Friday, 21 July 2017

Lost in translation

കൊച്ചി എന്ന കൊച്ചു നഗരത്തിന്‍റെ മദ്ധ്യത്തില്‍ ജുലൈ അഞ്ചിന് രാവേറെച്ചെല്ലും മുന്പ് ഉണ്ടായ ഒരു സംഭവം ഏഴാം തിയതിയിലെ രണ്ടു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുക. ഒന്ന്
മലയാളത്തിലെ ഒന്നാം നമ്പര്‍ എന്ന് അവകാശപ്പെടുന്ന പത്രം.രണ്ട് ദേശിയതയുടെ വക്താക്കളായ ഇംഗ്ലിഷ് ദിനപ്പത്രം. രണ്ടും കൊച്ചിയില്‍ നിന്നുള്ള എഡിഷനുകള്‍.
മലയാള മനോരമ
പണം പിടിച്ചു പറിച്ചെന്നു കേസ്,ട്രാന്‍സ്ജന്‍ഡറുകള്‍ അറസ്റ്റില്‍.
ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ ട്രാന്‍സ് ജണ്ടര്‍ വിഭാഗത്തില്‍ പെട്ട ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചിന് രാത്രിയില്‍ രാജാജി റോഡിലൂടെ
ബൈക്കില്‍ സഞ്ചരിച്ച കുമ്പളങ്ങി സ്വദേശി റിജോ ജോസഫിനെ തടഞ്ഞുനിര്‍‍ത്തി മര്‍ദ്ദിച്ച ശേഷം പോക്കറ്റില്‍ നിന്നു പണം കവര്‍ന്നു എന്നാണ് കേസ്.റിജോ ആക്രമിക്കപ്പെട്ടത്
അറിഞ്ഞെത്തിയ പൊലീസ് സംഘവും,പ്രതികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു വിയ്യൂര്‍ ജയിലില്‍ അടച്ചു.
Times of india
Row over assault on transgender people.
There seems to be no end to the tussle between the police and transgender community as more than 15 transgender people were detained following an alleged robbery The police have recorded the arrest of six transgender people. However activists say that the police have assaulted and arrested the transgenders when they cnfronted a person who tried to rob them." A youth had snatched purse from one of the community members, Andriya.The rest of them came to her side as the person tried to flee.
They themselves had called the police seeking help. The police who came an hour later sided with the man and took them into custody after assaulting the community members.
സംഭവം നടക്കുന്നതു രാത്രി പത്തു മുപ്പതിന്, അപ്പോഴൊന്നും തിരക്കൊഴിയാത്ത രാജാജി റോഡില്‍.പൊലീസിനെ അറിയിച്ചെത്തിയ ഫോണ്‍ വിളികള്‍ ഉണ്ട്. സഹായത്തിനെത്തിയ
സന്നദ്ധ സംഘാാംഗങ്ങള്‍ ഉണ്ട്.ദൃക്സാക്ഷികള്‍ ഉണ്ട്. സത്യം എന്തെന്നറിയാന്‍ വേണ്ട തെളിവുകള്‍ ഏറെയുന്റ്റ് .പക്ഷെ ഏതാണ് സത്യം? രണ്ടില്‍ ഒന്നു മാത്രമാണ് സത്യം. അല്ലെങ്കില്‍
അവക്കിടയില്‍ എവിടെയോ .ആരാണ് സത്യത്തെ തമസ്കരിക്കുന്നത്. അസത്യം പ്രചരിപ്പിക്കുന്നത് അനീതിയ്യാണ്. അതും പണം കൊടുത്തു പത്രം വാങ്ങുന്നവര്‍ക്കിടയില്‍
കൊച്ചി നഗരത്തിലെ ചാനലുകാര്‍ ആരും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയില്ല അവരെല്ലാം നടീനടന്മാരുടെ കിടപ്പറക്കു പുറത്തു ക്യാമറയുമായി കാവല്‍ ഇരിക്കുകയല്ലേ?

