Tuesday, 22 December 2015

യുവര്‍ ഓണര്‍, ജയരാജന്‍ പറഞ്ഞത് ശരിയാണെന്ന്‍ തോന്നുന്നു.

 
                       ഇഷ്ടപ്പെടാത്ത കോടതി വിധിക്കെതിരെ എം വി ജയരാജന്‍ നടത്തിയ പരാമര്‍ശവും, ക്ഷമ പറയാന്‍ മടിച്ച ജയരാജനെ കോടതി ജയിലിലടച്ചതും,ആരും മറന്നിട്ടുണ്ടാവുകയില്ല. ജയരാജന്‍റെ പരാമര്‍ശം അനുചിതവും,അസഭ്യവും ആണെന്നു കരുതിയവര്‍ പോലും മറിച്ചു ചിന്തിക്കാന്‍ ഇടയാക്കുന്ന പ്രവൃത്തികള്‍ നമ്മുടെ ജഡ്ജിമാര്‍ ചെയ്യാറുണ്ട്ട്.
                       ഡിസ.13 ഞായറാഴ്ച തൃപ്പൂണിത്തുറ പൂര്ണത്രയീശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ കേരള ഹൈക്കോടതിയിലെ ജഡ്ജി പി ഡി രാജന്‍ ക്ഷേത്രത്തില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന രണ്ടു പൊലീസുകാരോട് ക്ഷേത്രത്തിലെ ക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്ന ലേഡി ഡോക്ടറെ വിളിച്ചു കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. സാധാരണ വേഷത്തില്‍ എത്തിയ ജഡ്ജിയെ മനസ്സിലാകാതിരുന്ന പോലീസുകാര്‍ "ചേട്ടന്‍ തന്നെ പോയി വിളിച്ചോളൂ"  എന്നു പറഞ്ഞു. ഡോക്ടര്‍ ജഡ്ജിയുടെ ഭാര്യ ആയിരുന്നു. അടുത്ത ദിവസം കോടതിയില്‍ വിളിച്ചു വരുത്തിയ രണ്ടു പൊലീസുകാരെയും,കാലത്ത് പത്തു മണി മുതല്‍ മൂന്നു മണി വരെ ജഡ്ജി കോടതിയില്‍ നിര്‍ത്തുകയും,പൊലീസുകാരുടെ കടമകള്‍ നിന്ന് കൊണ്ട്ട് പകര്‍ത്തി എഴുതിക്കുകയും ചെയ്തു. പൊലീസ് കമ്മീഷണറെ ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി . ജട്ജിയുടെ നടപടിയില്‍ എതിര്‍പ്പുള്ള പൊലീസ് അസോസിയേഷന്‍ രാഷ്ട്രപതിക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാഹ്യ ഇടപെടലിലൂടെ പരാതിക്കാരെ പിന്തിരിപ്പിക്കാറാണ് പതിവ്.
               അധികാര ശ്രോത സുകളോട്  എന്നും വിധേയത്വം പുലര്‍ത്തുന്ന മലയാളം പത്രങ്ങള്‍  വാര്‍ത്ത പുര്‍ണ രുപത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല.  
                കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് എറണാകുളം പലാരിവട്ടത്ത് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിനു സൈഡ് കൊടുക്കാന്‍ വൈകിയ ഒരു യുവാവിനെ വാഹനത്തില്‍ നിന്നിറങ്ങിയ ആള്‍ മര്‍ദിച്ചു. മര്‍ദിച്ച ആള്‍ ഹൈക്കോടതി ജഡ്ജി ആണെന്നും അയാള്‍ക്ക്‌ എതിരെ നടപടി വേണമെന്നും  ആവശ്യപ്പെട്ട യുവാവിനെ അനുനയിപ്പിച്ച് പരാതി പിന്‍വലിച്ചു.
                 പണവും, അധികാരവും ഉള്ളവന്‍ മേലാളനും, ജനം അധമനും ആണെന്ന വിചാരം നമ്മുടെ ജഡ്ജിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രിയ 
നേതാക്കന്മാര്‍ക്കും, മത നേതൃത്വത്തിനും ഉണ്ട്ട് . പബ്ലിക് റിലേഷന്‍സ് ഡിറക്ടര്‍ ആയിരുന്ന ശ്രി തോട്ടം രാജശേഖരന്‍ ഒരു മന്ത്രിക്ക് ആദരണിയനായ 
