Thursday 25 December 2014

നമ്മുടെ ജാനാധിപത്യം വിജയിക്കട്ടെ.


 സർക്കാർ വകുപ്പുകളുടെ പരിപാടികളിൽ മന്ത്രിമാരും, ജനപ്രതിനിധികളും ഉദ്ഘാടകരും, മുഖ്യാതിഥികളും ആകുന്നതു മനസ്സിലാക്കാം.മറ്റു ചടങുകൾക്കും ഇവരെ കെട്ടിയെഴുന്നള്ളിക്കാൻ 
സ്ഥാപനങ്ങളൂം,സംഘടനകളും കാണിക്കുന്ന താല്‍പ്പര്യം മനസിലാകുന്നില്ല.താമസിച്ചെത്തുന്ന മന്ത്രിപുംഗവന്മാർക്കു വേണ്ടി മണിക്കൂറുകൾ കാത്തിരിക്കുവാനും,അവരുടെ വായിൽ നിന്നു വീഴുന്ന പോഴത്തരങ്ങൾ കേൾക്കാനും, കൈയടിക്കാനും താല്പര്യം കാണിക്കുന്ന ജനങ്ങൾക്കു സ്തുതി.
                     പക്ഷിപ്പനി പ്രചാരണം മൂലം തകർന്ന കോഴി താറാവ് കൃഷി മേഖലയെ രക്ഷിക്കാൻ പൗൾട്രി വികസന കോർപറേഷൻ ഡിസംബർ 22ന് എറണാകുളത്ത് സൗജന്യ കോഴി - താറാവ് ഭക്ഷ്യമേള സംഘടിപ്പിച്ചു.ആയിരം വീതം കോഴികളെയും, താറവുകളെയും വറുത്തും,കറിയാക്കിയും നൽകിയതു കഴിക്കാൻ 7000 പേരെത്തി.“വൈകിട്ടു നാലിനായിരുന്നു ഭക്ഷ്യ മേള നിശ്ചയിച്ചിരുന്നതെങ്കിലും,അതിനു മുൻപേ കലൂർ സ്റ്റേഡിയത്തിനടുത്തെ പന്തൽ നിറഞ്ഞു. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി കെ ബാബു ഏതാനും നിമിഷങ്ങൾക്കകം എത്തുമെന്നു സംഘാടകർ മൈക്കിൽ വിളിച്ചുപറയുമ്പോഴെല്ലാം കോഴി പ്രേമികൾ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഇരുപതു കൗണ്ടറുകളിൽ കോഴി പൊരിച്ചത്,കോഴി റോസ്റ്റ്,താറാവ് റോസ്റ്റ്,ചപ്പാത്തി 
എന്നിങ്ങനെ വിഭവങ്ങൾ നിരന്നു. മുട്ട ചിക്കിയതും പുഴുങ്ങിയതും സൈഡ് ഡിഷ്. കൊതിയൂറുന്ന മണം കൗണ്ടറുകളിൽ നിന്ന് ഉയർന്നു പൊങ്ങിയതോടെ പാത്രത്തിന്റെ മൂടിയൊന്നു തുറന്നാൽ മതിയെന്നായി. വിശപ്പും, കാത്തിരിപ്പും അധികമായതോടെ ആളുകൾക്കിടയിൽ മുറുമുറുപ്പുയർന്നു“ മലയാള മനോരമയുടെ റിപ്പോർട്ടാണിത്.നിശ്ചയിച്ചതിലും രണ്ടേകാൽ മണിക്കൂർ വൈകി മന്ത്രിയെത്തി, 
പ്രസംഗിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി പുംഗവന്റെ പ്രസംഗം കേട്ട് സക്കാത്തടിക്കാൻ വെള്ളമിറക്കി രണ്ടര മണിക്കൂർ കാത്തിരുന്ന കൊച്ചിക്കാരുടെ ക്ഷമയെ നമുക്കു പ്രകീർത്തിക്കാം.
                 കുരുമാല്ലൂർ ജമാ അത്ത് സ്കൂളിനു മുന്നിൽ കുട്ടികളുടെ ആവശ്യപ്രകാരം സ്ഥാപിച്ച (പത്ര റിപ്പോർട്ടാണ്, വരച്ച എന്നു തിരുത്തി വായിക്കുക)  സീബ്രാ ലൈൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കുട്ടികൾക്കൊപ്പം റോഡ് മുറിച്ചു കടന്നുകൊണ്ട് ഡിസംബർ23ന് ഉദ്ഘാടനം ചെയ്തു.ഇദ്ദേഹമാണത്രെ മൂന്നു മാസങ്ങൾക്കു മുൻപ് കാലടിയിൽ പെരിയാറിനു കുറുകെയുള്ള പാലത്തിലുണ്ടായ തുള അടച്ച്ത് ഉദ്ഘാടനം ചെയ്തത്. അന്നും ജനം ആവേശത്തോടെ ഉദ്ഘാടനം കാണാനെത്തി. ----------ആലു മുളച്ചാലും തണല് 

Monday 1 December 2014

ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;


                                                   


                  കേരള സർവകലാശാലാ പി വി സി ഡോ. വീരമണികണ്ഠനെ സിൻഡിക്കറ്റ് അംഗവും, കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാലാ തന്തയ്ക്കു വിളിച്ചെന്നു വി ശിവങ്കുട്ടി എം എൽ എ ഡിസംബർ 2ന് അസംബ്ലിയിൽ പറഞ്ഞു.”എങ്കിൽ പിന്നെ എന്തുകൊണ്ട് ചാമക്കാലായുടെ ചെവിക്കുറ്റിയ്ക്ക് അടിക്കാൻ ആമ്പിരർ കാട്ടിയില്ലെന്ന്” പൂഞ്ഞാറ്റിലെ എം എൽ എ പി സി ജോർജ്. തെറി പറഞ്ഞാലുടൻ കരണത്തടിക്കാനും, മുണ്ടു പൊക്കി കാണിക്കാനും അയാൾ എം എൽ എ അല്ലല്ലോ ജോർജേ? 
                 ഡോക്ടർ കലൈൻജർ വീരമണികണ്ഠജിയുടെ ഡോക്ടറൽ തീസിസിന്റെ 64% മോഷണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  ഇവരെ ഓർത്തു നമുക്കു കോൾമയിർ കൊള്ളാം;;