Monday, 17 July 2017

ഓസ്ട്രിച്ച് സിണ്ട്രം അഥവാ ബലാല്‍സംഗങ്ങള്‍ യുഫിമിസം കൊണ്ട് പരിഹരിക്കല്‍
ബലാല്‍സംഗത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിന് രണ്ടു നടന്മാര്‍ നിയമ നടപടി നേരിടുന്നു.-കമല ഹാസനും,മലയാളത്തിലെ ഒരു ചെറുകിട താരവും.ഉല്പതിഷ്ണുവും,
ബുദ്ധിമാനും ആയ കമലഹാസന്‍ സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളോട് പുരോഗമനപരമായി പ്രതികരിക്കുന്ന ആളാണ്‌. നിയമം അറിഞ്ഞുകൊണ്ടുതന്നെയാണ് പേരു പറഞ്ഞതെന്ന്
അദ്ദേഹം പറയുമ്പോള്‍ തന്‍റെ അഞ്ജതയാണ് കാരണം എന്ന് രണ്ടാമന്‍ പറയുന്നു (മലയാള സിനിമ കൊജ്ഞാണ്ടന്‍മാര്‍ കൈടക്കുന്നു എന്നറിയുക) ഈ കേസില്‍ ആക്രമിക്കപ്പെട്ട
സ്ത്രീ സ്വന്തം പേരു വച്ച് പ്രസ്താവനകള്‍ പോലും നല്‍കുന്നുണ്ട്.
മാനഭംഗ കേസുകളില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നതു തടയുന്ന IPC 228A വിചിത്രമായ ഒരു നിയമം ആണെന്നു തോന്നാം എന്നാല്‍ ഇന്ത്യ പോലുള്ള ഒരു പ്രാകൃത സമൂഹത്തില്‍
ഇര അനുഭവിക്കാന്‍ ഇടയുള്ള വിവേചനവും,അപകീര്ത്തിയും,ഒറ്റപ്പെടലും,തുടര്‍ ആക്രമണങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ വകുപ്പ് അനിര്‍വാര്യം ആണെന്നു മനസ്സിലാകും.
സന്യാസികളും,മെത്രാന്മാരും ദിക്ഷാരംഭത്തിലും,അഭിഷിക്തര്‍ ആകുമ്പോഴും പൂര്‍വാശ്രമത്തിലെ പേര് ഉപേക്ഷിച്ചു പുനര്‍നാമകരണത്തിനു വിധേയര്‍ അകുംപോലെ ബലാല്‍സംഗത്തിന്‍റെ
ഇരകള്‍ക്ക് പുതിയ പേരു നല്‍കി വിശുദ്ധികരിക്കുന്ന വിചിത്രമായ നടപടി ഇന്ത്യാക്കാരുടെ ഇടയിലെ കാണൂ . ഡല്‍ഹിയില്‍ ബസില്‍ വെച്ച് ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതി സിംഗ്
എന്ന പെണ്‍കുട്ടിക്ക് നിര്‍ഭയ എന്ന വിചിത്രമായ പേരു നല്‍കി സമൂഹവും,സര്‍ക്കാരും പാപമുക്തി നേടി.അവള്‍ സ്വന്തം പേരില്‍ അറിയപ്പെടുന്നതാണ് ഞങ്ങള്‍ക്ക് ഇഷടം എന്ന്‍
അവളുടെ മാതാപിതാക്കള്‍ പറഞ്ഞിട്ടും ആരും പരിഗണിച്ചില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ബി ബി സി യും,ദേശാഭിമാനിയും ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കെതിരെ
നടപടി ഒന്നും ഉണ്ടായില്ല.
പരുഷമോ അനഭികാമ്യമോ ആയ കാര്യം മയപ്പെടുത്തി പറയുന്നതിന് ഇംഗ്ലിഷില്‍ പറയുന്ന പേരാണ് യുഫിമിസം (euphemism) യുഫിമിസസൃഷ്ടിയില്‍ മലയാള മാധ്യമങ്ങള്‍ അഗ്രഗണ്യര്‍
ആണ്. ബലാല്‍സംഗത്തെ പീഡനം എന്ന ഓമനപ്പേരിട്ടു വിളിച്ച് മലയാളി മണലില്‍ തല പൂഴ്ത്തി ശിര്ഷാസനത്തില്‍ നില്‍ക്കുമ്പോള്‍ അവന്‍ നഗ്നനാണെന്ന കാര്യം മറക്കുന്നു

