Wednesday 7 December 2016

Jayalalitha jayram


                                  ജയലളിതയുടെ ആല്മാവിനു ശാന്തി. കേരളത്തില്‍ മൂന്നു ദിവസത്തെ ദുഖാചരണവും, ഒരു ദിവസത്തെ അവധിയും എന്തിനു പ്രഖ്യാപിച്ചു? അടുത്തു വരാനിരിക്കുന്ന ബന്ദുകളും,
ഹര്‍ത്താലുകളും ഓര്‍ത്തെങ്കിലും അവധി ഒഴിവാക്കാമായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന നേതാക്കളുടെ മരണം പോലും കേരളത്തിനു വെളിയില്‍ ഒരു ചലനവും സൃഷ്ടിക്കാറില്ല .
ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുങ്ങുന്ന ഒരു വാര്‍ത്ത മാത്രമായിരിക്കും അത്.കേരളം എന്നും ദേശിയ മാധ്യമാങ്ങളുടെ വിക്ഷണ മേഘലയ്ക്കു പുറത്തായിരുന്നു. ഒരു കാലത്ത് ദേശിയ മാധ്യമങ്ങളിലെ തലയെടുപ്പുള്ള പത്രാധിപര്‍ പലരും മലയാളികള്‍ ആയിരുന്നു എന്നോര്‍ക്കണം.മോദിയുടെ നോട്ട് നിരോധനത്തിന് എതിരെ കേരള മന്ത്രിമാര്‍ ഒന്നടങ്കം റിസര്‍വ് ബാങ്കിനു മുന്‍പില്‍ നടത്തിയ ധര്‍നയോ,ഏക സ്വരത്തില്‍ കേരള അസംബ്ലി പാസ്സാക്കിയ പ്രമേയമോ,മാലോകര്‍ അറിഞ്ഞില്ല.അടുത്ത കാലത്ത് ദേശിയ ശ്രദ്ധ ആകര്‍ഷിച്ച ഏക വാര്‍ത്ത പുറ്റിങ്കല്‍ വെടിക്കെട്ട് ദുരന്തം ആയിരുന്നു.ഇലക്ഷന്‍ മുന്നില്‍ കണ്ട് നരേന്ദ്ര ദാമോദര്‍ മോദിയും, ഉത്തരെന്ദ്രന്‍ ഗോസായികളും,രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ട് കെട്ടു കാഴ്ചകള്‍ പോലെ നടത്തിയ സന്ദര്‍ശനം ആയിരുന്നു അതിനു കാരണം.
                                        ജയലളിത ഹോസ്പിറ്റലില്‍ കിടന്ന ദിവസങ്ങളില്‍ അവിടേക്ക് സന്ദര്‍ശകരുടെ  പ്രവാഹം ആയിരുന്നു.ഇവരില്‍ ആരും തന്നെ അവരെ കണ്ടിട്ടുണ്ടാവില്ല.ഡല്‍ഹിയില്‍ നിന്നെത്തിയവര്‍ 
ഹോസ്പിറ്റല്‍ ഡയരക്ടറേയും, ചികിത്സിക്കുന്ന ഡോക്ടര്‍മാരേയും, കണ്ടു മടങ്ങിയപ്പോള്‍ രക്തബന്ധം ഉള്ള സന്ദര്‍ശകരെപ്പോലും വെളിയില്‍ തടഞ്ഞു.കേരളത്തില്‍ നിന്നും പോയി കുറച്ചാളുകള്‍.
പിണറായിയും,രമേഷ് ചെന്നിത്തലയും,ഉമ്മന്‍ചാണ്ടിയും സെക്യുരിറ്റിക്കാരെ കണ്ട് വിവരങ്ങള്‍ ചോദിച്ച് മടങ്ങുക ആയിരുന്നു എന്നെ കരുതാനാവു. ഒരിക്കല്‍ കൂടി അവരുടെ ആല്മാവിനു ശാന്തി. 
www.mathewpaulvayalil.blogspot.in

Wednesday 23 November 2016

പുലി മുരുകന്‍ ഒരു വിയോജനക്കുറിപ്പ്


വിഗതകുമാരനില്‍ തുടങ്ങിയ മലയാള സിനിമ അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടു പുലിമുരുകനില്‍ എത്തി നില്‍ക്കുമ്പോള്‍ നിസ്സംശയം പറയാം ആ യാത്ര
പിന്നോട്ടായിരുന്നു എന്ന്. നൂറു കോടി കലക്ഷന്‍ നേടി സര്‍വകാല റിക്കോഡ്‌ സൃഷ്ടിച്ച മുരുകന്‍ ഹിന്ദി, തമിഴ്,തെലുഗു ഭാഷകളിലെ തട്ടുപൊളിപ്പന്‍ തറപ്പടങ്ങളുടെ നിലവാരത്തിലേക്ക്
മലയാള സിനിമയെ തരം താഴ്ത്തുന്ന പ്രക്രിയയിലെ അവസാനത്തേതും ,അതുല്യവുമായ ഒരു ശ്രമത്തിന്‍റെ ഫലമാണ്.
മലയാറ്റൂര്‍ മലമടക്കിലെവിടയോ ഉള്ള പുലിയൂര്‍ എന്ന സാങ്കല്പിക ഗ്രാമം.അവിടെ വായു ഭക്ഷിച്ചു കഴിയുന്ന ഗ്രാമവാസികള്‍ -ഇതുപോലെയുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍
കൃഷി ചെയ്തു ജിവിക്കുമ്പോള്‍ ചില്ലറ കഞ്ചാവ് കൃഷി ഒഴികെ ഇവിടെ അതിന്‍റെ ലക്ഷണം ഒന്നും തന്നെയില്ല.വടിവൊത്ത മലയാളത്തില്‍ സംവദിക്കുന്ന മൂപ്പന്ടെ നേതൃത്വത്തില്‍ ഗ്രാമത്തില്‍
എത്തുന്ന ആദിവാസികള്‍. ഗ്രാമ നാമത്തിന്‍റെ യശസ് നിലനിര്‍ത്താനെന്നവണ്ണം ഇടയ്ക്കിടെ അതിഥികളായി എത്തുന്ന പുലികള്‍. പുലികളെ കൊന്ന് പ്രജകളെ കാക്കാന്‍ മീശ പിരിച്ച്, കുന്തവും,ചാട്ടുളിയും,
ബുമരാങ്ങുമായി വായുവില്‍ പറന്നു പൊരുതുന്ന പുലിമുരുകന്‍.മുരുകന്‍റെ ആദര്‍ശവതിയും, ആലിലപ്പരുവവും ആയ കാമുകി,പിന്നിട് ഭാര്യ. ഭര്‍തൃമതി ആയിട്ടും,വടക്കോട്ട് എടുത്തിട്ടും
മുരുകനെ തേടിയെത്തുന്ന എസ്റ്റേറ്റ് മുതലാളിയുടെ വില്ലത്തി മകള്‍. മദ്യപനും,ഭോഗിയുമായ മുരുകന്‍റെ അമ്മാവന്‍.സ്ത്രീകളുടെ കുളിമുറികളിലും,കിടപ്പറകളിലും ഒളിഞ്ഞു നോക്കി ഹാസ്യം
തിരയുന്ന തമാശക്കാരന്‍. പുലിയൂരില്‍ വന്നും, ചേര്‍ക്കളയിലും,മംഗലാപുരത്തും എത്തിച്ചും അജയ്യനും, അമാനുഷനുമായ മുരുകനോട് ഏറ്റുമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ട പരശതം വില്ലന്മാര്‍.
ഇവരെല്ലാം ചേര്‍ന്ന് തിമര്‍ത്ത് കളിക്കുന്ന മൂന്നു മണിക്കുര്‍ നീണ്ട സിനിമയുടെ ആരവം അടങ്ങി തിയേറ്ററിനു പുറത്തു കടക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം ചില്ലറയല്ല.
ഫാന്ടസി, സയന്‍സ് ഫിക്ഷന്‍,അഡ്വഞ്ചര്‍, ജങ്ങ്ളി ഈ ഗണത്തില്‍ ഏതില്‍ പെടുത്താം ഈ സിനിമ എന്ന് നിര്‍മാതാവിനോ,സംവിധായകനോ നിശ്ചയം ഉണ്ടാവില്ല. 'മുരുകാ,മുരുകാ
പുലിമുരുകാ എന്ന കീര്ത്തനം പോലുള്ള ഗാനത്തിന്‍റെ ആവര്‍ത്തനത്തോടെ അവതരിപ്പിക്കപ്പെടുന്ന മോഹന്‍ലാലിന്റെ കഥാപാത്രം അതിമാനുഷനും,അജയ്യനും അത്രേ. ചാട്ടുളി എറിഞ്ഞ്
ദന്ത വൈദ്യനെപ്പോലെ പല്ലുകള്‍ പിഴുതെടുത്തും,കോര്‍ത്തു വലിച്ചും, പുലിയെ കൊല്ലുന്നതും,തന്നോളം പോന്ന അനുജന്‍റെ മൃതപ്രായമായ ശരിരം തോളിലേറ്റി രണ്ടു ഡസന്‍ വില്ലന്മാരെ
പുല്ലുപോലെ അടിച്ചു വീഴ്ത്തുന്നതും പോലുള്ള പ്രേക്ഷകരെ വടിയാക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ട്.
നല്ല നടനായ മോഹന്‍ലാല്‍ കോമാളി വേഷം കെട്ടി ഇങ്ങനെ തരം താഴുന്നത് എന്തിന്നാണ്? പൂര്‍ണ നടന്‍ (complete actor) എന്ന ടൈറ്റില്‍ വിശേഷണത്തോടെ മോഹന്‍ലാലിനെ
അവതരിപ്പിക്കുന്ന സംവിധായകന്‍ അദ്ദേഹത്തെ പരിമിതന്‍ (incomplete) ആക്കുകയാണ് ചെയ്യുന്നത്. എസ് ജാനകിയുടെ ഹംസ ഗാനം ആണ് ഈ ചിത്രത്തിലെ ഏക ആശ്വാസം.
അത് ഇത്തരം ഒരു ചിത്രത്തില്‍ ആയിപ്പോയത് ഒരു ദൌര്ഭാഗ്യം. പടത്തില്‍ മുക്കാല്‍ നേരവും മുന്‍പില്‍ എത്തുന്ന സമ്മോഹനമായ കാനന ഭംഗി അലോസരപ്പെടുത്തുന്ന ആരവങ്ങളിലും
അരോചകമായ സംഘട്ടനങ്ങളിലും മുങ്ങി ആസ്വദിക്കാനാവാതെ പോകുന്നു.
പ്രേക്ഷകന്‍റെ സംവേദനക്ഷമതയെ പരിഹസിക്കുന്നതും, അസംബന്ധങ്ങളില്‍ ആറാട്ടു നടത്തുന്നതുമായ ഈ പീറപ്പടം കണ്ട് കോള്‍മയിര്‍ കൊള്ളുന്ന മലയാളികളെ ഓര്‍ത്ത്
ഞാന്‍ ലജ്ജിക്കുന്നു.

www.mathewpaulvayalil.blogspot.in

Thursday 27 October 2016

ഈ അവതാരങ്ങളെ സുക്ഷിക്കുക

 The conman are still on the prowl in Kerala to bamboozle the gullible Malayalees.
In yet another case of investment fraud hundreds of people lost their money.Investors have come up against the jewellery group Avatar Gold and Diamonds for swindling money.The group failed to return the money they had invested
in schemes offered by it. The police are yet to arrest the jewllery's Managing Partner U Abdulla despite a case was registered against him at Kalamassery police station on June 8,this year for cheating and criminal breach of trust.
As per the FIR Abdulla has been booked under section 406 and 420 of IPC. The group reportedly owe huge sums to Kerala some Kerala based banks.
                      All the shops of the group were inaugurated by the above gentle man (photograph is that of the inaugural ceremony of one of its shops) who lavishly endorsed the group.Beware of the products and services being endorsed by these stars who are either partners of their business or do it to satiate their greed.    

