Monday, 13 July 2015

Rishiraj Singh, we salute you.

                                                                                                                               
                                                                                                                                     
      അഭ്യന്തര മന്ത്രിയെ സല്യൂട് ചെയ്യാതിരുന്ന എ ഡി ജി പി ഋഷിരാജ് സിങ്ങിന്‍റെ നടപടി വിവാദമായ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകളില്‍കറങ്ങുന്ന സക്കറിയയുടെ പ്രസംഗത്തിനു പ്രസക്തി ഏറുന്നു.സക്കറിയ ചോദിക്കുന്നു “വിപ്ലവകാരി എന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എങ്ങനെ രാശ്ട്രീയക്കാരനെ കണ്ടാല്‍ ഞെട്ടി വിറച്ച് പട്ടിയെപ്പോലെ നിലത്തു കിടന്ന്‍ ഉരുളുന്നവനായി എന്നുള്ളതാണ് മനസ്സിലാകാത്തത്. ഒരു മന്ത്രിയെ കണ്ടാല്‍ എല്ലാവരും കൂടി ചാടി എഴുന്നേല്‍ക്കും. നമ്മളെ കണ്ടാല്‍ എഴുന്നേല്‍ക്കണ്ടവനാണ് അവന്‍. നമ്മള്‍ ജോലി കൊടുത്തവന്‍, അവന്‍റെ കാര്‍, അവന്‍റെ വിട്, അവന്‍റെ പേഴ്സണല്‍ സെക്രടറി, അവന്‍റെ പൊലീസ്,അവന്‍റെ തിറ്റ,അവന്‍റെ കുടി,അവന്‍റെ വിദേശ യാത്ര ഇത് മുഴുവന്‍ നമ്മുടെ പണം കൊണ്ടു ചെയ്യുന്ന അവനെക്കണ്ടാല്‍ നമ്മള്‍ എന്തിനു ചാടി എഴുന്നേല്‍ക്കണം”.
       എ ഡി ജി പി മനപൂര്വം ചെയ്തതാണെന്നു തോന്നുന്നില്ലന്നും,മന്ത്രി ഇരിപ്പിടത്തിനു പിന്നിലൂടെ എത്തിയപ്പോള്‍ തലയ്ക്കു പുറകില്‍ കണ്ണില്ലാത്ത ഋഷിരാജ് സിങ് കണ്ടിട്ടുണ്ടാകില്ലെന്നും ആണ് മന്ത്രിയുടെ മാനം കാക്കാന്‍ ബാധ്യതയുള്ള അദ്ദേഹത്തിന്‍റെ ഓഫിസിന്‍റെ വിശദീകരണം.
      എ ഡി ജി പി അറിഞ്ഞുകൊണ്ടു ചെയ്തതാണെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തി തെറ്റാണെന്നു ഡി ജി പി അടൂത്ത ദിവസം അഭിപ്രായപ്പെട്ടു. എന്നാല്‍ എല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അദ്ദേഹം പ്രവൃത്തിച്ചതെന്ന് ഋഷിരാജ് സിങ്ങിന്‍റെ അന്നുതന്നെയുള്ള പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാം.”ദേശിയ ഗാനം പാടുംപോഴല്ലാതെ വി ഐ പി കള്‍ വരുമ്പോള്‍ വേദി യിലുള്ളവര്‍ എഴുന്നേല്‍ക്കണമെന്നു പ്രോട്ടോക്കൊളില്‍ ഒരിടത്തും പറയുന്നില്ല.”
       ഋഷിരാജ് സിങ്ങിനെതിരെ കര്‍ശന നടപടി വേണം എന്നാണ്‍ ജുലൈ 13നു ചേര്‍ന്ന യു ഡി എഫ് പാര്‍ലമെന്‍റ്റി പാര്‍ടി യോഗത്തില്‍ എം എല്‍ എ മാരുടെ ഏക സ്വരത്തിലുള്ള ആവശ്യം.ഋഷിരാജ് സിങ്ങിന്‍റെ നടപടി ധിക്കാരമാണെന്നും, ശിക്ഷണ നടപടി ഉണ്ടാകുമെന്നും മുഖ്യനും അഭിപ്രായപ്പെട്ടു.ബഹുമാനം പിടിച്ചു പറ്റാനുള്ള നമ്മുടെ ജനപ്രതിനിധികളുടെ ഐകമത്യം അഭിനന്ദനാര്‍ഹാമത്രേ.
        റോമന്‍ പടയാളികള്‍ ഉന്നത ശ്രേണിയിലുള്ള ഓഫീസര്‍മാരുടെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ വലതു കൈയില്‍ ആയുധമില്ല എന്ന് ഉറപ്പാക്കാന്‍ കൈ തുറന്ന്‍ ഉയര്‍ത്തിക്കാണിക്കുന്ന പതിവ് ആചാരമായി ഉണ്ടായ സല്യൂട് പരിഷ്കൃത രാജ്യങ്ങള്‍ ഫേസ് ഔട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നു.
             എ കെ ആന്ടണി മുഖ്യ മന്ത്രി ആയിരുന്നപ്പോഴുണ്ടായ ഒരു നടപടി ഇതോടു ചേര്‍ത്തു വായിക്കാം. 2000 ജനുവരി 31ന് മൂന്നാര് ഗസ്റ്റ് ഹൌസില്‍ ആയിരുന്നു സംഭവം. പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എം എ കുട്ടപ്പന്‍ മുറിയില്‍ ഇരിക്കവെ നാലു പേര്‍ മുറിയിലേക്കു കടന്നു വന്നു. ഇവരില്‍ ഒരാള്‍ ഖദര്‍ ധാരിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടന്‍ മന്ത്രി എഴുന്നേറ്റ് കൈ കൊടുത്തു. എന്നാല്‍ ഖദര്‍ ധാരിയായ രാജശേഖരന്‍നായര്‍ താന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡപൂട്ടി ഡയരക്ടര്‍ ആണെന്ന്‍ പരിചയപ്പെടുത്തിയതോടെയാണ്‍ പ്രശ്നങ്ങളുടെ തുടക്കം.ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെക്കുറിച്ച് കുട്ടപ്പന്‍മന്ത്രി പി ആര്‍ ഡി മന്ത്രി എം എം ഹസന്ജിക്ക് പരാതി നല്‍കി.തുടര്‍ന്ന്‍ ഹസ്തദാനത്തിനെന്നു തോന്നിക്കും വിധം കൈ നീട്ടി മന്ത്രിപുംഗവന്‍റ്റെ മുന്നില്‍ നിന്നു എന്ന കാരണം കാട്ടി രാജശേഖരനെ ഹസന്‍ മന്ത്രി സസ്പെന്‍റ് ചെയ്തു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം മേയ് 31ന് വിരമിക്കാനിരുന്ന ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്ന്‍ മുഖ്യമന്ത്രി ആന്ടണിയോട് അഭ്യര്ഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. അവസാനം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 30നു മുന്പ് തീരുമാനം എടുക്കണമെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടപ്പന്‍ കരുതിയത് ഖദര്‍ ധാരി തന്‍റെ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണെന്നായിരുന്നു.
         അല്പന്മാര്രായ രാശ്ട്രീയക്കാരോടും ,ഉദ്യോഗ്സ്ഥരോടും അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക.  
         താഴെയുള്ള ഉദ്യോഗസ്ഥരും, പൊതുജനവും തങ്ങളെ വണങ്ങണമെന്നു നിര്‍ബന്ധമുള്ള പൊലീസ്‌ ഏമ്മാന്‍മാരും മാറാന്‍ സമയമായി.
                 
                                  

                               

No comments:

Post a Comment