Friday 20 November 2015

വാഗണ്‍ ട്രാജഡി




                               റയില്‍വേ ബജറ്റില്‍ തഴയപ്പെടാതിരിക്കാന്‍ മുന്നൊരുക്കങ്ങളുമായി കേരളം. ബജറ്റ് തയ്യാറെടുപ്പുകള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍ അക്കമിട്ടു  നിരത്തി റയില്‍വേ മന്ത്രാലയത്തിനു കത്ത് നല്‍കി.വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളില്‍ മാത്രമൊതുങ്ങിയ കഞ്ചിക്കോട് കോച്ച് ഫാക്ടറിയും, ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും,യാഥാര്‍ഥ്യം ആക്കണമെന്നും നേരത്തെ വാഗ്ദാനം ചെയ്ത പെനിന്‍സുലാര്‍ സോണ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  റയില്‍വേ മന്ത്രിയെ നേരിട്ടു കണ്ട്ട് ആവശ്യപ്പെടും. നവംബര്‍ 19ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറുപ്പില്‍ പറയുന്നതാണിത് . മലയാളികള്‍ക്ക് ആനന്ദിക്കാന്‍ വകയായി. സുരേഷ് പ്രഭു ഈ നിവേദനം എന്‍ലാര്‍ജ് ചെയ്തു ഫ്രെയിം ചെയ്ത് മന്ത്രാലയത്തിന്റെ ഭിത്തിയില്‍ തൂക്കും.
                             ഒന്നും, രണ്ടും യു പി എ സര്‍ക്കാരുകളുടെ കാലത്ത് നടന്ന പ്ര്ഖ്യാപനങ്ങള്‍ ആണെന്നോര്‍ക്കണം.പലതിനും പത്ത് വര്‍ഷത്തെ പഴക്കം ഉണ്ട്ട് . സോണിയ ഗാന്ധിയുടെ റായ് ബറേലിയില്‍ പ്രഖ്യാപിച്ച കോച് ഫാക്ടറിയില്‍ നിന്ന്‍ വണ്ടി ഓടാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ ആയി.
                       കഴിഞ്ഞ യു പി എ  മന്ത്രി സഭയില്‍ കേരളത്തില്‍ നിന്ന്‍ ഏഴു മന്ത്രി പുംഗവന്മാര്‍ ഉണ്ടായിരുന്നു.ഒരാള്‍ (ബുദ്ധിഹീനനെങ്കിലും) കേന്ദ്ര കാബിനെറ്റില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. അവര്‍ ജീവിതം ആഘോഷിച്ചു. കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിച്ചു. കേരളത്തില്‍ ട്രെയിനുകള്‍ ഒറ്റയടിപ്പാലത്തിലുടെ ഓട്ടം തുടരും. നമ്മള്‍ ഈ ശുംഭന്‍മാരെ വീണ്ടും തിരഞ്ഞെടുക്കും.        

India Shining

                                        

               According to our globetrotting Prime minister India is the new Super Power. He vociferously declared in Wembley and Time Square “Aeroplanes were invented in ancient India and Lord Ganesha is a sample of advanced genetic engineering that existed during those times”.

               What other evidence we need to further prove our supremacy than an ad that was released on 17th Nov. in the News Papers of Kurukshetra by the Government of Haryana lead by Mod’s chela. According to it the candidates selected to state government jobs will have to give a written undertaking that they use toilets and do not defecate in the open

Thursday 12 November 2015

മന്ത്രി പുംഗവന്മാര്‍ ഇത് അറിയരുത്



                                                  തിരുവനതപുരത്ത് ഒരു ഉദ്ഘാടനത്തിന് അരങ് ഒരുങ്ങുന്നു. പഴവങ്ങാടിയില്‍ ഒറ്റക്ക് കഴിയുന്ന എണ്‍പത് വയസ്സുകാരിയായ 
രാജലക്ഷ്മിയമ്മ എന്ന വൃദ്ധയുടെ വീട്ടിലെ കക്കൂസിന്ടെ ഉദ്ഘാടനം ആണ് ഈ മാസം നടക്കാന്‍ പോകുന്നത്. ഉദ്ഘാടകന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. പഴവങ്ങാടിയിലെ അനധികൃത നിര്‍മിതികള്‍ പൊളിച്ചു നീക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ട് നടത്തിയ ഓപറേഷന്‍ അനന്തയില്‍ 
അബദ്ധത്തില്‍ പോളിക്കപ്പെട്ടതായിരുന്നു വൃദ്ധയുടെ വീട്ടിലെ കക്കൂസ്. അവരുടെ പരാതിയില്‍ മനസ്സലിഞ്ഞ ചീഫ് സെക്രടറി ഉടനെ പുതിയ 
കക്കൂസ് നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചു.
                              ഓപറേഷന്‍ അനന്തയുടെ പുരോഗതി വിലയിരുത്താന്‍ നവംബര്‍ 3ന് ഡിസ്ട്രിക് കലക്ടര്‍ ബിജു പ്രഭാകറിനോപ്പം  ചീഫ്‌ സെക്രട്ടറി 
എത്തിയപ്പോള്‍  രാജലക്ഷ്മിയമ്മ അവരെ വീട്ടിലേക്കു ക്ഷണിക്കുകയും പണി പൂര്ത്തിയായിക്കൊണ്ടിരിക്കുന്ന കക്കൂസ് കാട്ടിക്കൊടുക്കുകയും ചെയ്തു. 
"മോന്‍ തന്നെ ഇത് ഉദ്ഘാടനം ചെയ്യണം" എന്ന് നിര്‍ബന്ധിച്ചപ്പോള്‍ ആ ചുമതല കളക്ടറെ ഏല്‍പ്പിച്ച് ഒഴിയാന്‍ ശ്രമിച്ച ചീഫ്‌ സെക്രട്ടറിയെ അവര്‍ 
വിട്ടില്ല.വൃദ്ധ മാതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചീഫ് സെക്രട്ടറി അത് സമ്മതിക്കുകയും ചെയ്തു. വാര്‍ത്ത ചില ഇംഗ്ലിഷ് പത്രങ്ങള്‍ മാത്രമെ  റിപ്പോര്‍ട്ട് ചെയ്തുള്ളൂ. രാശ്ട്രീയക്കാരുടെ തിരുട്ട് വേലകളും,സിനിമാക്കാരുടെ സ്വകാര്യ ജീവിതവും, അഭിസ്സാരികകളുടെ അഴിഞ്ഞാട്ടങ്ങളും, തെരുവ് നായ്ക്കളുടെ കടിയും കടിക്കാതിരിക്കലും വാര്ത്തയാക്കുന്ന മലയാള പത്രങ്ങള്‍ക്ക് ഇത് വാര്‍ത്തയല്ല. കേരളത്തിലെ മന്ത്രിമാര്‍ ഇത് അറിഞ്ഞ മട്ടില്ല അല്ലെങ്കില്‍ ഉദ്ഘാടനം അവര്‍ ഏറ്റെടുക്കു മായിരുന്നു.  ശാലു മേനോന്റെ വീട് ഇളനീര്‍ കുടിച്ച് ഉദ്ഘാടനം ചെയ്തതും, കാലടിയിലെ പാലത്തിലുണ്ടായ ഓട്ട അടച്ചത് ആഘോഷമായി ഉദ്ഘാടനം ചെയ്തതും നമ്മുടെ ബഹു.മന്ത്രിമാരല്ലേ.