  

Jacob Thomas and the wife of Caesar

Cannon to right of them,
cannon to left of them.
Cannon behind them,
Volleyed and thundered;
Stormed at with shot and shell,
While horse and hero fell.
                Alfred Lord Tennyson.

                     DIG Jacob Thomas is always in the news - for all the right and wrong reasons. He was recently crowned "the news maker of the year" by a vernacular daily.He is a fighter,a crusader,a referee waiving yellow and red cards always.His filing of suits against the corrupt and the debauched public servants
reminded me of Tennyson's poem Charge of the light brigade.The people are amazed,they found a Messiah in him, a ray of hope.
                     Jacob who acts with steely resolve to end the pandemic corruption in public life conveniently forgot the words of Messiah "he who is without sin among you, let him be the first to throw stone at her".In Shakespearean parlance "Caesars wife must be above suspicion"

The case against Jacob Thomas. While on a three month leave from the post of Kerala Transport Development Financial Corporation MD he worked as director of TKM Institute of Management
Kollam at  monthly salary of Rs.1.69 lakh for thee months. He availed leave without prior permission of the Government, took up paid assignment. it is naive to believe that Jacob an intelligent and knowledgeable officer was unaware of the service rules. When a complaint was filed against Jacob in the High Court he returned the salary to the college. The Government regularized his leave with retrospective effect using special powers vested with it.

The moral. As things stand now there is no charge against Jacob Thomas. But if Jacob, the Caesarean wife is in the silhouette of suspicion ??????
                 
www.mathewpaulvayalil.blogspot.in
                     

  

Monday 17 October 2016

Salute Sajan the crook

"Astounding is an understatement for the way Malayalees - especially the educated class - become sitting ducks again and again for the most phoney,
fraudulent schemes touted by conmen and conwomen". Mr.Paul Zacharia Kerala's brightest story teller once wrote in a National Daily in an article dealing with
the greed of the Keralites that lead them to disasters and suicides.
                 Sajan of Amaravathy near Fort Kochi is aconstruction labourer turned fraudster. There are several cases against him at police stations at Thrissur,
Irinjalakuda, Puthukad, Malappuram, Changanassery and Palarivattom.He gave fraudulent ads about smuggled cheap iPhones on online classified platform Olx. Lot of
people from Kerala remitted cash to his Bank a/c lured by his promise to sell iPhones at cheap rate ranging fro Rs.12000 to Rs.22000. Sajan would come to specific
locations like railway station or bus stand and deliver the package.He would advise the buyer not to open the package and leave the place urgently as the phone is a
smuggled one.The packet would usually contain a Chinese-made mobile worth Rs.2000.
                Most of the persons cheated by Sjan were educated people like doctors,MBA students,engineers and IT professionals.He was arrested on 25th July.
Sajan would come out of the prison with new schemes to satiate the avarice of the Malayalees who become easy preys to him.

സര്‍വ ധനാല്‍ പ്രധാനം ... ധനം.

           
                                                                     കേരളത്തിലെ സര്‍വ്വകലാശാലകളില്‍  നടക്കുന്ന അഴിമതികളും,അധികാരികളുടെ അനാസ്ഥയും മൂലം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനോരമയില്‍ വന്ന അന്വേഷണ പരമ്പര വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്ന എന്‍റെ ഒരു അനുഭവം. ഇതിലെ മുഖ്യ കഥാപാത്രം ജീവിച്ചിരിപ്പില്ല.സങ്കോചത്തോടും,ക്ഷമാപണത്തോടും കൂടി ഞാന്‍ ഇതു കുറിക്കുന്നു.
                          2006 മാര്‍ച്ചില്‍ എന്‍റെ മകള്‍ ഇംഗ്ലിഷ് സാഹിത്യത്തില്‍ എം എ പഠനം പുര്‍ത്തിയാക്കി അവസാന സെമസ്ടര്‍ പരീക്ഷ എഴുതി.മഹാല്‍മാവിന്‍റെ പേരിലുള്ളതാണ് സര്‍വകലാശാല.
റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ ഒന്നൊഴികെ എല്ലാ വിഷയങ്ങളിലും ജയിച്ചു. തോറ്റതാകട്ടെ ഏറ്റം നന്നായി എഴുതി എന്ന് വിദ്യാര്‍ത്ഥിക്ക് ബോധ്യമുള്ള ലിറ്റററി ക്രിട്ടിസിസം എന്ന വിഷയത്തിലും. റിവാല്യുവേഷന് അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു അറിയിപ്പും ലഭിക്കാതെ വന്നപ്പോള്‍ കോട്ടയത്തു പോയി നേരിട്ട് അന്വേഷണം ആരംഭിച്ചു. ചുമതല ഉള്ള ലേഡി ഓഫീസര്‍ ക്ഷമാപണത്തോടെ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
നേരിട്ടും,ഫോണിലും അന്വേഷിക്കുമ്പോള്‍ പ്രധിരോധത്ത്തില്‍ ആയതുപോലെ അവര്‍ ക്ഷമാപണം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഉത്തരക്കടലാസ് അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല എന്നു മനസിലായപ്പോള്‍ കാഞ്ഞിരപ്പള്ളി സെന്‍ ഡോമിനിക് കോളജിലെ അധ്യാപകന്‍ ആയ സുഹൃത്തിനോട് ഞാന്‍ കാര്യം പറഞ്ഞു. " താന്‍ യൂണിവേര്സിറ്റിയില്‍ പോയി ജബ്ബാറിനെ കാണണം.(ശരിയായ പേരല്ല) സര്‍വകലാശാലയിലെ തൊഴിലാളി നേതാവാണ്. അവന്‍ വിചാരിച്ചാല്‍ അവിടെ നടക്കാത്ത കാര്യങ്ങളില്ല.പണം ചോദിച്ചാല്‍ കൊടുക്കരുത്. വെള്ളം മേടിച്ചു കൊടുത്താല്‍ സന്തോഷം ആയിരിക്കും." 
                                                                      ഒരു പ്രഭാതത്തില്‍ ഞാന്‍ സര്‍വകലാശാലയില്‍ എത്തി. കക്ഷിയെ കണ്ടു. അശുവായ മദ്ധ്യവയസ്കന്‍. മഹാല്മാവിന്‍റെ ഇഷ്ട വസ്ത്രം.അഹിംസ പാര്‍ട്ടിയുടെ ട്രേഡ് യുണിയന്‍ നേതാവ്.ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. നേതാവ് കേട്ടു കൊണ്ട് കലാശാല വളപ്പിനു വെളിയിലേക്കു നടന്നു  വഴിയില്‍ കണ്ടവരൊക്കെ കൈ ഉയര്‍ത്തി  ഇക്കയെ അഭിവാദ്യം ചെയ്തു.ആദ്യം കണ്ട ഓട്ടോയില്‍ ഞങ്ങള്‍ 
രണ്ടാളും കയറി.പറയാതെ തന്നെ ഡ്രൈവര്‍ മെഡിക്കല്‍കോളേജ് കോളജ് ഭാഗത്തേക്ക് വണ്ടി പായിച്ചു. ഒരു ബാറിന്‍റെ മുന്നില്‍ വണ്ടി നിന്നു . ബാറില്‍ കയറി അയാള്‍ മദ്യം ഓര്ഡര്‍ ചെയ്തു. കുടിച്ചു കൊണ്ട് സംഭാഷണം തുടര്‍ന്നു."ഞാന്‍ സാറിന്റെ തറവാടിന്റെ അടുത്ത്  ആയിരുന്നു. ഇപ്പോള്‍ മാറി താമസിക്കുന്നു. കുറച്ചു പണം മുടക്കാന്‍ തയ്യാറായാല്‍ ഞാന്‍ സാറ് പറയുന്ന മാര്‍ക്ക് മകള്‍ക്ക് വാങ്ങിച്ചു തരാം." ഞാന്‍ അതിനു തയ്യാറായില്ല.
"ഒരു അധ്യാപികയുടെ മകനാണ് ഞാന്‍ . എഴുതിയ എല്ലാ പരിഇക്ഷകളും ഫസ്റ്റ് ക്ലാസില്‍ ആണ് പാസ്സായത്." എന്‍റെ മറുപടി കേട്ട അയാള്‍ പറഞ്ഞു . "സാറേ ഇവിടെ നടക്കുന്നത് മുഴുവന്‍ തരികിടയാണ്."കസേരയില്‍ നിന്ന്‍ എഴുന്നേറ്റ് അയാള്‍ കൌണ്ടറില്‍ എത്തി രണ്ടു പെഗ് കുടി ഓര്ഡര്‍ ചെയ്ത് കൊണ്ട് പറഞ്ഞു "ഫോര്‍ ദ റോഡ്‌" രണ്ടു ഗ്ലാസിലും സോഡ ഒഴിച്ച് ഒന്നിനു പുറകെ ഒന്നായി രണ്ടും വലിച്ചു കുടിച്ചു കൊണ്ടു പറഞ്ഞു. "ഇനി സാറിനു വേണേ വേറെ പറയാം"
                                                                    പുറത്തിറങ്ങി ആദ്യം കണ്ട ഓട്ടോറിക്ഷയില്‍ കയറി അയാള്‍ യൂണിവേര്‍സിറ്റിയിലേക്കും ഞാന്‍ അടുത്ത വണ്ടിയില്‍ എറണാകുളത്തെക്കും തിരിച്ചു.
                                                                    മകള്‍ വീണ്ടും പരീക്ഷ എഴുതി എം എ പാസ്സായി. റിവാല്യുവേഷനെക്കുറിച്ച് ഇന്നു വരെ സര്‍വ്വകലാശാലയില്‍ നിന്ന്‍ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
                                                                   ഒരു വര്‍ഷം കഴിഞ്ഞ് സര്‍വ്വകലാശാലയെ സംബന്ധിച്ച ഏതോ കാര്യം അറിയാന്‍ നേതാവിന് ഫോണ്‍ ചെയ്തു. മറുപടി കിട്ടാതായപ്പോള്‍ സുഹൃത്തിനെ വിളിച്ചു. സുഹൃത്ത് പറഞ്ഞു 
"അവന്‍ പോയി" നേതാവ് പറഞ്ഞ ഒരു കാര്യം. ഞാന്‍ ഓര്‍മിച്ചു. കഴിഞ്ഞ 26 വര്‍ഷങ്ങള്‍ ആയി ഒറ്റ ദിവസം പോലും ഞാന്‍ മദ്യപിക്കാതെ ഇരുന്നിട്ടില്ല.൯അതാകാം അയാളുടെ സര്‍വിസിന്‍റെ നീളം.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു ലേഖനത്തിന്റെ ടൈറ്റില്‍ ഇങ്ങനെയാണ്" അധികം കുടിച്ചാല്‍ അലക്സാണ്ടറും മരിക്കും"
mathewpaulvayalil.blogspot.in

നിയമം നിയമത്തിന്‍റെ വഴിക്കും, ബാങ്കുകള്‍ അവയുടെ വഴിക്കും.