സുഹൃത്തേ എന്ന്‍ അഭിസംബോധന ചെയ്ത് ഒരു ഇന്വിറ്റേഷന്‍ അയച്ചു കൊടുത്തു. കത്ത് കിട്ടിയ മന്ത്രി രാജശേഖരനെ വിളിച്ച് ആക്രോശിച്ചു "ഞാന്‍ 
തന്‍റെ സുഹൃത്തൊന്നുമല്ല'.     
                       "ഞാന്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഓന്‍ വീട്ടിലിരുന്നേനെ"  എന്നാണ് ഡി ജി പി ജേകബ് തോമസിനെക്കുറിച്ച് മാലിന്യ മന്ത്രി അലി 
ഡിസ.  17ന് നിയമസഭയില്‍ പറഞ്ഞത്. ആ ദുര്‍ഗതി നമുക്ക് ഉണ്ടാകാതിരിക്കട്ടെ.
                    അഭ്യന്തര മന്ത്രി ചെന്നിത്തലയെ എഴുന്നേറ്റ് നിന്ന് വണങ്ങാതിരുന്ന ഋഷിരാജ് സിംഗിനെതിരെ കര്‍ശനമായ നടപടി വേണമെന്ന്‍ജുലൈ  13ന് 
ചേര്‍ന്ന യു ഡി എഫ് പാര്‍ലമെണ്ടറി പാര്‍ട്ടി  യോഗത്തില്‍  എം എല്‍ എ മാര്‍ ഏക സ്വരത്തില്‍ ആവശ്യപ്പെട്ടു. റോമന്‍ പടയാളികള്‍ ഉന്നത ശ്രേണിയിലുള്ള ഓഫീസര്‍മാരുടെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ വലതു കൈയില്‍ ആയുധമില്ല എന്ന് ഉറപ്പാക്കാന്‍ കൈ തുറന്ന്‍ ഉയര്‍ത്തിക്കാണിക്കുന്ന പതിവ് ആചാരമായി ഉണ്ടായ സല്യൂട് പരിഷ്കൃത രാജ്യങ്ങള്‍ ഫേസ് ഔട്ട്‌ ചെയ്തുകൊണ്ടിരിക്കുന്നു.
             എ കെ ആന്ടണി മുഖ്യ മന്ത്രി ആയിരുന്നപ്പോഴുണ്ടായ ഒരു നടപടി ഇതോടു ചേര്‍ത്തു വായിക്കാം. 2000 ജനുവരി 31ന് മൂന്നാര് ഗസ്റ്റ് ഹൌസില്‍ 
ആയിരുന്നു സംഭവം. പട്ടിക ജാതി ക്ഷേമ വകുപ്പ് മന്ത്രി എം എ കുട്ടപ്പന്‍ മുറിയില്‍ ഇരിക്കവെ നാലു പേര്‍ മുറിയിലേക്കു കടന്നു വന്നു. ഇവരില്‍ ഒരാള്‍ 
ഖദര്‍ ധാരിയായിരുന്നു. അദ്ദേഹത്തെ കണ്ടയുടന്‍ മന്ത്രി എഴുന്നേറ്റ് കൈ കൊടുത്തു. എന്നാല്‍ ഖദര്‍ ധാരിയായ രാജശേഖരന്‍നായര്‍ താന്‍ പബ്ലിക് 
റിലേഷന്‍സ് വകുപ്പിലെ ഡപൂട്ടി ഡയരക്ടര്‍ ആണെന്ന്‍ പരിചയപ്പെടുത്തിയതോടെയാണ്‍ പ്രശ്നങ്ങളുടെ തുടക്കം.ഉദ്യോഗസ്ഥന്‍റെ പെരുമാറ്റത്തെക്കുറിച്ച് കുട്ടപ്പന്‍മന്ത്രി പി ആര്‍ ഡി മന്ത്രി എം എം ഹസന്ജിക്ക് പരാതി നല്‍കി.തുടര്‍ന്ന്‍ ഹസ്തദാനത്തിനെന്നു തോന്നിക്കും വിധം കൈ നീട്ടി മന്ത്രിപുംഗവന്‍റ്റെ മുന്നില്‍ നിന്നു എന്ന കാരണം കാട്ടി രാജശേഖരനെ ഹസന്‍ മന്ത്രി സസ്പെന്‍റ് ചെയ്തു. 36 വര്‍ഷത്തെ സേവനത്തിനു ശേഷം മേയ് 31ന് വിരമിക്കാനിരുന്ന ഉദ്യോഗസ്ഥന്‍ സസ്പെന്‍ഷന്‍ റദ്ദാക്കണം എന്ന്‍ മുഖ്യമന്ത്രി ആന്ടണിയോട് അഭ്യര്ഥിച്ചെങ്കിലും നടപടി ഉണ്ടായില്ല. അവസാനം അദ്ദേഹം 
ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 30നു മുന്പ് തീരുമാനം എടുക്കണമെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടപ്പന്‍ കരുതിയത് ഖദര്‍ ധാരി തന്‍റെ 
പാര്‍ട്ടിയുടെ ലോക്കല്‍ നേതാവാണെന്നായിരുന്നു.

