Saturday 21 May 2016

വീണ്ടും ചില തിരഞ്ഞ്ഞ്ഞെടുപ്പു കാല സ്മരണകള്‍

                                        2012 നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. സ്ഥലം കാഞ്ഞിരപ്പള്ളി. കാലം തെറ്റി പെയ്ത മഴയില്‍ നനഞ്ഞ പട്ടണം.കിഴക്കന്‍ മലകളില്‍ മഴക്ക് പ്രത്യേക കാലമോ , സമയമോ ഇല്ല.ഹില്‍ ടോപ്‌ ഹോടലിന്റെ ബാല്‍ക്കണിയില്‍ നി  ന്ന് നോക്കുമ്പോള്‍ അകലെ മല നിരകള്‍ക്കിടയില്‍ നിറയെ മുടല്‍ മഞ്ഞു  കാണാം.ഞാന്‍ പ്രി ഡിഗ്രി വരെ പഠിച്ച നാട്. കൌമാര സ്വപ്നങ്ങളെ താലോലിച്ച് കൊടുമുടികളെ  നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ ഹെമിംഗ് വേയുടെ "സ്നോസ് ഓഫ് കിളിമാന്‍ജാരോ".മലമുകളിലെ ടെന്റില്‍ കുടുങ്ങിയ ഹാരിയും,ഹെലനും അവരുടെ പ്രണയ കലഹങ്ങളും. മരണത്തെ മുഖാമുഖം കാണുന്ന ഹാരിയുടെ 
 സ്വപ്നങ്ങളില്‍ രക്ഷകനായെത്തുന്ന വിമാനം. ഹാരി മരണത്തോട അടുക്കുമ്പോള്‍ ടെന്റിനു പുറത്ത് ഹെയ്നായുടെ മുരള്ച്ച. മാസി ഭാഷയില്‍ ദെയവത്തിന്‍റെ ഭവനം എന്നാണത്രേ കിളിമാന്‍ജാരോയുടെ അര്‍ഥം. എന്‍റെ മുന്നില്‍ 
 മലമുകളില്‍ എവിടെയോ ഉള്ള പള്ളിയുടെ നിറുകയില്‍ വൈദ്യുത പ്രഭയില്‍ തെളിയുന്ന കുരിശ - ദൈവത്തിന്‍റെ ഭവനം.     
                                          ഹോട്ടലിനു മുന്‍പില്‍ കാറിലും,ജീപ്പിലും, ഇരു ചക്ര വാഹനങ്ങളിലും ആളുകള്‍ വന്നും പോയും ഇരുന്നു.താഴെ രണ്ടു ബാറുകളിലും ആരവം ഏറി വരുന്നു. ചാരായം നിരോധിച്ച് ബ്രാന്റി
ജനകിയമാക്കിയ അന്തോണി മാപ്പിള.അയാളുടെ ശിഷ്യന്‍ ബാര്‍ നിരോധനത്തെക്കുറിച്ച് ചിന്തിച്ച് തുടാങ്ങ്ങ്ങിയിട്ടില്ലാത്ത കാലം. 
മുറിയില്‍ എത്തിയ സുഹ്രത്ത് ക്ഷനിച്ചു. അടുത്ത ഹാളില്‍ ബാങ്കേര്‍സ് ക്ലബ് മീട്ടിംഗ് ആണ് പങ്കെടുക്കണം. എറണാകുളം ബാങ്കേര്‍സ് ക്ലബിന്റെ സെക്രടറി എന്നാ ഖ്യാതിയും
എനിക്കുണ്ടായിരുന്നു. തലേന്ന് കോട്ടയത്ത് നടന്ന ഡി എല്‍ ബി സി മീടിങ്ങിലുണ്ടായ ഒരു സംഭവം അവര്‍ വിവരിച്ചു.കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഒരു എം എല്‍ എ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ഒരു ബാങ്ക് മാനേജരെക്കുറിച്ച് പറയവേ അയാളെ വേദിയിലേക്ക് വിളിച്ചത് ഇങ്ങിനെയാന്. "എവിടെയാടാ ആ എസ ബി ടി യുടെ കോപ്പന്‍ ഞാന്‍ അവന്റെ മോന്ത ഒന്ന് കാണട്ടെ." ജില്ല കലക്ടര്‍ ആധ്യക്ഷം വഹിക്കുന്ന മിടിംഗ് ആണ് 
ഡി ഐ സി യുടെ ജനറല്‍ മാനേജര, നബാര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ , ലീഡ ബാങ്കിന്റെ ഉദ്യോഗസ്ഥര്‍, വ്യവസായികളുടെ സംഘടന നേതാക്കള്‍ എന്നിവരെല്ലാം ഉണ്ട്. എല്ലാ ബാന്കുകലുടെയും ജി എം, ഡി ജി എം, എ ജി എം മുതലായ ടയ് ധാരികള്‍ എല്ലാവരും ഉണ്ട്. ആരും എം എല്‍ എ യെ തടഞ്ഞ്ഞ്ഞില്ല, തിരുത്തിയില്ല മാനേജര്‍ അയാളുടെ അധിക്ഷേപം മുഴുവന്‍ സഹിച്ചു. ഞാന്‍ അവരോടു ചോദിച്ചു "നിങ്ങള്‍ എന്തുകൊണ്ട് പ്രതി 
ക്ഷേധിച്ച്ചില്ല. ഞാന്‍ എറണാകുളം കാരന് ആണെന്ന ധാരണയില്‍ അവര്‍ പറഞ്ഞ്ഞു." സാറിന് അയാളെ അറിയില്ല. ഞാന്‍ പറഞ്ഞ്ഞു ഞാന്‍ ഈ നാട്ടില്‍ ജനിച്ചു വളര്ന്നവനാന് ഞാന്‍ ഉണ്ടായിരുന്നെകില്‍ പ്രതിഷേധിച്ച്  ഇറങ്ങി പോകുമായിരുന്നു.
                                                                       മുന്നണിളുടെ പിന്തുണ ഇല്ലാതെ അയാള്‍ വീണ്ടും മലസര രംഗത്തുണ്ട്. .    