                                                                         

                       എറണാകുളം ജില്ലയിലെ വിവിധ ബാങ്കുകളെ വഞ്ചിച്ച് ലോണ്‍ എടുത്ത് 27 പോഷ് കാറുകള്‍ വാങ്ങി മറിച്ചു വിറ്റ ഒരു സംഘത്തിലെ ഏതാനും പ്രതികളെ ഈയിടെ അറസ്റ്റ്ചെയ്തു. പല പ്രതികളും ഒളിവിലാണ്.ബാങ്കുകളില്‍ ലോണിനായി അവര്‍ നല്‍കിയ ആധാര്‍ കാര്‍ഡുകള്‍,പാന്‍ കാര്‍ഡുകള്‍,ഇന്‍കം സര്‍ടിഫിക്കറ്റുകള്‍,സാലറി സര്‍ടിഫിക്കറ്റുകള്‍ മുതാലായ എല്ലാ രേഖകളും വ്യാജം ആയിരുന്നു.ഈ കേസിലെ പ്രതികളില്‍ ചിലര്‍ എന്‍റെ ആവാസ കേന്ദ്രത്തിന് അടുത്തു താമസിക്കുന്നവരും,ഞാന്‍ 37 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം‍ (അങ്ങിനെ ആര്‍ക്കെങ്കിലും തോന്നുന്നില്ലെങ്കില്‍ 
കര്‍ത്താവേ അവരോട് ക്ഷമിക്കണമേ) ബാങ്കില്‍നിന്ന് റിട്ടയര്‍ ചെയ്ത ആള്‍ ആയതുകൊണ്ടും, പലരും എന്നോടു ചോദിച്ചു "ഇതെങ്ങിനെ സാധിക്കുന്നു? ഞങ്ങള്‍ ഒരു ലോണ്‍ ചോദിച്ചു ബാങ്കില്‍ ചെന്നാല്‍ 
വരുമാനത്തിനു തെളിവു ചോദിക്കും,കിടപ്പാടത്തിന്‍റെ ആധാരം ചോദിക്കും, 36 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ് ചോദിക്കും, കൈവശ സര്‍ടിഫിക്കറ്റ് ചോദിക്കും,വസ്തുവിന്‍റെ സ്കെച്ച് ചോദിക്കും,
പൊതു നിരത്തില്‍ നിന്നും വണ്ടി ഓടിച്ചു കയറാനുള്ള വഴി ഉണ്ടോ എന്നു ചോദിക്കും."വസ്തുവിന്‍റെ പരിശോധനയും, ആധാരങ്ങളുടെ നിയമ സാധുതയും ഉറപ്പിച്ച് വക്കീലിന്‍റെ സര്‍ട്ടിഫിക്കറ്റും വാങ്ങിയ ശേഷം ലോണ്‍ വേണമെങ്കില്‍ ആള്‍ ജാമ്യവും, ഭാര്യയുടെ പണയവും ആവശ്യപ്പെടും. അപ്പോള്‍ ഇതെങ്ങിനെ സാധിക്കുന്നു?"
                      രണ്ടു വര്ഷം മുന്പ് വായിച്ച മറ്റൊരു വഞ്ചനയുടെ വാര്‍ത്ത ഓര്‍മ വരുന്നു. തട്ടൂകടകളില്‍ പൊറോട്ട അടിച്ചു നടന്ന കൊച്ചി കടവന്ത്ര സ്വദേശി സതീശ് കുമാര്‍ സിതാര എന്ന ക്രിമിനല്‍  ഡോക്ടര്‍ സതീശ് കുമാര്‍ ആയി നുറനാട്, ഇളവനക്കാട് അര്‍ച്ചന എഞ്ചിനീയറിംഗ് കോളജില്‍ പ്രിന്‍സിപ്പല്‍ ആയി സ്തുത്യര്‍ഹമായ സേവനം ചെയ്തുകൊണ്ടിരിക്കെ അറസ്റ്റിലായി.വിദ്യാഭ്യാസം വില്പനച്ചരക്കായ ഇക്കാലത്ത് നിരക്ഷര കുക്ഷികള്‍ 
അധ്യാപഹയര്‍ ആകുന്നതിലോ, പ്രിന്‍സിപ്പല്‍ ആകുന്നതിലോ അതിശയമില്ല. എന്നാല്‍ ഈ മഹാന്‍ സമീപ പ്രദേശങ്ങളിലെ ബാങ്കുകളില്‍ നിന്ന് വന്‍ തുകകള്‍ കടമെടുക്കുകയും, രണ്ട് പോഷ് കാറുകള്‍ വാങ്ങുകയും ചെയ്തു. അപ്പോഴും പലരും എന്നോട് ചോദിച്ചു ഇതെങ്ങിനെ സാധിക്കുന്നു?
                       അര ലക്ഷം രുപ വായ്പ വാങ്ങി തിരിച്ചടവു മുടങ്ങിയാല്‍ ഞാനും,നിങ്ങളും ജയിലില്‍ ആകും. എന്നാല്‍ 9000 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ള വിജയ് മല്യ സുന്ദരികളുടെ തോളില്‍ കൈയിട്ട് പറന്നു നടന്നപ്പോഴും, എം പി ആയി തുടര്‍ന്നപ്പോഴും, രക്ഷപ്പെട്ടു പോയപ്പോഴും പലരും ചോദിച്ചു.ഇതെങ്ങിനെ സാധിക്കുന്നു?
                         ജനകോടികളുടെ മധ്യസ്ഥന്‍ വഞ്ചനക്കേസില്‍ അകത്തായത് മിഡില്‍ ഈസ്ടിലെ ശക്തമായ നിയമ വാഴ്ച കാരണമാണ്.അയാള്‍ വഞ്ചിച്ച ഇന്ത്യയിലെ ബാങ്കുകള്‍ എന്ത് ചെയ്യുന്നു? ഇപ്പോള്‍ ഞാന്‍ എന്നോടു 
തന്നെ ചോദിക്കുന്നു ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?
                         നിയമം നിയമത്തിന്‍റെ വഴിക്ക് പോകും എന്ന ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുന്ന ആപ്ത വാക്യത്തിന്‍റെ പ്രസക്തി ഇവിടെയാണ്‌.നിയമം എങ്ങോട്ട് പോകും എന്ന്‍ അറിയാവുന്നതു കൊണ്ടാണ് അദ്ദേഹം ചിരിക്കുന്നത്.
                       ആംഗ്ലോ ഐറിഷ് നോവലിസ്റ്റ് ഒലിവര്‍ ഗോള്‍ഡ്‌സ്മിത്ത് കുറേക്കുടി ലളിതമായി പറഞ്ഞു "നിയമം പാവപ്പെട്ടവനെ അരക്കും , പണക്കാരന്‍ നിയമത്തെ ഭരിക്കും."(Law grinds the poor,rich men rule
the law)
                കിട്ടാക്കടങ്ങള്‍ പൊതുമുതല്‍ ആയതുകൊണ്ട് ബാങ്ക് മേധാവികള്‍ക്കോ, ധനകാര്യ മന്ത്രിമാര്‍ക്കോ ബേജാര്‍ ആകേണ്ട കാര്യമില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പൊയ്ക്കോണ്ടേയിരിക്കും. 
mathewpaulvayalil.blogspot.in

Tuesday 16 August 2016

ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില - ഒരു ശിര്‍ഷാസന നിരീക്ഷണം.


ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നില അറിയാന്‍ ശിര്‍ഷാസനത്തില്‍ നിന്ന് നോക്കുകയാണ് നല്ലത്.എന്നും സ്കോര്‍ ബോര്‍ഡിന്‍റെ താഴത്തെ നിരയില്‍ ആണല്ലോ ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യക്കാര്‍ ആണെങ്കില്‍ ശിര്ഷാസനത്തില്‍ അദ്വിതീയരും. ധനം, ആരോഗ്യം,സാമൂഹിക പുരോഗതി എന്നീ മേഖകളില്‍ ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളും, ഇങ്ങനെയും ചില രാഷ്ട്രങ്ങള്‍
ഉണ്ട് എന്നു വേള്‍ഡ് കപ്പും,ഒളിമ്പിക്സും നടക്കുമ്പോള്‍ മാത്രം മാലോകര്‍ അറിയുന്ന കൊച്ചു കൊച്ചു രാജ്യങ്ങളും ഇന്ത്യയേക്കാള്‍ നില മെച്ചപ്പെടുത്തി - കെനിയ,ജമൈക്ക തെക്കന്‍ കൊറിയ എന്നിവ ഉദാഹരണങ്ങള്‍.
ലോക ജനസംഘ്യയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യം.ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം.ഇരുപത്തൊന്നാം നുറ്റാണ്ടിലെ സുപര്‍ പവര്‍ ആകാന്‍ പോകുന്നു എന്ന്‍ പലരും കരുതുന്ന നാട്.വിമാനം കണ്ടുപിടിച്ചതും,പ്ലാസ്ടിക് സര്‍ജരിയും,ജനടിക്ക് എനജിനീയരിങ്ങും ആരംഭിച്ചതും 5000 വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ആയിരുന്നു എന്ന് ലോകം മുഴുവന്‍ പോയി വീരവാദം അടിക്കുന്ന പ്രധാന മന്ത്രിയുടെ നാട്.ഇങ്ങനെ ഉള്ള ഇന്ത്യയില്‍ നിന്ന് പോയ അതലറ്റുകള്‍ ഒളിംപിക്സിന്‍റെ അരീനയില്‍ തല താഴ്ത്തി നില്‍ക്കുന്നതു കാണുമ്പോള്‍ പുകവലിക്കെതിരായ പരസ്യത്തിലെ ചോദ്യം അറിയാതെ ചോദിച്ചു പോകും."ഈ നാടിന് ഇത് എന്തു പറ്റി?"
                         206 രാജ്യങ്ങളില്‍നിന്നുള്ള 11000 കായികതാരങ്ങള്‍ ആണ് റിയോയില്‍ നടക്കുന്ന മുപ്പത്തി ഒന്നാം ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. 28 ഇനങ്ങളില്‍ ആയി 306 മലസരങ്ങള്‍ - ഇന്ത്യക്കാരന്‍റെ
ക്രികറ്റ് ഒളിംപിക്സിന്റെ നാലയലത്ത് അടുപ്പിക്കില്ല - ഇന്ത്യയില്‍ നിന്ന് 118 കായികതാരങ്ങള്‍. കോച്ചുകളും,ഉദ്യോഗസ്തരും, മന്ത്രി പുംഗവന്മാരും,ഷെഫുകളും, കുശിനിക്കാരും അടങ്ങുന്ന വലിയൊരു കൂട്ടവും കൂടെ ഉണ്ട്. ഒന്നോ രണ്ടോ വെങ്കലവും, വെറും കൈയുമായി മടങ്ങിയാലും അവരെല്ലാം ഒളിമ്പിയന്മാര്‍ ആണ്. ഇന്ത്യയില്‍ ഒളിമ്പിക്ക്സിനു പോയവരെല്ലാം   ഒളിമ്പിയന്മാര്‍ ആണല്ലോ.
                           മോദി കാബിനെറ്റിലെ സ്പോര്‍ട്സ് മന്ത്രി വിജയ് ഗോയല്‍ അരുതാത്തിടത്തൊക്കെ എത്തി നോക്കി അവിടെ അലമ്പുണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘാടകര്‍ അയാളുടെ അക്രടിട്ടെഷന്‍ റദ്ദാക്കും എന്ന് മുന്നറിയിപ്പ് നല്‍കി. ഹര്യാന സര്‍ക്കാര്‍ ഒരു കോടി രുപ മുടക്കി അവരുടെ സ്പോര്‍ട്സ്സ് മന്ത്രി അനില്‍ വിജ്നെ റിയോയിലെക്ക് അയക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയില്‍ രാശ്ട്രീയം പോലെ സ്പോര്‍ട്സും ഒരു ധനാഗമ മാര്‍ഗമാണ്. സ്പോര്‍ട്ട്സ് അസോസിയേഷനുകളുടെ തലപ്പെത്തെത്താന്‍ രാശ്ട്രീയക്കാര് മലസരിക്കുന്നു.ശരത് പവാറും,അരുണ്‍ ജയ്റ്റ്ലിയും,അനുരാഗ് താക്കൂറും,രാജ്നാഥ് സിങ്ങും പ്രഫുല്‍ പാട്ടേലും സുരേഷ് കല്‍മാഡിയും പോലെയുള്ള രാശ്ട്രീയക്കാര് ആണ് എല്ലാ സ്പോര്‍ട്സ് അസോസിയേഷനുകളും നയിക്കുന്നത്. ഇതിന്‍റെ സുഖം അറിയണമെങ്കില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറി ടി സി മാത്യുവിനോട് ചോദിച്ചാല്‍ മതി.കേരള കൊണ്ഗ്രസിന്റെ ലാവണത്തില്‍ നിന്നു വന്ന ആളാണ്‌ മാത്യു. ഏഷ്യന്‍ ഗയിംസിന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന തട്ടിപ്പ് ഓര്‍മിക്കുക. കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ പോലും ശുപാര്‍ശയും,സമ്മര്‍ദങ്ങളും ഉണ്ടാവും. സര്‍ക്കാര്‍ മുടക്കുന്ന പണം തിന്നു തീര്ക്കുന്നവരില് നിന്ന്‍ സ്പോര്‍ട്സിനെ മോചിപ്പിച്ചില്ല എങ്കില്‍ ഇന്ത്യയുടെ മെഡല്‍ നില മെച്ചപ്പെടില്ല.