ഞരമ്പു രോഗികളുടെ പറുദീസ

സിനിമാനടി ബലാല്‍സംഗത്തിന് ഇരയാതും തുടര്‍ന്നുണ്ടായ ഒച്ചപ്പാടുകളും നടന്‍റെ അറസ്റ്റും, സീരിയല്‍ പോലെ തുടരുന്ന ചാനല്‍ ചര്‍ച്ചകളും ഒക്കെക്കൂടി അന്തരീക്ഷം മലിനമാക്കി.
സംഭവം ഒളിച്ചു വയ്ക്കാതെയും, ഒതുക്കാതെയും പരാതിപ്പെടാന്‍ ആ സ്ത്രീ കാട്ടിയ ചങ്കുറ്റം നമ്മുടെ പിന്തുണ അര്‍ഹിക്കുന്നു.എന്നാല്‍ ഈ വിഷയത്തോടുള്ള കേരളത്തിലെ മാധ്യമാങ്ങളുടെടെയും ജനങ്ങളുടെയും പ്രതികരണം പ്രാകൃതവു, ആഭാസവുമായിരുന്നു. കൈയാമം വച്ച പ്രതിയെ കൂക്കിവിളിക്കുന്നതും, മര്‍ദിക്കുന്നതും,അയാളുടെ വക്കീലിനെ വസ്ത്രം ഉയര്‍ത്തിക്കാട്ടുന്നതും, നമ്മുടെതൂ പോലുള്ള ഒരു പ്രാകൃത സമൂഹത്തിലെ സംഭവിക്കു.ഞാന്‍ ദിലീപിന്ടെ ആരാധകനോ,അയാള്‍ അഭിനയിച്ച നാലാംകിട ചിത്രങ്ങളുടെ ആസ്വാദകനൊ അല്ല. അയാളെ ഇന്നു തെറി പറയുന്നവരാണു് ജനപ്രിയ നായകന്‍ എന്നു വിളിച്ച് ചുറ്റും കുഉടിയവര്‍. പണ്ടവര്‍ അയാളുടെ കാലു തൊടാനും,എച്ചില്‍ ഭുജിക്കാനും,ഒപ്പം നിന്നു സെല്‍ഫി എടുക്കാനും കാട്ടിയ അതേ ആവേശത്തോടെ ആണ് ഇന്നു ചീത്ത പറയാന്‍ ചുറ്റും കൂടുന്നത്.തെളിവെടുപ്പിന് കൊണ്ടുപോകുന്ന പ്രതിയെ കാണന്‍ രാപകല്‍ കാത്തുനില്‍ക്കുന്ന ഈ കൃമികള്‍ക്ക് വേറെ
പണിയൊന്നുമില്ലേ. ഏഷ്യാനെറ്റിലും, മാതൃഭൂമി ചാനലിലും ഇരുന്നു കുരക്കുന്ന ആങ്കര്‍മാരുടെ അവകാശവാദം കേസിന്‍റെ ഗതി മാറ്റിയത് അവരാണെന്നാണ്. ദിലീപിന്ടെ വക്കാലത്ത്
എടുത്ത മാന്യനും,ബുദ്ധിമാനും ആയ രാം കുമാര്‍ വക്കീലിനെ കുവിയ പരട്ടകളെ ന്യായികരിച്ച വേണുവിന്‍റെ (മാതൃഭുമി) മാനസിക നില പരിശോധിക്കപ്പെടെണ്ടതാണ്. ദിവസങ്ങള്‍
കഴിഞ്ഞിട്ടും, ഇയൊരു വാര്ത്തക്കായി രാപകല്‍ ടി വി ക്കു മുന്‍പില്‍ കുത്തിയിരിക്കുന്ന ജനത്തെ ഓര്‍ത്ത് ലജ്ജിക്കൂന്നു.പൊലീസിന്ടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന ജനങ്ങളെ
ലാതതിയോ,കണ്ണീര്‍ വാതകമോ, തോക്കോ ഉപയോഗിച്ചു നിയന്ത്രിക്കണം.