Friday, 20 November 2015

വാഗണ്‍ ട്രാജഡി




                               റയില്‍വേ ബജറ്റില്‍ തഴയപ്പെടാതിരിക്കാന്‍ മുന്നൊരുക്കങ്ങളുമായി കേരളം. ബജറ്റ് തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍ അക്കമിട്ടു  നിരത്തി റയില്‍വേ മന്ത്രാലയത്തിനു കത്ത് നല്‍കി.വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങിയ കഞ്ചിക്കോട് കോച്ച് ഫാക്ടറിയും, ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും,യാഥാര്‍ഥ്യം ആക്കണമെന്നും നേരത്തെ വാഗ്ദാനം ചെയ്ത പെനിന്‍സുലാര്‍ സോണ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  റയില്‍വേ മന്ത്രിയെ നേരിട്ടു കണ്ട്ട് ആവശ്യപ്പെടും. നവംബര്‍ 19ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നതാണിത് . മലയാളികള്‍ക്ക് ആനന്ദിക്കാന്‍ വകയായി. സുരേഷ് പ്രഭു ഈ നിവേദനം എന്‍ലാര്‍ജ് ചെയ്തു ഫ്രെയിം ചെയ്ത് മന്ത്രാലയത്തിന്റെ ഭിത്തിയില്‍ തൂക്കും.
                             ഒന്നും, രണ്ടും യു പി എ സര്‍ക്കാരുകളുടെ കാലത്ത് നടന്ന പ്ര്ഖ്യാപനങ്ങള്‍ ആണെന്നോര്‍ക്കണം.പലതിനും പത്ത് വര്‍ഷത്തെ പഴക്കം ഉണ്ട്ട് . സോണിയ ഗാന്ധിയുടെ റായ് ബറേലിയില്‍ പ്രഖ്യാപിച്ച കോച് ഫാക്ടറിയില്‍ നിന്ന്‍ വണ്ടി ഓടാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ ആയി.
                       കഴിഞ്ഞ യു പി എ  മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന്‍ ഏഴു മന്ത്രി പുംഗവന്മാര്‍ ഉണ്ടായിരുന്നു.ഒരാള്‍ (ബുദ്ധിഹീനനെങ്കിലും) കേന്ദ്ര കാബിനെറ്റില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. അവര്‍ ജീവിതം ആഘോഷിച്ചു. കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിച്ചു. കേരളത്തില്‍ ട്രെയിനുകള്‍ ഒറ്റയടിപ്പാലത്തിലുടെ ഓട്ടം തുടരും. നമ്മള്‍ ഈ ശുംഭന്‍മാരെ വീണ്ടും തിരഞ്ഞെടുക്കും.        

India Shining

                                        

               According to our globetrotting Prime minister India is the new Super Power. He vociferously declared in Wembley and Time Square “Aeroplanes were invented in ancient India and Lord Ganesha is a sample of advanced genetic engineering that existed during those times”.