Saturday 6 August 2016

കബാലി ഡാ, തരിപ്പ് ഡാ.




                സിനിമ പോലെ ജനങ്ങളെ സ്വാധീനിച്ച മറ്റൊരു കലാരൂപം ഇന്ത്യയിലില്ല.ലോകത്ത് ഏറ്റവുമധികം സിനിമകള്‍ നിര്‍മിക്കപ്പെടുന്ന രാജ്യവും ഇന്ത്യ തന്നെ - ഇവയില്‍ തൊണ്ണൂറ്റൊന്പതു ശതമാനവും
കലാമൂല്യം ഇല്ലാത്ത ചിത്രങ്ങളും. വിശ്വസിനിമയില്‍ ഇടം നേടിയ ചുരുക്കം ചില ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത് ബംഗാളി,മലയാളം, മറാത്തി,കന്നഡ എന്നീ ഭാഷകളില്‍ ആണ്.
                                     ഒരു സിനിമ എങ്ങിനെ ആയിരിക്കരുത് എന്നതിന് ഉദാഹരണം ആയി കാണിക്കാന്‍ പറ്റിയവകള്‍ ആണ് ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന മുഖ്യധാരാ സിനിമള്‍. ഹിന്ദിയിലും, പ്രാദേശിക ഭാഷകളിലും പടച്ചുവിടുന്ന ചവറു സിനിമകളുടെ പ്രേക്ഷകര്‍ ,അവരുടെ ശുഷകമായ ആസ്വാദന നിലവാരത്തെ തൃപ്തിപ്പെടുത്തന്ന ഫോര്മുലകളാലും , താരാരധനയാലും ആകര്ഷിക്കപ്പെടുന്നവരാണ്. ദാരിദ്ര്യത്തിലും,നിരക്ഷരതയിലും കഴിയുന്നവര്‍ക്ക്, പകല്‍ നേരത്തെ അധ്വാനത്തിനു ശേഷം രണ്ടോ, മൂന്നൊ പെഗ് പോലെ സുഖദായകം ആണ് രണ്ടോ മൂന്നൊ മണിക്കൂര്‍ നേരം സ്വപ്ന ലോകത്തേക്ക് ഒരു പ്രയാണം.അവിടെ അവര്‍ കാണാന്‍ കൊതിക്കുന്നത് അവര്‍ക്ക് നിഷേധിക്കപ്പെട്ട മോഹവും, കാമവും, ക്രോധവും, താപവും, സമ്പത്തിന്‍റെ ധാരാളിത്തവുമാണ്, ഇത് സ്വാതന്ത്രിയത്തിനു തൊട്ടു മുന്‍പും,പിന്‍പും ഉണ്ടായിരുന്ന അവസ്ഥ. എന്നാല്‍ നാട് വളര്‍ന്നിട്ടും,സാമ്പത്തികവും,വിദ്യാഭ്യാസപരവുമായ പുരോഗതി ഉണ്ടായിട്ടും സിനിമയുടെ മായിക വലയത്തില്‍ നിന്നും അവര്‍ രക്ഷപ്പെട്ടില്ല.ദൃശ്യ മാധ്യമങ്ങള്‍ സാമ്പത്തിക പുരോഗതി നേടിയവരെയും, വിദ്യാസംപന്നരെയും നിരക്ഷരരെ പോലെ സിനിമയുടെ ലഹരിയാല്‍ ബന്ധിച്ചു.
                                            സി രാജഗോപാലാചാരി, ടി ടി കൃ ഷ്ണമാചാരി,ഭക്തവത്സലം,കെ കാമരാജ്, അണ്ണാ ദുരൈ തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കന്മാരാല്‍ നയിക്കപ്പെട്ട തമിഴകത്തിന്‍റെ ഭരണം അമ്പതു വര്‍ഷങ്ങളായി ഒരു തിരക്കഥാകൃത്തും, വാള്‍ പയറ്റുകാരനായ നടനും, അയാളുടെ ആട്ടക്കാരിയായ നായികയും കുടി പങ്കുവയ്ക്കുന്ന ദുരവസ്ഥക്ക് കാരണവും, സിനിമയുടെ സ്വാധീനവു, അന്ധമായ താരാരാധനയും തന്നെ.
തമിഴ്നാടിന്‍റെ നിലവാരത്തിലേക്ക് താഴ്നിട്ടില്ലങ്കിലും കേരളവും ആവഴിക്കാണൂ പ്രയാണം. മൂഹത്തിലും,മാധ്യമങ്ങളിലും,കലാലയങ്ങളിലും,കുടുംബങ്ങളിലും, സിനിമക്കും, സിനിമാതാരങ്ങള്‍ക്കുംലഭിക്കുന്ന അഭിലഷണീയമല്ലാത്ത സ്വീകാര്യത ഇതിനു തെളിവാണ്. അക്ഷര ശ്ലോകങ്ങളെ അന്താക്ഷരി കീഴ്പെടുത്തി. സിനിമയിലെ വിഡ്ഢിയായ നായകന്‍റെ, തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍,ചെറുപ്പക്കാര്‍ ലുത്തിയനകള്‍ പോലെ ആവര്ത്തിച്ച് ഉരുവിട്ട് കോള്‍മയിര്‍ കൊള്ളുന്നു. അങ്ങിനെ സവാരി ഗിരിഗിരിയും, പോ മോനേ ദിനേശയും, വിദ്യാ സമ്പന്നരുടെ പോലും ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറി.
                                                 സൗന്ദര്യം ഉള്ള കുട്ടികളുണ്ടാകാന്‍ മാതാപിതാക്കള്‍ നേര്‍ച്ച കാഴ്ചകള്‍ നടത്തുന്നു. മക്കള്‍ താരങ്ങള്‍ ആയാല്‍ തങ്ങളുടെ തലവര മാറ്റി എഴുതപ്പെടും എന്നാണവരുടെ പ്രതിക്ഷ.
                                                 ഈയിടെ റിലിസ് ആയ ഒരു തമിഴ് സിനിമ ഉണ്ടാക്കിയ പ്രതികരണം താരാരാധനയുടെ ലജ്ജാകരമായ വിസ്ഫോടനം ആയിരുന്നു. അതിലെ വൃദ്ധനായ നായകന്‍റെ ചേഷ്ടകളും, ഗോഷ്ടികളും കാണാന്‍ 24 മണിക്കൂര്‍ മുന്‍പേ ജനങ്ങള്‍ ക്യൂവില്‍ നില കൊണ്ടു. ജീവനക്കാര്ക്കു കളി കാണാന്‍ ചെന്നൈയിലെ കമ്പനികള്‍ക്ക് അവധി നല്‍കി. (കൊച്ചിയില്‍ നടന്ന ആദ്യത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം കാണാന്‍
ഹൈക്കോടതിക്ക് അവധി നല്‍കി ന്യായാധിപന്മാര് പോയത് അനുസ്മരിക്കുക) മതിലുകളില്‍ പതിച്ച താരത്തിന്‍റെ പോസ്ടറിന് ആരതി ഉഴിഞ്ഞു. പടുകൂറ്റന്‍ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തി. 100 രൂപയുടെ ടിക്കറ്റ് 500 ഉം 5000 ഉം കൊടുത്തു വാങ്ങി.
                                                      വെള്ളിത്തിര നിറഞ്ഞാടുന്ന സ്റ്റൈല്‍ മന്നന്‍റെ കൈകളും, കാലുകളും, മുഖകമലം കൊണ്ടുമുള്ള ഗോഷ്ടികള്‍ കണ്ടും,നിരര്‍ത്ഥകമായ ഡയലോഗുകള്‍ കേട്ടും വിജ്രുംഭിതര്‍ ആകുന്നവരുടെ മാനസികനില തീര്ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.

www.mathewpaulvayalil.blogspot.in

Saturday 23 July 2016

ഗുണ്ടകളെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നവരോട്.


           
  അഭിഭാഷക ഗുണ്ടകളും, മാധ്യമ ഗുണ്ടകളും {ഇരുവരും പരസ്പരം ചാര്‍ത്തി നല്‍കിയ അനുയോജ്യമായ വിശേഷണം} കോടതി വളപ്പില്‍ ഏറ്റുമുട്ടിയാല്‍ നാമെന്തിനു ബേജാര്‍ ആകണം. മാനം മര്യാദയായി ജീവിക്കുന്ന  ഒരാള്‍ക്ക് അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലങ്കില്‍ വക്കീലിനെക്കൊണ്ടും,എല്ലാ സാഹചര്യത്തിലും പത്രക്കാരെ കൊണ്ടും ഒരു പ്രയോജനവും ഇല്ല.ഫെനി ബാലകൃഷ്ണ നെയോ, അറ്നാബ് ഗോസ്വാമിയെയോ 
ആരെങ്കിലും തെരുവില്‍ കൈകാര്യം ചെയ്തു എന്നു കേട്ടാല്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അതുകൊണ്ട് ഈ സംഘട്ടനം അനുസ്യൂതം തുടരട്ടെ എന്നു നമുക്ക് ആശിക്കാം,അതിനായി പ്രാര്‍ത്ഥിക്കാം. 
mathewpaulvayalil.blogspot.in

