Tuesday, 29 July 2014

പേപ്പട്ടി നിനക്കു നന്ദി

    
                       “കോർപറേഷൻ കൗൺസിലറെ പേപ്പട്ടി കടിച്ചു.” ജൂലൈ 24ലെ പത്രങ്ങളിൽ കൊച്ചിയിൽ നിന്നും റിപ്പോർട്ടു ചെയ്ത വാർത്ത. നമ്പ്യാപുരം വാർഡിലെ കൗൺസിലർ
തമ്പി സുബ്രമണ്യമാണ് പേപ്പട്ടിയുടെ പരാക്രമത്തിന്റെ ഇര. പള്ളുരുത്തി സെന്റ് അലോഷ്യസ് കോണ്വന്റ് ഐ എസ് സി സ്കൂളിനടുത്തായിരുന്നു സംഭവം.കൗൺസിലറെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.നായെ നിനക്കു നന്ദി.
                       നഗരത്തിൽ നായ്ക്കളുടെ എണ്ണം നാൾക്കു നാൾ പെരുകുന്നു.നഗരത്തിന്റെ ഉന്നമത്തിനായുള്ള പഠനങ്ങളുമായി ആരാധ്യനായ മേയർ യൂറോപ്പിലെ രാജ്യങ്ങൾ തുടരെ സന്ദർസിക്കുകയും,മഹാ ജ്ഞാ‍നിയായ ഡെ.മേയർ പുത്തൻ സാരികളുടുത്ത് യോഗങ്ങളിൽ നിന്നു യോഗങ്ങളിലേയ്ക്കുള്ള യാത്രകളും, പ്രഭാഷണങ്ങളും തുടരുകയും ചെയ്യുന്നു    കൗൺസിലർമാർ അസ്തിത്വത്തിന്റെ വ്യഥയിൽ കുടുംബ ഭദ്രതക്കായി പുതിയ ശ്രോതസുകൾ തേടിപ്പോകുന്നു.വിരളമായുള്ള കൗൺസിൽ മീറ്റിങ്ങുകൾ കയ്യാങ്കളിയെത്തുടർന്ന് പെട്ടെന്നവസാനിപ്പിക്കുന്നു.കുത്തകകൾ കായലും, കടലും, 
സർക്കാർ ഭൂമിയും കൈയെറുന്നു.ചട്ടങ്ങൾ ലംഘിച്ച് സൗധങ്ങൾ പണിയുന്നു.നഗരത്തിൽ പെരുകി വരുന്ന നായ്ക്കൾനാട്ടുകാരെ നിരന്തരം ആക്രമിക്കുന്നതു വാർത്തയല്ലാതായി. ഇനി വാർത്തയാകണമെങ്കിൽ കൗൺസിലർമാരെയൊ,മേയറെയൊ, ഡെ. മേയറെയൊ. എം എൽ എ യൊ,എം പി യെയൊ  കടിക്കണം. അവരെ കടിച്ചാൽ പേയില്ലാത്ത നായ്ക്കും പേ പിടിക്കുമെന്ന് ഒരു രസികന്റെ റ്റ്വീറ്റ്. 