               What other evidence we need to further prove our supremacy than an ad that was released on 17th Nov. in the News Papers of Kurukshetra by the Government of Haryana lead by Mod’s chela. According to it the candidates selected to state government jobs will have to give a written undertaking that they use toilets and do not defecate in the open

Thursday, 12 November 2015

മന്ത്രി പുംഗവന്മാര്‍ ഇത് അറിയരുത്



                                                  തിരുവനതപുരത്ത് ഒരു ഉദ്ഘാടനത്തിന് അരങ് ഒരുങ്ങുന്നു. പഴവങ്ങാടിയില്‍ ഒറ്റക്ക് കഴിയുന്ന എണ്‍പത് വയസ്സുകാരിയായ 
രാജലക്ഷ്മിയമ്മ എന്ന വൃദ്ധയുടെ വീട്ടിലെ കക്കൂസിന്ടെ ഉദ്ഘാടനം ആണ് ഈ മാസം നടക്കാന്‍ പോകുന്നത്. ഉദ്ഘാടകന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. പഴവങ്ങാടിയിലെ അനധികൃത നിര്‍മിതികള്‍ പൊളിച്ചു നീക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ട് നടത്തിയ ഓപറേഷന്‍ അനന്തയില്‍ 
അബദ്ധത്തില്‍ പോളിക്കപ്പെട്ടതായിരുന്നു വൃദ്ധയുടെ വീട്ടിലെ കക്കൂസ്. അവരുടെ പരാതിയില്‍ മനസ്സലിഞ്ഞ ചീഫ് സെക്രടറി ഉടനെ പുതിയ 
കക്കൂസ് നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചു.
                              ഓപറേഷന്‍ അനന്തയുടെ പുരോഗതി വിലയിരുത്താന്‍ നവംബര്‍ 3ന് ഡിസ്ട്രിക് കലക്ടര്‍ ബിജു പ്രഭാകറിനോപ്പം  ചീഫ്‌ സെക്രട്ടറി 
എത്തിയപ്പോള്‍  രാജലക്ഷ്മിയമ്മ അവരെ വീട്ടിലേക്കു ക്ഷണിക്കുകയും പണി പൂര്ത്തിയായിക്കൊണ്ടിരിക്കുന്ന കക്കൂസ് കാട്ടിക്കൊടുക്കുകയും ചെയ്തു. 
"മോന്‍ തന്നെ ഇത് ഉദ്ഘാടനം ചെയ്യണം" എന്ന് നിര്‍ബന്ധിച്ചപ്പോള്‍ ആ ചുമതല കളക്ടറെ ഏല്‍പ്പിച്ച് ഒഴിയാന്‍ ശ്രമിച്ച ചീഫ്‌ സെക്രട്ടറിയെ അവര്‍ 
വിട്ടില്ല.വൃദ്ധ മാതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചീഫ് സെക്രട്ടറി അത് സമ്മതിക്കുകയും ചെയ്തു. വാര്‍ത്ത ചില ഇംഗ്ലിഷ് പത്രങ്ങള്‍ മാത്രമെ  റിപ്പോര്‍ട്ട് ചെയ്തുള്ളൂ. രാശ്ട്രീയക്കാരുടെ തിരുട്ട് വേലകളും,സിനിമാക്കാരുടെ സ്വകാര്യ ജീവിതവും, അഭിസ്സാരികകളുടെ അഴിഞ്ഞാട്ടങ്ങളും, തെരുവ് നായ്ക്കളുടെ കടിയും കടിക്കാതിരിക്കലും വാര്ത്തയാക്കുന്ന മലയാള പത്രങ്ങള്‍ക്ക് ഇത് വാര്‍ത്തയല്ല. കേരളത്തിലെ മന്ത്രിമാര്‍ ഇത് അറിഞ്ഞ മട്ടില്ല അല്ലെങ്കില്‍ ഉദ്ഘാടനം അവര്‍ ഏറ്റെടുക്കു മായിരുന്നു.  ശാലു മേനോന്റെ വീട് ഇളനീര്‍ കുടിച്ച് ഉദ്ഘാടനം ചെയ്തതും, കാലടിയിലെ പാലത്തിലുണ്ടായ ഓട്ട അടച്ചത് ആഘോഷമായി ഉദ്ഘാടനം ചെയ്തതും നമ്മുടെ ബഹു.മന്ത്രിമാരല്ലേ.         