Thursday 23 June 2016

അഞ്ജു പോകട്ടെ ആകാശം ഇടിയില്ല



                                           ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നവരാണ് എല്ലാ രാജ്യങ്ങളിലേയും ഒളിമ്പ്യന്മാര്‍. ഇന്‍ഡ്യയില്‍ ആകട്ടെ ഒളിമ്പിക്സിനു പോകാന്‍ ടിക്കറ്റ് എടുത്തവരെല്ലാം ഒളിമ്പ്യന്മാര്‍ ആണ്. ഒളിമ്പിക്സില്‍ 
ഇന്ത്യയുടെ മെഡല്‍ നില നോക്കുന്നത് എന്നും സ്കോര്‍ ബോര്‍ഡിന്റെ താഴെ നിന്നും മേല്പ്പോട്ടാണ്. ജനസംഖ്യ യില്‍ ലോകത്തെ രണ്ടാമത്തെ രാജ്യം. 5000 വര്‍ഷങ്ങള്‍ക്കു മുന്പ് ജനടിക്ക് എഞ്ചിനീയറിംഗും, പ്ലാസ്റ്റിക് സര്‍ജരിയും, വിമാനവും കണ്ടുപിടിച്ചെന്ന്  നരേന്ദ്ര ദാമോദര്‍ മോദി അവകാശപ്പെടുന്ന നാടിന് ഒട്ടും അഭിമാനകരമല്ല ഇത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്പ് ചൈനയുടെ അവസ്ഥയും ഇതു തന്നെ ആയിരുന്നു.ഇന്നു കഥയാകെ മാറി.ഇന്നവര്‍ മത്സരിക്കുന്നത് ഒന്നാംസ്ഥാനത്തിനായാണ്.മാവോയുടെ ഒരു തീരുമാനം ആയിരുന്നു ഈ നേട്ടത്തിനു കാരരണം. നില മെച്ചപ്പെടുന്നതൂ വരെ അന്താരാഷ്ട്ര മത്സരങ്ങളില്‍  താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗ്രാമങ്ങള്‍ തോറും കളിക്കളങ്ങള്‍ പണിതു. കഴിവുള്ള കുട്ടികളെ കണ്ടെത്തി പരിശിലിപ്പിച്ചു. നില മെച്ചപ്പെട്ടപ്പോള്‍ ഒളിമ്പിക്സിനു താരങ്ങളെ അയച്ചു തുടങ്ങി  
                                       ഇന്ത്യയില്‍   രാശ്ട്രീയം പോലെ സ്പോര്‍ട്സും ഒരു ധനാഗമ മാര്‍ഗമാണ്. സ്പോര്‍ട്ട്സ് അസോസിയേഷനുകളുടെ തലപ്പെത്തെത്താന്‍ രാശ്ട്രീയക്കാര് മലസരിക്കുന്നു.
ശരത് പവാറും,അരുണ്‍ ജയ്റ്റ്ലിയും,അനുരാഗ് താക്കൂറും,രാജ്നാഥ് സിങ്ങും പ്രഫുല്‍ പാട്ടേലും  പോലെയുള്ള രാശ്ട്രീയക്കാര് ആണ് എല്ലാ സ്പോര്‍ട്സ് അസോസിയേഷനുകളും നയിക്കുന്നത്. ഇതിന്‍റെ സുഖം അറിയണമെങ്കില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറി ടി സി മാത്യുവിനോട് ചോദിച്ചാല്‍ മതി. താരങ്ങളുടെ തിരഞ്ഞെടുപ്പില്‍ പോലും ശുപാര്‍ശയും,സമ്മര്‍ദങ്ങളും ഉണ്ടാവും. 
                                        കളിക്കാര്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം ലജ്ജാവഹമാണ്.ഒരു ക്രിക്കറ്റര്‍ക്ക് നല്‍കി ഭാരത്‌ രത്നം പോലും അപഹാസ്യമാക്കി." ജീവിത യാത്രയില്‍ കാലില്‍ പുരണ്ട പൊടിയുടെ അളവ് നോക്കി വേണം ഒരാളുടെ മഹത്വം നിര്‍ണയിക്കാന്‍" എന്നു മഹാത്മാഗാന്ധി പറഞ്ഞു.
                                       അനുഗ്രഹീത നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ വാക്കുകള്‍ ശ്രധ്ധിക്കുക "I don't have anything against actors and cricketers.They are great entertainers.But they are not heroes.
We haven't redefined heroes.Heroes are those who sacrifice their own concerns and do something bigger.Film stars and cricketers shouldn't be aspirational
in such a big way.It is a asign of consumerism at its extreme".  

PS. The writer is neither an admirer of Jayarajan nor a hater of sports.

www.mathewpaulvayalil.blogspot.in

Thursday 16 June 2016

നിര്‍വ്യാജം ലജ്ജിപ്പോന്‍


                ജൂണ്‍ 2, വ്യാഴാഴ്ച കേരള നിയമ സഭയിലെ 138 എം എല്‍ എ മാരും സഗൌരവ്മോ, ദൈവ നാമത്തിലോ, ഒരു മുഠ)ളന്‍ ഇതു രണ്ടും ചേര്‍ത്തും സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. ഈ 139 പേരില്‍ ഉച്ചാരണത്തികവോടെ പ്രതിജ്ഞ എടുത്തവര്‍ രണ്ടു പേര്‍ മാത്രം.- പ്രഫ. രവീന്ദ്രനാഥഉം, വിണ ജോര്‍ജും.വിദ്യാഭ്യാസ് മന്ത്രിയെ കൂടാതെ അധ്യാപകര്‍ വേറെയും ഉണ്ടായിരുന്നു സഭയില്‍.ഡോക്ടരേറ്റ് ഉള്ളവര്‍ വരെ.ദൃശ്യ മാധ്യമങ്ങളിലെ വാക്ഭടന്മാര്‍,പ്രത്യേകിച് സ്ത്രീകള്‍.വികലോച്ചാ രണത്തിനു പുകള്‍ പെറ്റവരും,അക്ഷരങ്ങള്‍ തിട്ടമില്ലാത്തവരും ആണെങ്കിലും,വിണ ജോര്‍ജ് വ്യത്യസ്ത ആണ്. 
                  പല തൊഴിലുകള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം നിശ്ചയിച്ചിട്ടൂണ്ടെങ്കിലും കലാപ്രവര്‍ത്തനത്തിനും, ജനാധിപത്യ ത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അടിസ്ഥാന യോഗ്യത നിഷ്കര്‍ഷിക്കുന്നില്ല. ഡോ.എം എസ സുബ്ബലക്ഷ്മി രണ്ടാം ക്ലാസില്‍ പ൦നം നിര്‍ത്തി,എം ജി ആര്‍ എട്ടാം ക്ലാസ് കഴിഞ്ഞിരുന്നില്ല, കമല ഹാസന്‍ 9 വരെ മാത്രം പഠിച്ചു.ജയലളിതയുടെ പഠനം പത്തില്‍ അവസാനിച്ചു.കരുണാനിധി പതിനൊന്നു വരയെ പഠിച്ചിട്ടൊള്ളു മോദിയുടെ ബിരുദത്തെക്കുറിച്ച് തര്‍ക്കം 
ഉയര്‍ന്നപ്പോള്‍ മോദിയുടെ ആരാധകര്‍ ഈ വാദം ഉയര്‍ത്തി കാട്ടിയിരുന്നു. ഒരു പ്രധാന മന്ത്രിയുടെ ബിരുദം വ്യാജമാണെന്ന സംശയം ഉയര്‍ത്തിയ ധാര്‍മികത 
ആയിരുന്നു അവിടെ പ്രശ്നം.
                    പ്രസംഗവും, പ്രസ്താവനകളും,പ്രസ് കൊണ്ഫരണ്സുകളും ശിലമാക്കിയ രാശ്ട്രീക്കാരന്ടെ പണിക്കോപ്പ് വാക്കുകള്‍ ആയിരിക്കുമ്പോള്‍ അവയുടെ അക്ഷരങ്ങളും,അര്ഥങ്ങളും,ഉച്ചാരണവും അറിയാന്‍ ശ്രമിക്കുന്നില്ല എന്നതിന് തെളിവാണ് ജൂണ്‍ രണ്ടിന് നിയമസഭയില്‍ കേട്ട "നിര്‍വാ ജ്യം' ഇവിടെ എല്ലാ പാര്‍ട്ടികളും ഒരു പോലെയാണ്. 
                  ജിഷയുടെ കൊലപാതകം രാജ്യ സഭയില്‍ ഉയര്‍ന്നപ്പോള്‍ അംഗങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രഫ.പിജെ കുര്യന്‍ പല തവണ പറയുന്നത് കേട്ടു "ഇറ്റ്‌ വാസ് എ ഹീനീയസ് ക്രൈം " 
                    ആര്‍ഷസംസ്കാരത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന ഒരു മാനേജ്മെന്റിന് എറണാകുളത്ത് നിരവധി സ്കൂളുകള്‍ ഉണ്ട്. സംസ്കൃത പഠനത്തിന് അമിത പ്രാഥാന്യം നല്കുന്ന സ്കൂളിലെ കുട്ടികളോടോ,അധ്യാപകരോടോ സ്കൂളിന്‍റെ പേര് ചോദിച്ചാല്‍ അവര്‍ പറയും 'ബവന്‍സ് അല്ലെങ്കില്‍ ബാവന്‍സ്‌".
പ്രതിജ്ഞ എടുത്തവരില്‍ അധികവും,സര്‍ക്കാര്‍ സ്കൂളുകളിലും,എയിഡഡ സ്കൂളിലും വിദ്യാഭ്യാസമുള്ള അധ്യാപകര്‍ പഠിപ്പിച്ച്ചവര്‍ ആയിരുന്നു. വിദ്യാഭ്യാസ കച്ചവടക്കാര്‍ നടത്തുന്ന സി ബി എസ് ഇ സ്കൂളുകളിലെ അക്ഷരാഭ്യാസമില്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്ന ബ്രോയിലര്‍ സന്തതികള്‍ സഭയില്‍ എത്തുമ്പോള്‍ എന്താകും അവസ്ഥ.
www.mathewpaulvayalil.blogspot.in

Monday 13 June 2016

In the name of God (ദൈവ നാമത്തില്‍)



Against heavy odds that the UDF suffered in the recent polls,the liquor baron turned politician Adoor Prakash was elected from his home turf with comfortable majority.The decisions he has taken as revenue minister just before the election are under scrutiny now.On March 4,the date of announcement of assembly
announcement of assembly polls he has issued orders gifting 18 acres of land to religious and community institutions.
Following are the list of the benficiaries of the largesse of the benevolent minister-
St. Thomas School 26.18 cents
NSS Karayogam 7.6 cents
Catholic Church Pathanamthitta Diocese 4.06 acres.
Mar Thoma Church 1.82 acres
Malankara catholic Church 4.74 acres
SNDP Yogam 1.42 acres
St. Antony's Orthadox Chhurch 3.11 acres
St. George Orthadox Church 1.77 acres
Under which head the Prelates and Patriarchs will account these acres among their celestial treasures

Politics,a lucrative trade in India.


                 Politics is the most lucrative business in India next to crony capitalism .Jathin Mehtha, kin of Gautham Adani, bosom chum of Narendra Modi left India without repaying Rs.6800 crore borrowed from 14 Banks.He and his family settled in a Karibian Island as its citizen. Vijay Mallaya who left the country without repaying Rs.9000 crore to banks was last elected to Rajya Sabha by BJP and Janatha Dal.
                The income of BJP during 2014-15,according to the report submitted to the Election Commission is Rs.970 crore.This is the accounted portion, leave alone the darker side.The picture of Bengaru Lakshman, then BJP president taking bundles of currency for thé advent of ache din is still vivid in our memory.Election time is the harvest season of all the political prties.Every party make a killing then,ruling prties are the darling of the donors.A major chunk of the collection gets into the hands of the leaders.Those who clamour for tickets (some are shedding their clothes) in elections are not lured by the urge to serve the humanity,they have their eyes on this booty.
Recently we saw money is being demanded and offered for Rajya Sabha seats from Karnataka.The Rajya Sabha seats of the business men like Vijay Mallaya and ..Rajiv Chandrashekaran are all payment seats.
                 According to Reghuram Rajan,RBI found liquidity of Rs.60000 crore in the southern states, during the recent assembly elections.Surveys by various agencies revealed that Rs.9000 crore reaches the electorate in Tamil Nadu as kind and cash during every election. Rs.570 crore found in three trucks on 13th May at Tirupur is still shrouded in mystery.The missives purportedly issued by SBI and RBI are bogus.As usual an inquiry is being ordered .The public will soon forget it as their memory is alarmingly short. .