                    പക്ഷെ പ്രശ്നത്തെ നമ്മുടെ ഭരണാധികാരികളും,നേതാക്കന്മാരും നിസ്സരമായല്ല കാണുന്നതെന്നതിന് പല ഉദാഹരണങ്ങളുണ്ട്.മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ കണ്ടാലും.  നായ്ക്കൾ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കൈ അല്ല വായ് വച്ചാൽ മനുഷ്യാവകാശ കമ്മീഷനു കണ്ടില്ലെന്നു നടിയ്ക്കാനാകുമൊ? പേപ്പട്ടികളെ പിടികൂടി കൊല്ലുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുന്നില്ലന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോടതി വിധികൾ ചൂണ്ടിക്കാണിച്ചു നിശ്ശബ്ദത പാലിച്ചാൽ തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കു  സർക്കാരും, തദ്ദേശ ഭരണ സ്ഥാപനങ്ങളും നഷ്ട പരിഹാരം നൽകേണ്ടിവരുമെന്നും കമ്മീഷൻ അധ്യക്ഷൻ ജെ ബി കോശി ഉത്തരവിട്ടു. തെരുവുനായ്ക്കളെ പിടികൂടുന്ന പ്രശ്നത്തിൽ സർക്കാർ 
തലത്തിൽ പരിഹരം കാണണമെന്നും,     തദ്ദേശ ഭരണ, ധന വകുപ്പുകൾ സംയുക്തമായി തീരുമാനമെടുക്കണമെന്നും, ജ. കോശി നിർദേശിച്ചു.2013 ഡിസംബർ 11 നകം ചീഫ് സെക്രട്ടറി വിശദീകരണം 
നൽകണം.കേസ് ഡിസംബർ19നു പരിഗണിക്കും. വിധിയുടെ ദുരന്ത ഫലം അനുഭവിക്കേണ്ട നായ്ക്കളൊ, വിധിയിൽ പരാമർശിക്കപ്പെടുന്ന വകുപ്പുകളൊ ഇതുവരെ വിധിയോടു പ്രതികരിച്ചില്ല.ശ്വാന 
നശീകരണത്തിനു തടസമായ കോടതി വിധികൾ ഉണ്ടെന്നു കമ്മീഷന്റെ വിധിയിൽ നിന്നു തന്നെ മനസ്സിലാകും.കമ്മീഷനൊ, കോടതിയൊ മൂത്തത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും.
നായ് വിഷയത്തേക്കാൾ അടിയന്തിരമായ മദ്യ വിഷയത്തിലാണെല്ലൊ കമ്മീഷന് ഇപ്പോൾ താല്‍പ്പര്യം.
              മനുഷ്യാവകാശ കമ്മീഷന്റെ വിധി വരും മുൻപേ ഭരണകൂടം ഈ വിപത്തിനു തടയിടാൻ തുടങ്ങിയത് കമ്മീഷൻ അറിഞ്ഞില്ല തെരുവു നായ്ക്കളെപാർപ്പിക്കുന്നതിനും, വന്ധ്യകരിക്കുന്നതിനും ജില്ലാ തലത്തിൽ ശ്വാന സങ്കേതം  സ്ഥാപിയ്ക്കാൻ 2013 നവംബറിൽ തന്നെ നടപടി തുടങ്ങിയതായി ജില്ലാപഞ്ചായത്ത് പത്രക്കുറിപ്പിറക്കി. ആനിമൽ ബത്ത് കണ്ട്രോൾ (എ ബി സി) പ്രകാരമാണു പദ്ധതി നടപ്പാക്കുന്നത്. ബ്രഹ്മപുർത്ത് ഇതിനായി രണ്ടേക്കർ സ്ഥലം ലഭ്യമാക്കനാണു ശ്രമം. ഇതുമായി ബന്ധപ്പെട്ടു  കൊച്ചികോർപറേഷൻ, ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ 
പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ വികസന സമിതി തീരുമാനിച്ചു. വെറ്ററിനറി ഡോക്ടറുടെ സേവനം, നായ്ക്കളെ പിടിച്ചുകൊണ്ടുവരുന്നതിനു തൊഴിലാളികൾ. വന്ധ്യകരണത്തിന് ഓപ്പറേഷൻ തീയേറ്റർ നായ്ക്കളെ പാർപ്പിക്കുന്നതിനു പ്രത്യേക സൌകര്യം എന്നിവ ഉൾപ്പെടയുള്ള ശ്വാന സങ്കേതമാണു ലക്ഷ്യം തെരുവിൽ അലയുന്ന ആൺ നായ്ക്കൾക്കായിരിക്കും വന്ധ്യകരണത്തിനു മുൻഗണന.പെൺനായ്ക്കൾക്കു വന്ധ്യകരണ ശസ്ത്രക്രിയ നടത്തിയാൽ കൂടുതൽ ദിവസം നിരീക്ഷിക്കണമെന്നു നിയമമുള്ളതിനാലാണ് ആൺ നായ്ക്കളെ മാത്രം തിരഞ്ഞെടുക്കുന്നത്. കേന്ദ്രമന്ത്രി കെ വി തോമസിന്റെപ്രതിനിധി ശിവദത്തനാണ് പ്രശ്നം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്.
