിൽ നിർത്തുന്നതും, രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ നിർദേശിക്കുന്നതും പഴയ ശിക്ഷാരീതി.
അധ്യാപകരെ കൃത്യനിഷ്ഠയുള്ളവരാക്കാൻ യൂണിവേഴ്സിറ്റി നടത്തിയ ശ്രമങ്ങളോടുള്ള അധ്യാപക സംഘടനകളുടെ പ്രതികരണം അധ്യാപനം കേരളത്തിലെ ഏതൊരു സംഘടിത തൊഴിലും പോലെ മലീമസമായി എന്നതിനു തെളിവാണ്. ഇന്നു കലാശാലാ അധ്യാപകർക്ക് പുറംതൊഴിലുകൾ ഏറെയാണ് - സംഘടന പ്രവർത്തനം, സജീവ രാഷ്ട്രീയം, കൃഷി,കച്ചവടം,ചെറുകിട വ്യവസായം. .പലർക്കും അധ്യാപനം ഒരു എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റി മാത്രം.
കേരളത്തിലെമ്പാടും കോളജ് അധ്യാപകർക്കു ജൂലൈ ഒന്നു മുതൽ കേന്ദ്രീകൃത പഞ്ചിങ് പദ്ധതി ഏർപ്പെടുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്കെതിരെ
ഗവ. കോളജ് റ്റീച്ചേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധം പ്രകടിപ്പിച്ചു. ജൂൺ 30നാണ് ഡയറക്ടർ അടിയന്തിര സർക്കുലറിലൂടെ തീരുമാനം അറിയിച്ചത്. പഞ്ചിങ് സമ്പ്രതായം ഏർപ്പെടുത്തിയ നടപടി ഏകപക്ഷീയമാണെന്നും, ഈതീരുമാനം പുനപരിശോധിക്കണമെന്നും ജി സി ടി എ സംസ്ഥാന പ്രസിഡന്റ് എൻ ജയകുമാർ,ജന. സെക്രട്ടറി ഡോ.സി രാജശേഖരപിള്ള എന്നിവർ ആവശ്യപ്പെട്ടു. പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിന് ജി സി ടി എ എതിരല്ല,എന്നാൽ വല്ല്യേട്ടൻ മനോഭാവത്തിൽ ചിലർ പുറത്തിറക്കിയ സർക്കുലർ അധ്യാപക സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു നേതാകന്മാർ പറഞ്ഞു.
തീരുമാനം നടപ്പാക്കുന്നതിനു ഒരു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. സമയത്തു വരിക എന്ന കർത്തവ്യ നിർവഹണമൊഴിച്ചാൽ യാതൊരു ബാദ്ധ്യതയും, ബുധ്ധിമുട്ടും, നഷ്ടവും ഇല്ലാത്ത ഓർഡറിനെതിരെ നിലപാടെടുക്കുവാൻ സംഘടനയെ പ്രേരിപ്പിച്ചത് തങ്ങളുടെ തോന്ന്യവാസങ്ങളിൽ ആരും കൈ കടത്തേണ്ട എന്ന ധാർഷ്ട്യം തന്നെ.
2014 ജനുവരി13)0 തീയതി കേരള ഹൈക്കോടതി പ്രസ്താവിച്ച ഒരു വിധിന്യായത്തിൽ കോളജ് അധ്യാപകരെയും, അവരുടെ സംഘടനകളെയും നിശിതമായി വിമർശിക്കുന്നുണ്ട്. പന്തളം എൻ എസ് എസ് കോളജിലെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് അവളുടെ നാശത്തിന് വഴിയൊരുക്കിയ ഗുരുക്കന്മാരുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.വിധിയുടെ പ്രസക്ത ഭാഗങ്ങൾ. “മാതാപിതാഗുരു ദൈവം എന്ന ചൊല്ലിൽ തന്നെ ഗുരുവിനു സമൂഹം നൽകുന്ന സ്ഥാനം വ്യക്തമാണ്. അറിവും, ജീവിതമൂല്യങ്ങളും പകർന്നുനൽകുന്ന ഗുരുവിലൂടെയാണു സത്യത്തേയും, ബ്രഹ്മത്തേയും അറിയുന്നത്..-ഗുരുർ ബ്രഹ്മാ ഗുരുർവിഷ്ണു.“
ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ നാല് അധ്യാപകരും,അവരുടെ സുഹൃത്തുക്കളായ മറ്റു നാലു പേരും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു കേസ്. പെൺകുട്ടി സമ്മതത്തോടെ വഴങ്ങിയതാണെന്ന പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു.. നിസ്സഹായയായ പെൺകുട്ടിക്കു സ്വാധീനശക്തിയുള്ള പ്രതികളെ നിഷേധിക്കാനുള്ള സ്വാതന്ത്യമുണ്ടായിരുന്നില്ലെന്നും നിയമ ദൃഷ്ടിയിൽ അതു സമ്മതമാണെന്നു കരുതാനാവില്ലെന്നും കോടതി പറഞ്ഞു.“പെൺകുട്ടി പഠനം നിർത്തി ടി സി വാങ്ങി പോകേണ്ടിവന്നപ്പോൾ ലൈഗിക ചൂഷണത്തിനു മുതിർന്ന അധ്യാപകരെ സർവീസിൽ തിരിച്ചെടുത്ത മാനേജ്മെന്റിന്റെ നടപടി വിചിത്രവും,ഞെട്ടിക്കുന്നതും അലോസരപ്പെടുത്തുന്നതുമാണ്.നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണത്.“ കോളജ് മാനേജ്മെന്റും,സ്റ്റാഫും, വിദ്യാർധികളും, അവരുടെ സംഘടനകളും ഈ സംഭവത്തോറ്റു പ്രതികരിച്ച് രീതി ലജ്ജാകരമാണെന്നും ജ.ഭവദാസൻ വിധിന്യായത്തിൽ വ്യക്തമാക്കി.
അന്നൊന്നും പ്രതികരിക്കാത്ത സംഘടനകുളുടെ ഉത്സാഹം കണ്ടാലും. വി കെ എന്റെ ആ പഴയ പ്രയോഗം ഇവർക്കെത്ര യോജിച്ചത് - “അധ്യാപഹയൻ“
No comments:
Post a Comment