Saturday 21 May 2016

വീണ്ടും ചില തിരഞ്ഞ്ഞ്ഞെടുപ്പു കാല സ്മരണകള്‍

                                        2012 നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. സ്ഥലം കാഞ്ഞിരപ്പള്ളി. കാലം തെറ്റി പെയ്ത മഴയില്‍ നനഞ്ഞ പട്ടണം.കിഴക്കന്‍ മലകളില്‍ മഴക്ക് പ്രത്യേക കാലമോ , സമയമോ ഇല്ല.ഹില്‍ ടോപ്‌ ഹോടലിന്റെ ബാല്‍ക്കണിയില്‍ നി  ന്ന് നോക്കുമ്പോള്‍ അകലെ മല നിരകള്‍ക്കിടയില്‍ നിറയെ മുടല്‍ മഞ്ഞു  കാണാം.ഞാന്‍ പ്രി ഡിഗ്രി വരെ പഠിച്ച നാട്. കൌമാര സ്വപ്നങ്ങളെ താലോലിച്ച് കൊടുമുടികളെ  നോക്കി നില്‍ക്കുമ്പോള്‍ മനസ്സില്‍ ഹെമിംഗ് വേയുടെ "സ്നോസ് ഓഫ് കിളിമാന്‍ജാരോ".മലമുകളിലെ ടെന്റില്‍ കുടുങ്ങിയ ഹാരിയും,ഹെലനും അവരുടെ പ്രണയ കലഹങ്ങളും. മരണത്തെ മുഖാമുഖം കാണുന്ന ഹാരിയുടെ 
 സ്വപ്നങ്ങളില്‍ രക്ഷകനായെത്തുന്ന വിമാനം. ഹാരി മരണത്തോട അടുക്കുമ്പോള്‍ ടെന്റിനു പുറത്ത് ഹെയ്നായുടെ മുരള്ച്ച. മാസി ഭാഷയില്‍ ദെയവത്തിന്‍റെ ഭവനം എന്നാണത്രേ കിളിമാന്‍ജാരോയുടെ അര്‍ഥം. എന്‍റെ മുന്നില്‍ 
 മലമുകളില്‍ എവിടെയോ ഉള്ള പള്ളിയുടെ നിറുകയില്‍ വൈദ്യുത പ്രഭയില്‍ തെളിയുന്ന കുരിശ - ദൈവത്തിന്‍റെ ഭവനം.     
                                          ഹോട്ടലിനു മുന്‍പില്‍ കാറിലും,ജീപ്പിലും, ഇരു ചക്ര വാഹനങ്ങളിലും ആളുകള്‍ വന്നും പോയും ഇരുന്നു.താഴെ രണ്ടു ബാറുകളിലും ആരവം ഏറി വരുന്നു. ചാരായം നിരോധിച്ച് ബ്രാന്റി
ജനകിയമാക്കിയ അന്തോണി മാപ്പിള.അയാളുടെ ശിഷ്യന്‍ ബാര്‍ നിരോധനത്തെക്കുറിച്ച് ചിന്തിച്ച് തുടാങ്ങ്ങ്ങിയിട്ടില്ലാത്ത കാലം. 
മുറിയില്‍ എത്തിയ സുഹ്രത്ത് ക്ഷനിച്ചു. അടുത്ത ഹാളില്‍ ബാങ്കേര്‍സ് ക്ലബ് മീട്ടിംഗ് ആണ് പങ്കെടുക്കണം. എറണാകുളം ബാങ്കേര്‍സ് ക്ലബിന്റെ സെക്രടറി എന്നാ ഖ്യാതിയും
എനിക്കുണ്ടായിരുന്നു. തലേന്ന് കോട്ടയത്ത് നടന്ന ഡി എല്‍ ബി സി മീടിങ്ങിലുണ്ടായ ഒരു സംഭവം അവര്‍ വിവരിച്ചു.കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഒരു എം എല്‍ എ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ഒരു ബാങ്ക് മാനേജരെക്കുറിച്ച് പറയവേ അയാളെ വേദിയിലേക്ക് വിളിച്ചത് ഇങ്ങിനെയാന്. "എവിടെയാടാ ആ എസ ബി ടി യുടെ കോപ്പന്‍ ഞാന്‍ അവന്റെ മോന്ത ഒന്ന് കാണട്ടെ." ജില്ല കലക്ടര്‍ ആധ്യക്ഷം വഹിക്കുന്ന മിടിംഗ് ആണ് 
ഡി ഐ സി യുടെ ജനറല്‍ മാനേജര, നബാര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ , ലീഡ ബാങ്കിന്റെ ഉദ്യോഗസ്ഥര്‍, വ്യവസായികളുടെ സംഘടന നേതാക്കള്‍ എന്നിവരെല്ലാം ഉണ്ട്. എല്ലാ ബാന്കുകലുടെയും ജി എം, ഡി ജി എം, എ ജി എം മുതലായ ടയ് ധാരികള്‍ എല്ലാവരും ഉണ്ട്. ആരും എം എല്‍ എ യെ തടഞ്ഞ്ഞ്ഞില്ല, തിരുത്തിയില്ല മാനേജര്‍ അയാളുടെ അധിക്ഷേപം മുഴുവന്‍ സഹിച്ചു. ഞാന്‍ അവരോടു ചോദിച്ചു "നിങ്ങള്‍ എന്തുകൊണ്ട് പ്രതി 
ക്ഷേധിച്ച്ചില്ല. ഞാന്‍ എറണാകുളം കാരന് ആണെന്ന ധാരണയില്‍ അവര്‍ പറഞ്ഞ്ഞു." സാറിന് അയാളെ അറിയില്ല. ഞാന്‍ പറഞ്ഞ്ഞു ഞാന്‍ ഈ നാട്ടില്‍ ജനിച്ചു വളര്ന്നവനാന് ഞാന്‍ ഉണ്ടായിരുന്നെകില്‍ പ്രതിഷേധിച്ച്  ഇറങ്ങി പോകുമായിരുന്നു.
                                                                       മുന്നണിളുടെ പിന്തുണ ഇല്ലാതെ അയാള്‍ വീണ്ടും മലസര രംഗത്തുണ്ട്. .    

   mathewpaulvayalil.blogspot.in                                               

Monday 9 May 2016

പാമ്പിന്‍റെ ചിത്രം വരക്കുന്ന പൊലീസ്

പെരുമ്പാവൂര്‍ കൊലപാതകത്തിന്റെ അന്വേഷണം , മരിച്ച പെണ്‍കുട്ടിയുടെ വീട്ടില് പാമ്പിനെ കൊല്ലാന്‍ കയറിയ ആളിലേക്ക് കേന്ദ്രീകരിക്കുന്നു.പൊലീസ് അതിനായിചത്ത പാമ്പിന്‍റെ രേഖാചിത്രം തയ്യാറാക്കുന്നു.ഭൂമി ഉരുണ്ടതാണെന്ന് തെളിയിക്കുവാന്‍ പറയുന്ന ഉരുണ്ട ഭൂമിയോളം പഴക്കം ഉള്ള ഉദാഹരണം പോലെ. തീരത്തേക്ക അടുക്കുന്ന കപ്പലിന്‍റെ പുക, പുകക്കുഴല്‍, മേല്ത്തട്, കീഴ്ത്തട് എന്നിവ ദൃശ്യം ആകുന്നതു പോലെ, പാമ്പ്‌, കൊല്ലാനുപയോഗിച് വടി പാമ്പിന്‍റെ കൊലയാളി,ഇങ്ങനെ യതാര്‍ത്ഥ കൊലയാളിയിലേക്കുള്ള അനുസ്യൂതവും, നിരന്തരവും ആയ പുരോഗതിആണ് കേരള പൊലീസിന്ടെ ലക്‌ഷ്യം.

mathewpaulvayalil.blogspot.in

Tuesday 26 April 2016

പാവം പയ്യന്‍

Mathew Paul's photo.
Mahendra Singh Dhoni cheated the Jarkhand Govt. by registering his Hummer as Scorpio. When caught, he escaped by paying fine.Poor boy, he can't tell a hippo from horse.
എന്‍റെ മകന്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ ആരാധിക്കുന്നു എന്നു പറഞ്ഞാല്‍ അവന്‍റെ തന്തയാണെന്നു പറയാന്‍ ഞാന്‍ ലജ്ജിക്കും എന്നു പറഞ്ഞ നാണപ്പന്‍ ചേട്ടന് (M P Narayana Pillai) നമോവാകം. മേപ്പടിയാ്‍ന്‍ ഭാരത രത്നം ആകുന്നത് കാണാനുള്ള ദൌര്‍ഭാഗ്യം ഏതായാലുംനാണപ്പന്‍ ചേട്ടന് ഉണ്ടായില്ല.


mathewpaulvayalil.blogspot.in

Tuesday 12 April 2016

Perishing gomathas, crying farmers.

Every day hundreds of Gomathas (cow mother} are perishing in Marathwada for want of food and water,their sale and movement are prohibited by the Government.The impoverished farmers have no resources to bury the carcasses of the cows. Where are those who killed innocent people alleging that they have beef in their kitchens / refrigerators / bellies. These puritans have no qualms about swallowing gelatin capsules manufactured by processing bones, skin and tissue of cows. .

സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും കൊടുക്കുക

സഭ വിശ്വസിക്കുന്ന മൂല്യങ്ങളോട് രാശ്ട്രീയ പാര്‍ടികള്‍ക്കും, സ്ഥാനാര്‍ത്ഥികള്‍ക്കും ഉള്ളനിലപാടുകള്‍ വിലയിരുത്തി വേണം വിശ്വാസികള്‍ വോട്ടു ചെയ്യാനെന്ന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടയ ലേഘനത്തിലുടെ ആഹ്വാനം ചെയ്തു.ഈ മൂല്യന്ഗല് എന്താണെന്നുംഅദ്ദേഹംവിശദീകരിക്കുന്നു. "മതങ്ങോളോടും മതാല്മക പ്രസ്ഥാനങ്ങോളോടും,ഉള്ളആദരം. ഭരണഘടനയോടും കോടതിയോടും ഉള്ളബഹുമാനം.ജനാധിപത്യ-മാനവിക മൂല്യന്ഗ്ളോടുള്ള ആഭിമുഖ്യം, സഹിഷ്ണുത" എന്നിവ ആണത്.
പിതാവേ ഈ വളച്ചുകെട്ടുകള്‍ ഒന്നുമില്ലാതെ 2000 വര്‍ഷങ്ങള്‍ക്കുമുന്പ്ക്രിസ്തു വളരെ സിമ്പിള്‍ ആയി ്പറഞ്ഞത വേറെ ചില മൂല്യന്ഗളെക്കുറിച്ച്ആയിരുന്നല്ലോ. 
തന്നെ പോലെ തന്‍റെഅയല്‍ക്കാരനെസ്നേഹിക്കുക,
ഈ എളിയവരില്‍ ഒരുവന് നീചെയ്തപ്പോള്‍ നീഎനിക്കായ് ചെയ്തു"

സ്നേഹത്തിന്‍റെ ഈ ആധാര ശിലകളില്‍ അല്ലെ കര്‍ത്താവ് പള്ളി പണിതത്.
.ആല്മീയതയുടേയും, രാഷ്ട്ര തന്ത്രത്തിന്റെയും അതിര്‍ത്തികളും അദ്ദേഹം നിര്‍വചിക്കുന്നു.'സീസറി ന്ടേത്  സീസരിനും ദൈവത്തിന്റെത ദൈവത്തിനും കൊടുക്കുക"

ചില തിരഞ്ഞെടുപ്പു കാല സ്മരണകള്‍ n


                  തിരഞ്ഞ്ഞ്ഞെടുപ്പ് അടുക്കും തോറും സ്ഥാനാര്‍ത്ഥികളുടെ മുഖത്തെ ചിരി കൂടി വരുന്നു. ഇടുക്കിയില്‍ നിന്നും എറണാകുളത്ത് മത്സരിക്കാനെത്തിയ ഒരു മുന്‍ എം പി യുടെ ചിരിക്കുന്ന ചിത്രം കാണുമ്പോള്‍ അയാളുടെ പഴയ രൂപം ഞാന്‍ ഓര്‍ത്തു പോകുന്നു. ബാങ്കുകളുടെ ജില്ലാതല ആലോചന സമിതിയുടെ യോഗങ്ങളില്‍ ആയിരുന്നു ഞാന്‍ അദ്ദേഹത്തെ പല വട്ടം കണ്ടത്. യോഗം തുടങ്ങിക്കഴിഞ്ഞ് തിടുക്കത്തില്‍ നാലോ അഞ്ചോ ശിന്കിടികളും ആയി എത്തുന്ന എം പി യുടെ മുഖത്തെ സ്ഥായിഭാവം ധാര്‍ഷ്ട്യം ആയിരുന്നു. അയാള്‍ കടന്നു വരുമ്പോള്‍ വേദിയില്‍ ഇരിക്കുന്ന ബാങ്കുകളൂടെ നട്ടെല്ലില്ലാത്ത മേധാവികള്‍ ഹോനരബിള്‍  എം പി എന്നു പറഞ്ഞു കൊണ്ട്ട് ചാടി എഴുന്നേറ്റ് നായ്ക്കളെ പോലെ വാലാട്ടി നില്‍ക്കും. ആട്ടുവാന്‍ അവര്‍ക്ക് വാലുകള്‍ ഇല്ലാത്തതു കൊണ്ട്ട്  കഴുത്തില്‍ കെട്ടിയ റ്റൈകള്‍ ആയിരുന്നു അവര്‍ ആട്ടിയിരുന്നത്. വേദിയില്‍ എത്തിയാല്‍ ഉടന്‍ എം പി പ്രസംഗം തുടങ്ങും ബാങ്കര്‍മാര്‍ക്കുള്ള ഭല്സനം ആകും പ്രസംഗത്തില്‍ നിറയെ. അയാളുടെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ലോണ്‍ നല്‍കാത്തത് ആകും കോപത്തിനു കാരണം - പ്രത്യേകിച്ചും വിദ്യാഭ്യാസ വായ്പകള്‍. കൂടെ വന്ന ശിങ്കിടികള്‍ക്കും പരാതി പറയാന്‍  അവസരം നല്‍കി അദ്ദേഹം തിടുക്കത്തില്‍ കടന്നുപോകും. വേദിയിലും, സദസിലും ഇരിക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുവാനോ, അവരുടെ പരാതികളും, പരിഭവങ്ങളും, പരിമിതികളും എന്തെന്ന്‍ അറിയുവാനോ ശ്രമിക്കാതെ കൊടുങ്കാറ്റ് പോലെ എം പി ഇറങ്ങിപ്പോകുമ്പോള്‍ ടൈ ധാരികള്‍ ഒന്നടങ്കം പിന്നാലെ അദ്ദേഹത്തെ യാത്രയാക്കുവാന്‍  കാറിനടുത്തേക്ക് പോകും.
  
mathewpaulvayalil.blogspot.in

Tuesday 29 March 2016

Happy Good Friday


Christians are minuscule minority in India - 2.02% of 1.30 billion population.All need not know the intricacies of the faith, its tenets and theology. The birth and death of Jesus Christ are the two pillars on which the Christendom rests.Basic knowledge of World's largest religion is expected of the rulers of any civilized country. The wishing of happy Good Friday by the Central Cabinet ministers shows the nadir the Indian polity has touched under BJP rule.See the list of the wishers Suresh Prabhu - railway Minister,Mahesh sharma - cultural minister,Dharmendra Pradhaan - petroleum minister,Dr Najma Heptulla - minority minister,Shanavas Hhussain - senor leader of the party. Of this Dr.Najma is the grand daughter of the great freedom fighter and India's firs minister of education, Dr.Maulana Abdul Kalam Azad. Her camaraderie with the the unlettered Sangh Parivar lowered her intellect. Their supreme leader's knowledge of history is limited to Monteri Lal and Three Idiots. How can we expect more than this from his chelas...

www.mathewpaulvayalil.blogspot.in

Sunday 20 March 2016

"Some are born great,some achieve greatness and some have greatness thrust upon them" William Shakespeare

 

                           Addressing a meeting of Bharatiya Janata Yuva Morcha,BJP's youth wing at Vrindavan, BJP chief Amit Shah on 5th March 2016,made fun of fromer PM. Dr.Manmohan Singh. "Manmohan Singh visited more countries than Modi but his visits made little impact.He would read from two pages he carried with him which were written in English. At times he would read the speech meant for Thailand in Malaysia and the one meant for Malaysia in Thailand. Modi spoke in Hindi in the UN and the whole country felt proud" 
                        The soft spoken Sardar made umpteen speeches in the UN, Universities like Yale,  Oxford, Cambridge, Princeton and Harvard, conclaves of scientists, artists and law makers abroad with dignity and grace. Dr.Singh never spoke like a juggler or goof,when he spoke the entire world heard him with seriousness. To comprehend what Dr.Manmohan Singh spoke needs no erudition but education and intelligence.
                        We had other great PMs as well, our first PM, Jawaharlal Nehru was loved and venerated by all the world leaders. A reading of the book "The Tryst Betrayed: Reflections on Diplomacy and Development"by the former foreign secretary Jagat S. Mehta will help those who have scant knowledge of our history, to learn what our legacy was. Winston Churchill who had a pathological antipathy for Indians and its leaders wanted to see Jawaharlal, when the latter went to London to participate in the meeting of the Commonwealth leaders. Nehru immediately sent a message "Sir I shall come to you". After meeting Nehru Churchill said "Mr.Prime Minister I had shown great injustice to you, you were like the lost prodigal to us. 
You saved the heritage of the British empire".Next time when Nehru visited England Churchill took him to the school at Harrow where they studied and they sang together their old songs.
                         When Nehru visited Switzerland, he went to the house of Charlie Chaplin, the great genius of 20th century filmdom and they had dinner together. Chaplin said to Nehru "I love  whatever I heard and read of you, but I have a complaint,"You are a teetotaler". Nehru replied "if that is your only complaint I shall now drink a sherry for you". Mr.Mehta narrates his encounters with other PMs like Morarji Desai,Indira Gandhi and Vajpai who have done this country proud.
                        Mega shows staged and stage-managed at Times Square and Wembley, the Barack, Jukker (Zuckerberg) calls or the selfies taken with the celebrities standing on toes putting an arm on their shoulder are no signs of greatness.                     
                          

Tuesday 15 March 2016

സത്യമേവ ജയതേ

സരിതയെ അറിയില്ലെന്നും,അവരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും കോണ്ഗ്രസ് നേതാവ് തമ്പാനൂര്‍ രവി മാര്‍ച്ച് 15ന് സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. 513ഫോണ്‍ സംഭാഷണങ്ങലുടെ രേഖകള്‍ കാണിച്ചപ്പോള്‍, സംസാരിച്ചത് ശരിയെന്നു സ്മ്മതിച്ച്ച രവി,സോളാര്‍ വിഷയം സംസാര്ച്ച്ചിട്ടില്ലെന്നും,അവര്‍ക്ക് ഒരു സഹായവും ചെയ്ത്ട്ടില്ലെന്നും മുഖ്യന്റെ എജന്റ്റ് അല്ലെന്നും പറ ഞ്ഞ്ഞ്ഞു.സംസാരിച്ച്ചതത്രയും അന്തര്‍ ദേശിയ കാര്യങ്ങ്ങ്ങള്‍ ആയിരുന്നത്രെ -.സിറിയയിലെ അഭ്യന്തര കലാപങ്ങള്‍,മാസിഡോണിയന്‍ അതിര്‍ത്തിയിലെ,സംഘര്‍ഷാവസ്ഥ, ട്രമ്പിനെപ്പോലൊരു കോമാളി ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്സിക്ക് ഉണ്ടാകുന്ന വിശ്വാസ്യ്താ ശോഷണം .ഇവരെപ്പോലെ രണ്ടു മഹാരഥര്‍ ചേരുമ്പോള്‍ എന്തു വിഷയ ദാരിദ്ര്യം (സോളാര്‍ ഇടപാടില്‍ വിഷയാസക്തി ഒരു വലിയ ഘടകം ആണെന്ന് ചില കുബുദ്ധികള്‍ പറയുന്നതിനാല്‍ തെറ്റിദ്ധാരണ പാടില്ലന്ന്‍ അപേക്ഷ) വന്ദ്യ വയോധികനായ തങ്കച്ചന്‍ ചേട്ടന്‍ കമ്മിഷനെക്കുറി ച്ച് എന്തോ ചിലത് പറ ഞ്ഞ്ഞ്ഞത്.വിവര ദോഷികളായ ചില ഖദര്‍ ധാരികള്‍ മൊഴി ഞ്ഞത് കേട്ട് ചുമ്മാ പറഞ്ഞതാണെന്നും മാപ്പാക്കാണ മെന്നും പിന്നീട് കമ്മിഷനോട് അപേക്ഷിച്ചത് വലിയ നോയമ്പ് ആയതു കൊണ്ടാണ്.എല്ലാവരും കുമ്പസാരിക്കുംപോള്‍ പുണ്യ ശ്ലോകനും,ലോല ഹൃദയനുമായ തങ്കച്ചന്‍ ചേട്ടന്‍ മറ്റെന്ത്പാ പം പറഞ്ജ്ഞ്ഞ്ഞു കുംപസാരിക്കാനാ ണ്? .