          ആനന്ദ ലബ്ധിക്കിനിയെന്തുവേണം::മന്ത്രി പുംഗവന്മാർ മാറി മാറി ഉദ്ഘാടനം നടത്തിയ കൊല്ലം - കോട്ടപ്പുറം ജലപാത പോലെ, കഞ്ചിക്കോട്ടെ കോച്ചു ഫക്റ്ററി പോലെ, ചേർത്തലയിലെ കോച്ച് റിപ്പയറിങ്ങ് യാർഡു പോലെ, കായൽ ടൂറിസത്തിനേർപ്പെടുത്തിയ  സീപ്ലെയിൻ പോലെ ശ്വാന സങ്കേതവും ഉടനടി തുറക്കും. ഈ തീരുമാനമെടുത്ത നേതാക്കന്മാരുടെ, ഏറ്റവും ചുരുങ്ങിയ്തു കേന്ദ്ര മന്ത്രിയുടേതിങ്കിലും നായ്ക്കളോടൊപ്പം നിൽക്കുന്ന ഫ്ളക്സ്ബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു.പാവം ഇന്നു മന്ത്രി അല്ലാതെയായി.
          നായ് പ്രശ്നത്തിൽ നമ്മൾ ജനത്തിന്റെ റോൾ ഒട്ടും മോശമല്ല.“ വയസായതിനാൽ പോറ്റാൻ താല്പര്യമില്ലാതെയും, വീടുമാറിപ്പോകുമ്പോൾ കൂടെക്കൊണ്ടുപോകാൻ കഴിയാതെയും, തങ്ങുളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഷ്ചവയ്ക്കാതെയുംവരുന്ന നായ്ക്കളെയാണ് നിഷ്കരുണം വഴിയിൽ തള്ളുന്നത് “.  കൊച്ചിയിലെ തെരുവുകളിൽ നിന്നും അനേകം നായ്ക്കളെ രക്ഷിച്ച  കർമ എന്ന സംഘടനയുടെ ഭാരവാഹികൾ പറയുന്നു. ഡാൽമീഷ്യൻ, ജർമൻ ഷെപ്പേർഡ്, ഡോബർമാൻ, ബോക്സർ ഇനത്തിൽ‌പ്പെട്ടവയൊക്കെ  ഇക്കൂട്ടത്തിൽ‌പെടുന്നു. പൊങ്ങച്ചത്തിനും, 
അലങ്കാരത്തിനുമൊക്കെയായി വളർത്തുന്ന നായ്ക്കളോട് തരിമ്പും സ്നേഹം ഉടമകൾക്കില്ലെന്ന് ചില സംഭവങ്ങൾ തെ ളിയിക്കുന്നതായി അവർ പറയുന്നു.ഒരു മുന്തിയയിനം നായയുടെ വായ് ഒട്ടും തുറക്കാൻ കഴിയാത്ത വിധം വരിഞ്ഞുമുറുക്കിക്കെട്ടി  മഞ്ഞുമ്മേൽ പാലത്തിനു സമീപം കൊണ്ടുവന്നു തള്ളിയത് ഇതിനു തെളിവായി അവർചൂണ്ടിക്കാണിക്കുന്നു.    
           നഗരത്തിലെ പട്ടികളുടെ പെരുപ്പവും കുറെ ആളുകൾക്ക് ഒരു ധനാഗമ മാർഗമായിത്തീരട്ടെ.എല്ലാം നല്ലതിനെന്നു കരുതുന്നു ശുദ്ധാൽമാക്കളും, ശ്ഭാപ്തിവിശ്വാസികളുമായ നമ്മുടെ നേതാക്കന്മാർ
ജന്നധിപത്യം ജയിക്ക്ട്ടെ.

No comments:

Post a Comment