Sunday, 9 July 2017

വിലപിടിച്ച ബലാല്‍സംഗം


"രാത്രി കുറെ ചെന്ന ശേഷം‍ സുന്ദരിയോ വിരുപയോ ആയിക്കൊള്ളട്ടെ, അതി വൃദ്ധയാകരുതെന്നു മാത്രം, ഒരു കേരളിയസ്ത്രീക്ക് ഇന്ന് കേരളത്തിലെ ഏതെങ്കിലും പൊതു പാതയിലൂടെ
ഒറ്റക്ക് സുരക്ഷയോടെ സഞ്ചരിക്കാന്‍ കഴിയുമോ? ഇന്ത്യയിലെ എത്ര ഗ്രാമങ്ങളിലും,നഗരങ്ങളിലും ഇതു സാധിക്കും? കൊടി പിടിച്ചു നില്‍ക്കുന്ന ഭാരതാംബ ഒരു സ്ത്രീയാണല്ലൊ. പക്ഷേ
ഭാരതിയ സ്ത്രീ ഭാരതീയ തെരുവുകളില്‍ വെറുമൊരു വേട്ട മൃഗമാണ്. നമ്മുടെ ആര്‍ഷ സംസ്കാരത്തിന്‍റെ ആണിക്കല്ലായ ഹൈന്ദവ പുരാണങ്ങളിലും ചരിത്രത്തിന്റെ ഭാഗമായിത്തീര്ന്ന
മുസ്ലിം,ക്രൈസ്തവ,ജൈന മഹത് ഗ്രന്ഥങ്ങളി ലും സ്ത്രീയെ വര്‍ണിച്ചിട്ടുള്ളത്‌ അനുപമമായ വാക്കുകളാലാണ്. കൃഷ്ണന്‍റെ രാധ നമ്മുടെ കവിത്വത്തിലെ വിലതിരാ രത്നമാണ്.മഹാശക്തിയായ
ദേവി നമ്മുടെ ആധ്യാല്മികതയുടെ അപാരമായ അനുഭവ സിധ്ധിയാണ്.പക്ഷെ ഒരു ഇന്ത്യാക്കാരിക്ക് ഒറ്റയ്ക്ക് വഴി നടക്കാനുള്ള സ്വാതത്ര്യം ഇല്ല."
                                                                                                                                                                                                                                     ഒരു രാത്രിയുടെ ഓര്‍മ്മക്ക്   സക്കറിയ