Thursday, 22 October 2015

ആര്യാടന്‍റെ അരുളപ്പാടുകള്‍


                                                                                                                                           

                             
             കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ഒക്റ്റോബര്‍ ഒന്നാം തീയതി മഞ്ചേരിയില്‍ സംഘടിപ്പിച്ച സ്പെഷല്‍ 
തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ മന്ത്രിത്തൊലാളിയായ ആര്യാടന്‍സായ് വ് നടത്തിയ പ്രസംഗത്തില്‍ നിന്ന്‍.
            "കോണ്ഗ്രസ് കാര്‍ ഗ്രൂപ്പ് മറക്കണം. നിവൃത്തി ഇല്ലങ്കിലെ ഞാനിപ്പോള്‍ ഗ്രൂപ്പ് കളിക്കാറുള്ളു. പ്രായമായവര്‍ പഞ്ചായത്ത് 
തിരഞ്ഞഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം. അവരുടെ ദീര്ഘായുസിന് അതാണ്‌ നല്ലത്. കുഴമ്പ് തേച്ച് വിശ്രമിക്കേണ്ട കാലത്ത് സ്ഥാനാര്‍ഥി ആകേണ്ട കാര്യമില്ല.തദ്ദേശ തിരഞ്ഞഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം."
                                 ജനസേവന തല്‍പ്പരരായ യൂത്ത്കോണ്‍ഗ്രസുകാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ വസ്ത്രം അഴിക്കുന്നതിനും, 
അഴിച്ചവരെക്കുറിച്ച്   ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണത്തിനും മുന്‍പായിരുന്നു ആര്യയാടന്‍റെ സാരോപദേശം.
                                ആര്യാടന് ഇതൊന്നും ബാധകമല്ല. എണ്‍പത്തി എഴാം വയസിലും വായ് പുണ്ണുമായി അദ്ദേഹം ജനസേവനം തുടരുന്നു. മരപ്പെട്ടിയിലെ മന്ത്രി മന്ദിരത്തിന്റെ പടിയിറങ്ങു എന്ന് പ്രതിജ്ഞ ബദ്ധനാണ് സായ് വ്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ ഫൈറ്റര്‍ ജെറ്റ് പറത്തി അടുത്ത വര്ഷം ടാറ്റ സാമ്രാജ്യത്തിന്‍റെ പടിയിറങ്ങിയ  രത്തന്‍ ടാറ്റക്ക് നമോവാകം.   

കോള്‍മയിര്‍ കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം

           
                                                                                                                         

                                  വൈക്കത്തെ കോണ്ഗ്രസുകാര്‍ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്ധി ദിനത്തില്‍  ഗാന്ധിജിയുടെ 146)0 സമാധി ആഘോഷിച്ചു. കോട്ടയത്തെ പത്ര ഓഫീസുകളിലേക്ക് അവര്‍ അയച്ചുകൊടുത്ത പത്രക്കുറിപ്പിലൂടെ  ആയിരുന്നു ആഘോഷങ്ങളുടെ വിവരം ലോകം അറിയുന്നത്. സുധീര്‍ഗാന്ധിക്ക് അഭിമാനിക്കാന്‍ വക ഉണ്ട്. നിരക്ഷരരെങ്കിലും തന്‍റെ അനുയായികള്‍ നിര്‍മല മാനസര്‍ അല്ലെ. പച്ച വെള്ളം ചവച്ചു കുടിക്കുന്നവര്‍, ആണിനേയും പെണ്ണിനേയും തിരിച്ചറിയാന്‍ കഴിയാത്തവര്‍.

Wednesday, 14 October 2015

ഇവര്‍ ചെയ്യുന്നതെന്തെന്ന്‍ ഇവരറിയുന്നില്ല

            
                                                        