   mathewpaulvayalil.blogspot.in                                               

Monday 9 May 2016

പാമ്പിന്‍റെ ചിത്രം വരക്കുന്ന പൊലീസ്

പെരുമ്പാവൂര്‍ കൊലപാതകത്തിന്റെ അന്വേഷണം , മരിച്ച പെണ്‍കുട്ടിയുടെ വീട്ടില് പാമ്പിനെ കൊല്ലാന്‍ കയറിയ ആളിലേക്ക് കേന്ദ്രീകരിക്കുന്നു.പൊലീസ് അതിനായിചത്ത പാമ്പിന്‍റെ രേഖാചിത്രം തയ്യാറാക്കുന്നു.ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കുവാന്‍ പറയുന്ന ഉരുണ്ട ഭൂമിയോളം പഴക്കം ഉള്ള ഉദാഹരണം പോലെ. തീരത്തേക്ക അടുക്കുന്ന കപ്പലിന്‍റെ പുക, പുകക്കുഴല്‍, മേല്ത്തട്, കീഴ്ത്തട് എന്നിവ ദൃശ്യം ആകുന്നതു പോലെ, പാമ്പ്‌, കൊല്ലാനുപയോഗിച് വടി പാമ്പിന്‍റെ കൊലയാളി,ഇങ്ങനെ യതാര്‍ത്ഥ കൊലയാളിയിലേക്കുള്ള അനുസ്യൂതവും, നിരന്തരവും ആയ പുരോഗതിആണ് കേരള പൊലീസിന്ടെ ലക്‌ഷ്യം.

mathewpaulvayalil.blogspot.in