സിനിമാനടി ബലാല്‍സംഗത്തിന് ഇര്യാവുന്നതിന് ഇരുപത്തിരണ്ടു് വര്ഷം മുന്പ് എഴുതപ്പെട്ടതാണ് സക്കറിയയുടെ ലേഖനം. സ്ത്രീകള്‍ കൂടുതല്‍ അര്ക്ഷിതര്‍ ആവുകയും, അതി വൃദ്ധകള്‍ക്കു
പോലും രക്ഷയില്ലാതവുകയും ആണ് ഇത്രയും കാലം കൊണ്ട് ഉണ്ടായ മാറ്റം. നടിയുടെ പക്ഷത്ത് നില്‍ക്കുന്ന നമ്മുടെയെല്ലാം ആഗ്രഹം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെ.എന്നാല്‍
ഈ വിഷയത്തിന് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യവും, നിരന്തതരമായി നടക്കുന്ന മാധ്യമ വിചാരണയും,ചര്‍ച്ചകളും അസ്വസ്തതയും,അറപ്പും ഉളവാക്കുന്നു.
                     നടി ആക്രമിക്കപ്പെടുന്നതിനു ആഴ്ചകള്‍ക്കുമുന്പ്  ഇടുക്കിയുടെ ഒരു കിഴക്കന്‍ ഗ്രാമത്തിലെ അംഗന്‍വാടിയില്‍ ഒരു സ്ത്രീ മൃഗിയമായി ആക്രമിക്കപ്പെടുകയും,കൊല്ലപ്പെടുകയം
ഉണ്ടായി.ബലാല്‍സംഗത്തിന് ഇരയായ അവളുടെ ശരീരം വികൃതമാക്കപ്പെടുകയും,ആഭരണങ്ങള്‍ മോഷ്ടിക്കപ്പെടുകയും ചെയ്തു . പത്രങ്ങളില്‍ ചെറിയൊരു വാര്‍ത്ത ആയ ആ സംഭവം
ആളുകള്‍ പെട്ടെന്നു മറന്നു.അവള്‍ക്കായി കണ്ണിര്‍ പൊഴിക്കാന്‍, ചാനലുകളില്‍ ചര്‍ച്ച ചെയ്യാന്‍ ആരും തയ്യാറായില്ല.പാര്‍ട്ടികളും,സംഘടനകളും വിഷയം ഏറ്റുപിടിച്ചില്ല.കാരണം ആക്രമിക്കപ്പെട്ട
സ്ത്രീക്ക് തൊലിവെളുപ്പ്‌ കുറവായിരുന്നു.അവര്‍ക്ക് സമ്പത്തും,സ്വാധീനവും ഇല്ലായിരുന്നു.അവര്‍ മാധ്യമാങ്ങളുടെ അരുമ ആയിരുന്നില്ല.പരസ്യങ്ങളില്‍ മുഖം കാനിച്ച്ചതുമില്ല.
നാലാംകിട ചലച്ചിത്രങ്ങള്‍ക്കും,അവയിലെ നടീനടന്മാര്‍ക്കും,മാധ്യമങ്ങളും,ജനങ്ങളും നല്‍കുന്ന അമിതപ്രാധാന്യം  ആണ് ഈ അവസ്ത്ക്ക് കാരണം. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഈ
അല്പ്പന്മാരെ ഉദ്ഘാടനങ്ങള്‍ക്കും,ഉത്സവങ്ങള്‍ക്കും,പള്ളിപ്പെരുന്നാളിനും ചാവടിയന്തിരങ്ങള്‍ക്കും കെട്ടി എഴുന്നാള്ളിച്ച് അവരുടെ വായില്‍ നിന്നു വിഴുന്ന വിഡ്ഢിത്തങ്ങള്‍ കൊട്ടി ഘോഷിച്ചു
നടക്കുന്ന മാധ്യമങ്ങളും,ജനങ്ങളും കൂടി അവരെ അതിമാനുഷര്‍ ആക്കി.അവരുടെ എടുപ്പും,നടപ്പും,കഴിപ്പും, വേഷവും വാര്‍ത്തയും,വായ്ത്താരിയും ആയപ്പോള്‍ ഞങ്ങള്‍ കേമന്മാര്‍
ആണെന്ന്‍ അവര്‍ക്കും തോന്നി.മനുഷ്യസ്നേഹികള്‍ ആയ മുന്‍കാല നടന്മാര്‍കിട്ടിയതൊക്കെ ചിലവാക്കി കടന്നു പോയപ്പോള്‍ അവരുടെ സന്താനങ്ങള്‍ നിസ്വരായി.വ്യവസായങ്ങളും,
വട്ടിപ്പണവും, റിയല്‍ എസ്ടേറ്റുമായി കൊഴുത്ത ഇന്നത്തെ സിനിമാക്കാര്‍ക്കിടയിലെ    കുടിപ്പകയം,കൂട്ടിക്കൊടുപ്പും അന്വേഷിച്ചു നടക്കുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കാം.,