                        ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവോടെ കത്തോലിക്കാ സഭയിലും, സഭയുടെ നിലപാടുകളിലും വന്ന മാറ്റങ്ങള്‍ ലോകം 
പ്രതീക്ഷയോടെയാണ് കാണുന്നത്. മാര്‍പാപ്പയുടെ പല നിലപാടുകളും യാഥാസ്ഥിതികരും, മാര്‍പ്പാപ്പാമാരുടെ തീരുമാനങ്ങളെ, ഇത്രയുംകാലം 
നിയന്ത്രിച്ചു പോന്നവരുമായ സഭാനെത്രുത്വത്തെ തൃപ്തിപ്പെടുത്തുന്നില്ല. പാപ്പയുടെ വ്യക്തി പ്രഭാവവും,ലോകമെങ്ങും അദ്ദേഹത്തിനു ലഭിക്കുന്ന 
അംഗീകാരവും ഭയന്നാണ് ഇവര്‍ അദ്ദേഹത്തിന്‍റെ തീരുമാനങ്ങളെ എതിര്‍ക്കാത്തത്.
                                         കുടുംബ ജീവിതം നേരിടുന്ന  വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനായി ലോകമെങ്ങും നിന്നുള്ള മുന്നൂറ് മെത്രാന്‍മാര്‍ പങ്കെടുക്കുന്ന 
സിനഡ് റോമില്‍ ഇപ്പോള്‍ നടന്നുവരുന്നു. സെപ്തംബര്‍ 24 വരെ നീളുന്ന സിനഡില്‍ 18 പൊതു സമ്മേളനങ്ങള്‍ നടക്കും. ഭാഷടിസ്ഥാനത്തില്‍ 13 ചര്‍ച്ചാ 
സമ്മേളനങ്ങളും. വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹം ചെയ്തവര്‍, സ്വവര്‍ഗാനുരാഗികളൂടെ വിവാഹം, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്ന പ്രമേയം 24 ലെ പോതുസമ്മേളനത്തില്‍ വായിച്ച് വോട്ടിനിടും.അതിന്‍റെ അടിസ്ഥാനത്തില്‍ സഭയുടെ പ്രാബോധനം ഉണ്ടാവും. സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പാപ്പ പറഞ്ഞു." കാരുണ്യത്തിന്റെയും,അംഗീകാരത്തിന്ടെയും ലേപനത്തിലൂടെ പ്രശ്നദാമ്പത്യങ്ങള്‍ക്ക് സ്വാന്തനമേകുകയാണ് അല്ലാതെ വിധിക്കുകയല്ല സഭയുടെ ദൌത്യം. സമൂഹത്തിലെ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ സഭാക്കാവില്ല. വിവാഹ ബന്ധങ്ങള്‍ പരാജയപ്പെടുന്നത് അംകരിക്കേണ്ടിയിരിക്കുന്നു. സഭ മാതാവാണ്. മക്കളെ കുറ്റപ്പെടുത്തുകയും,വിധിക്കുകയും ചെയ്യാത്ത മാതാവ്.ദൈവത്തിലേക്കുള്ള മാര്‍ഗത്തിലെ വിലങ്ങു തടിയാകാനല്ല ദൈവത്തിലേക്കുള്ള മാര്‍ഗമാവുകയാണ് സഭയുടെ ദൌത്യം."രണ്ടു വര്ഷം മുന്‍പ് 39 ചോദ്യങ്ങള്‍ മേത്രാന്മാര്‍ക്കും, കത്തോലിക്ക കുടുംബാഗങ്ങള്‍ക്കും അയച്ചു കൊടുത്തതിന് ലഭിച്ച ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് സിനഡ് ചര്‍ച്ച. ലൈംഗികത,വിവാഹം,സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ പOനങ്ങളും, വിശ്വാസികളുടെ ജീവിതരീതികളും തമ്മിലുള്ള പോരുത്തക്കേട് പ്രതികരണങ്ങളില്‍ പ്രകടമായിരുന്നു.
                           കത്തോലിക്ക സഭയ്ക്ക് കേരളത്തിലുള്ള മൂന്നു റിത്തുകളിലും ഇങ്ങനെ ഒരു ചര്‍ച്ച നടന്നതായറിയില്ല. ഇത്തരം ഒരു ചോദ്യാവലിയെക്കുറിച്ച് 
കേരളത്തിലെ വിശ്വാസികള്‍ അജ്ഞരാണ്. കേരളത്തില്‍ സഭയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ വിശ്വാസികളെ സഭാനേതൃത്വം പണ്ടെ 
അനുവദിക്കാറില്ല. പ്രകടന പരങ്ങളായ  അനുഷ്ഠാനങ്ങളും, യുക്തിരഹിതമായ വിശകലനങ്ങളും,നിരര്‍ത്ഥകമായ ചര്‍ച്ചകളും കൊണ്ട്ട് 
പള്ളിയോഗങ്ങളും,കുടുംബ കൂട്ടായ്മകളും മാറ്റമില്ലാതെ തുടരുന്നു. സഭാ നേതൃത്വം ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു 
നടിക്കുന്നു.