കേരളത്തിലെ എഴുനുറ്റി മുപ്പതു ബാറുകളും പൂട്ടി സാദാ മദ്യപന്റെ വയറ്റത്തടിച്ച ഉമ്മന്‍ സര്‍ക്കാര്‍ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മാത്രം മദ്യം വിളമ്പാന്‍ അനുവദിച്ചത് അവിടെപ്പോയി സക്കാത്തടിക്കുന്ന രാശ്ട്രീയ നേതാക്കന്മാരുടെ കാര്യം കൂടി പരിഗണിച്ചാണ്.
മദ്യം വിളമ്പുന്ന മുന്നൂറില്‍ അധികം ക്ലബുകളൂടെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയ സര്‍ക്കാര്‍ തീരുമാനം കറ തീര്‍ന്ന വഞ്ചനയും, ഇരട്ടത്താപ്പുമാണ്. ഇതു കണ്ടില്ലെന്നു നടിക്കുകയാണ് മദ്യ വിരുദ്ധരും, അവരുടെ നേതാക്കന്മാരും ചെയ്യുന്നത്.മദ്യനിരോധനത്തിലേക്ക് നയിച്ച സുധീര്‍ ഗാന്ധിയോ, കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെ സംസ്ഥാന ചെയര്‍മാന്‍ മാര്‍ രെമജിയോസ് ഇന്ചനാനിയിലോ, സമിതി സേക്രട്ടറി ഫാ.ടി ജെ ആന്റണിയോ, ജേക്കബ് മണ്ണാറപ്രായില്‍ മാര്‍ എപിസ്കൊപ്പയോ, അഴിമതി നിരോധനത്തിന്റെ മൊത്തവ്യാപാരിയും ഇപ്പോള്‍ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ആളുമായ പുഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജോ, എന്തു കാര്യത്തിലും പ്രതികരിക്കുന്ന ജാതി മത നേതൃത്വമോ,പ്രതികരണം തൊഴിലാക്കിയ മുന്‍ ന്യാധിപന്മാരോ, രാശ്ട്രീയ നേതാക്കളോ, സാംസ്കാരിക നായന്മാരോ ഇക്കാര്യത്തില്‍ മൌനംപാലിക്കുകയാണ്. ഇവരുടെ അരുമകളും, ധാനസ്രോതസുകളും ആണല്ലോ ക്ലബുകളിലെ മദ്യപന്മാര്‍. ബാറുകളിലെ കുടിയന്മാരെപ്പോലെ വെറുംഅലമ്പന്മാരല്ലല്ലോ അവര്‍. എസ്റ്റേറ്റ് മുതലാളിമാര്‍,ഐ എ എസ- ഐ പി എസ് ഒഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, എന്ജിനീയര്‍മാര്‍, വക്കിലന്മാര്‍, ജഡ്ജിമാര്‍,പത്രപ്രവര്‍ത്തകര്‍, രാശ്ട്രീയ നേതാക്കന്മാര്‍, ജനപതിനിധികള്‍ ഇങ്ങനെ സമൂഹത്തില്‍ നി ലയും,വിലയുമുള്ളവരല്ലേ അവരെല്ലാം. അവരൊക്കെ
മദ്യപിക്കുന്നതില്‍ ഉമ്മന്‍ ഗാന്ധിക്കോ, സുധീര്‍ ഗാന്ധിക്കോ ഒരു ബേജാറുമില്ല. ഗാന്ധി പ്രതിമകള്‍ക്ക് മുന്‍പിലും, ഹൈക്കോര്‍ട്ട് ജംഗ്ഷനിലും മദ്യത്തിനെതിരെ കുത്തിയിരുന്ന്‍ പ്രതിഷേധിക്കുന്ന ഫാ.ആന്റണി എന്തുകൊണ്ടു ഈ ക്ലബുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നില്ല?
കേരളത്തിലെ പ്രബുദ്ധരായ കുടിയന്മാര്‍ പോലും നാട് ഭരിക്കുന്ന വങ്കന്മാരുടെ ഈ ഇരട്ടത്താപ്പിനെതിരെ
ഒരു പ്രതിഷേധവും ഉയര്‍ത്തുന്നില്ല. അവര്‍ അസംഘടിതരായതാകാം ഇതിനു കാരണം. എന്‍ എം ബാലകൃഷ്ണന്‍ ആയിരുന്നു ആ വഴിക്കൊരു ശ്രമം
നടത്തിയത്. അദ്ദേഹത്തിന്‍റെ മരണത്തോടെ ആ പ്രതീക്ഷയും ഇല്ലാതായി. കേരളത്തിലെ മദ്യപര്‍ സംഘടിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. പത്തു
വര്ഷം കൊണ്ട്ട് സമ്പൂര്‍ണ്ണ മദ്യം നിരോധനം വരുന്നതോടെ സംഘടിക്കാനുള്ള അവകാശവും നിങ്ങള്ക്ക് നഷ്ടമാകും. ക്ളബുകളിലെ ബാറുകള്‍
ക്കെതിരെ നമുക്കു സമരം നടത്താം.
No comments:
Post a Comment