mathewpaulvayalil.blogspot.in

Monday 7 March 2016

മലയാള സാഹിത്യ നഭസില്‍ പുതിയ താരോദയം



                                        കുഞ്ഞുഞ്ഞു കഥകളുടെ രണ്ടാം ഭാഗം   മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് പ്രസിദ്ധീകരിച്ചു.ഒരു മാസം കൂടി വൈകി ഏപ്രില്‍ ഒന്നിന് നടത്തുകയായിരുന്നു ഉത്തമം. ഒ എന്‍ വി യുടെ മരണം കഴിഞ്ഞ് ഒരു മാസം ആകുന്നതിനു മുന്‍പേ മലയാള സാഹിത്യ നഭസില്‍ ഉണ്ടായ ഈ താരോദയം മലയാളികളെ ആനന്ദത്തില്‍ ആറാടിച്ചു.
                               ഹാസ്യ സമ്രാട്ട് പുതുപ്പള്ളി കുഞ്ഞുഞ്ഞിന്‍റെ ജീവിതത്തിലെ നര്‍മ മുഹൂര്ത്തങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറി പി ടി ചാക്കോ 
സംഗ്രഹിച്ച് എഴുതിയതാണ്. ടെനീ ജോപ്പനോ, ജിക്കു മോനോ. സലിം രാജോ ആയിരുന്നു എഴുതേണ്ടിയിരുന്നത്. അവരാണല്ലോ ഒരുപാട് ഹാസ്യ 
രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍. എഴുതാന്‍ അറിയാത്തതു കൊണ്ടല്ല കൂലിക്ക് ഏഴു തി ച്ചത്. പാലങ്ങ്ങ്ങള്‍,കനാലുകള്‍,കക്കൂസുകള്‍,മൂത്രപ്പുരകള്‍,എയര്‍ പോര്‍ട്ടുകള്‍ മുതലായവ ഉദ്ഘാടനം ചെയ്യാന്‍ രാപകല്‍ ഓടി നടക്കുമ്പോള്‍ എങ്ങിനെ 
സമയം കിട്ടാനാണ്. ബഹു ഭാഷാ പ്രവീണന്‍ ആയ ഇദ്ദേഹം ഗുരുവും,സുഹൃത്തുമായ അന്തോണി സാറുമൊത്ത് ബാന്ഗ്ലൂര് പോയി ഇന്ഗ്ലീഷില്‍ പ്രസംഗിച്ചത് കൊണ്ടാണ് കഴിഞ്ഞ്ഞ്ഞ തിരഞ്ഞ്ഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്ഗ്ര സിന് ഭുഉരിപക്ഷം കുറവായതെന്ന്‍ ചില കുബുദ്ധികള്‍ പറയുന്നുണ്ട്.
                    കുഞ്ചന്‍ നമ്പ്യാര്‍ക്കും, സഞ്ജയനും, ഇ വി കൃഷ്ണ പിള്ളക്കും, വി കെ എന്നും ഒരു പിന്‍ഗാമി ഉണ്ടായിരിക്കുന്നു.കൃതിയുടെ റഷ്യന്‍ പതിപ്പും 
പുറത്തിറക്കി. പുസ്തകം വായിക്കുന്നവര്‍ ചിരിച്ചു,ചിരിച്ച് മണ്ണു കപ്പുന്നു എന്നാണു റിപ്പോര്‍ട്ട്. ഭൂമിക്കൊരു ചരമ ഗീതം എഴുതുമ്പോള്‍ ഇത്തരം ഒരു 
ദുര്യോഗം ഭൂമിക്കു സംഭവിക്കുമെന്ന്‍ ഒ എന്‍ വി ചിന്തിച്ചിട്ടുണ്ടാവില്ല.


www.mathewpaulvayalil.blogspot.in

Thursday 3 March 2016

India, the superpower

  Narendra Modi and his bosses in pleated khaki shorts boast of India's suprmacy over other nations, according to them, aeroplne was invented in ancient India, Lord Ganesha is a sample of advanced genetic engineering that existed in India thausands of years ago.See another example of India's suprmacy. Here is the photo of candidates appearing for recruitment exam conducted by Indian  Army in Muzaffarpur, Bihar on 28th Feb. 1159 candidates at the recruitment rally were asked to take the one hour written test while sitting cross-legged on the open ground,in the scorching sun only in their briefs.The Army Regional Recruitment Officer took the decision to ask the candidates to remove their clothes to avoid cheating in written test.       

Friday 12 February 2016

പിതാവേ ഇവരോട് ക്ഷമിക്കേണമേ




                          കോലഞ്ചേരി സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ പള്ളിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച  കുര്‍ബാന അര്‍പ്പിക്കാനുള്ള അവകാശത്തെചൊല്ലി 
ഉണ്ടായ അടിപിടിയെ തുടര്‍ന്ന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതിന്റെ ചിത്രമാണ് താഴെ . കൃസ്തുവിന്‍റെ രക്ഷാകര ദൌത്യത്തിന്‍റെ പരമ 
പ്രധാനമായ പിഡാനുഭവത്തിന്റെയും, കുരിശു മരണത്തിന്‍റെയും ഓര്‍മ ആചരിക്കുന്ന വലിയ നോമ്പിന്‍റെ മുന്നാം ദിവസമാണ് ഇത് നടക്കുന്നത്.
മുഖത്ത് ചാരം പുശി, ചാക്ക്  വസ്ത്രം ഉടുത്ത് ആദിമ കൃസ്ത്യാനി നടത്തിയ ഉപവാസത്തെ പ്രതീകാല്മകമായി എങ്കിലും ആവര്‍ത്തിക്കാന്‍ നെറ്റിയില്‍ 
ചാരം കൊണ്ടു കുരിശു വരച്ച് വിഭൂതി ബുധന്‍ ആചരിച്ചതിന്റെ അടുത്തദിവസം. 
                                  അടി വച്ച രണ്ടു വിഭാഗങ്ങളും ഒരേ മതത്തില്‍ പെട്ടവരാണ്. ഇവരുടെ SSLC സര്‍ട്ടിഫിക്കറ്റ് നോക്കിയാല്‍ ഇത്  മനസ്സിലാകും. പണ്ടെങ്ങോ 
ഇടയന്മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെയും,    കേസുകളെയും തുടര്‍ന്ന്‍ വഴി പിരിഞ്ഞുപോയ കുഞ്ഞാടുകള്‍. കേസുകള്‍ക്ക് അടിസ്ഥാനം സഭയുടെ 
സമ്പത്തായിരുന്നു.  
                           നാം അറിയുന്ന കൃസ്തു പറയുന്നു.
                                 "ബലിയല്ല എനിക്കു വേണ്ടത് കരുണയാന്.
                                   നിന്‍റെ ഇടതു കരണത്ത് അടിക്കുന്നവന് നിന്‍റെ വലതു കരണം കുടി കാണിച്ചു കൊടുക്കുക"     
                           സ്വര്‍ഗത്തില്‍ പോകാനുള്ള വഴിതേടുന്നവനോട് അവന്‍ പറഞ്ഞു.
                                  "നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക"   
                          എന്നും ബലിമധ്യെ ആവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥന ഉണ്ട്ട് 
                                  "ഭിന്നതകളും, കലഹങ്ങളും വെടിഞ്ഞ് നമ്മുടെ മനസാക്ഷിയെ നിര്‍മലമാക്കാം  
                                    നമ്മുടേ സഹോദരരുടെ തെറ്റുകളും, കുറവുകളും ക്ഷമിച്ചു കൊണ്ട്ട് നമ്മുടെ ആല്മാക്കളെ മുക്തമാക്കാം" 
                          ഈ പ്രാര്‍ത്ഥനകളുടെ അന്ത്യത്തില്‍ ഇടയനും ആടുകളും ആര്‍ത്ത നാദത്തോടെ യാചിക്കും.
                                   "കര്‍ത്താവേ ഞങ്ങളുടെ പാപങ്ങങ്ങളും, അപരാധങ്ങളും പൊറുക്കേണമേ"
                     ഈ അടിപിടിക്കിടയില്‍ തീ തിന്ന ഒരു പാവപ്പെട്ട വിശ്വാസിയുടെ കുടുംബം ഉണ്ട്.ലക്ഷം വീട് കോളണിയില്‍ താമസിക്കുന്ന അവര്‍ അകാലത്തില്‍ മരിച്ച അപ്പന്‍റെ ശവ ശരിരം സംസകരിക്കാന്‍ എത്തിയപ്പോള്‍  തര്‍ക്കത്തെ തുടര്‍ന്ന്‍ അവര്‍ക്കതിനു കഴിഞ്ഞ്ഞ്ഞില്ല. നീണ്ട കാത്തിരിപ്പിന് ഒടുവില്‍‌ തിരക്കിട്ട് അവര്‍ അപ്പനെ പൊലീസുകാരുടെ കാര്‍മികത്തത്തില്‍  യാത്ര ആക്കി.  
                    അടി വയ്ക്കുന്നവരുടെ പിന്നില്‍ വിദൂരമായെങ്കിലും കാണാന്‍ കഴിയുന്ന ചില മുഖങ്ങള്‍ ഉണ്ട്ട് . താടിയും,തൊപ്പിയും, കുരിശും, അംശ വടിയും ധരിച്ച ശ്രേഷ്ഠ, പരിശുദ്ധ തിരുമേനിമാരുടെ മുഖങ്ങള്‍.  

Sunday 7 February 2016

All are Facebooked, Pasupalan is no exception albeit in gaol. In a country goodly governed by a P M. who conveniently kept the local media at bay, though he frequently waddled in the midst of their fair-skinned counterparts abroad and was on the twitter and Facebook to convey (one way) his thoughts to his loo-less citizens, it is natural that his country men are always on the Facebook or twitter. In Kerala the unlettered ministers always express their thoughts, vision, passion and confusion on Facebook in their language fraught with spelling mistakes and grammatical errors. Kerala DGP is always on Facebook, the IGs are washing their dirty linen in the muddled puddles of Facebook. Why not the convicts, under-trials and absconders avoid this medium? The Facebook pictures of the accused in the TP murder case were instant hits. The latest in this genre is the kiss of love hero and the brothel runner Rahul Pasupalan. While in police custody he posted a selfy on his Facebook profile time line on 3rd. Feb. 2016. Congratulate the cops who helped Pasupalan to post his picture in hand cuffs. It was through Facebook that Rahul Pasupalan gained his followers. He and his wife, accomplice and bait Reshmi Nair were heroes to the Malayalam media till their arrest on Nov.17 for running five star brothels and trafficking underage girls. Let us follow our DGP, Psupalan and Pasu. മുന്പേc ഗമിച്ച്ചിടിന ഗോവു തന്റെl പിന്പേn ഗമിച്ചാന്‍ ബഹു ഗോക്കളെല്ലാം. With no malice towards the proponents and protagonists of kiss of love who naively kept these scoundrels in their forefront.


                         In a country goodly governed by a P M. who conveniently kept the local media at bay, though he frequently waddled in the midst of their fair-skinned counterparts abroad and was on the twitter and Facebook to convey (one way) his thoughts to his loo-less citizens, it is natural that his country men are always on the Facebook or twitter.
                       In Kerala the unlettered ministers always express their thoughts, vision, passion and confusion on Facebook in their language fraught with spelling mistakes and grammatical errors. Kerala DGP is always on Facebook, the IGs are washing their dirty linen in the muddled puddles of Facebook. Why not the convicts, under-trials and absconders  avoid this medium? The Facebook pictures of the accused in the TP murder case were instant  hits. The latest in this genre is the kiss of love hero and the brothel runner Rahul Pasupalan. While in police custody he posted a selfy on his Facebook profile time line on 3rd. Feb. 2016. Congratulate the cops who helped Pasupalan to post his picture in hand cuffs. It was through Facebook that Rahul Pasupalan gained his followers. He and his wife, accomplice and bait Reshmi Nair were heroes to the Malayalam media till their arrest on Nov.17 for running five star brothels and trafficking underage girls. Let us follow our DGP, Psupalan and Pasu.
മുന്‍പേ ഗമിച്ച്ചിടിന ഗോവു തന്‍റെ പിന്‍പേ ഗമിച്ചാന്‍ ബഹു ഗോക്കളെല്ലാം. 
With no malice towards the proponents and protagonists of kiss of love who naively kept these scoundrels in their forefront.